തിരുവനന്തപുരത്ത് 20 കോടി രൂപ വില മതിക്കുന്ന മയക്കുമരുന്ന് പിടികൂടി. കോവളം തിരുവല്ലം ബൈപാസ് റോഡിൽ കാറിന്റെ രഹസ്യ അറയിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
Related News
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധന മരവിപ്പിച്ച് സർക്കാർ
കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധനയ്ക്ക് വിലക്ക്. സ്വകാര്യ, സ്വാശ്രയ കോളജുകളിൽ ഉൾപ്പെടെയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. അഡ്മിഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസുകളിൽ ഒരുതരത്തിലും വർധനവ് പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. വിദ്യാർത്ഥികളുടെ അക്കാദമിക താൽപര്യം സംരക്ഷിക്കാനൊണ് നിർദ്ദേശമെന്ന് സർക്കാർ വ്യക്തമാക്കി. എല്ലാ അധ്യാപക, അനധ്യാപകർക്കും മുഴുവൻ ശമ്പളവും നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഒക്ടോബർ നാലിന് തന്നെ സംസ്ഥാനത്ത് കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു. കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ മുഴുവൻ […]
കാലിക്കറ്റ് സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ റദ്ദാക്കി
2020-21 അധ്യയന വര്‍ഷത്തേക്ക് കാലിക്കറ്റ് സര്‍വകലാശാല പഠന വകുപ്പുകള്‍/സെന്ററുകള്‍/അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവിടങ്ങളില്‍ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷകള്‍ റദ്ദാക്കി. നേരത്തേ വിജ്ഞാപനം ചെയ്ത പ്രകാരം പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവര്‍ക്ക് യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് ഓണ്‍ലൈനായി ചേര്‍ക്കുവാന്‍ ഒക്ടോബര്‍ 30 വരെ അവസരമുണ്ട്. ബി.എച്ച്.എം., ബി.കോം. ഓണേഴ്സ്, ബി.പി.എഡ്., ബി.പി.എഡ്. ഇന്റഗ്രേറ്റഡ് എന്നീ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷിച്ചവര്‍ മാര്‍ക്ക് ലിസ്റ്റിലെ അതേ ക്രമത്തില്‍ തന്നെ മാര്‍ക്കുകള്‍ രേഖപ്പെടുത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളില്‍ യോഗ്യതാ പരീക്ഷയുടെ മാര്‍ക്ക് രേഖപ്പെടുത്താത്തവരെ […]
ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിയില്‍ നിന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു
ന്യൂഡൽഹി: ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ നിന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരോട് ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട് ചൈനയുടെ അസാധാരണ നീക്കം. എത്ര പേരെ പിൻവലിച്ചുവെന്നോ, എന്തിനാണ് ഈ നീക്കമെന്നോ വ്യക്തതയില്ല. ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജോലിയുടെ ഭാഗമായി നടക്കുന്ന സാധാരണ നടപടിക്രമം മാത്രമാണ് ഇതെന്ന് ചൈനീസ് എംബസി വൃത്തങ്ങൾ പറയുന്നു. ഇന്ത്യൻ ജീവനക്കാരുമായി മികച്ച ബന്ധമാണ് സൂക്ഷിക്കുന്നത് എന്നും എംബസി കൂട്ടിച്ചേർത്തു. ഇന്ത്യ-ചൈന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട ചർച്ചകളിൽ അർത്ഥപൂർണമായ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന മന്ത്രി രാജ്നാഥ് സിങ്ങിന്റെ […]