അരിയില്‍ ഷുക്കൂര്‍ വധ കേസിൽ തലശേരി സെഷൻസ് കോടതിയിലെ വിചാരണ എറണാകുളം സി.ബി.ഐ കോടതിയിലേക്ക് മാറ്റി. ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസിന്റെ വിചാരണ മാറ്റണമെന്ന സി.ബി.ഐയുടെ ഹരജിയിലാണ് ഉത്തരവ്. ടി.വി. രാജേഷ് എം.എൽ.എ, പി. ജയരാജൻ എന്നിവരുൾപ്പെടെ കേസില്‍ 34 പ്രതികളാണുള്ളത്.
Related News
റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം കടയ്ക്കാവൂരിൽ റോഡ് നിർമ്മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക്ക് സാബുവാണ് മരിച്ചത്. 23 വയസ്സായിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്.(Car Accident at Attingal Bypass one death) കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈൻ ബോർഡുകൾ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാർ മറിയുകയായിരുന്നു. 6 പേരാണ് കാറിൽ ഉണ്ടായിരുന്നത്. 5 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിളിമാനൂർ സ്വദേശി അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗണ്‍, സ്റ്റീഫൻ, […]
നടപടികള്‍ കര്‍ശനമാക്കി കുട്ടികളെ കൊവിഡില്‍ നിന്ന് സംരക്ഷിക്കണം: പ്രധാനമന്ത്രി
കേരളം, മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിരോധ നടപടികള്‍ കര്‍ശനമാക്കി കുട്ടികളെ കൊവിഡില്‍ നിന്ന് സംരക്ഷിക്കണമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോട് നിര്‍ദേശിച്ചു. കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ കൂടാതെ കേന്ദ്ര ആഭ്യന്തര മന്ത്രിയും ആരോഗ്യ വിദ്ഗധരും യോഗത്തില്‍ പങ്കെടുത്തു. രാജ്യത്തെ 80 ശതമാനം കൊവിഡ് കേസുകളും ഈ ആറ് സംസ്ഥാനങ്ങളിലാണെന്ന് പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. സ്ഥിതി നിയന്ത്രണ വിധേയമായില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും. […]
മുല്ലപ്പെരിയാർ റൂൾ കർവ് പുനഃപരിശോധിക്കണം; സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് കേരളം
മുല്ലപ്പെരിയാർ വിഷയത്തിൽ കേരളം സുപ്രിം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഡാമിലെ റൂൾ കർവിനെ സർക്കാർ സുപ്രിംകോടതിയിൽ ചോദ്യം ചെയ്തു. റൂൾ കർവ് പുനഃപരിശോധിക്കണമെന്നും 142 അടിയായി ജലനിരപ്പ് ഉയർത്തണമെന്ന നിർദേശം പുനഃപരിശോധിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം അണക്കെട്ടാണെന്നും കേരളം സുപ്രിം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ സൂചിപ്പിക്കുന്നു. കേസ് മറ്റന്നാൾ സുപ്രിംകോടതി വീണ്ടും പരിഗണിക്കും. ഇതിനിടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് തന്നെയാണ് സർക്കാർ നിലപാടെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. […]