നേരത്തെ ഇതെ മോഡല്‍ വിപണിയിലുണ്ടെങ്കിലും അതിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 1,299 രൂപയാണ് വില. 70.2 ഗ്രാമാണ് ഫോണിന്‍റെ ഭാരം.
സ്മാര്‍ട്ട്ഫോണുകള്‍ അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് ഫീച്ചര്‍ ഫോണില്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് നോക്കിയ. പുതിയ പരിഷ്കരണങ്ങളോടെ എത്തുന്ന നോക്കിയ 106 ഇന്ത്യയില്‍ പുറത്തിറക്കി. നേരത്തെ ഇതെ മോഡല്‍ വിപണിയിലുണ്ടെങ്കിലും അതിന്‍റെ പരിഷ്കരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. 1,299 രൂപയാണ് വില. 70.2 ഗ്രാമാണ് ഫോണിന്‍റെ ഭാരം. പ്രത്യേകം ഡിസൈനിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
പോളികാർബണേറ്റ് ബോഡിയില്‍ നിര്‍മ്മിച്ച മോഡലിന്‍റെ ഡിസ്പ്ലെ 1.8 ഇഞ്ച് ആണ്, 4 എംബി റാം, 4 എംബി ഇന്റേണൽ മെമ്മറി, ഫ്ലാഷ് ലൈറ്റ്, എഫ്എം റേഡിയോ, വിവിധ ഗെയിമുകൾ എന്നിവയും ഫോണിലുണ്ട്. 800 മില്ലി ആംപിയർ ബാറ്ററി 21 ദിവസത്തെ ബായ്ക്കപ് നൽകും എന്നതാണ് പ്രധാന പ്രത്യേകത. ഗ്രേ കളറിലാണ് പോളികാര്‍ബനേറ്റ് ബോഡി. രണ്ടായിത്തോളം കോണ്ടാക്ടുകൾ സേവ് ചെയ്യാന്‍ ശേഷിയുണ്ട്. പഴയ 106 മോഡലില്‍ 500 കോണ്ടാക്ടുകള്‍ മാത്രമാണ് സേവ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്.
പഴയ സ്നേക്ക് ഗെയിം, നിട്രോ റേസിങ്, ഡെയ്ഞ്ചര്‍ ഡാഷ് ആൻഡ് ടെട്രിസ് എന്നീ ഗെയിമുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരട്ട സിമ്മുകള്‍ ഉപയോഗിക്കാം. 500 മെസേജുകളും സൂക്ഷിക്കാനുള്ള ശേഷിയുണ്ട്. ആദ്യം റഷ്യയിലാണ് മോഡല്‍ എത്തിയിരുന്നത്.