Kerala Weather

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 16 ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 17 ന് എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 18 ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എംഎ മുതല്‍ 115.5 എംഎം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ശക്തമായ കാറ്റിനും മഴയ്ക്കും […]

Kerala Weather

സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത മഴ; തലശ്ശേരി നഗരം വെള്ളത്തിനടിയില്‍

സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ തുടരുന്നു. കണ്ണൂര്‍ തലശ്ശേരിയില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറി. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ കനത്ത മഴ തുടരുന്നു. കണ്ണൂര്‍ തലശ്ശേരിയില്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. നിരവധി വീടുകളിലും വെള്ളം കയറി. മലപ്പുറം ജില്ലയിലെ തീരപ്രദേശങ്ങളിലും കടലാക്രമണം രൂക്ഷമാണ്. വള്ളിക്കുന്ന് പരപ്പാൽ ബീച്ചിൽ വൈദ്യുതി പോസ്റ്റുകൾ കടലാക്രമണത്തിൽ തകർന്നു, മേഖലയിൽ വൈദ്യുതി ബന്ധം തടസപ്പെട്ടു. ശക്തമായ മഴയിൽ കൂടരഞ്ഞി കൂമ്പാറ കക്കാടംപൊയിൽ […]

Kerala Weather

കേരളത്തിൽ രണ്ടുദിവസം കൂടി ശക്തമായ മഴക്ക് സാധ്യത

ഉരുൾപൊട്ടൽ മേഖലയിലും, നദി തീരത്തും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. രാത്രിയിലും പലയിടത്തും ശക്തമായ മഴയുണ്ടായിരുന്നു. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് ഇന്നലെ കൂടുതൽ മഴ രേഖപ്പെടുത്തിയത്, 12 സെൻറീമീറ്റർ. ഉരുൾപൊട്ടൽ മേഖലയിലും, നദി […]

India Weather

നിസര്‍ഗ ഇന്ന് ആഞ്ഞടിക്കും, മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്ക

മഹാരാഷ്ട്രയുടെ തീര പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. അടുത്ത രണ്ട് ദിവസത്തേയ്ക്ക് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി. ഗുജറാത്തിന്റെ തെക്ക് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറി. ശക്തമായ മഴയാണ് നിസർഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഗുജറാത്തിലും രേഖപ്പെടുത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് 120 കിലോമീറ്റർ വരെ വേഗത്തിൽ ചുഴലിക്കാറ്റ് വീശിയടിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് […]

Kerala Weather

ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാന്‍ സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരള തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂനമര്‍ദമാകും തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കേരള തീരത്തിനടുത്ത് രൂപപ്പെട്ട ന്യൂനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ അതി തീവ്രന്യൂനമര്‍ദമാകും. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റാകുമെന്നാണ് പ്രവചനം. ബുധനാഴ്ചയോടെ ചുഴലിക്കാറ്റ് ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങളിലെത്തും. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ കേരളം ഇല്ല. എന്നാല്‍ ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം തെക്കുപടിഞ്ഞാറന്‍ […]

Kerala Weather

സംസ്ഥാനത്ത് ഇന്നും കനത്ത മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകും. ഇടുക്കി ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മധ്യ – പശ്ചിമ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായതായും കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടുക്കിയില്‍ ഇന്നും അതിശക്തമായ മഴക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. 11 മുതല്‍ 20 സെന്‍റീമീറ്റര്‍ മഴക്ക് സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. കാസര്‍കോട്, വയനാട്, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിലും ഇന്ന് യെല്ലോ […]

India National Weather

ലോകത്തെ 15 ചൂടന്‍ നഗരങ്ങളില്‍ പത്തും ഇന്ത്യയില്‍

രാജസ്ഥാനിലെ ചുരുവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ നഗരം… കോവിഡ് കെടുതികള്‍ക്കിടെ രാജ്യം കടുത്ത വേനലില്‍ വെന്തുരുകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയ 15 നഗരങ്ങളില്‍ പത്തും ഇന്ത്യയിലാണ്. കാലാവസ്ഥാ നിരീക്ഷണ വെബ് സൈറ്റായ എല്‍ ഡൊറാഡോയാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ നിന്നും 20 കിലോമീറ്റര്‍ മാത്രം അകലെയുള്ള ചുരുവാണ് കഴിഞ്ഞ ദിവസം ഭൂമിയിലെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ നഗരം. ഇവിടെ […]

India Weather

ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി; തീരംതൊട്ടത് 150ലേറെ കിലോമീറ്റര്‍ വേഗതയില്‍

ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി.155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ഉംപുന്‍ ചുഴലിക്കാറ്റ് ബംഗാള്‍ തീരത്തെത്തി.155 മുതല്‍ 165 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. ബംഗാളിലും ഒഡീഷയിലും കനത്ത മഴയാണ്. രണ്ടരയോടെതന്നെ കാറ്റ് ബംഗാൾ തീരത്തു വീശിയടിച്ചു തുടങ്ങിയിരുന്നു. പൂർണമായി കരയിൽത്തൊടാൻ നാലു മണിക്കൂറോളമെടുക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് അധികൃതർ പറയുന്നത്. അതേസമയം കൊല്‍ക്കത്ത നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി‌. മുന്‍ കരുതലിന്റെ ഭാഗമായി ബംഗാളിൽ നിന്നും 5 ലക്ഷം പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് […]

India Weather

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാളിലേക്ക്; മൂന്ന് ലക്ഷത്തോളം ആളുകളെ ഒഴിപ്പിച്ചു

ബംഗാള്‍, ഒഡീഷ തീരങ്ങളില്‍ ഇന്ന് ശക്തമായ മഴയും കാറ്റും ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഉംപുൻ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളിലെ ദിഗയിൽ ഇന്ന് വീശിയടിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷയിലെയും പശ്ചിമ ബംഗാളിലെയും തീരങ്ങളിൽ ശക്തമായ കാറ്റും മഴയും ഉണ്ടാകും. ദുരന്ത നിവാരണ സേന ബംഗാൾ ഒഡീഷ തീരങ്ങളിലുള്ള ആളുകളെയെല്ലാം ഒഴിപ്പിച്ചു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ വീശിയിരുന്ന ഉംപുൻ ചുഴലിക്കാറ്റിന്‍റെ വേഗത 200 കിലോമീറ്റർ വരെയായി […]

India Kerala Weather

ഉംപുന്‍ ചുഴലിക്കാറ്റ് പശ്ചിമബംഗാള്‍ തീരത്തേക്ക്; 24 മണിക്കൂറിനുള്ളിൽ തീരം തൊടും

ഒഡീഷയിൽ ശക്തമായ മഴയും കാറ്റുമാണ് ഇപ്പോഴുള്ളത്. 11 ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചുവെന്ന് ഒഡീഷ സർക്കാർ ഉംപുന്‍ ചുഴലികാറ്റ് 24 മണിക്കൂറിനുള്ളിൽ അതിതീവ്രചുഴലിക്കാറ്റായി പശ്ചിമബംഗാൾ തീരം തൊടും. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ് കരയിലേക്കു കടക്കുമ്പോൾ മണിക്കൂറിൽ 165 മുതൽ 185 കിലോമീറ്റർ വരെ വേഗതയിലായിരിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. 220 കിലോ മീറ്ററിന് മുകളിൽ വേഗതയിൽ വീശുന്ന കാറ്റ് പശ്ചിമ ബംഗാൾ തീരത്ത് പതിക്കുമ്പോൾ വേഗത 165 മുതൽ 185 കിലോമീറ്ററായി കുറയും. […]