ഇന്ത്യൻ പാസ്പോർട്ടുള്ള യാത്രക്കാർക്ക് ടൂറിസ്റ്റ് വിസയിൽ ദുബൈയിലേക്ക് വരാം. എന്നാൽ 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ സന്ദർശനം നടത്താത്തവർക്കാണ് യാത്ര ചെയ്യാൻ അനുമതി. ഇന്ത്യയിൽ നിന്ന് അധികം വൈകാതെ നേരിട്ട് ടൂറിസ്റ്റ് വിസയിൽ യു.എ.ഇയിൽ എത്താൻ കഴിയും എന്ന പ്രതീക്ഷയിലാണ് ആയിരങ്ങൾ. ഇന്ത്യയിൽ നിന്നല്ലാതെ ടൂറിസ്റ്റ് വിസയിൽ ദുബൈയിൽ എത്താൻ അനുമതിയുണ്ടെന്ന് വിമാന കമ്പനികളാണ് അറിയിച്ചത്. എമിറേറ്റ്സ് എയർലൈനും ഫ്ലൈ ദുബൈയും യാത്രക്കാരുടെ സംശയത്തിന് മറുപടി നൽകിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യക്ക് പുറമെ പാകിസ്താൻ, നേപ്പാൾ, നൈജീരിയ, ശ്രീലങ്ക, […]
Tag: UAE
യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ
കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടെ യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ. ഇന്ത്യയില്‍ കൊവിഷീല്‍ഡ് വാക്‌സിനെടുത്തവര്‍ക്ക് യുഎഇയിലേക്ക് തിരിച്ചുവരാന്‍ വഴിയൊരുങ്ങുന്നു. കൊവിഷീല്‍ഡ് എടുത്തവര്‍ക്ക് ഈ മാസം 15 മുതല്‍ വാക്‌സിനേഷന്‍ രേഖകള്‍ ഐസിഎ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യമൊരുക്കും. ദുബൈ റെസിഡന്റ് വിസക്കാര്‍ക്ക് നിലവില്‍ ദുബൈയിലേക്ക് വരാന്‍ വാക്‌സിനേഷന്‍ നിര്‍ബന്ധമില്ല. ഏതാണ്ട് മൂന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞയാഴ്ചയാണ് പ്രവാസികള്‍ യുഎഇയിലേക്ക് മടങ്ങിത്തുടങ്ങിയത്. യുഎഇ വിതരണം ചെയ്യുന്ന ഫൈസര്‍, സിനോഫാം, സ്പുട്‌നിക് തുടങ്ങിയ വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്കും ഇപ്പോള്‍ യുഎഇയില്‍ പ്രവേശിക്കാം. യുഎഇയില്‍ ജോലി […]
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി
ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് യുഎഇയിലേക്ക് തിരിച്ച് വരാൻ അനുമതി. വാക്സിന്റെ രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞവർക്കാണ് അനുമതി. നേരത്തെ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്കായിരുന്നു അനുമതി ഉണ്ടായിരുന്നത്. കഴിഞ്ഞ ഏപ്രിൽ 24 മുതൽ ഇന്ത്യയിൽ നിന്ന് യുഎഇയിലേക്ക് നേരിട്ടുള്ള വിമാന വിലക്ക് നിലനിന്നിരുന്നു. അത് ഈ മാസം അഞ്ചാം തിയതി മുതൽ ഒഴിവാക്കിയിരുന്നു. പക്ഷേ യുഎഇയിൽ നിന്ന് വാക്സിനെടുത്തവർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. പുതിയ തീരുമാനം പ്രകാരം ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്സിനെടുത്തവർക്കും യുഎഇയിലേക്ക് […]
കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
കണ്ണൂരിൽ നിന്ന് യുഎഇയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇയിൽ ഇറങ്ങാൻ നേരത്തെ അനുമതി ലഭിച്ചിരുന്നു. ഇതിനു പിന്നാലെ കൊച്ചിയിൽ നിന്ന് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനമായി. ഇപ്പോൾ കൊച്ചിക്ക് പിന്നാലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിമാസ സർവീസുകൾ പുനരാരംഭിക്കുകയാണ്. വെള്ളിയാഴ്ച മുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. ആദ്യ ദിനം ദുബായിലേക്കാവും സർവീസ് നടത്തുക. (uae flight restart kannur) വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ വിപുലമായ ഒരുക്കങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽ നടത്തുന്നത്. […]
പ്രതീക്ഷയോടെ പ്രവാസികൾ ഇന്ന് യു.എ.ഇ.യിലേക്ക് മടങ്ങുന്നു
ഏകദേശം മൂന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ പ്രവാസികൾ യു.എ.ഇ.യിലേക്ക് മടങ്ങുന്നു. യു.എ.ഇ.യിൽ നിന്ന് തന്നെ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ച സാധുതയുള്ള താമസ വിസയുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ മടങ്ങിയെത്താൻ അനുമതി നൽകിയത്. വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം പിന്നിട്ടിരിക്കണം. യു.എ.ഇ.യിൽ നിന്ന് ലഭിച്ച വൻസിസിനേഷൻ കാർഡും കൈവശം ഉണ്ടായിരിക്കണം. യു.എ.ഇ. സർക്കാർ ആരോഗ്യസംവിധാനങ്ങളുടെ സ്മാർട്ട് മൊബൈൽ ആപ്ലിക്കേഷനിൽ ലഭ്യമാവുന്ന വാക്സിനേഷൻരേഖകളും അംഗീകരിക്കുന്നതാണ്. ഇന്ത്യയിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്ക് അടുത്ത ഘട്ടത്തിൽ അനുമതി ലഭിക്കുമെന്നാണ് […]
ഇന്ത്യയില്‍ നിന്നുള്ള യു.എ.ഇ സര്‍വീസ് അനിശ്ചിത കാലത്തേക്ക് നീട്ടി
ഇന്ത്യയില്‍ നിന്നുള്ള യു.എ.ഇ സര്‍വീസ് അനിശ്ചിത കാലത്തേക്ക് നീട്ടിയെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. ജൂലൈ എഴ് മുതല്‍ ദുബൈ സര്‍വീസ് പുനരാരംഭിക്കുമെന്ന് നേരത്തെ എമിറേറ്റ്‌സ് അറിയിച്ചിരുന്നു. ഈ മാസം 21 വരെ സര്‍വീസ് ഉണ്ടാകില്ലെന്ന് എയര്‍ ഇന്ത്യയും വ്യക്തമാക്കിയിരുന്നു. അതിനിടെ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരളം കേന്ദ്രത്തിന് കത്ത് നല്‍കിയിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഖത്തറും ബഹ്റൈനും ഒഴികെയുള്ള ജി.സി.സി രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നേപ്പാള്‍, ശ്രീലങ്ക പോലുള്ള മൂന്നാമത് […]
ടി-20 ലോകകപ്പ് യുഎഇയിൽ; ഔദ്യോഗിക സ്ഥിരീകരണമായി
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റി. രാജ്യത്തെ കൊവിഡ് ബാധ പരിഗണിച്ചാണ് ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയത്. വിവരം ബിസിസിഐ സ്ഥിരീകരിച്ചു. ഒക്ടോബറിലും നവംബറിലുമായാണു ലോകകപ്പ് നടക്കുക. ഉയരുന്ന കൊവിഡ് ബാധയ്ക്കിടയിലും ഇന്ത്യയിൽ ലോകകപ്പ് നടത്തുന്നതിനെ എതിർത്ത് നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ലോകകപ്പ് വേദി മാറ്റിയതായി ബിസിസിഐ പ്രഖ്യാപിച്ചത്. യുഎഇയിലേക്ക് ഐപിഎൽ മാറ്റുകയാണെന്നും ഇക്കാര്യം ഐസിസിയെ അറിയിച്ചുവെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു. ആദ്യ റൗണ്ട് മത്സരങ്ങൾ ഒമാനിൽ നടത്തുന്നതിൽ ബിസിസിഐക്ക് […]
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് അടുത്തമാസം ആറു വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ
ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള യാത്രാവിലക്ക് അടുത്തമാസം ആറു വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അധികൃതർ. ഈ മാസം 30 വരെ ഏർപ്പെടുത്തിയിരുന്ന പ്രവേശനവിലക്ക് യുഎഇ സിവിൽ ഏവിയേഷൻ അതോറിറ്റി നീട്ടിയതായി എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏപ്രിൽ 25 മുതൽ നാട്ടിൽ കുടുങ്ങിയ ആയിരങ്ങളുടെ മടക്കയാത്ര സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. എമിറേറ്റ്സ് എയർലൈൻസ് കൂടി സ്ഥിരീകരിച്ചതോടെ അടുത്ത മാസം 6 വരെ വിലക്ക് നീളും എന്നുറപ്പായി. ഇന്ത്യയിൽ നിന്ന് നേരിട്ടും 14 ദിവസത്തിനിടെ […]
ഇന്ത്യ- യുകെ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ
ഇന്ത്യയില്‍ നിന്നും യുകെയിലേക്കുള്ള യാത്രാ സര്‍വീസുകള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. ഏപ്രില്‍ 24 മുതല്‍ 30 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ഈ വിമാനങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ക്ക് റീഫണ്ട്, പുതിയ തീയതി തുടങ്ങിയ കാര്യങ്ങളില്‍ വേഗത്തില്‍ തന്നെ തീരുമാനമുണ്ടാകുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം ഇന്ത്യയില്‍ അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ നടപടി. മാത്രമല്ല ഇന്ത്യയെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് യുകെ. പുതിയ കൊവിഡ് വകഭേദത്തിന്റെ അതിതീവ്ര വ്യാപനം കണക്കിലെടുത്താണ് ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ബ്രിട്ടനില്‍ […]
യു എ ഇയിൽ മൂടൽമഞ്ഞ് ശക്തം; അബൂദബിയിലും ദുബൈയിലും റെഡ്അലർട്ട്
യു എ ഇയിൽ കനത്ത മൂടൽമഞ്ഞ്. ദൂരക്കാഴ്ച കുറഞ്ഞതിനെ തുടർന്ന് അബൂദബിയിലും ദുബൈയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു. രാവിലെ പത്ത് വരെ ദൂരക്കാഴ്ച ആയിരം മീറ്ററിൽ താഴെയാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹമോടിക്കുന്നവർ ജാഗ്രതപാലിക്കണം. അബൂദബി എമിറേറ്റ് തീരപ്രദേശമെല്ലാം റെഡ് അലർട്ടിലാണ്. ദുബൈ നഗരത്തിലാണ് റെഡ് അലർട്ട്. ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, റാസൽഖൈമ എമിറേറ്റുകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയും യു എ ഇയുടെ ഒട്ടുമിക്ക എമിറേറ്റുകളും സമാനമായ രീതിയിൽ മൂടൽമഞ്ഞിൽ അമർന്നിരുന്നു. […]