ബാലഭാസ്കറിന്റെ മരണത്തിനിടയായ അപകടം പുനസൃഷ്ടിച്ചു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അപകടം പുനസൃഷ്ടിച്ചത്. വാഹനം മരത്തിലിടിച്ച പള്ളിമുക്കില്‍ ഇന്നോവയുമായാണ് ക്രൈംബ്രാഞ്ച് പരീക്ഷണയോട്ടം നടത്തിയത്. അപകടം നടന്ന സ്ഥലത്തും വാഹനത്തിലും വിദഗ്ധ സംഘം പരിശോധന തുടരുകയാണ്. അതേസമയം പ്രകാശ് തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്ത് ആരംഭിച്ചത് ബാലഭാസ്കറിന്റെ മരണത്തിന് ശേഷമെന്ന് ഡി.ആര്.ഐ കണ്ടെത്തി.
Related News
2885 പേര്‍ക്ക് കൂടി കോവിഡ്; 1944 രോഗമുക്തി
കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് […]
കൊല്ലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പ്രവാസിയെ ഭീഷണിപ്പെടുത്തിയതായി പരാതി
കൊല്ലത്ത് പ്രവാസിയെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി പരാതി. കൊല്ലം ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനെതിരെയാണ് അമേരിക്കൻ മലയാളി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്. ഉദ്ഘാടനം ചെയ്യാനിരിക്കുന്ന കെട്ടിടത്തിൽ കൊടി കുത്തുമെന്നായിരുന്നു ഭീഷണി. പിരിവ് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ബിജു ഭീഷണി മുഴക്കിയത്. ഭീഷണി ഫോൺ കോളിൻ്റെ ഓഡിയോ ക്ലിപ് 24നു ലഭിച്ചു. (kollam cpim threaten nri) അമേരിക്കയിൽ താമസിക്കുന്ന കോവൂർ സ്വദേശികളായ ഷഹിയും ഭാര്യ ഷൈനിയുമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. പാർട്ടി നേതാവും കൃഷി […]
മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം: മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നേതാക്കള്‍ക്ക് അസ്വസ്ഥത
മുത്തലാഖ് ബില്ലിലെ വോട്ടെടുപ്പില്‍ നിന്ന് പി.കെ കുഞ്ഞാലികുട്ടി വിട്ടു നിന്ന കാര്യം സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്തോ എന്നതില്‍ വ്യക്തത വരുത്താതെ ലീഗ് നേതൃത്വം. മാധ്യമങ്ങള്‍ രണ്ട് ദിവസം ചര്‍ച്ച ചെയ്തല്ലേ എന്നായിരുന്നു പി.കെ കുഞ്ഞാലികുട്ടിയുടെ മറുപടി. ശരീഅത്ത് ചട്ട ഭേദഗതി നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രിയെ കാണാനും ലീഗ് നേതൃത്വം തീരുമാനിച്ചു. സാമ്പത്തിക സംവരണത്തിലും മുത്തലാഖ് ബില്ലിലും പാര്‍ലമെന്റിലെടുത്ത നിലപാടുകളുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിലും മുന്നോട്ട് പോകാനാണ് ലീഗ് തീരുമാനം. പാര്‍ട്ടി ചരിത്രപരമായ ദൌത്യം നിറവേറ്റിയെന്നും സംസ്ഥാന സമിതി വിലയിരുത്തി. […]