India

ഡിസംബറിൽ വാട്‌സ്ആപ്പ് ഇന്ത്യയിൽ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകൾ

കഴിഞ്ഞ വർഷം ഡിസംബറിൽ വാട്സ്ആപ്പ് നിരോധിച്ചത് 20,79,000 ഇന്ത്യൻ അക്കൗണ്ടുകൾ. വാട്സ്ആപ്പ് പുറത്തിറക്കിയ ഏറ്റവും പുതിയ പ്രതിമാസ ഇന്ത്യ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ പുതിയ ഐടി ചട്ടമനുസരിച്ചാണ് (ഇന്റർമീഡിയറി മാർഗ്ഗനിർദ്ദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡും) ഈ റിപ്പോർട്ടുകൾ പുറത്തിറക്കിയിരിക്കുന്നത്. 2021 ഡിസംബർ 1 മുതൽ 31 വരെയുള്ള കാലയളവിലുള്ള വിവരങ്ങളാണിത്.ഈ ഒരുമാസത്തിൽ 528 പരാതി ലഭിച്ചെന്ന് വാട്സ്ആപ്പ് പറയുന്നു. സ്പാം എന്ന് തരംതിരിക്കാവുന്ന ഓട്ടോമേറ്റഡ് അല്ലെങ്കിൽ ബൾക്ക് മെസേജിന്റെ അനധികൃത ഉപയോഗം മൂലമാണ് ഇതിൽ […]

Social Media

അടിമുടി മാറ്റത്തിനൊരുങ്ങി വാട്ട്സ് ആപ്പ്; പുതിയ 5 മാറ്റങ്ങൾ

അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് വാട്ട്സ് ആപ്പ്. മറ്റ് മെസേജിം​ഗ് ആപ്പുകൾക്ക് വലിയ വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് വാട്ട്സ് ആപ്പ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത്. ( whatsapp 5 new features ) കോളിം​ഗ് ഇന്റർഫേസ് വാട്ട്സ് ആപ്പ് കോളിം​ഗ് ഇന്റർഫേസ് പൊളിച്ചുപണിയാനുള്ള ഒരുക്കത്തിലാണെന്നാണ് റിപ്പോർട്ട്. ഇതോടെ ഉപയോക്താക്കൾക്ക് വൈഫൈ വഴിയോ സെല്ലുലാർ കണക്ഷൻ വഴിയോ ആപ്പ് വഴി ഫോൺ കോൾ സാധ്യമാകും. പുതിയ ലുക്ക് ​ഗ്രൂപ്പ് കോളിന് ഭം​ഗി നൽകുമെന്നാണ് റിപ്പോർട്ട്. പുതിയ ബീറ്റാ അപ്ഡേറ്റിൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപഭോക്താക്കൾക്ക് […]

Kerala

ഗോഡ്‌സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ്‌ ഐക്കെതിരെ നടപടി

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്‌സെയുടെ പ്രസംഗം പൊലീസുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവെച്ച എസ് ഐക്കെതിരെ നടപടി. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണപിള്ളക്കെതിരെയാണ് നടപടി. ഇദ്ദേഹത്തെ തൃശൂരിലേക്ക് സ്ഥലം മാറ്റി. ക്ഷേത്രം സ്‌റ്റേഷനിലെ പൊലീസുകാര്‍ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇദ്ദേഹം ഗോഡ്‌സെയുടെ പ്രസംഗം പങ്കുവെച്ചത്. അതേസമയം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചോരാനിരുന്ന കൊവിഡ് അവലോകന ശനിയാഴ്ച്ച നടന്നേക്കും. ഹോട്ടലുകളില്‍ ഇരുന്ന ഭക്ഷണം കഴിക്കുന്നതും ബാറുകളില്‍ മദ്യം കഴിക്കുന്നതിന് അനുമതി നല്‍കുന്നതും ഉള്‍പ്പെടെയുള്ള ലോക്ക്ഡൗണ്‍ ഇളവുകള്‍ […]

Auto India

ഇന്ത്യയില്‍ വാട്​സ്​ആപ്പ് മരവിപ്പിച്ചത്​ 20ലക്ഷം അക്കൗണ്ടുകള്‍

ഓണ്‍ലൈന്‍ ദുരുപയോഗം തടയുന്നതിനും ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഇന്ത്യയിലെ 20ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി വാട്​സ്​ആപ്പ്. മേയ്​ 15നും ജൂണ്‍15നും ഇടയിലാണ്​ 20 ലക്ഷം അക്കൗണ്ടുകള്‍ മരിവിപ്പിച്ചതെന്നും കമ്പനി അറിയിച്ചു. ഉപഭോക്താക്കളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി സാങ്കേതിക വിദ്യയില്‍ നിരന്തരം നി​ക്ഷേപം നടത്തുന്നുണ്ട്​. ദോഷകരമായ അല്ലെങ്കില്‍ അനാവശ്യ സന്ദേശങ്ങള്‍ തടയുകയാണ്​ ലക്ഷ്യം. ഇത്തരത്തില്‍ അസാധാരണമായ സന്ദേശങ്ങള്‍ തടയുന്നതിനായി വിപുലമായ സാ​ങ്കേതിക വിദ്യകള്‍ ഉറപ്പുവരുത്തുന്നു. ഇതോടെ മേയ്​ 15 മുതല്‍ ജൂണ്‍ 15​വരെ ഇന്ത്യയില്‍ 20 ലക്ഷം അക്കൗണ്ടുകള്‍ മരവിപ്പിച്ചു – […]

India

പൗരന്റെ സ്വകാര്യതക്ക് പരിധിയുണ്ട്; സമ്പൂര്‍ണമായ സ്വകാര്യത അനുവദിക്കാനാവില്ലെന്ന് കേന്ദ്രം

നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്നും കേന്ദ്ര ഐ.ടി മന്ത്രി രവിശങ്കര്‍ പ്രസാദ്. സ്വകാര്യത സമ്പൂര്‍ണമായ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ വാട്‌സ്ആപ്പ് കോടതിയെ സമീപിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഴുവന്‍ പൗരന്‍മാരുടെയും സ്വകാര്യത സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതേസമയം ക്രമസമാധാനനില തകരാതെ നോക്കുന്നതും ദേശീയ സുരക്ഷ ഉറപ്പാക്കാനും സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട് തന്നെ സമ്പൂര്‍ണമായ സ്വകാര്യത അനുവദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയേയും ബാധിക്കുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങള്‍, സംസ്ഥാനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍, സുഹൃത് […]

India National

കേന്ദ്ര സർക്കാര്‍ മാർഗനിർദേശങ്ങള്‍ ഭരണഘടനാവിരുദ്ധം: വാട്സ് ആപ്പ് കോടതിയില്‍

ഐടി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്കെതിരെ വാട്സ് ആപ്പ് ഡൽഹി ഹൈക്കോടതിയിൽ. പുതിയ വ്യവസ്ഥകൾ ഭരണഘടനാവിരുദ്ധമാണെന്നാണ് വാദം. സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം ലംഘിക്കുന്നതാണ് പുതിയ ഐടി ചട്ടങ്ങളെന്ന് വാട്സ് ആപ്പ് ഹരജിയില്‍ പറയുന്നു. വാട്സ് ആപ്പിനെ സംബന്ധിച്ച് എന്‍ഡ് ടു എന്‍ഡ് എന്‍സ്ക്രിപ്ഷനോട് കൂടിയാണ് സന്ദേശങ്ങള്‍ അയക്കുന്നത്. അയക്കുന്ന ആള്‍ക്കും സ്വീകരിക്കുന്ന ആള്‍ക്കും മാത്രമേ സന്ദേശങ്ങള്‍ വായിക്കാനാവൂ. ഇത് കമ്പനിയുടെ സ്വകാര്യതാ നയമാണ്. ഐടി മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഉപയോക്താക്കളുമായി തങ്ങളുണ്ടാക്കിയ വ്യവസ്ഥകളുടെ ലംഘനമാകും എന്നാണ് വാട്സ് ആപ്പ് ചൂണ്ടിക്കാട്ടിയത്. ആശങ്കാജനകമായ […]

Technology

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ കോളിങ് സൗകര്യം വാട്‌സ്ആപ്പ് നിര്‍ത്തലാക്കുന്നു

പുതിയ സ്വകാര്യതാനയം അംഗീകരിക്കാത്തവരുടെ ഓഡിയോ വീഡിയോ കോള്‍ സൗകര്യങ്ങള്‍ നിര്‍ത്താന്‍ വാട്‌സ്ആപ്പ് നടപടിയാരംഭിച്ചതായി റിപ്പോര്‍ട്ട്. മെയ് 15നകം പുതിയ സ്വകാര്യതാനയം അംഗീകരിച്ചില്ലെങ്കില്‍ ഫീച്ചറുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്ന് വാട്‌സ്ആപ്പ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ ആദ്യഘട്ടമായി കോളിങ് സൗകര്യം നിര്‍ത്തലാക്കാന്‍ നടപടി ആരംഭിച്ചതായാണ് വിവരം. പുതിയ സ്വകാര്യതാനയത്തില്‍ നിന്ന് പിന്‍മാറണമെന്ന് കേന്ദ്രസര്‍ക്കാര്‍ വാട്‌സ്ആപ്പ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. പുതിയ നയം ഐ.ടി നിയമത്തിന് എതിരാണെന്നും പിന്‍മാറിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. പുതിയ നയം പെട്ടന്ന് നടപ്പാക്കില്ലെന്നായിരുന്നു വാട്‌സ്ആപ്പ് മറുപടി […]

Technology

സ്വകാര്യത നയത്തില്‍ മാറ്റമില്ല; അംഗീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് നീക്കം ചെയ്യുമെന്ന് വാട്​സ്​ആപ്പ്

പുതിയ സ്വകാര്യതാ നയം അംഗീകരിക്കുന്നതിനായി ഉപയോക്താക്കൾക്ക്​ മെയ്​ 15 വരെ അനുവദിച്ചിട്ടുള്ള സമയപരിധി നീട്ടിയിട്ടില്ലെന്ന്​ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​. നയത്തിൽ യാതൊരുവിധ മാറ്റവുമില്ല. ഉപയോക്താക്കള്‍ നയം അംഗീകരിച്ചില്ലെങ്കില്‍ പതിയെ അവരുടെ അക്കൗണ്ടുകൾ നീക്കം ചെയ്യപ്പെടുമെന്നും വാട്​സ്​ആപ്പ്​ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. വാട്ട്‌സ്ആപ്പി​ന്‍റെ പുതിയ സ്വകാര്യതാ നയത്തെ ചോദ്യം ചെയ്ത് സീമ സിങ്​, അഭിഭാഷകൻ മേഗൻ, നിയമ വിദ്യാർത്ഥി ചൈതന്യ റോഹില്ല എന്നിവർ സമർപ്പിച്ച ഹരജിയിലാണ് കോടതി വാദം കേട്ടത്. സ്വകാര്യതാ നയം പിൻ‌വലിക്കാനോ അല്ലെങ്കിൽ ഉപയോക്താക്കള്‍ക്ക് കമ്പനി […]

India Social Media

“നിങ്ങളൊരു ട്രില്യൺ ഡോളർ കമ്പനിയാകാം. പക്ഷെ… ” വാട്സ്ആപ്പിനോട് സുപ്രീംകോടതി

വാട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളിൽ സ്റ്റേ ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികളിൽ വാദം കേൾക്കുകയായിരുന്നു കോടതി ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാൻ തങ്ങൾക്ക് ഇടപെടേണ്ടി വരുമെന്ന് വാട്സ്ആപ്പിനോടും ഫേസ്ബുക്കിനോടും സുപ്രീംകോടതി. വാട്സ്ആപ്പിന്റെ പുതിയ സേവന നിബന്ധനകളിൽ വാട്സ്ആപ്പിനും ഫേസ്ബുക്കിനും കേന്ദ്ര സർക്കാരിനും കോടതി നോട്ടീസയച്ചു. വാട്സ്ആപ്പിന്റെ സേവനനിബന്ധനകൾ കഴിഞ്ഞ മാസം പുതുക്കിയിരുന്നു. ഇത് പ്രകാരം ഉപയോക്താക്കൾ തങ്ങളുടെ ബിസിനസ് സംഭാഷണങ്ങളുടെ വിവരം ഫേസ്ബുക്കുമായി പങ്കുവെക്കുമെന്ന നിർദേശം അംഗീകരിച്ചാൽ മാത്രമേ ആപ്പ് തുടർന്ന് ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. “നിങ്ങളൊരു ട്രില്യൺ ഡോളർ കമ്പനിയാകാം. […]

Technology

ഒരു വിവരവും ആര്‍ക്കും കൈമാറുന്നില്ല, അക്കൗണ്ട് ഡിലീറ്റ് ചെയ്യില്ല

കാലിഫോര്‍ണിയ: ഉപയോക്താക്കളെ നഷ്ടമായിത്തുടങ്ങിയതോടെ സ്വകാര്യതാ വിവാദത്തില്‍ വീണ്ടും വാട്‌സ്ആപ്പിന്റെ വിശദീകരണം. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുമെന്നും ഒരു അക്കൗണ്ടും ഡിലീറ്റ് ചെയ്യില്ലെന്നും വെള്ളിയാഴ്ച പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ വാട്‌സ്ആപ്പ് വ്യക്തമാക്കി. പുതിയ അപ്‌ഡേറ്റില്‍ ഒന്നും മാറുന്നില്ല. പകരം ബിസിനസ് വാട്‌സ് ആപ്പ് വഴി സന്ദേശം അയക്കാനുള്ള പുതിയ ഓപ്ഷനുകള്‍ അപ്‌ഡേറ്റിലുണ്ട്. ഡാറ്റകള്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് ഏറെ സുതാര്യമാണ്. വാട്‌സ്ആപ്പ് വഴി കൂടുതല്‍ ആളുകള്‍ ഷോപ്പ് ചെയ്യാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തെ കുറിച്ച് ജനങ്ങള്‍ക്ക് കുടുതല്‍ ബോധ്യമുണ്ടാകേണ്ടതുണ്ട്. ഈ അപ്‌ഡേറ്റ് ഫേസ്ബുക്കുമായി ഡാറ്റ […]