അടൂരില്‍ നിന്ന് കാണാതായ മൂന്ന് പെണ്‍കട്ടികളില്‍ ഒരാള്‍ പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ ഫലം. നിലമ്പൂര്‍ സ്വദേശി ഷിയാസിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മഹാരാഷ്ട്രയില്‍ നിന്നാണ് കണ്ടെത്തിയത്.
Related News
കശ്മീരിന്റെ പ്രത്യേക പദവി; സുപ്രീംകോടതി വാദം കേള്‍ക്കുന്നു
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജികളിൽ ഒക്ടോബർ 1 മുതൽ സുപ്രീംകോടതി വാദം കേൾക്കും. ഇതിനായി ഭരണ ഘടനാ ബഞ്ച് രൂപീകരിച്ചു. ജസ്റ്റിസ് എൻ.വി രമണയാണ് 5 അംഗ ബെഞ്ചിന്റെ അധ്യക്ഷൻ. ജസ്റ്റിസ്മാരായ സഞ്ജയ് കിഷൻ കൗൾ, ആർ സുഭാഷ് റെഡ്ഡി, ബി.ആർ ഗവായി, സൂര്യ കാന്ത് എന്നിവരാണ് ബെഞ്ചിലെ അംഗങ്ങൾ. അടുത്ത മാസാദ്യം മുതൽ ആർട്ടിക്കൾ 370 എടുത്ത് മാറ്റിയതിന്റെ ഭരണഘടനാ സാധുത കോടതി പരിഗണിക്കും. നാഷണൽ കോൺഫറൻസ്, സജ്ജാദ് ലിയോണിന്റെ […]
കശ്മീരിൽ മുതിർന്ന കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു
ജമ്മു കശ്മീരിൽ കോൺഗ്രസ് പ്രസിഡണ്ട് ഗുലാം അഹ്മദ് മിറിനെയും മുഖ്യവക്താവും മുൻ എം.എൽ.സിയുമായ രവീന്ദർ ശർമയെയും സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്കു ശേഷമായിരുന്നു മിറിന്റെ അറസ്റ്റ്. രാവില പത്രസമ്മേളനത്തിൽ സംസാരിക്കവെ മാധ്യമങ്ങൾക്കു മുന്നിൽവെച്ചാണ് രവീന്ദർ ശർമയെ സായുധരായ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോയത്. വെള്ളിയാഴ്ച രാവിലെ ജമ്മുവിലെ ശഹീദി ചൗക്കിലെ കോൺഗ്രസ് ആസ്ഥാനത്ത് രവീന്ദർ ശർമ സംസാരിക്കാനിരുന്ന പത്രസമ്മേളനം ഉദ്യോഗസ്ഥർ തടസ്സപ്പെടുത്തുകയായിരുന്നു. യൂണിഫോമിലെത്തിയ ഉദ്യോഗസ്ഥർ ശർമയെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേൽപ്പിക്കുകയും കെട്ടിടത്തിന് പുറത്തേക്കു നയിച്ച് ജീപ്പിൽ കയറ്റി […]
മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റി
മഹാത്മാഗാന്ധി സർവ്വകലാശാല ആഗസ്റ്റ് 11ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും. ഇന്നും കേരളത്തിലെ വിവിധയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് മുതൽ മലപ്പുറം വരെയും ഇടുക്കി ജില്ലയിലുമാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ കിഴക്കൻ മലയോര മേഖലയിലാകും കൂടുതൽ മഴ ലഭിക്കുക. ഒഡിഷയ്ക്ക് മുകളിൽ നിലനിൽക്കുന്ന തീവ്രന്യൂനമർദവും ഗുജറാത്ത് മുതൽ കേരള തീരം […]