വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡല- മകരവിളക്ക് കാലമാണ് പൂര്‍ത്തിയാകുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. രാജ്യം ഭരിക്കുന്ന പാർട്ടി ശബരിമലയിൽ ആളുകൾ വരരുതെന്ന് ക്യാമ്പയിൻ നടത്തി. ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമായിരുന്നു ഇത്. നട വരുമാനത്തിലുണ്ടായ കുറവ് ഭക്തര്‍ തന്നെ നികത്തുമെന്നും കടകംപള്ളി പറഞ്ഞു . മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സന്നിധാനത്തെത്തിയതായിരുന്നു മന്ത്രി.
Related News
സൗദി അറേബ്യ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങുന്നു
ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി സൗദി അറേബ്യ. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് നിക്ഷേപം നടത്തുക. വിവരസാങ്കേതിക മേഖലയില്‍ അഞ്ഞൂറ് ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപമിറക്കാനാണ് ധാരണ. സാമ്പത്തിക വൈവിധ്യവല്‍ക്കരണവും, വികസനവും ലക്ഷ്യമിട്ടാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിപണികളില്‍ കൂടുതല്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നത്. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വക്താവാണ് ഇന്ത്യയില്‍ പുതിയ നിക്ഷേപം നടത്തുന്നത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. അന്താരാഷ്ട്ര വിപണികളില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപ സാധ്യതയുള്ള വിപണി എന്ന നിലയിലാണ് പി.ഐ.എഫ് നിക്ഷേപം വര്‍ധിപ്പിക്കുന്നത്. ഡിജിറ്റല്‍ […]
സംവിധായകന്,നിര്‍മ്മാതാവ്, കായികതാരം; ഇപ്പോള്‍ പാലായുടെ എം.എല്‍.എയും
പാലായില്‍ മൂന്ന് തവണ പരാജയപ്പെട്ടതിന്റെ മധുര പ്രതികാരമാണ് മാണി സി കാപ്പന് നാലാം അങ്കത്തിലെ മിന്നുന്ന വിജയം. കേരള കോണ്‍ഗ്രസിന്റെ കോട്ടകളിലെല്ലാം വിള്ളലുണ്ടാക്കിയാണ് മാണി സി കാപ്പന്റെ മുന്നേറ്റം. കായിക രംഗത്തും സിനിമ രംഗത്തും വെന്നിക്കൊടി പാറിച്ച ശേഷമാണ് കാപ്പന് രാഷ്ട്രീയ രംഗത്തേക്ക് വന്നത്. ചലച്ചിത്രമേഖലയിലെ ഹിറ്റ് നിര്‍മാതാവാണ് മാണി സി കാപ്പന്. കാശ് വാരിയ മാന്നാര്‍ മത്തായി സ്പീക്കിങ് എന്ന ചിത്രത്തിന്റെ നിര്‍മാണം കാപ്പനായിരുന്നു. ചിത്രത്തിന്റെ സംവിധാനത്തിലും കാപ്പന് പങ്കാളിയായിരുന്നു. 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചു. വോളിബോള്‍ […]
ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണം; പൊലീസിന്റെ ഹരജി ഇന്നു വീണ്ടും പരിഗണിക്കും
ആർ.ടി ഓഫീസിലെ പൊതുമുതൽ നശിപ്പിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന ഇ ബുൾ ജെറ്റ് സഹോദരങ്ങളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച ഹരജി തലശ്ശേരി സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ഇരുഭാഗത്തിന്റെയും വാദം കേട്ട കോടതി കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നു. വ്ലോഗർ സഹോദരന്മാരുടെ വീഡിയോകൾ ഉൾപ്പെടെ പരിശോധിച്ച പൊലീസ് പ്രതികൾക്ക് കഞ്ചാവ് ബന്ധമുൾപ്പെടെ അന്വേഷണ വിധേയമാക്കണമെന്ന നിലപാടാണ് കോടതിയിൽ സ്വീകരിച്ചിരുന്നത്. ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് മയക്കുമരുന്നു കടത്തില്‍ പങ്കുണ്ടോയെന്നത് പരിശോധിക്കണമെന്ന് പൊലീസ് കോടതിയില്‍ […]