സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരെ ലൈംഗിക പീഡന പരാതി. മുംബൈ ഡാന്‍സ് ബാര്‍ ജീവനക്കാരിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്നും ബന്ധത്തില്‍ എട്ടുവയസ്സുകാരനായ മകനുണ്ടെന്നും യുവതി പരാതിയില്‍ പറയുന്നു. അതേസമയം പരാതി ബ്ലാക്ക് മെയിലിങിന്റെ ഭാഗമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് കോടിയേരി മീഡിയവണിനോട് പറഞ്ഞു.
Related News
ഹൈദരാബാദില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത അഞ്ച് മലയാളികള്‍ക്ക് കോവിഡ്
മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹൈദരാബാദിൽ അഞ്ച് മലയാളികൾക്ക് കോവിഡ്. കായംകുളം സ്വദേശിയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്കാണ് രോഗബാധ. ശിവാജി നഗറിലായിരുന്നു മരണാനന്തര ചടങ്ങ്. മരിച്ചയാളുടെ ഭാര്യ ഉൾപ്പെടെയുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് മെയ് 17നാണ് കായംകുളം സ്വദേശി മരിച്ചത്. ഇദ്ദേഹം പനിക്ക് ചികിത്സ തേടിയിരുന്നെങ്കിലും കോവിഡ് പരിശോധന നടത്തിയിരുന്നില്ല. ഇരുപതോളം പേരാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. തൃശൂർ, പത്തനംതിട്ട സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു.
സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധം; സംസ്ഥാന വ്യാപകമായി റേഷൻകടകൾ ഇന്ന് അടച്ചിടും
സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ ഇന്ന് കടകളടച്ച് പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി റേഷൻകടകൾ അടച്ചിടാനാണ് തീരുമാനം. ( ration shops to be closed today ) കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക വേദന പാക്കേജ് പരിഷ്കരിക്കുക ഈ പോസ് യന്ത്രത്തിന്റെ തകരാറുകൾ പൂർണ്ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ലൈസൻസ് കാലോചിതമായ വർദ്ധന വരുത്തണമെന്നും സെയിൽസ്മാനെ വേദന പാക്കേജിൽ ഉൾപ്പെടുത്തണമെന്നും റേഷൻ വ്യാപാരികൾ ആവശ്യപ്പെടുന്നു. എന്നാൽ സമരം […]
കൂട്ട ബലാത്സംഗക്കേസുകളില്‍ വധശിക്ഷ നൽകാൻ നിയമഭേദഗതി വരണം: കര്‍ണാടക ഹൈക്കോടതി
കര്‍ണാടകയില്‍ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നൽകിയ ജീവപര്യന്തം തടവ് ശരിവച്ച് വിധി പ്രസ്താവിക്കുന്നതിനിടെയാണ് കോടതിയുടെ നിരീക്ഷണം കൊലപാതകത്തേക്കാള്‍ വലിയ ക്രൂരതയാണ് കൂട്ടബലാത്സംഗമെന്നും ബലാത്സംഗക്കേസുകളിലെ പ്രതികള്‍ക്ക് വധശിക്ഷ നൽകാൻ ഇന്ത്യൻ ശിക്ഷാ നിയമം ഭേദഗതി ചെയ്യണമെന്നും കര്‍ണാടക ഹൈക്കോടതി. കര്‍ണാടകയില്‍ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ഏഴ് പ്രതികള്‍ക്ക് വിചാരണ കോടതി നൽകിയ ജീവപര്യന്തം തടവ് ശരിവച്ച് വിധി പ്രസ്താവിക്കുകയായിരുന്നു കോടതി. വിചാരണക്കോടതി 2013 സെപ്റ്റംബറിലും 2017 ലും […]