തമിഴ്നാട്ടിലെ മധുരയ്ക്കടുത്തുള്ള ഒരു ഗ്രാമത്തില്‍, ഇരു കാലുകളുമില്ലാതെ ദുരിതങ്ങളില്‍ കഴിഞ്ഞിരുന്ന ഹരീഷ് എന്ന ചെറുപ്പക്കാരന്റെ കഥ ഏറെ നാളുകള്‍ക്ക് മുമ്പ് മലയാളി കേട്ടിരുന്നു. കെ.ആര് സുനില്‍ എന്ന ഫോട്ടോഗ്രാഫര്‍ വഴിയാണ് ഹരീഷിന്റെ ദുരിത കഥ മലയാളി കേട്ടത്. എട്ടുവർഷം മുൻപ് കേരളം കാണാനും ഫുട്ബോൾ കളിക്കാനാവശ്യമായ ബൂട്ട്, ജഴ്സി തുടങ്ങിയവ വാങ്ങാനുമായി ലോറി ഡ്രൈവറായ പിതാവിനോടൊപ്പം കേരളത്തിലേക്കു വരവെ കുതിരാനില്‍ വെച്ച് ലോറി മറിഞ്ഞ് ഹരീഷിന്റെ ഇരു കാലുകളും നഷ്ടമാവുകയുമുണ്ടായി. ചികിത്സക്കുശേഷം തിരികേപ്പോയ ഹരീഷിനെ നാളുകൾ നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞവർഷം ഫോട്ടോഗ്രാഫറായ കെ.ആര് സുനില്‍ മധുരക്കടുത്തുവെച്ച് കണ്ടെത്തുന്നത് ഹൃദയസ്പര്‍ശിയായി തന്നെ വീഡിയോ രൂപത്തില്‍ പുറത്ത് വന്നിരുന്നു. തുടര്‍ന്നും നടക്കാനും പഴയത് പോലെ ഫുട്ബോള്‍ കളിക്കാനും ഹരീഷിന് വേണ്ട വെപ്പുകാലുകള്‍ക്ക് സഹായം നല്‍കിയിരുന്നത് സിനിമാപ്രവര്‍ത്തകരായ ആഷിക് അബു, ഷൈജു ഖാലിദ്, കെ.എം.കമൽ തുടങ്ങിയവരായിരുന്നു. സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ച അവാർഡു തുകകൾ മുഴുവനും ഹരീഷിന്റെ വെപ്പുകാലുകൾക്ക് വേണ്ടി ഇവര്‍ സംഭാവന ചെയ്തു.
Related News
എന്നും പുരോഗമന പ്രസ്ഥാനത്തോട് ഹൃദയബന്ധം പുലര്‍ത്തിയ നടി; കെപിഎസി ലളിതയ്ക്ക് ആദരാഞ്ജലിയര്‍പ്പിച്ച് കോടിയേരി
സാംസ്കാരിക കേരളത്തിന് നികത്താനാകാത്ത നഷ്ടമാണ് കെപിഎസി ലളിതയുടെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കെപിഎസി ലളിത അനശ്വരമാക്കിയ നാടക കാലവും അവിസ്മരണീയമാണ്. സംഗീത നാടക അക്കാദമി അധ്യക്ഷയെന്നുള്ള നിലയിലും മികച്ച അടയാളപ്പെടുത്തലുകള്‍ സൃഷ്ടിച്ച കലാകാരിയാണ് കെപിഎസി ലളിതയെന്നും കോടിയേരി അനുസ്മരിച്ചു. ‘മലയാളത്തിന്റെ അഭിമാനമായ കെപിഎസി ലളിതയുടെ വിടവാങ്ങലിലൂടെ സാംസ്കാരിക കേരളത്തിനുണ്ടായത് നികത്താനാവാത്ത നഷ്ടമാണ്.സിനിമകളിലെ ഹൃദയഹാരിയായ കഥാപാത്രങ്ങളിലൂടെ കെ പി എ സി ലളിത നമുക്കെല്ലാം ചിരപരിചിതയായിരുന്നു. അവരുടെ നാടകകാലവും അവിസ്മരണീയമാണ്. എല്ലായ്പ്പോഴും പുരോഗമന […]
പിങ്ക് മിഡ്നൈറ്റ് മാരത്തണിൽ പങ്കെടുത്തത് നിരവധി പേർ; വിജയികളെ അറിയാം
വനിതാ ദിനത്തോടനുബന്ധിച്ച് ട്വന്റിഫോർ ന്യൂസും ഫ്ളവേഴ്സ് ടിവിയും സംഘടിപ്പിച്ച പിങ്ക് മിഡ്നൈറ്റ് മാരത്തൺ ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഫ്ലാഗ് ഓഫ് ചെയ്തു. കൊച്ചിയിൽ നടക്കുന്ന മാരത്തണിൽ നിരവധി പേരാണ് പങ്കെടുക്കുന്നത്. 20 മിനിറ്റ് 19 സെക്കന്റ് സമയത്തിൽ ലക്ഷ്യസ്ഥാനത്തെത്തിയ പറവൂർ ചേന്ദമംഗലം സ്വദേശി നിത്യയാണ് 15 – 30 കാറ്റഗറിയിൽ വിജയിച്ചത്. കോതമംഗലം മാർ ബേസിൽ സ്കൂൾ വിദ്യാർത്ഥിയാണ് നിത്യ സി.ആർ. Many people participated in the Pink Midnight Marathon […]
പത്ത് കോടിയുടെ പരസ്യം വേണ്ടെന്ന് വെച്ച് ശില്‍പ്പ ഷെട്ടി; കാരണമിതാണ്…
താരസുന്ദരി ശില്‍പ്പ ഷെട്ടി പത്ത് കോടി രൂപയുടെ പരസ്യം വേണ്ടെന്ന് വെച്ച വാര്‍ത്തയാണിപ്പോള്‍ ബോളിവുഡിലാകെ പ്രചരിക്കുന്നത്. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ അല്‍പ്പം പോലും വിട്ടുവീഴ്ച ചെയ്യാത്ത താരം ഫിറ്റ്നസിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് അറിയപ്പെടുന്നത്. ആരോഗ്യസംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും കുറുക്കുവഴികളില്ലെന്നാണ് ശില്‍പ്പയുടെ സിദ്ധാന്തം. ഈ തത്വം നടി തന്റെ ജീവിതത്തിലും ആത്മാത്ഥതയോടെ കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ഇതിനുളള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം മിഡ് ഡെ പുറത്തുവിട്ട വാര്‍ത്ത. പത്ത് കോടി രൂപ പ്രതിഫലം വാക്ദാനം ചെയ്ത ഒരു പരസ്യം […]