Gulf World

ആദ്യ വിദേശ ഉംറ സംഘം തിരിച്ച് പോയി; ആർക്കും ആരോഗ്യ പ്രശ്‌നങ്ങളില്ല

സൗദിയിലെത്തിയ ആദ്യ വിദേശ ഉംറ തീർഥാടക സംഘം കർമ്മങ്ങൾ പൂർത്തിയാക്കി തിരിച്ച് പോയി. തീർഥാടകരിൽ ആർക്കും തന്നെ ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. മക്കയിൽ തീർഥാടകരുടെ എണ്ണം വർധിച്ചതോടെ ത്വവാഫിനായുള്ള ക്രമീകരണങ്ങൾ പരിഷ്കരിച്ചു. നവംബർ ഒന്നിന് സൗദിയിലെത്തിയ ഇന്തോനേഷ്യൻ തീർത്ഥാടക സംഘമാണ് ഉംറ കർമ്മങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച സൗദിയിൽ നിന്നും സ്വദേശത്തേക്ക് യാത്ര തിരിച്ചത്. സൗദിയിലെത്തിയ ശേഷം ആദ്യ മൂന്ന് ദിവസത്തെ ക്വാറന്‍റൈൻ പൂർത്തിയാക്കിയ ശേഷമാണ് വിദേശ തീർഥാടകർ കർമ്മങ്ങൾ ആരംഭിച്ചത്. […]

International

നവംബർ ഒന്ന് മുതൽ വിദേശരാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം

നവംബർ ഒന്ന് മുതൽ വിദേശ രാജ്യങ്ങളിൽ നിന്നുളള ഉംറ തീർത്ഥാടകർക്കും സൗദിയിലെത്താം. ദിനം പ്രതി ഇരുപതിനായിരം തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ അവസരം ലഭിക്കും. മക്ക ഗവർണ്ണറുടെ നേതൃത്വത്തിൽ നടന്ന എക്സികൂട്ടീവ് കമ്മറ്റി ഹറമിലെ ഒരുക്കങ്ങൾ വിലയിരുത്തി. ഘട്ടം ഘട്ടമായി ഉംറ തീർത്ഥാടനവും സന്ദർശനവും തിരിച്ച് കൊണ്ട് വരുന്നതോടൊപ്പം വിശ്വാസികൾക്ക് ഇരുഹറമുകളും പ്രാർത്ഥനക്കായി തുറന്ന് കൊടുക്കുകയും ചെയ്യും. ആദ്യ ഘട്ടത്തിൽ ഞായറാഴ്ച മുതൽ ദിനം പ്രതി 6000 ആഭ്യന്തര തീർത്ഥാടകർക്ക് ഉംറ ചെയ്യുവാൻ മാത്രമായിരിക്കും അവസരം നൽകുക.

UAE

ഉംറ തീര്‍ത്ഥാടനം പുനരാരംഭിക്കുന്ന തയ്യാറെടുപ്പിലാണ് സൗദി

ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനായി ഭൂരിഭാഗം സേവനങ്ങളും ഓണ്‍ലൈനില്‍ ലഭ്യമാക്കുമെന്ന് സൗദിയിലെ ഹജ്ജ് ഉംറ മന്ത്രി. കോവിഡ് സാഹചര്യത്തില്‍ തീർത്ഥാടകർക്ക് മികച്ച സേവനം നൽകുന്നതിനായാണ് ഓണ്ലൈന് സൌകര്യമൊരുക്കുന്നത്. ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സ്വീകരിച്ച് ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സൗദിയെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ മുൻകരുതലുകൾ പാലിച്ച് കൊണ്ട് ഉംറ തീർത്ഥാടനം പുനരാരംഭിക്കുവാനുള്ള തയ്യാറെടുപ്പിലാണ് സൗദിയെന്ന്, ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സ്വാലിഹ് ബെൻതൻ പറഞ്ഞു. തീർത്ഥാടകർക്ക് മികച്ച അനുഭവം നൽകുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കൊണ്ടാണ് തീർത്ഥാടനം പുനരാരംഭിക്കുക. […]