Technology

സ്വകാര്യതാ വിവാദത്തിൽ വിശദീകരണവുമായി വാട്സ്ആപ്പ്; “മെസ്സേജുകൾ സുരക്ഷിതം “

സ്വകാര്യതാ വിവാദത്തിൽ വീണ്ടും വിശദീകരണവുമായി വാട്സ്ആപ്പ്. തങ്ങളുടെ പുതുക്കിയ നയങ്ങൾ സുഹൃത്തുക്കളുടെയോ കുടുംബത്തിന്റെയോ സ്വകാര്യതയെ ബാധിക്കില്ലെന്ന് ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് കമ്പനിയായ വാട്സ്ആപ്പ് പറഞ്ഞു. നയങ്ങൾ പരിഷ്കരിച്ചതിനു ശേഷം ഇത് രണ്ടാം തവണയാണ് വിശദീകരണവുമായി രംഗത്തു വന്നത്. നയങ്ങളിലെ പരിഷ്കരണം ബിസിനസ് അക്കൗണ്ടുകളെ മാത്രമേ ബാധിക്കുകയുള്ളൂവെന്നു കമ്പനി നേരത്തെ വിശദീകരിച്ചിരുന്നു. We want to address some rumors and be 100% clear we continue to protect your private messages with end-to-end […]

Technology

പുതിയ നിബന്ധനകളുമായി വാട്സ്ആപ്പ്; അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് ഇല്ലാതാകും

ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസ്സേജിങ് ആപ്പായ വാട്സ്ആപ്പ് ഉപയോഗ നിബന്ധനങ്ങളും സ്വാകാര്യത നയങ്ങളും പരിഷ്കരിക്കുന്നു. ഇത് സംബന്ധിച്ച സന്ദേശം കമ്പനി ഇന്നലെ വൈകീട്ട് മുതൽ ഉപയോക്താക്കൾക് നൽകി തുടങ്ങി. “വാട്സ്ആപ്പ് അതിന്റെ ഉപയോഗ നിബന്ധനകളും സ്വകാര്യതാ നയങ്ങളും പരിഷ്കരിക്കുകയാണ് ” ഉപയോക്താക്കൾക്കയച്ച സന്ദേശത്തിൽ കമ്പനി പറഞ്ഞു. തങ്ങളുടെ മാതൃ കമ്പനിയായ ഫേസ്ബുക്കുമായി ചാറ്റ് വിവരങ്ങൾ പങ്കുവെക്കാം ഉൾപ്പെടെയുള്ള പരിഷ്കരണങ്ങളാണ് കമ്പനി കൊണ്ട് വന്നത്. അടുത്ത മാസം എട്ടിനാണ് പുതിയ നിബന്ധനകൾ നിലവിൽ വരിക. നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ ആപ്പ് […]

Technology

നാളെ മുതല്‍ ചില ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല

നാളെ മുതല്‍ ചില ഫോണുകളില്‍ വാട്സാപ്പ് പ്രവര്‍ത്തിക്കില്ല. പഴയ ആന്‍ഡ്രോയ്ഡ് – ഐഒഎസ് ഫോണുകളിലാണ് വാട്സാപ്പ് ലഭിക്കാതെ വരിക. ഓപ്പറേറ്റിങ് സിസ്റ്റം 9ന് മുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാത്ത ഐ ഫോണുകളിലും ആന്‍ഡ്രോയ്ഡ് 4.03 വേര്‍ഷന് താഴെയുള്ള ഫോണുകളിലുമാകും വാട്സാപ്പ് ലഭിക്കാതെ വരിക. ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ ഈ പതിപ്പുകളിലേക്ക് ഉപകരണങ്ങള്‍ അപ്ഡേറ്റ് ചെയ്യണം. അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവര്‍ ഒന്നുകില്‍ പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങണം. അല്ലെങ്കില്‍ വാട്സാപ്പിന് പകരം പുതിയ ആപ്ലിക്കേഷന്‍ കണ്ടെത്തണം. ഐ […]

Kerala

ഓരോ വിഷയത്തിനും പ്രത്യേക വാട്സ്ആപ്പ് ഗ്രൂപ്പ്

സാങ്കേതിക സർവകലാശാലയിലെ കൂട്ടക്കോപ്പിയടിയെ കുറിച്ചുള്ള അന്വഷണത്തിൽ കൂടുതൽ കണ്ടെത്തലുകൾ. ഓരോ വിഷയത്തിനും പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പുകളുണ്ടാക്കിയാണ് വിദ്യാര്‍ഥികള്‍ കോപ്പി അടിച്ചത്. വിദ്യാർഥികളിൽ നിന്ന് 28 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ഒക്ടോബർ 23 ന് നടന്ന ബിടെക് മൂന്നാം സെമസ്റ്റർ കണക്ക് സപ്ലിമെന്‍ററി പരീക്ഷയിൽ വിവിധ തരത്തിലുള്ള ക്രമക്കേടാണ് നടന്നത്. നാല് എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നായ് പിടിച്ചെടുത്ത ഇരുപത്തെട്ട് മൊബൈൽ ഫോണുകളിൽ 16 എണ്ണം ഒരു കോളേജിൽ നിന്നുമാണ് കണ്ടെടുത്തത്. 10 എണ്ണം മറ്റൊരു കോളേജിൽ നിന്നും […]