ഹൈഡ്രോക്‌സിക്ലോറോക്വിന്‍ പോലുള്ള അശാസ്ത്രീയ മാര്‍ഗങ്ങള്‍ കോവിഡിനെതിരെ സ്വീകരിക്കുന്നതിനെ പരസ്യമായി എതിര്‍ത്തതുകൊണ്ടാണ് തന്നെ ട്രംപ് പുറത്താക്കിയതെന്നാണ് റിക്ക് ബ്രൈറ്റ് ആരോപിക്കുന്നത്… കോവിഡിനെ തുടര്‍ന്നുള്ള അമേരിക്കയുടെ ദുരിതകാലം തീര്‍ന്നിട്ടില്ലെന്നും ആധുനിക ചരിത്രത്തിലെ ഏറ്റവും മോശം മഞ്ഞുകാലമാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്നും വാക്‌സിന്‍ വിദഗ്ധനായ റിക്ക് ബ്രൈറ്റ്. അമേരിക്കന്‍ കോണ്‍ഗ്രസ് മുമ്പാകെയാണ് റിക്ക് ബ്രൈറ്റിന്റെ മുന്നറിയിപ്പ്. വൈക്‌സിന്‍ നിര്‍മ്മാണ ചുമതലയുണ്ടായിരുന്ന അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയുടെ തലപ്പത്തു നിന്നും കഴിഞ്ഞ മാസമാണ് റിക്ക് ബ്രൈറ്റിനെ പുറത്താക്കിയത്. കോവിഡ് പ്രതിസന്ധി ട്രംപ് കൈകാര്യം ചെയ്ത രീതിയെ […]
Tag: USA
ട്രംപിന്‍റെ മകളുടെ സഹായിക്കും കോവിഡ‍്; വൈറ്റ് ഹൗസ് ആശങ്കയുടെ മുള്‍മുനയില്‍
അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവ് കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച അതേ ദിവസം തന്നെയാണ് ഇവാന്‍കയുടെ സഹായിക്കും കോവിഡ് ബാധയുള്ളതായുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക ട്രംപിന്‍റെ സഹായിക്കും വൈറ്റ് ഹൗസിലെ മുതിർന്ന ഉപദേശകനും കോവിഡ് 19 സ്ഥിരീകരിച്ചതോടെ വൈറ്റ് ഹൗസ് ആശങ്കയുടെ മുള്‍മുനയില്‍. അതേസമയം, പേഴ്സണല്‍ അസിസ്റ്റന്‍റ് ആഴ്ചകളോളമായി ഇവാന്‍കയ്ക്കൊപ്പം ഉണ്ടായിരുന്നില്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവ് […]
വൈറ്റ് ഹൗസ് കോവിഡ് ഭീതിയില്‍, വൈസ് പ്രസിഡന്റിന്റെ വക്താവിന് കോവിഡ് സ്ഥിരീകരിച്ചു
കോവിഡ് സ്ഥിരീകരിച്ച മില്ലര്‍ വൈറ്റ്ഹൗസിലെ ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കാറുള്ള വ്യക്തിയാണ്. അവരുടെ ജീവിത പങ്കാളിയായ സ്റ്റീഫന്‍ മില്ലര്‍ പ്രസിഡന്റിന്റെ അംഗരക്ഷക സംഘത്തില്‍ പെട്ടയാളുമാണ്… ഒരാഴ്ച്ചക്കിടെ രണ്ടാമത്തെ കോവിഡ് കേസും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ വൈറ്റ് ഹൗസും കോവിഡ് ഭീതിയില്‍. അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ ഔദ്യോഗിക വക്താവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച്ച പ്രസിഡന്റിന്റെ അനുചരന്മാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴും മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിലപാടാണ് ഡോണള്‍ഡ് ട്രംപിനുള്ളത്. വൈസ് പ്രസിഡന്റിന്റെ വക്താവായ കാത്തി മില്ലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചെന്നാണ് […]
കോവിഡിനെതിരായ നിര്‍ണ്ണായക പഠനത്തിലായിരുന്ന ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റ് മരിച്ചു
ലിയുവിന്റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്… കൊറോണ വൈറസിനെതിരായ നിര്‍ണ്ണായക പഠനത്തിലായിരുന്ന യുവ ചൈനീസ് ഗവേഷകന്‍ അമേരിക്കയില്‍ വെടിയേറ്റു മരിച്ചു. പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയിലെ റിസര്‍ച്ച് അസിസ്റ്റന്റ് പ്രൊഫസറായ ബിങ് ലിയു(37)വിനെയാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ലിയുവിന്റെ കാറില്‍ ഹോഗു(46) എന്നയാളെയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ ബിങ് ലിയുവിനെ വെടിവെച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തലയിലും കഴുത്തിലും അടക്കം ശരീരത്തില്‍ നിരവധി വെടിയുണ്ടകള്‍ തറച്ച […]
ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷം കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2500ലേറെ മരണം
ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷംകടന്നു. അമേരിക്കയിലും ബ്രിട്ടണിലും നില അതീവ ഗുരുതരമാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് കോവിഡ് മരണം രണ്ടര ലക്ഷം കടന്നു. അമേരിക്കയിലും ബ്രിട്ടണിലും നില അതീവ ഗുരുതരമാണ്. അമേരിക്കയില്‍ ഇന്നലെ മാത്രം രണ്ടായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയില്‍ 1.26 മില്യണിലധികം രോഗികളാണുള്ളത്. എഴുപത്തി നാലായിരത്തിലധികം മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പത്തൊമ്പതിനായിരത്തിലധികം പുതിയ കേസുകളാണ് […]
നിങ്ങളുടെ നാറിയ ഫോണ്‍ ആസ്വദിച്ചോളൂ
മൊബൈല്‍ ഫോണ്‍ കാരണം അച്ചടി നിര്‍ത്തിയ പത്രത്തിന്റെ അവസാന തലക്കെട്ട് ഇങ്ങനെ! സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും വരവോടെ ഏറ്റവും കൂടുതല്‍ പണികിട്ടിയത് അച്ചടി മാധ്യമങ്ങള്‍ക്കാണ്. ദിനേനയെന്നാണം നിരവധി പത്രങ്ങളാണ് അവരുടെ അച്ചടി പ്രതിസന്ധിയിലായി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഇതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇന്ന് അച്ചടി നിര്‍ത്തിയ വാഷിങ്ടണ്‍ പോസ്റ്റ് എക്സ്പ്രസ് പത്രവും അതിന്റെ അവസാനതലക്കെട്ടും. വാഷിങ്ടണ്‍ പോസ്റ്റ് മെട്രോ സ്‌റ്റേഷനുകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന പ്രത്യേക പത്രം ‘എക്‌സ്പ്രസ്സ്’ ആണ് മൊബൈലിന്റെ കടന്നുവരവോടെ അച്ചടി അവസാനിപ്പിക്കേണ്ടി വന്നത്. […]
അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടി; താലിബാന്‍ പ്രതിനിധികള്‍ റഷ്യയില്‍
താലിബാന്‍ പ്രതിനിധികള്‍ മോസ്കോയിലെത്തി റഷ്യയുമായി ചര്‍ച്ച നടത്തി. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതിനു ശേഷമാണ് താലിബാന്റെ നിര്‍ണായക നീക്കം. താലിബാന്‍ പ്രതിനിധി സുഹൈള്‍ ശഹീനാണ് റഷ്യയുമായി താലിബാന്‍ ചര്‍ച്ച നടത്തിയ വിവരം സ്ഥിരീകരിച്ചത്. റഷ്യയുടെ അഫ്ഗാന്‍ പ്രതിനിധി സാമിര്‍ കബുലോവുമായാണ് താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. അമേരിക്കയും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ട ആവശ്യകത തന്നെയാണ് റഷ്യയും ഊന്നിപ്പറഞ്ഞതെന്നാണ് സൂചന. അമേരിക്കയുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ താലിബാന്‍ സന്നദ്ധത അറിയിച്ചതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അഫ്ഗാനിസ്ഥാനില്‍ രണ്ടു […]
യു.എസ്-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയതായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വവുമായുളള സമാധാന ചര്‍ച്ചകള്‍ റദ്ദാക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കാബുളില്‍ അമേരിക്കന്‍ സൈനികന്‍ അടക്കം 12 പേര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കന്‍ നടപടി. നിര്‍ണായകമായ ഈ സാഹചര്യത്തിലും വെടിനിര്‍ത്തലിന് താലിബാന്‍ തയ്യാറല്ലെങ്കില്‍ അര്‍ത്ഥവത്തായ ഒരു സമാധാന കരാറില്‍ എത്താന്‍ അവര്‍ക്ക് അവകാശമില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം അമേരിക്കയുടെ തീരുമാനം അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍മാറ്റത്തിനും മേഖലയില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നതിനും അമേരിക്കയും […]
റോബര്‍ട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു
വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും അതില്‍ ട്രംപിന്‍റെ പങ്കും അന്വേഷിച്ച റോബര്‍ട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ട്രംപിനെ കുറ്റക്കാരനെന്ന് സ്ഥാപിക്കുന്നില്ലെങ്കിലും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ട്രംപിനെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. 450 പേജുള്ള റിപ്പോര്‍ട്ടിന്‍റെ മുഴുവന്‍ ഭാഗവും പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് ട്രംപിനെതിരെയുള്ള ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ഡെമോക്രാറ്റുകള്‍. നിയമനടപടികളിലേക്ക് നീങ്ങുകയാണ് ഡെമോക്രാറ്റുകള്‍ എന്നാണ് വിവരം.