India National

മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധ മരണം

മുസഫർപൂരിലെ മസ്തിഷ്ക ജ്വരബാധയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ആവശ്യമായ ഐസിയുകൾ, മൊബൈൽ ഐസിയുകൾ, ബെഡുകൾ, മെഡിക്കൽ ഉപകരങ്ങൾ ,ഡോക്ടർമാർ എന്നിവ ഉടെൻ സജ്ജീകരിക്കണമെന്നാണ് ആവശ്യം. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ വിട്ട് സാഹചര്യം പഠിക്കണം. ഗുരുതരമായ സാഹചര്യത്തിന് കാരണം സർക്കാരിന്റെ അനാസ്ഥയും ഇടപെടലില്ലായ്മയുമാണെന്നും ഹരജിയിൽ പറയുന്നു.

അഭിഭാഷകരായ മനോഹർ പ്രതാപ് ,സൻ പ്രീത് സിങ് അജ്മാനി എന്നിവരാണ് ഹരജി നൽകിയത്. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഇതുവരെ 150 പേരാണ് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.