Latest news National

23 വർഷത്തിന് ശേഷം ജയിൽ മോചിതനായി, തെറ്റുകൾക്ക് പ്രായശ്ചിത്തമായി ക്ഷേത്രത്തിന് 101 കിലോയുടെ മണി സംഭാവന ചെയ്ത് കൊടും കുറ്റവാളി

ഒരുകാലത്ത് ഉത്തർപ്രദേശിനെ കിടുകിടാ വിറപ്പിച്ച പേരുകളിൽ ഒന്നാണ് ‘നജ്ജു ഗുജ്ജാർ’. ഷാജഹാൻപൂരിലും സമീപ പ്രദേശങ്ങളിലും 12 വർഷത്തോളം ഇയാൾ നടത്തിയത് കൊടും കുറ്റകൃത്യങ്ങൾ. 1999-ൽ മൂന്ന് സബ് ഇൻസ്‌പെക്ടർമാരെയും ഒരു കോൺസ്റ്റബിളിനെയും വെടിവെച്ചുകൊന്നതുൾപ്പെടെ നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ട്. കൊലപാതകം, കവർച്ച, മോഷണം, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ ഡസൻ കണക്കിന് കേസുകളിലും ഇയാൾ പ്രതിയാണ്. പൊലീസിന്റെ അശ്രാന്തപരിശ്രമത്തിനൊടുവിൽ കൊടും കുറ്റവാളി ഒടുവിൽ പിടിയിലായി. നീണ്ട 23 വർഷത്തെ തടവിന് ശേഷം ഇപ്പോൾ ജയിൽ മോചിതനായിരിക്കുകയാണ് ഇയാൾ. പ്രതികാരത്തിന്റെ കണക്കുപുസ്തകം […]

Kerala

കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ കത്തി നശിച്ചു

കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ കത്തി നശിച്ചു. കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രതിൽ ആണ് സംഭവം.ശ്രീകോവിൽ പൂർണമായി കത്തി നശിച്ചു. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് തീ പടർന്നത്. പൂരാഘോഷ പരിപാടികൾ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് സംഭവം. തളിപ്പറമ്പിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.

India National

അമ്പലത്തിൽ പ്രാർത്ഥിക്കുന്നതിനിടെ യുവാവിനെ കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

അമ്പലത്തിൽ പ്രാർത്ഥിക്കുന്നതിനിടെ യുവാവിനെ കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. ഉത്തർ പ്രദേശിലെ മഥുരയിലെ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചുകൊണ്ടിരിക്കെയാണ് 30 വയസുകാരനായ അരുൺ ഗൗറിനെ പ്യാരേലാൽ കൊലപ്പെടുത്തിയത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. മാർച്ച് 13നാണ് രാജസ്ഥാൻ സ്വദേശിയായ അരുൺ, ഗായത്രി തപോഭൂമി അമ്പലത്തിലെത്തിയത്. അമ്പലത്തിൻ്റെ യാഗശാലയിൽ ഇയാൾ ശാന്തി പഥ് നടത്തിക്കൊണ്ടിരിക്കെ ഇരുമ്പുകൊണ്ടുള്ള ഒരു ഉപകരണം എടുത്ത് പ്യാരേലാൽ അരുണിൻ്റെ തലയിലും കഴുത്തിലും അടിക്കുകയായിരുന്നു. പ്യാരേലാൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അവിടെയുണ്ടായിരുന്നവർ ഇയാളെ പിടികൂടി. അരുണിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Kerala

നഗ്നനായി എത്തി കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ വിഗ്രഹം തകർത്തു; പ്രതി പിടിയിൽ

കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്ര വളപ്പിലെ വിഗ്രഹം തകർത്ത നിലയിൽ.പുലർച്ചെ നാലരയോടെയാണ് സംഭവം. മാനസിക വിഭ്രാന്തിയുള്ള ആളാണ് ആക്രമണം നടത്തിയത്. നഗ്നനായി വന്ന് വിഗ്രഹം തകർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി ഇന്ന് താലൂക്ക് തല ഹർത്താൽ ആചരിക്കും.

Kerala

പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് ​ഗുരുതരമായി പൊള്ളലേറ്റു; സംഭവം എറണാകുളത്ത്

പഴയ കതിന നന്നാക്കുന്നതിനിടെ തീ പടർന്ന് ഒരാൾക്ക് പൊള്ളലേറ്റു. എറണാകുളം അയ്യപ്പൻകാവ് അമ്പലത്തിലെ ഉത്സവത്തിനു മുന്നോടിയായി കതിന നന്നാക്കുന്നതിനിടയാണ് അപകടം സംഭവിച്ചത്. ആലപ്പുഴ തുറവൂർ സ്വദേശി വിജയനാണ് (65) അതീവ ഗുരുതരമായി പൊള്ളേലേറ്റത്. ഇയാളെ എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെടിമരുന്നു നിറയ്ക്കുന്ന സമയത്ത് അത് കത്തിച്ചു നോക്കുന്നതിനിടെ തീ പടർന്നതാകാം അപകടകാരണമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ അപകടത്തിലും 3 പേർക്ക് പരുക്കേറ്റിരുന്നു. മാളികപ്പുറത്തിനടുത്താണ് സംഭവം നടന്നത്. ചെങ്ങന്നൂർ ചെറിയനാട് തോന്നയ്ക്കാട് […]

National

പുതുവർഷത്തിൽ കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ മൃഗബലി നടത്തി പൊലീസുകാർ; സംഭവം തമിഴ്‌നാട്ടിൽ

പുതുവർഷത്തിൽ കുറ്റകൃത്യങ്ങൾ നടക്കാതിരിക്കാൻ മൃഗബലി നടത്തി പൊലീസുകാർ. തമിഴ്‌നാട് ദിണ്ടിഗലിലെ വടമധുര പൊലിസ് സ്റ്റേഷനിലെ പൊലിസുകാരാണ് ബലി നടത്തിയത്. രണ്ട് ആടുകളെയാണ് പൊലിസുകാർ ക്ഷേത്രത്തിലെത്തിച്ചത്. വേദസന്ദൂർ താലൂക്ക്, അയ്യലൂരിലെ വണ്ടി കറുപ്പണസാമി ക്ഷേത്രത്തിലായിരുന്നു മൃഗബലി. വേദസന്ദൂർ ഡെപ്യൂട്ടി സൂപ്രണ്ട് ദുർഗാദേവി, വടമധുര സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ജ്യോതി മുരുകൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മൃഗബലി. ആടിനെ ബലി അർപ്പിച്ച് പൊങ്കാലയർപ്പിച്ചാണ് പൊലിസ് സംഘം മടങ്ങിയത്. ബലിയർപ്പിച്ച ആടുകളെ കറിവച്ച് ക്ഷേത്രത്തിൽ നടത്തിയ സദ്യയിൽ വിളന്പുകയും ചെയ്തു. പുതുവർഷത്തിൽ തങ്ങളുടെ സ്റ്റേഷൻ […]

Local Uncategorized

കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു

കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം നവീകരണം ആരംഭിച്ചു. ഫയർഫോഴ്‌സും നഗരസഭയും ചേർന്നാണ് നവീകരണം നടത്തുന്നത്. നാടിന്റെ തന്നെ നാളുകളായുള്ള ആവശ്യമാണ് സാക്ഷാത്കരിക്കപ്പെടുന്നത്. പായൽ പിടിച്ച് കാടുമുടി കിടക്കുകയായിരുന്നു ചരിത്രപ്രസിദ്ധമായ കൊട്ടാരക്കര ഗണപതി ക്ഷേത്രക്കുളം. കുളം നവീകരിക്കണമെന്ന് മതഭേദമന്യേ നാടിൻറെ നാളുകളായുള്ള ആവശ്യമായിരുന്നു. ഒടുവിലാണ് നഗരസഭയും ഫയർഫോഴ്‌സും ചേർന്ന് നാടിൻറെ ആവശ്യത്തിന് പരിഹാരം കാണുന്നത്. നഗരസഭയിലെ 100 ലധികം തൊഴിലാളികളും ജീവനക്കാരും ശുചീകരണത്തിൽ പങ്കാളികളാകുന്നുണ്ട്. ചിറക്ക് ചുറ്റും വിളക്കുകൾ സ്ഥാപിക്കാനും ചെടികൾ നട്ടുവളർത്താനും നഗരസഭ ലക്ഷ്യമിടുന്നുണ്ട്. നാലു കോടി […]

Kerala

ചേർത്തല നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു; മൂന്ന് പേർക്ക് പൊള്ളലേറ്റു

ചേർത്തല പാണാവള്ളി നാൽപ്പത്തെണ്ണീശ്വരം ക്ഷേത്രത്തിൽ വെടിമരുന്നിന് തീപിടിച്ചു. വെടിമരുന്ന് സൂക്ഷിച്ചകെട്ടിടവും അമ്പലത്തിന്റെ ഓഫീസും പൂർണമായി തകർന്നു. പൊള്ളലേറ്റ മൂന്ന് പേരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫയർ ഫോഴ്സ് ഉൾപ്പെടെ ക്ഷേത്ര പരിസരത്ത് എത്തി തീപിടുത്തത്തിന്റെ കാരണം പരിശോധിക്കുകയാണ്. കരിമരുന്ന് സൂക്ഷിച്ചതുകൊണ്ട് തന്നെ വളരെ വേഗത്തിലാണ് തീ പടർന്നത്.

Kerala

വാൽമീകി തപസ്സ് ചെയ്ത മുനിപ്പാറ, രാമായണം രചിച്ച ആശ്രമം ഇങ്ങനെ കാണാനുണ്ട് ഏറെ; ഇത് കേരളത്തിലെ ഏറ്റവും പുരാതനമായ സീതാ ദേവി ക്ഷേത്രം

രാമായണവുമായി ഏറെ ബന്ധമുള്ള കേരളത്തിലെ പ്രധാന ക്ഷേത്രമാണ് വയനാട് പുൽപ്പള്ളിയിലെ സീത ലവ കുശ ക്ഷേത്രം. കേരളത്തിലെ ഏറ്റവും പുരാതനമായ സീതാ ദേവി ക്ഷേത്രം കൂടിയാണ് ഇത്. ചരിത്രവും ഐതീഹ്യവും ഏറെയുള്ള ക്ഷേത്രത്തിലേക്ക് രാമായണ മാസത്തിൽ വിശ്വാസികളുടെ ഒഴുക്കാണ്. സീതാദേവിയും മക്കളായ ലവകുശന്മാരും ഒരുമിച്ചുള്ള ക്ഷേത്രം. അതാണ് പുൽപ്പള്ളി നഗര കേന്ദ്രത്തിലെ ഈ ആരാധനാലയത്തിന്റെ പ്രത്യേകത. ശ്രീരാമൻ തന്റെ പത്നിയായ സീതാ ദേവിയെ കാട്ടിൽ ഉപേക്ഷിച്ചു പോയപ്പോൾ ദേവി പുൽപ്പള്ളിയിലെ വാത്മീകി ആശ്രമത്തിൽ അഭയം പ്രാപിച്ചുവെന്നും അവിടെ […]

National

രാജസ്ഥാനില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവം; ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

ആല്‍വാറിലെ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം പൊളിച്ച സംഭവത്തിനെതിരെ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തു. ക്ഷേത്രം പൊളിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഏറെ പുരാതനമായ ശിവക്ഷേത്രം ഉള്‍പ്പെടെവീടുകളും കടകളുമാണ് ആല്‍വാറില്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കിയത്. ശിവക്ഷേത്രം തകര്‍ത്തതിലൂടെ ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുകയും ജനങ്ങളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയും ചെയ്‌തെന്ന് അഭിഭാഷകന്‍ അമിതോഷ് പരീക് പറഞ്ഞു. റോഡ് നിര്‍മാണത്തിന്റെ ഭാഗമായി രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ 300 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രവും […]