Uncategorized

സ്കൂൾ തുറക്കാൻ സർക്കാരുകളെ നിർബന്ധിക്കാനാകില്ല; തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങൾ: സുപ്രിം കോടതി

കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അടച്ചുപൂട്ടിയ വിദ്യാലയങ്ങൾ തുറക്കുന്നതിനായി നിർദേശം നല്കാൻ കഴിയില്ലെന്ന് സുപ്രിം കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ച വിദ്യാലയങ്ങൾ വീണ്ടും തുറക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ഉചിതമായ തീരുമാനങ്ങൾ സർക്കാരുകൾ എടുക്കട്ടെയെന്നും സുപ്രിം കോടതി നിർദേശിച്ചു. തീരുമാനങ്ങളെടുക്കുമ്പോൾ കുട്ടികളുടെ കാര്യത്തിൽ ജാഗ്രത വേണമെന്നും കോടതി മുന്നറിയിപ്പ് നൽകി. പല സംസ്ഥാനങ്ങളിലും ഗുരുതര കൊവിഡ് സാഹചര്യം നിലനിൽക്കുമ്പോൾ സർക്കാരാണ് ഇക്കാര്യത്തിൽ ഉത്തരം പറയേണ്ടത്. സ്കൂളുകൾ തുറക്കുമ്പോൾ കൂടുതൽ ശ്രദ്ധ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട കോടതി കേരളത്തിലെയും, മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യങ്ങൾ […]

India

തെരഞ്ഞെടുപ്പ് അക്രമങ്ങളിലെ സിബിഐ അന്വേഷണം ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

തെരഞ്ഞെടുപ്പ് അക്രമങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കൽക്കട്ട ഹൈക്കോടതി നടപടി ചോദ്യം ചെയ്ത് പശ്ചിമ ബംഗാൾ സർക്കാർ സമർപ്പിച്ച ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് വിനീത് ശരൺ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. (west bengal supreme court) സിബിഐയിൽ നിന്ന് നീതിയുക്തമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ലെന്നാണ് പശ്ചിമ ബംഗാൾ സർക്കാരിന്റെ വാദം. കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ് സിബിഐ പ്രവർത്തിക്കുന്നത്. തൃണമൂൽ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാനാണ് തിരക്കെന്നും ഹർജിയിൽ മമത സർക്കാർ ആരോപിച്ചു. തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും […]

India

‘കർഷക പ്രക്ഷോഭം ഗതാഗതക്കുരുക്കിനു കാരണമാകുന്നു’; പൊതുതാത്പര്യഹർജി ഇന്ന് പരിഗണിക്കും

കർഷക പ്രക്ഷോഭം കാരണം ഡൽഹി അതിർത്തിയിൽ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ഉത്തർപ്രദേശ് നോയിഡ സ്വദേശിനി മോണിക്ക അഗർവാൾ സമർപ്പിച്ച പൊതുതാൽപര്യഹർജി, ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. കർഷക സമരത്തിന്റെ പേരിൽ ഗതാഗതം തടസപ്പെടരുതെന്നാണ് കോടതി നിലപാട്. ഗതാഗത പ്രശ്നത്തിന് കേന്ദ്രസർക്കാരും, ഉത്തർപ്രദേശ്-ഹരിയാന സർക്കാരുകളും പരിഹാരമുണ്ടാക്കണമെന്ന് കോടതി കഴിഞ്ഞതവണ നിർദേശം നൽകിയിരുന്നു. സിംഗു അതിർത്തിയിലെ ദേശീയ പാത പൊതുഗതാഗതത്തിനായി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സർക്കാർ വിളിച്ച യോഗം […]

India

ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം

ഹൈക്കോടതി ജഡ്ജിമാരെ വ്യാപകമായി സ്ഥലം മാറ്റാൻ നിർദേശിച്ച് സുപ്രിംകോടതി കൊളീജിയം. 13 ചീഫ് ജസ്റ്റിസുമാരെയും 28 ജഡ്ജിമാരെയും സ്ഥലം മാറ്റാനുള്ള ശുപാർശ സർക്കാരിന് കൈമാറി. എട്ട് ജഡ്ജിമാർക്ക് സ്ഥാനക്കയറ്റം നൽകി ചീഫ് ജസ്റ്റിസുമാരായി നിയമിക്കാനും ശുപാർശ. അഞ്ച് സംസ്ഥാനങ്ങളിലെ ചീഫ് ജസ്റ്റിസുമാർക്ക് സ്ഥലം മാറ്റം ഉണ്ടാകും. 28 ജഡ്ജിമാരെ മറ്റ് സംസ്ഥാനങ്ങളിലെ ഹൈക്കോടതികളിലേക്ക് മാറ്റാനാണ് നിർദേശം. കൽക്കട്ട ഹൈക്കോടതി ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്ദാൽ അലഹബാദ് ചീഫ് ജസ്റ്റിസാകും. ത്രിപുര ചീഫ് ജസ്റ്റിസ് അഖിൽ ഖുറേഷിയെ […]

Education India

നീറ്റ് യുജിസി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി

ദേശീയ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (NEET) പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രിംകോടതി തള്ളിയത്. ഈ മാസം 12 നാണ് പരീക്ഷ നടക്കാനിരിക്കുന്നത്. സിബിഎസ്ഇ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടക്കുന്നതിനാല്‍ നീറ്റ് യുജിസി പരീക്ഷ ഇപ്പോള്‍ നടത്തരുതെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. ഹര്‍ജി തള്ളിയ സുപ്രിംകോടതി വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ സമീപിക്കാമെന്ന് അറിയിച്ചു. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പരീക്ഷാ […]

India

‘കോടതി വിധിയെ ബഹുമാനിക്കുന്നില്ല’; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് സുപ്രിംകോടതി. കേന്ദ്രസര്‍ക്കാര്‍ കോടതിവിധിയെ ബഹുമാനിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കേന്ദ്രം കോടതിയുടെ ക്ഷമ പരീക്ഷിക്കുകയാണെന്നും വിമര്‍ശനമുയര്‍ത്തി. അടുത്ത തിങ്കളാഴ്ചയ്ക്കകം ഒഴിവുകള്‍ നികത്താന്‍ കേന്ദ്രത്തിന് ഒരു അവസരം കൂടിനല്‍കി. രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താത്തതിലും, കോടതി വിധി മറികടക്കാന്‍ പുതിയ ട്രൈബ്യൂണല്‍ റിഫോംസ് നിയമം കൊണ്ടുവന്നതിലും കടുത്ത അതൃപ്തിയും, വിമര്‍ശനവുമാണ് ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായത്. […]

Kerala

നെല്ലിയാമ്പതി ഭൂമിക്കേസ്; സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രിംകോടതി

നെല്ലിയാമ്പതി ഭൂമിക്കേസില്‍ ബിയാട്രിക്‌സ് എസ്റ്റേസ്റ്റ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച് സുപ്രിംകോടതി. ജോസഫ് ആന്റ് കമ്പനിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദുചെയ്തു. പാട്ടക്കരാര്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് 246.26 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചാണ് വിധി തയാറാക്കിയത്. ജോസഫ് ആന്റ് കമ്പനിക്ക് അനുകൂലമായുള്ള ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. 2002ലാണ് നെല്ലിയാമ്പതിയിലെ ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് […]

Kerala

കെ.എസ്.ആർ.ടി.സി. പെന്‍ഷന്‍; 8 ആഴ്ചയ്ക്കുള്ളില്‍ സ്‌കീം തയ്യാറാക്കിയില്ലെങ്കില്‍ നടപടി: സുപ്രിംകോടതി

കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെ പെൻഷൻ കണക്കാക്കുന്നതിന് എട്ട് ആഴചയ്ക്കുള്ളിൽ പുതിയ സ്‌കീം തയാറാക്കണമെന്ന് സുപ്രിംകോടതി. എട്ട് ആഴ്ചയ്ക്കുള്ളിൽ സ്‌കീം തയാറാക്കിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും സുപ്രിംകോടതി അറിയിച്ചു. കോടതിക്ക് നൽകിയ ഉറപ്പ് നീട്ടിക്കൊണ്ട് പോകുന്ന സാഹചര്യത്തിലാണ് അന്ത്യശാസനം നൽകുന്നതെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വ്യത്യസ്ത വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയം ആയതിനാലാണ് സ്‌കീം തയ്യാറാക്കാൻ വൈകുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു. സ്ഥിരപ്പെടുന്നതിന് മുമ്പ് ദിവസക്കൂലിക്ക് ജോലി ചെയ്തിരുന്ന അര്‍ഹതപ്പെട്ട കാലഘട്ടം കൂടി പെന്‍ഷന്‍ തിട്ടപ്പെടുത്തുന്നത് പരിഗണിക്കുന്നതിനായുള്ള സ്‌കീം തയ്യാറാക്കാന്‍ […]

India

ക്വാറി കേസിൽ അപ്പീലുമായി സംസ്ഥാന സർക്കാർ സുപ്രിം കോടതിയിൽ

ജനവാസ കേന്ദ്രവും ക്വറിയുമായുള്ള ഭൂപരതി വർധിപ്പിച്ച ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ. ക്വാറികൾക്ക് 50 മീറ്റർ ദൂരപരിധി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയിൽ. ദേശീയ ട്രൈബ്യൂണൽ ഉത്തരവിനെതിരെ സർക്കാർ സുപ്രിം കോടതിയിൽ അപ്പീൽ നൽകി. ഉത്തരവ് നടപ്പാക്കിയാൽ ഭൂരിഭാഗം ക്വാറികളും അടച്ചുപൂട്ടേണ്ടി വരുമെന്ന് സർക്കാർ സുപ്രിം കോടതിയെ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളുമായുള്ള ക്വറികളുടെ ദൂരപരിധി കൂട്ടിയ നടപടിക്ക് താത്ക്കാലിക സ്റ്റേ സുപ്രിം കോടതി ഏർപ്പെടുത്തിയിരുന്നു . ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിയാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. ട്രൈബ്യൂണൽ […]

India

ക്വാറി കേസ് ; ഹരിത ട്രൈബ്യൂണൽ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്തു

ജനവാസ കേന്ദ്രങ്ങളുമായുള്ള ക്വറികളുടെ ദൂരപരിധി കൂട്ടിയ നടപടിക്ക് താത്ക്കാലിക സ്റ്റേ. ദേശീയ ഹരിത ട്രൈബ്യൂണൽ നടപടിയാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്. ട്രൈബ്യൂണൽ നടപടി ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രിം കോടതി സ്റ്റേ ചെയ്തു. സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും സ്ഫോടന മില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയിൽ ഉറപ്പാക്കണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവ്. ഇതിനെതിരെ ക്വാറി ഉടമകളാണ് ആദ്യം ഹൈക്കോടതിയെ സമീപിച്ചത്. ക്വാറി ഉടമകളുടെ നിലപാടിനെ പിന്തുണച്ച സർക്കാർ പിന്നീട് കോടതിയിൽ […]