ശബരിമലയിൽ മകരവിളക്ക് ഉത്സവം ഇന്ന് നടക്കും. രാത്രി 7.52 നാണ് മകരസംക്രമ പൂജ. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്ന് കൊണ്ടുവന്ന നെയ്ത്തേങ്ങ സംക്രമ പൂജ സമയത്ത് അഭിഷേകം ചെയ്യും. 12 ന് പന്തളത്ത് നിന്നാരംഭിച്ച തിരുവാഭരണ ഘോഷയാത്രയ്ക്ക് വൈകിട്ട് അഞ്ചിന് ശരംകുത്തിയിൽ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടർന്ന് ദീപാരാധയ്ക്ക് തൊട്ടു മുൻപായി തിരുവാഭരണ പേടകം പതിനെട്ടാം പടി കയറും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന സമയത്താണ് പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിയുക.
Related News
കൊവിഡ് നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നു, സൗജന്യ വാക്സിനേഷന് തുടരും: പ്രധാന മന്ത്രി
രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും സൗജന്യ വാക്സിനേഷന് തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡിനോട് പടവെട്ടി രാജ്യം വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ധൈര്യം കൈവിടില്ല. ഓക്സിജന്‍ ലഭ്യത കൂട്ടാന്‍ എല്ലാ മാര്‍ഗവും തേടുന്നുണ്ട്. മരുന്നുകളുടെ ലഭ്യത കൂട്ടാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നുണ്ട്. പൂഴ്ത്തിവെയ്പ്പ് തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.കൊവിഡിനോട് പടവെട്ടി വിജയിക്കുമെന്നും ധൈര്യം കൈവിടുന്നവരല്ല ഇന്ത്യയിലുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്
എൻ.ഡി.എ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് പിളർപ്പിലേക്ക്. ബി.ഡി. ജെ.എസിലെ ഒരു വിഭാഗം ഇന്ന് തിരുവനന്തപുരത്ത് കൺവെൻഷൻ ചേരും. സംസ്ഥാനതലത്തിൽ പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന. എട്ട് ജില്ലകളിൽ നിന്നുള്ള നിലവിലെ ഭാരവാഹികൾ പുതിയ പാർട്ടിയിലേക്ക് എത്തുമെന്നാണ് ഇവരുടെ അവകാശവാദം. കഴിഞ്ഞ കുറച്ച് നാളായി ബി.ഡി.ജെ.എസിൽ നിലനിൽക്കുന്ന പ്രശ്നങ്ങളാണ് പിളർപ്പിലേക്ക് നയിച്ചത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് പ്രധാന തർക്കം നിലനിൽക്കുന്നത്.ബി.ഡി.ജെ.എസിലുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ബി.ജെ.പി ഉൾപ്പെടെ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.
കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ചുമതലയേല്‍ക്കും
കേരളത്തിന്റെ പുതിയ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് ഇന്ന് ചുമതലയേല്‍ക്കും. രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കും. ഇന്നലെയാണ് ആരിഫ് മുഹമ്മദ് ഖാന് കേരളത്തിലെത്തിയത്. സംസ്ഥാനത്തിന്റെ ഇരുപത്തി രണ്ടാമത് ഗവര്‍ണറാണ് ഉത്തര്‍പ്രദേശ് സ്വദേശി ആരിഫ് മുഹമ്മദ് ഖാന്.