Gulf World

സൗദിയിൽ കോവിഡ് കേസുകൾ കുറയുന്നു; രണ്ടാം ദിവസവും രോഗമുക്തിയിൽ വർധന

സൗദിയിൽ തുടർച്ചയായ രണ്ടാം ദിവസവും കോവിഡ് കേസുകൾ ആയിരത്തിന് താഴെ രേഖപ്പെടുത്തി. 958 പുതിയ കേസുകളും 10,47 രോഗമുക്തിയും ഇന്നലെ റിപ്പോർട്ട് ചെയ്തു. അതേസമയം, രോഗഗുരുതരാവസ്ഥ ഉയർന്ന നിരക്കിൽ തുടരുന്നു. തുടർച്ചയായ രണ്ടാം ദിവസവും പുതിയ കേസുകളെക്കാൾ രോഗമുക്തി മുന്നിട്ടുനിൽക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ മരണസംഖ്യയും ഗുരുതരാവസ്ഥയും മാറ്റമില്ലാതെ തുടരുകയാണ്. 13 പേർ കൂടി കഴിഞ്ഞ ദിവസം മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം 6,913 പേർ ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 4,13,174 പേർക്ക് ഇതുവരെ കോവിഡ് […]

Gulf World

എല്ലാ കവാടങ്ങളും അടഞ്ഞു; സൗദി യാത്രക്കാര്‍ ധർമസങ്കടത്തിൽ

ട്രാൻസിറ്റ് യാത്രക്കാർക്ക് നേപ്പാൾ വിലക്കേർപ്പെടുത്തിയതോടെ സൗദിയിലേക്ക് മടങ്ങാൻ തീരുമാനിച്ച പ്രവാസികൾ ദുരിതത്തിൽ. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവീസ് മെയ് 17ന് ആരംഭിക്കുമെന്ന പ്രതീക്ഷയും ഇപ്പോഴില്ല. നേരത്തെ യുഎഇയും ഒമാനും ഇടത്താവളമാക്കി സൗദിയിലേക്ക് മടങ്ങാൻ കഴിയാതെ തിരിച്ചുപോയ നൂറുകണക്കിനാളുകളും ഇപ്പോൾ നേപ്പാളിൽ കുടുങ്ങിയവരിൽ ഉൾപ്പെടും. ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ട് യാത്രാവിലക്കുള്ളതിനാൽ പ്രവാസികൾ നേപ്പാൾ, ബഹ്‌റൈൻ, മാലിദ്വീപ് എന്നിവയായിരുന്നു ഇടത്താവളമായി തിരഞ്ഞെടുത്തിരുന്നത്. എന്നാൽ, പിന്നീട് മാലി വിലക്കേർപെടുത്തുകയും ബഹ്‌റൈൻ നിയന്ത്രണങ്ങൾ കടുപ്പിക്കുകയും ചെയ്തു. ഇതോടെ ഭൂരിപക്ഷം യാത്രക്കാരും നേപ്പാളിനെയാണ് ആശ്രയിച്ചിരുന്നത്. […]

International

യമനിലെ സൗദി സഖ്യസേനാ നടപടി: യു.എസ് സൈന്യം സഹായം അവസാനിപ്പിച്ചു, സമാധാന ശ്രമങ്ങൾക്ക് നീക്കമേറി

യമനിലെ യുദ്ധത്തിന് സൗദി സൈന്യത്തിന് സഹായം നൽകുന്നത് യു.എസ് നിർത്തിവെച്ചതോടെ സമാധാന ശ്രമങ്ങൾക്ക് നീക്കമേറി. മിസൈൽ ആക്രമണങ്ങളെ ചെറുക്കാനും യു.എസ് സഹായമുണ്ടാകുമെന്ന പ്രഖ്യാപനം സൗദി വിദേശകാര്യ മന്ത്രാലയവും സ്വാഗതം ചെയ്തു. ഹൂതികളെ ഭീകരരായി പ്രഖ്യാപിച്ച നടപടി യു.എസ് ഭരണകൂടം പിൻവലിച്ചാൽ എല്ലാ കക്ഷികളേയും ചർച്ചയിൽ ഉൾപ്പെടുത്തേണ്ടി വരും. കഴിഞ്ഞ ദിവസമാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. യമനിലെ ആക്രമണത്തിന് സൗദിക്കും യു.എ.ഇക്കും നൽകുന്ന പിന്തുണ അവസാനിപ്പിക്കുന്നതായിരുന്നു പ്രഖ്യാപനം. ഈ ആവശ്യത്തിന് ഇരു രാജ്യങ്ങൾക്കും […]

Gulf

സൗദിയിൽ നിന്നും നാട്ടിൽ പോയവർ ശ്രദ്ധിക്കുക; റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ യാത്രാ വിലക്കുണ്ടാകുമെന്ന് ജവാസാത്ത് മുന്നറിയിപ്പ്

കോവിഡ് സാഹചര്യത്തിൽ വിമാനങ്ങൾ വൈകുന്നതിനാലാണ് മുന്നറിയിപ്പ് സ്പോൺസറുടെ സഹായത്തോടെ ഓൺലൈനായി തന്നെ റീ എൻട്രി വിസ പുതുക്കണം. കാലാവധി അവസാനിക്കുന്നതിന് മുന്നോടിയായാണ് പുതുക്കേണ്ടത്. കാലാവധി അവസാനിച്ചാൽ പിന്നെ വിസ റദ്ദാകും. ഇതോടെ മൂന്നു വർഷം യാത്രാ വിലക്ക് വരും. അതേസമയം, പഴയ സ്പോൺസറുടെ അടുത്തേക്ക് തന്നെ പുതിയ വിസയിൽ വരാനാണെങ്കിൽ ഈ വിലക്ക് ബാധകമാകില്ല. വേറെ സ്‌പോണ്‍സറുടെ കീഴില്‍ പുതിയ വിസയില്‍ വരുന്നതിനാണ് വിലക്ക്. ഇതിനാൽ കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വിമാന വിലക്ക് കാരണം നാട്ടില്‍നിന്ന് മടങ്ങാന്‍ […]

International

സൌദിയില്‍ തുറമുഖങ്ങളിലും സ്വദേശിവൽക്കരണം

സൗദിയിലെ തുറമുഖങ്ങളിലും സ്വദേശിവൽക്കരണ പദ്ധതി പ്രഖ്യാപിച്ചു. ആദ്യ ഘട്ടത്തിൽ തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന നാല് കമ്പനികളിൽ പദ്ധതി നടപ്പിലാക്കും. ഇരുപത്തി മൂന്ന് തൊഴിൽ മേഖലകൾ പദ്ധതിയിലൂടെ സൗദിവൽക്കരിക്കുകയാണ് ലക്ഷ്യം. സൗദി പോർട്‌സ് അതോറിറ്റിയും, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്താകമാനമുള്ള തുറമുഖങ്ങളിൽ പ്രവർത്തിക്കുന്ന കമ്പനികളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ജിദ്ദ ഇസ്ലാമിക് പോർട്ടിലെ നാല് കമ്പനികളിലാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുക. റെഡ് സീ ഗേറ്റ് വേ ടെർമിനൽ, ദുബായ് […]

UAE

വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി തരപ്പെടുത്തിയവരെ നാട് കടത്തുമെന്ന് സൗദി

സൗദിയിൽ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് ജോലി തരപ്പെടുത്തിയവരെ നാടു കടത്തും. ഇവർക്കിനി സൗദിയിലേക്ക് തിരികെ വരാനാകില്ല. ഗുരുതര കുറ്റകൃത്യമാണെങ്കിൽ ജയിൽ ശിക്ഷക്ക് ശേഷമേ നാടു കടത്തൂ. കഴിഞ്ഞ ദിവസമാണ് 2799 പ്രവാസി എഞ്ചിനീയര്‍മാര്‍ക്കെതിരെ നിയമ നടപടികള്‍ തുടങ്ങിയതായി സൗദി കൗണ്‍സില്‍ ഓഫ് എഞ്ചിനിയേഴ്‌സ് അറിയിച്ചത്. ഇവരില്‍ ഇന്ത്യന്‍ പ്രവാസികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സൗദിയിൽ എഞ്ചിനീയറിംഗ്, ടെക്‌നിക്കൽ ജോലികൾ നേടുന്നതിന് സൗദി കൗൺസിൽ ഓഫ് എഞ്ചിനീയറിംഗിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്നാണ് ചട്ടം. രജിസ്‌ട്രേഷൻ നേടുന്നതിനായി ഉദ്യോഗാർത്ഥികൾ സമർപ്പിക്കുന്ന എഞ്ചിനീയറിംഗ് സർട്ടിഫിക്കറ്റുകൾ […]

Gulf

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ ഗൗരവത്തോടെയാണ് ഭരണകൂടം കാണുന്നതെന്ന് പബ്ലിക് പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. ശാരീരികമോ മാനസികമോ ലൈംഗികമോ ആയ അതിക്രമങ്ങളോ ഭീഷണികളോ സ്ത്രീകള്‍ക്ക് നേരെ നടത്തിയാല്‍ ഒരു വര്‍ഷം വരെ തടവും 50,000 റിയാൽ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയും ഇരട്ടിയാവും. വീടുകളിലും ജോലി […]

International

സൗദിയില്‍ ഭക്ഷ്യമേഖലയിലും സ്വദേശിവത്ക്കരണം?

സൗദി ഭക്ഷ്യമേഖലയിലെ സ്വദേശിവത്ക്കരണത്തിന് പദ്ധതി ആവിഷ്കകരിച്ചു. ‘ഭക്ഷ്യ, ക്ഷീര പൊളി ടെക്നിക്കും’ അറാസ്കോ കമ്പനിയും ഇത് സംബന്ധിച്ച സഹകരണ കരാറില് ഒപ്പുവെച്ചു. തൊഴിലന്വേഷകര്‍ക്ക് മതിയായ പരിശീലനം നല്‍കുന്നതിനും, ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഉടമ്പടി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഭക്ഷ്യ മേഖലയിലെ തൊഴിലുകൾക്ക് സ്വദേശി യുവാക്കൾക്ക് പരിശീലനം നൽകുക, തൊഴിലിനോടൊപ്പം പരിശീലനം, ഭക്ഷ്യോത്പാദന രംഗത്ത് ആവശ്യമായ ഉപദേശ നിർദേശങ്ങൾ എന്നിവയാണ് കരാറിന്റെ ഭാഗമായി നടപ്പാക്കുക. ‘ഭക്ഷ്യ, ക്ഷീര പൊളി ടെക്നിക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ഇബ്രാഹീം ബിൻ സഊദ് അൽ […]

International

74 ബില്യൻ റിയാൽ ! വന്‍ വ്യവസായ പദ്ധതിക്കായി സൗദി ഒരുങ്ങുന്നു

വന്‍ വ്യവസായ പദ്ധതിക്കായി സൌദി ഒരുങ്ങുന്നു. 74 ബില്യൻ റിയാൽ മുതൽ മുടക്കിൽ 60 വ്യവസായ പദ്ധതികളാണ് ആരംഭിക്കുക. പദ്ധതി വഴി മുപ്പത്തിനാലായിരത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കും. വ്യാവസായിക വികസന കേന്ദ്രത്തിന് കീഴിലാണ് സൌദിയില്‍ വന്‍ പദ്ധതികള്‍ വരുന്നത്. സെന്റർ ലക്ഷ്യമിട്ട 60ലധികം പദ്ധതികളിൽ 33 ശതമാനവും നിലവിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. ഇവയുടെ മുതൽമുടക്ക് 20 ബില്യൻ കവിയും. അവശേഷിക്കുന്ന മൂന്നിൽ രണ്ട് ഭാഗവും ഉടനെ ആരംഭിക്കും. 34,000 പേർക്ക് പ്രത്യക്ഷമായി തൊഴിൽ ലഭിക്കുന്നതാണ് പദ്ധതി. പരോക്ഷമായി […]

Gulf

സൗദി സമ്പത്ത് വ്യവസ്ഥ കരുത്താര്‍ജിച്ചു, സമ്പദ് ഘടന കോവിഡിന് മുമ്പുള്ള പൂര്‍വ്വസ്ഥിതി കൈവരിച്ചതായി സൗദി മന്ത്രാലയം

കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ കരുത്താര്‍ജിച്ചു വരുന്നതായി മന്ത്രിമാര്‍. നിക്ഷേപ, ധനകാര്യ മന്ത്രിമാരാണ് രാജ്യത്തിന്റെ സമ്പദ് ഘടന കോവിഡിന് മുമ്പുള്ള പൂര്‍വ്വസ്ഥിതി കൈവരിച്ചു വരുന്നതായി വിവരം നല്‍കിയത്. ഈ വര്‍ഷം ആദ്യ പകുതിയില്‍ പുതിയ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള അഞ്ഞൂറിലധികം ലൈസന്‍സുകള്‍ അനുവദിച്ചതായും മന്ത്രാലയം അറിയിച്ചു. കോവിഡിനെ ചെറുക്കുന്നതിന് സൗദി സ്വീകരിച്ച നടപടികള്‍ വിജയിച്ചതായി മന്ത്രിമാര്‍ അവകാശപ്പെട്ടു. രാജ്യത്ത് രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. നിയന്ത്രണങ്ങള്‍ നീക്കിയതോടെ സാമ്പത്തിക രംഗവും സജീവമായി. ലോക്ഡൗണിന് […]