തമിഴ്നാട്ടിലെ ശിവകാശിയില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ പെട്ടിത്തെറിയിൽ എട്ടു പേർ മരിച്ചു. പതിനാലു പേർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ശിവകാശി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറിയുടെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുയാണ്.
Tag: Tamil Nadu
തെരഞ്ഞെടുപ്പിന് മുന്നോടിയായി ദേശീയ നേതാക്കൾ തമിഴ്നാട്ടിൽ
നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കി നിൽക്കെ തമിഴ്നാട് സന്ദർശിച്ച് രാഹുൽ ഗാന്ധി. തമിഴ്നാട് ആവണിയാപുരം സന്ദർശിച്ച് പൊങ്കൽ ആഘോഷത്തിൽ പങ്കുകൊണ്ട അദ്ദേഹം, ശേഷം ദ്രാവിഡ മുന്നേറ്റ കഴകം അധ്യക്ഷൻ എം.കെ സ്റ്റാലിന്റെ മകനും അഭിനേതാവുമായ ഉദയനിധിക്കൊപ്പം ജെല്ലിക്കെട്ട് കാണാൻ മധുരയിലെത്തി. ”നമ്മ ഊരു പൊങ്കൽ വിഴ” എന്ന പേരിൽ തമിഴ്നാട് ബി.ജെ.പി ഘടകം സംഘടിപ്പിച്ച പൊങ്കൽ ആഘോഷത്തിൽ ഭാഗമായതിന് ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നിരവധി വിമർശനങ്ങൾ നേരിടുകയുണ്ടായി. ഇതേ ദിവസമാണ് രാഹുൽ […]
ബി.ജെ.പിയുടെ ‘യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
ബി.ജെ.പിയുടെ ‘വെട്രി വേല്‍ യാത്ര’ക്ക് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വ്യാഴാഴ്ച്ച മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ യാത്ര അനുവദിക്കാനാവില്ലെന്ന് വിവരം അറിയിച്ചത്. കോവിഡ് കാരണമാണ് യാത്ര അനുവദിക്കാനാവാത്തതെന്ന് സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ ആറ് വരെയായിരുന്നു യാത്ര തീരുമാനിച്ചിരുന്നത്. തമിഴ്നാട്ടിലെ സഖ്യകക്ഷിയായ എ.ഐ.എഡി.എം.കെ സര്‍ക്കാരിന്‍റെ നടപടി ബി.ജെ.പി കനത്ത തിരിച്ചടിയായിരിക്കുകയാണ്. കോവിഡിന്‍റെ സാഹചര്യത്തിലാണ് യാത്രക്ക് അനുമതി നിഷേധിച്ചത്. തമിഴ്നാട്ടിലെ വലിയൊരു വിഭാഗം ഹിന്ദുക്കള്‍ വിശ്വസിക്കുന്ന മുരുകനെ ഉയര്‍ത്തിക്കാട്ടി വെട്രിവേല്‍ യാത്ര നടത്താന്‍ ബി.ജെ.പി തീരുമാനിച്ചത്. […]
തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31 വരെ നീട്ടി; അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് ഇ-പാസ് നിര്‍ബന്ധം
കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ഓഗസ്റ്റ് 31 വരെ നീട്ടി. അന്യസംസ്ഥാനങ്ങളില്‍നിന്ന്തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിര്‍ത്തികള്‍ കടക്കുന്നതിനും ഇ പാസ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.സംസ്ഥാനത്ത്ഓഗസ്റ്റ് 31 വരെ ബസ് സര്‍വീസും ടാക്‌സി സര്‍വീസും ഉണ്ടാകില്ല. ജിം, യോഗ സെന്റര്‍, മാളുകള്‍ എന്നിവ അടഞ്ഞു തന്നെ കിടക്കും. രാത്രികാല നിയന്ത്രണങ്ങള്‍ തുടരും.അവശ്യസാധങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് വൈകിട്ട് ഏഴുവരെ തുറക്കാം. അതേസമയം ഞാറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. ലോഡ്ജുകള്‍, ഹോട്ടലുകള്‍, മാളുകള്‍, വിദ്യാലയങ്ങള്‍ എന്നിവടങ്ങളില്‍ നിയന്ത്രണം തുടരും. 50 ശതമാനം തൊഴിലാളികളോടെ […]
തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു
ഡിഎംകെ സൗത്ത് ചെന്നൈ അധ്യക്ഷൻ കൂടിയായ ജെ. അൻപഴകനാണ് മരിച്ചത്. ചെപ്പോക്ക് എംഎൽഎ ആയിരുന്നു. തമിഴ്നാട്ടിൽ കോവിഡ് ബാധിച്ച് എംഎൽഎ മരിച്ചു. ഡിഎംകെ സൗത്ത് ചെന്നൈ അധ്യക്ഷൻ കൂടിയായ ജെ. അൻപഴകനാണ് മരിച്ചത്. ചെപ്പോക്ക് എംഎൽഎ ആയിരുന്നു. ഈ മാസം രണ്ടാം തിയ്യതിയാണ് എംഎല്‍എക്ക് രോഗം സ്ഥിരീകരിച്ചത്. ഡോക്ടര്‍ റെല ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍റ് മെഡിക്കല്‍ സെന്‍ററില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി ആരോഗ്യനില ഗുരുതരമായിരുന്നു. വൃക്ക സംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. തമിഴ്നാട്ടില്‍ ഇന്നലെ 21 കോവിഡ് മരണം തമിഴ്നാട്ടില്‍ 21 […]
അതിര്‍ത്തികൾ അടച്ച് തമിഴ്നാട്; കടത്തിവിടുന്നത് അവശ്യ സര്‍വീസുകള്‍ മാത്രം
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ സംസ്ഥാന അതിര്‍ത്തികൾ എല്ലാം അടച്ച് തമിഴ്നാട് സർക്കാർ. മാര്‍ച്ച് 31 വരെയാണ് അതിർത്തികൾ അടച്ചിടുക. അടിയന്തര ആവശ്യങ്ങള്‍ക്കായെത്തുന്ന വാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര പ്രദേശ് അതിര്‍ത്തികളില്‍ വാഹന പരിശോധനയും ശക്തമാക്കി. ആംബുലൻസ്, മോർച്ചറി വാഹനങ്ങൾ, മറ്റ് അത്യാവശ്യ സർവീസുകൾ എന്നിവ മാത്രമെ അതിർത്തി കടന്ന് തമിഴ്നാട്ടിലേക്ക് പ്രവേശിക്കാൻ അനുമതിയുള്ളൂ. ബസ് സർവീസുകളുടെ എണ്ണം ഗണ്യമായി കുറക്കും. ബസുകളിലെത്തുന്ന യാത്രക്കാരെ കർശനമായ പരിശോധിക്കും. പാലക്കാട് – കോയമ്പത്തൂര്‍ പാതയിലെ അതിര്‍ത്തി, […]
വിജയ്‍യുടെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായി
നടന്‍ വിജയ്‍യുടെ വീട്ടിലെ ആദായ നികുതി വകുപ്പിന്റെ പരിശോധന പൂര്‍ത്തിയായി. വിജയ്‍യെ മുപ്പത് മണിക്കൂറോളമാണ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ചില രേഖകള്‍ കണ്ടെടുത്തുവെന്നാണ് ആദായനികുതി വകുപ്പ് പറയുന്നത്. ബിഗില്‍ സിനിയിലെ പ്രതിഫലം സംബന്ധിച്ച് നിര്‍മാതാക്കളും വിജയും നല്‍കിയ കണക്കുകളില്‍ വൈരുധ്യമുണ്ടെന്ന് കാണിച്ചായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. ബുധനാഴ്ച വൈകിട്ട് 5 മണിയോടെ. തുടങ്ങിയ പരിശോധനയും ചോദ്യം ചെയ്യലും മുപ്പത് മണിക്കൂറോളമാണ് തുടര്‍ന്നത്. വിജയുടെ ഭാര്യ സംഗീതയെയും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം […]
‘ആണത്തമുള്ളൊരു മനുഷ്യന്‍റെ കൂടെ വേദി പങ്കിട്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു’ കുറിപ്പുമായി ഹരീഷ് പേരടി
തമിഴ് സൂപ്പര്‍ താരം വിജയ്‌ക്കെതിരെയുള്ള ആദായ നികുതി റെയ്ഡില്‍ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹരീഷ് വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. ആണത്തമുള്ള ഒരു മനുഷ്യന്‍റെ കൂടെ തിരശ്ശീല പങ്കിട്ടതില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് അദ്ദേഹം കുറിച്ചു. വിജയ്-അറ്റ്‌ലി ചിത്രമായ മര്‍സലില്‍ ഡോ.അര്‍ജുന്‍ സക്കറിയ എന്ന കഥാപാത്രത്തെ ഹരീഷ് അവതരിപ്പിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ ജിഎസ്ടി, നോട്ട് നിരോധനം തുടങ്ങിയ പരിഷ്‌കാരങ്ങള്‍ക്കെതിരെ സിനിമയിലെ സംഭാഷണങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ദീപാവലി […]
നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു
തമിഴ് നടന്‍ വിജയ്‌യുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന തുടരുന്നു. ചെന്നൈ നീലങ്കരയിലെ വീട്ടിലാണ് പരിശോധന. ഇന്നലെ വൈകിട്ട് ആരംഭിച്ച നടപടികളാണ് പുലര്‍ച്ചെയും തുടരുന്നത്. ബിഗിൽ സിനിമയുടെ പ്രതിഫലം സംബന്ധിച്ച് നിർമാണ കമ്പനിയും വിജയും നൽകിയ കണക്കുകളിലെ വൈരുദ്ധ്യമാണ് പരിശോധനയ്ക്ക് കാരണമായി പറയുന്നത്. ബിഗിൽ സിനിമയുടെ നിർമാതാക്കളായ എ.ജി.എസ് കമ്പനിയുടെ ഓഫീസുകളിലും സ്ഥാപനങ്ങളിലുമായി 20 ഇടങ്ങളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിട്ടുണ്ട്. എ.ജി.എസ് കമ്പനിയുടെ വിവിധ ഓഫീസുകളില്‍ നിന്നും 24 കോടി രൂപയും രേഖകളും […]
വിജയ്ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ പെപ്പെ
തമിഴകത്തെ ഇളയദളപതി വിജയ്ക്കൊപ്പം തമിഴില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ പെപ്പെ എന്ന അന്‍റണി വര്‍ഗീസ്. വിജയ് അഭിനയിക്കുന്ന 64ാമത്തെ ചിത്രമായതിനാല്‍ ദളപതി 64 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയുടെ നായികയായി എത്തുന്നത് ആൻഡ്രിയ ജെറമിയായണ്. ആൻഡ്രിയ വിജയ്‌ക്കൊപ്പം അഭിനയിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും സിനിമക്കുണ്ട്. കൈദി, മനഗരം എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് ദളപതി 64. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത കൈദി മികച്ച […]