Technology

പോസ്റ്റുകളും റീലുകളും ക്ലോസ് ഫ്രണ്ട്സിന് മാത്രം പങ്കുവെക്കാം; ഇൻസ്റ്റാഗ്രാമിൽ പുതിയ ഫീച്ചർ

അടുത്ത സുഹൃത്തുക്കൾക്ക് മാത്രമായി പോസ്റ്റുകളും റീലുകളും പങ്കുവെക്കാൻ കഴിയുന്ന ഫീച്ചർ അവതരിപ്പിച്ച് ഇൻസ്റ്റാ​ഗ്രാം. സ്റ്റോറീസ്, നോട്ട്‌സ് എന്നിവ ഈ രീതിയിൽ പങ്കുവെക്കാൻ സാധിക്കുന്ന ക്ലോസ് ഫ്രണ്ട്‌സ് ലിസ്റ്റ് നേരത്തെ തന്നെ ഇൻസ്റ്റാഗ്രാമിൽ ലഭ്യമാണ്. പുതിയ ഫീച്ചർ വഴി ഉപഭോക്താക്കൾക്ക് അവരുടെ സ്വകാര്യതയിൽ കൂടുതൽ നിയന്ത്രണം കൈവരുമെന്ന് മാർക്ക് സക്കർബർ​ഗ് പറഞ്ഞു. പുതിയ അപ്‌ഡേറ്റ് ചെക്ക് ചെയ്യാനായി ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്യുക. പുതിയ പോസ്റ്റ് സെലക്ട് ചെയ്ത ശേഷം ക്യാപ്ഷൻ ഓപ്ഷന് താഴെയുള്ള ‘ഓഡിയൻസ്’ ഓപ്ഷനിൽ ടാപ്പ് ചെയ്യുക. […]

Social Media

നിഷ്‌ക്രിയമായി കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാനൊരുങ്ങി ഗൂഗിൾ

ഈ വർഷം മെയ് മാസത്തിൽ, ഡിസംബർ 31 മുതൽ കുറച്ച് കാലമായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഗൂഗിൾ. അക്കൗണ്ടുകളുടെ ദുരുപയോഗം തടയാനാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗൂഗിൾ പ്രസ്താവനയിൽ പറഞ്ഞു. നീണ്ട കാലത്തോളം നിഷ്‌ക്രിയമായി കിടന്ന അക്കൗണ്ട് ഒന്നെങ്കിൽ ക്രെഡൻഷ്യൽസ് മറന്നുപോയതുകൊണ്ടോ മറ്റോ നിഷ്ക്രിയമായതായിരിക്കാം. അതുകൊണ്ട് തന്നെ ഈ അക്കൗണ്ടുകളിലൊന്നും two-factor authentication സജ്ജീകരിച്ചിട്ടുണ്ടാകില്ല. അതിനാൽ ഉപയോക്താവിന്റെ സ്വകാര്യ ഡാറ്റ സുരക്ഷിതമാകാതിരിക്കാനും സാധ്യതയുണ്ട്. അക്കൗണ്ടുകളുടെ ദുരുപയോഗം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഗൂഗിൾ […]

Kerala Technology

സ്മാര്‍ട്ടാകാന്‍ സ്മാര്‍ട്ട് മോതിരങ്ങള്‍; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഫിറ്റ്‌നസ് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കുന്നവരില്‍ ആരും തന്നെ പിന്നിലല്ല. ഇപ്പോള്‍ സ്മാര്‍ട്ട് വാച്ച് പോലെ തന്നെ ട്രെന്‍ഡിങ്ങാകാന്‍ ഒരുങ്ങുകയാണ് സ്മാര്‍ട്ട് റിങ്ങുകള്‍. നേരത്തെ ബോട്ട് സ്മാര്‍ട്ട് റിങ്ങുകള്‍ പുറത്തിറക്കിയിരുന്നു ഇതിന് പിന്നാലെ നോയ്‌സും സ്മാര്‍ട്ട് റിങ് അവതരിപ്പിച്ചു. ഫിറ്റ്‌സിന് പ്രാധാന്യം നല്‍കുന്നവര്‍ക്കാണ് ഇത് ഏറ്റവും കടുതല്‍ ഉപയോഗപ്പെടാന്‍ പോകുക. എന്നാല്‍ ഇതു വാങ്ങാന്‍ താത്പര്യപ്പെടുന്നവര്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. എങ്ങനെയാണ് അനുയോജ്യമായ സ്മാര്‍ട്ട് റിങ് തെരഞ്ഞെടുക്കുക. വിരലിന്റെ വലുപ്പത്തിന് അനുസരിച്ച് ലഭിച്ചില്ലെങ്കില്‍ ഹെല്‍ത്ത് ട്രാക്കിങ് കൃത്യമായി ലഭിക്കില്ല. ഇത് […]

Technology

മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍; രണ്ടാം തവണയും മൈക്രോസോഫ്റ്റ് അവാര്‍ഡ് നേടി കോഴിക്കോട് സ്വദേശി

മൈക്രോസോഫ്റ്റിന്റെ മോസ്റ്റ് വാല്യുബിള്‍ പ്രൊഫഷണല്‍ അവാര്‍ഡ് കരസ്ഥമാക്കി കോഴിക്കോട് സ്വദേശി മുഹമ്മദ് അല്‍ഫാന്‍. ഇത് രണ്ടാം തവണയാണ് മുഹമ്മദ് അല്‍ഫാന്‍ മൈക്രോസോഫ്റ്റിന്റെ അംഗീകാരം നേടുന്നത്. ഡാറ്റ അനലിസ്റ്റ് ആയ മുഹമ്മദ് അല്‍ഫാന്‍ കുറ്റിച്ചിറ സ്വദേശിയാണ്. സാങ്കേതിക വൈദഗ്ദ്യവും അറിവും മറ്റുള്ളവര്‍ക്ക് പങ്കിടാന്‍ തയ്യാറാകുന്ന സാങ്കേതിക വിദഗ്ദര്‍ക്ക് മൈക്രോസോഫ്റ്റ് നല്‍കുന്ന അംഗീകാരമാണിത്. ഡാറ്റ അനലിസ്റ്റ് കാറ്റഗറിയില്‍ ഇന്ത്യയില്‍ ഇതുവരെ നാല് പേര്‍ക്ക് മാത്രമാണ് ഈ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റിന്റെ 365 ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ആണ് അല്‍ഫാന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. […]

World

ലിങ്ക്ഡ്ഇനിൽ ജോലി; ജോയിൻ ചെയ്യുന്നതിന് മുമ്പ് പിരിച്ചുവിട്ട് കമ്പനി…

ടെക് കമ്പനികളിലെ വ്യാപക പിരിച്ചിവിടൽ തുടരുകയാണ്. മെറ്റ, ട്വിറ്റർ, ആമസോൺ തുടങ്ങി മൈക്രോസോഫ്റ്റ് ഉൾപ്പെടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിരുന്നു. ഇപ്പോൾ ലിങ്ക്ഡ്ഇനും ജീവനക്കാരെ പിരിച്ചുവിടുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ചില ലിങ്ക്ഡ്ഇൻ ജീവനക്കാർക്ക് ടെർമിനേഷൻ ലെറ്റർ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ലിങ്ക്ഡ്ഇന്നിലെ ഒരു പോസ്റ്റ് സൂചിപ്പിക്കുന്നത് ഇങ്ങനെയാണ്, കമ്പനി മാസങ്ങൾക്ക് മുമ്പ് പുതിയ ആളുകൾക്ക് ജോലി വാഗ്ദാനം ചെയ്ത് നൽകിയ ഓഫർ ലെറ്ററുകൾ റദ്ദാക്കുകയാണ്. മികച്ച പ്രകടനം കാഴ്ചവെച്ച ഫ്രെഷർമാരിൽ ഒരാളാണ് ലിയ ഷുമാച്ചർ, ഇതിനുമുമ്പ് ലിങ്ക്ഡ്ഇനിൽ ഇന്റേൺ ആയി […]

Business

കൊവിഡ് ലക്ഷണങ്ങളുള്ള ആപ്പിൾ ജീവനക്കാർക്ക് 5 ദിവസത്തെ അവധി; അൺലിമിറ്റഡ് സിക്ക് ലീവ് പോളിസി അവസാനിപ്പിക്കാനൊരുങ്ങി ആപ്പിൾ

കൊവിഡ് കേസുകൾ കുറഞ്ഞതോടെ മിക്ക രാജ്യങ്ങളിലെയും കമ്പനികൾ തങ്ങളുടെ കൊവിഡ് നയങ്ങളിൽ ഇളവ് വരുത്തുകയാണ്. കമ്പനിയിൽ ചില കൊവിഡ് നയങ്ങൾ പിൻവലിച്ചിരിക്കുകയാണ് ആപ്പിൾ. ഓഫീസ് പരിസരത്ത് പ്രവേശിക്കുന്നതിന് ജീവനക്കാർക്ക് ഉണ്ടായിരുന്ന കൊവിഡ് ടെസ്റ്റ് ഒഴിവാക്കുകയും ചെയ്തു. കൊവിഡ് രൂക്ഷമായ സമയത്ത് ആപ്പിൾ ജീവനക്കാർക്കുള്ള പരിശോധന വേഗത്തിലാക്കുകയും എല്ലാ വാക്സിൻ ഡോസുകളും എടുക്കാൻ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ചെയ്തിരുന്നു. കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്ന ജീവനക്കാർക്ക് അൺലിമിറ്റഡ് സിക്ക് ലീവും അനുവദിച്ചിരുന്നു. എന്നാൽ കൊവിഡ് നയങ്ങളിൽ മാറ്റം വരുത്താൻ ഒരുങ്ങുകയാണ് […]

World

സക്കർബർഗിന്റെയും ഫേസ്ബുക്ക് ഫോളോവേഴ്‌സിൽ ഇടിവ് , എണ്ണം11.9 കോടിയിൽ നിന്ന് 9,995 ലേക്ക്; കാരണം തിരക്കി സോഷ്യൽ മീഡിയ

ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗിന്റെ ഫോളോവേഴ്‌സ് 11.9 കോടിയിൽ നിന്ന് 9,995 ആയി കുറഞ്ഞു. വിദേശമാധ്യമങ്ങൾ റിപ്പോർട് ചെയ്തത് പ്രകാരം സോഫ്റ്റ്വെയർ ബഗ് ആയിരിക്കാം ഫോളോവേഴ്‌സിന്റെ പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് പറയുന്നത്. മാർക്ക് സക്കർബർഗിന്റെ മാത്രമല്ല പലരുടെയും അവസ്ഥ ഇതാണ്. ഒന്നുറങ്ങി എണീറ്റപ്പോൾ മിക്ക ഫേസ്ബുക്ക് ഉപയോക്താക്കളുടെയും ഫോളോവേഴ്‌സിന്റെ എണ്ണം പകുതിയോ അതിൽ കുറവോ ആയി കുറഞ്ഞിരുന്നു. ഈ ആഴ്ച തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ യു‌എസ്‌എയിലെ നിരവധി മാധ്യമങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പെട്ടെന്നുണ്ടായ ഇടിവ് […]

World

ഫേസ്‌ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് റഷ്യ

ഇൻസ്റ്റാഗ്രാമിന്റെയും ഫെയ്‌സ്ബുക്കിന്റെയും മാതൃ കമ്പനിയായ മെറ്റയെ റഷ്യ അതിന്റെ ഭീകര സംഘടനയുടെ പട്ടികയിൽ ഉൾപ്പെടുത്തി റഷ്യ. മാതൃ കമ്പനിയായ മെറ്റയെ തീവ്രവാദിയെന്ന് മുദ്രകുത്തി ഈ വർഷം ആദ്യം റഷ്യൻ കോടതി ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും രാജ്യത്ത് നിരോധിച്ചിരുന്നു. രാജ്യത്തെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് മെറ്റയെ ഭീകരസംഘടനകളുടെ പട്ടികയിൽപ്പെടുത്തിയത്. ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നെതിരെ യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ ഭീമന്മാർക്കെതിരെ ക്രെംലിൻ നടപടി ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിലിൽ, മെറ്റാ സിഇഒ മാർക്ക് സക്കർബർഗിനെ രാജ്യത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് […]

Technology Uncategorized

ടെലികോം സേവനം പിടിച്ചെടുക്കാന്‍ അദാനി; രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസന്‍സ് ലഭിച്ചു

രാജ്യമൊട്ടാകെ ടെലികോം സേവനം നല്‍കാനുള്ള ഏകീകൃത ലൈസൻസ് അദാനി എന്റര്‍പ്രൈസസിന്റെ യൂണിറ്റായ അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് ലിമിറ്റഡിന് അനുവദിച്ചു. വ്യോമയാനം, വൈദ്യുതി വിതരണം, തുറമുഖം, സിമെന്റ് തുടങ്ങിയ മേഖലകളിലേയ്ക്ക് അദാനി ഗ്രൂപ്പ് പ്രവര്‍ത്തനം വ്യാപിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ടെലികോം സേവനവും പിടിച്ചെടുക്കാന്‍ അദാനി ഗ്രൂപ് ഒരുങ്ങുന്നത്. അടുത്തിടെ നടന്ന ലേലത്തിൽ സ്‌പെക്‌ട്രം വാങ്ങിയ ശേഷമാണ് അദാനി ഗ്രൂപ്പ് ടെലികോം മേഖലയിലേക്ക് പ്രവേശിച്ചത്. “അദാനി ഡാറ്റ നെറ്റ്‌വർക്കുകൾക്ക് ലൈസൻസ് അനുവദിച്ചു” എന്ന് ഒരു ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. […]