International

നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുമെന്ന് സൗദി

നാട്ടില്‍ കുടുങ്ങിയ പ്രവാസികളുടെ റീ എന്‍ട്രി കാലാവധി നീട്ടി നല്‍കുമെന്ന് സൗദി ജവാസാത്ത് വിഭാഗം അറിയിച്ചു. നാട്ടില്‍ പോകാന്‍ എക്സിറ്റ് അടിച്ച് വിമാനം ലഭിക്കാത്തത് കാരണം കാലാവധി അവസാനിക്കുന്ന എക്സിറ്റ് വിസാ കാലാവധിയും നീട്ടി നല്‍കും. വിമാന സര്‍‌വീസുകള്‍ ഉടന്‍ തുടങ്ങുമെന്ന പ്രതീക്ഷയിലാണ് സൗദിയിലും നാട്ടിലുമുള്ള പ്രവാസികള്‍. നാട്ടില്‍ പോയി വിമാന സര്‍വീസ് ഇല്ലാത്തത് കാരണം പലരുടേയും റീ എന്‍ട്രി വിസാ കാലാവധി അവസാനിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഒരു ചോദ്യത്തിന് മറുപടിയായി ട്വിറ്ററില്‍ ജവാസാത്ത് ഇക്കാര്യം വ്യക്തമാക്കിയത്. […]

UAE

സൗദി റെയില്‍വേക്ക് അന്താരാഷ്ട്ര അവാര്‍ഡ്

അന്താരാഷ്ട്ര സുരക്ഷാ നിയമങ്ങള്‍ പാലിച്ചുള്ള തൊഴില്‍ അന്തരീക്ഷം, ട്രൈയിനുകളുടെ നടത്തിപ്പ്, പ്രവര്‍ത്തനം, പരിപാലനം എന്നിവ വിലയിരുത്തിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. സൗദി റെയില്‍വേയെ ഈ വര്‍ഷത്തെ സുരക്ഷക്കുള്ള അന്താരാഷ്ട്രാ അവാര്‍ഡിനായി തെരഞ്ഞെടുത്തു. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ആരോഗ്യം, സുരക്ഷാ, പാരിസ്ഥിതിക അപകട സാധ്യതകള്‍ എന്നിവ വിലയിരുത്തിയാണ് കൗണ്‍സില്‍ അവാര്‍ഡ് പ്രഖ്യാപിച്ചത്. കമ്പനി സ്വീകരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലിന്റെ രണ്ടാമത്തെ അവാര്‍ഡിനായാണ് സൗദി റെയില്‍വേയെ തെരഞ്ഞെടുത്തത്. അന്താരാഷ്ട്ര സുരക്ഷാ നിയമങ്ങള്‍ […]

International

ആറ് കമ്പനികളെ സൗദി അറേബ്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി

സിറിയന്‍ തീവ്രവാദ സംഘടനയായ ദാഇഷിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി തീവ്രവാദ പ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന മൂന്ന് സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ആറു പേരുകള്‍ സൗദി അറേബ്യ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. സിറിയ, തുര്‍ക്കിഎന്നിവിടങ്ങള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയുമാണ് പട്ടികയിലുള്‍പ്പെടുത്തിയത്. സിറിയന്‍ തീവ്രവാദ സംഘടനയായ ദാഇഷിന് സാമ്പത്തിക സഹായങ്ങള്‍ നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സൗദി അഭ്യന്തര സുരക്ഷാ വിഭാഗമാണ് പുതിയ പേരുകള്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ടി.എഫ്.ടി.സി അഥവാ ടെററിസ്റ്റ് ഫിനാന്‍സിംഗ് ടാര്‍ഗറ്റിംഗ് സെന്ററും […]

International

സൗദിയില്‍ കോവിഡ് രോഗികളുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക്

എന്നാല്‍ നിലവില്‍ അരലക്ഷത്തിലധികം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്, ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരും സുഖം പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് സൗദിയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തോടടുക്കുന്നു. എന്നാല്‍ നിലവില്‍ അരലക്ഷത്തിലധികം പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളവരും സുഖം പ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 37 പേരാണ് സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള രോഗികള്‍ സുഖം പ്രാപിക്കുന്നതായ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചായായി ഇന്നും 18 പേര്‍ കൂടി അത്യാസന്ന […]

Gulf

ഹജ്ജ് ഒരുക്കങ്ങൾ സജീവമായി; മക്കയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും

കോവിഡ് പശ്ചാത്തലത്തിൽ പുണ്യസ്ഥലങ്ങളിലെ താമസം, യാത്ര തുടങ്ങിയ വിഷയങ്ങളിൽ കർശനമായ ആരോഗ്യ പെരുമാറ്റ ചട്ടങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി മക്കയിലേക്കുള്ള പ്രവേശനം ജൂലൈ പത്തൊന്‍പത് മുതല്‍ നിയന്ത്രിക്കും .അനുമതി പത്രങ്ങളുള്ളവർക്ക് മാത്രമായിരിക്കും അന്നു മുതല്‍ പ്രവേശനമുണ്ടാവുക.കോവിഡ് പശ്ചാതലത്തിൽ കർശനമായ പെരുമാറ്റച്ചട്ടങ്ങളാണ് ഇത്തവണ നിശ്ചയിച്ചിരിക്കുന്നത്. ദുൽഖഅദ് 28 അഥവാ ജൂലൈ 19 മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ പരിശോധന ആരംഭിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായുള്ള ഒരുക്കങ്ങൾ മക്കയിലേക്കുള്ള ചെക്ക് പോസ്റ്റുകളിൽ സുരക്ഷ വിഭാഗത്തിന് കീഴിൽ പൂർത്തിയായി വരികയാണ്. […]

International

സൗദിയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പിന്‍വലിച്ചു

എന്നാല്‍ ഉംറ തീര്‍ഥാടനത്തിനും, ഇരു ഹറമുകള്‍ സന്ദര്‍ശിക്കുന്നതിനുമുള്ള നിയന്ത്രണം തുടരും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കേര്‍പ്പെടുത്തിയ വിലക്കും തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു സൗദി അറേബ്യയില്‍ കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കര്‍ഫ്യു പൂര്‍ണ്ണമായി പിന്‍വലിച്ചു. നാളെ രാവിലെ ആറു മണി മുതല്‍ ഇളവ് പ്രാബല്യത്തിലാകും. രാജ്യത്തെ എല്ലാ മേഖലകളിലും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങള്‍ മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തിയത്. ആദ്യ രണ്ട് ഘട്ടങ്ങള്‍ ഇന്നത്തോടെ അവസാനിക്കും. മൂന്നാംഘട്ടത്തില്‍ രാജ്യം സാധാരണ നിലയിലേക്ക് വരുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു. […]

Gulf Pravasi

ചാര്‍ട്ടേഡ് യാത്രക്ക് കോവിഡ് ടെസറ്റ്; പ്രവാസി സംഘടനകളില്‍ പ്രതിഷേധം കത്തുന്നു

പ്രവാസികളെ ദുരിതത്തിലാക്കുന്ന സംസ്ഥാന സർക്കാർ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സി ജിദ്ദ വെസ്‌റ്റേണ്‍ റീജിണല്‍ കമ്മറ്റി അറിയിച്ചു. സംസ്ഥാന സര്‍ക്കാറിനെതിരെ പ്രതിഷേധവുമായി സര്‍ക്കാര്‍ അനുകൂല പ്രവാസി സംഘടനകളും രംഗത്ത്. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നടപടി പുനപരിശോധിക്കണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കിയ നടപടിക്കെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് ജിദ്ദ ഒ.ഐ.സി.സി അറിയിച്ചു. ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ കോവിഡ് പരിശോധന ഫലം നിര്‍ബന്ധമാക്കിയതായി […]

Kerala Pravasi

സൗദിയില്‍ നിന്ന് ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കി

പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു സൗദിയില്‍ നിന്ന് അടുത്ത ശനിയാഴ്ച മുതല്‍ ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന മലയാളികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതായി സൗദി ഇന്ത്യന്‍ എംബസി അറിയിച്ചു. കേരളത്തിന്‍റെ ആവശ്യം പരിഗണിച്ചാണ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. പുതിയ തീരുമാനപ്രകാരം റിസൾട്ട് നെഗറ്റീവ് ആയാൽ മാത്രമേ കേരളത്തിലേക്ക് യാത്രാനുമതി നൽകാനാവൂവെന്ന് എംബസി അറിയിച്ചു. കോവിഡ് ടെസ്റ്റ് കേരളത്തിലേക്ക് മടങ്ങുന്നവര്‍ക്ക് മാത്രമാണ് നിര്‍ബന്ധമാക്കിയത്. എന്നാല്‍ വന്ദേഭാരത് മിഷനില്‍ വരുന്ന മലയാളികള്‍ക്ക് പുതിയ […]

International

സൗദിയിൽ കോവിഡ് മരണവും രോഗികളുടെ എണ്ണവും കൂടുന്നു

ഗൾഫിൽ കോവിഡ് മരണസംഖ്യ 1253 ആയി. ആറായിരത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഗൾഫിൽ കോവിഡ് ബാധിച്ച് ഇന്നലെ 42 മരണം. സൗദി അറേബ്യയിലാണ് ഇതിൽ 32 പേരും. കുവൈത്തിൽ ആറും യു.എ.ഇയിൽ മൂന്നും ബഹ്റൈനിൽ ഒരാളും കോവിഡിന് കീഴടങ്ങി. ഇതോടെ ഗൾഫിൽ കോവിഡ് മരണസംഖ്യ 1253 ആയി. ആറായിരത്തോളം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സൗദിയിൽ മരണസംഖ്യക്കൊപ്പം രോഗികളുടെ എണ്ണവും കുത്തനെ ഉയരുകയാണ്. രാജ്യത്തെ മരണസംഖ്യ 611ൽ എത്തി. 1975 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ […]

International

സൗദിയില്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കും ജോലിക്ക് ഹാജരാകാനും പ്രവിശ്യാ യാത്രക്കും അനുമതി: പള്ളികളിലെ നമസ്കാരത്തിന് അനുമതി; ജൂണ്‍ 21 മുതല്‍ രാജ്യം സാധാരണ ജീവിതത്തിലേക്ക് മാറും

മക്ക ഒഴിച്ചുള്ള രാജ്യത്തെ ആരാധനാലയങ്ങളില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കും അനുമതി നല്‍കി സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ഹാജരാകുന്നതിനുള്ള നിയന്ത്രണം മന്ത്രാലയം നീക്കി. വ്യാഴാഴ്ച മുതല്‍ എല്ലാവര്‍ക്കും ജോലിക്ക് ഹാജരാകാം. മുന്‍കരുതലോടെ വേണം ജോലിക്ക് ഹാജരാകാന്‍. രാജ്യത്തെ എല്ലാ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തിക്കാം. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കും എടുത്തു കളഞ്ഞു. വിമാന സര്‍വീസുകള്‍ മുന്‍കരുതലോടെയാകും ഘട്ടം ഘട്ടമായി നടപ്പിലാക്കുക. രാജ്യത്തെ പ്രവിശ്യകളില്‍ […]