ജി20 കൂട്ടായ്മയിൽ നിന്ന് റഷ്യയെ പുറത്താക്കാനാവില്ലെന്ന് ചൈന. ജി20 യിലെ പ്രധാനപ്പെട്ട രാജ്യമാണ് റഷ്യയെന്നും ആർക്കും പുറത്താക്കാൻ കഴിയില്ലെന്നും ചൈന വ്യക്തമാക്കി.റഷ്യയെ ജി 20യിൽ നിന്ന് പുറത്താക്കാൻ സമ്മർദ്ദം ചെലുത്തുമെന്ന് അമേരിക്ക പറഞ്ഞതിന് പിന്നാലെയാണ് ചൈന നിലപാട് വ്യക്തമാക്കിയത്. അന്താരാഷ്ട്ര സാമ്പത്തിക സഹകരണത്തിനുള്ള പ്രധാന വേദിയാണ് ജി20യെന്നും ഇതിൽ ഉൾപ്പെട്ട ഒരു രാജ്യത്തെ പുറത്താക്കാൻ ഒരു അംഗത്തിനും അവകാശമില്ലെന്നും ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങളിൽ നിന്ന് നിരവധി ഉപരോധങ്ങൾ നേരിട്ട റഷ്യക്ക് […]
Tag: Russia
നിലനില്‍പ്പിന് ഭീഷണിയായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ: റഷ്യ
യുക്രൈന്‍ അധിനിവേശം കടുക്കുന്ന പശ്ചാത്തലത്തില്‍ ആണവായുധം പ്രയോഗിക്കുമോ എന്ന ലോകത്തിന്റെ ആശങ്കകള്‍ക്ക് മറുപടി പറഞ്ഞ് റഷ്യ. റഷ്യയുടെ നിലനില്‍പ്പ് ഭീഷണിയിലായാല്‍ മാത്രമേ ആണവായുധം പ്രയോഗിക്കൂ എന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. യുക്രൈനിലെ നിലവിലെ സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കേണ്ട ആവശ്യമില്ലെന്നും റഷ്യ വ്യക്തമാക്കി. റഷ്യയുടെ ആഭ്യന്തര സുരക്ഷാ നയങ്ങള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്നും അതില്‍ ആണവായുധങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ആര്‍ക്കും പരിശോധിക്കാമെന്നും റഷ്യ പറഞ്ഞു. ഒരു കാരണവശാലും യുക്രൈന്‍ വിഷയം ആണവയുദ്ധത്തിലേക്ക് നീങ്ങില്ലെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രി സെര്‍ജി […]
റഷ്യയെ പിന്തുണച്ചാല്‍ വലിയ വില കൊടുക്കേണ്ടിവരും; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക
യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അവസാനിക്കാത്ത പശ്ചാത്തലത്തില്‍ റഷ്യയെ പരോക്ഷമായി പിന്തുണയ്ക്കുന്ന ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പുമായി അമേരിക്ക. യുക്രൈന്‍ അധിനിവേശത്തില്‍ ചൈന റഷ്യയെ പിന്തുണച്ചാല്‍ അതിന്റെ പ്രത്യാഘാതം കടുത്തതായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങിന് മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ പാത പിന്തുടര്‍ന്ന് തായ്‌വാനില്‍ അധിനിവേശം നടത്താന്‍ ചൈന പദ്ധതിയിടുന്നുവെങ്കില്‍ ആ പദ്ധതി എത്രയും പെട്ടന്ന് ഉപേക്ഷിക്കണമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുക്രൈന്‍ വിഷയത്തില്‍ ചൈന ഏത് പക്ഷത്താണ് നില്‍ക്കുന്നതെന്ന് ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും […]
ചൈനയോട് ആയുധം ആവശ്യപ്പെട്ട് റഷ്യ; ലഭ്യമാക്കിയാൽ ഗുരുതര പ്രത്യാഘാതമെന്ന് അമേരിക്ക
റഷ്യ യുക്രൈനിൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ആയുധങ്ങൾ ലഭ്യമാക്കണമെന്നു ചൈനയോട് അഭ്യർഥിച്ച് റഷ്യ. എന്നാൽ റഷ്യയെ ചൈന സഹായിച്ചാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നു യു.എസ് മുന്നറിയിപ്പ് നൽകി. ഉപരോധം മറികടക്കാൻ ചൈന റഷ്യയെ സഹായിച്ചാൽ പ്രത്യാഘതം നേരിടേണ്ടി വരുമെന്നു യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി. യുഎസ് – ചൈന അധികൃതർ റോമിൽ കൂടിക്കാഴ്ച നടത്താനിരിക്കവെയാണ് പ്രതികരണം. എന്നാൽ യുക്രൈനെതിരെയുള്ള യുദ്ധത്തിനായി ചൈനയോട് ആയുധ സഹായം തേടിയെന്ന വാര്‍ത്ത റഷ്യ […]
ഇന്ത്യയും റഷ്യയും 10 സുപ്രധാന കരാറുകളിൽ ഒപ്പിട്ടു
ഇന്ത്യയും റഷ്യയും 10 സുപ്രധാന കരാറുകളിൽ ഒപ്പിട്ടു. പ്രതിരോധ, വ്യാപാര മേഖലകളിലായി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും പറഞ്ഞു. ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പോരാടാനും മോദി-പുടിൻ കൂടിക്കാഴ്ചയിൽ ധാരണയായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തുടരുമെന്നും തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്നും റഷ്യൻ പ്രസിഡന്റ് പുടിൻ പറഞ്ഞു. ആയുധ കരാർ ഉൾപ്പെടെ 10 സുപ്രധാന കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിരോധ വിദേശകാര്യ മന്ത്രിമാരും […]
ഇന്ത്യ-റഷ്യ ആയുധ കരാർ; സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും
സൈനിക സഹായം ഉറപ്പാക്കുന്ന സുപ്രധാന കരാറിൽ ഒപ്പുവച്ച് ഇന്ത്യയും റഷ്യയും. റഷ്യയുടെ എ കെ 203 അസാൾട്ട് റൈഫിൾ യു പി യിലെ അമേഠിയിൽ നിർമ്മിക്കാൻ ധാരണയായി . പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കുന്ന കരാറെന്ന് ഇന്ത്യ അഭിപ്രായപ്പെട്ടു. 5200 കോടി രൂപയുടെ നിർണ്ണായക കരാറിൽ ഒപ്പുവച്ചത് ഇന്ത്യ -റഷ്യ പ്രതിരോധ മന്ത്രിമാരാണ് . റഷ്യൻ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിൻ ഇന്ത്യ സന്ദർശിക്കുന്നതിന് മുന്നോടിയായിയാണ് കരാർ. ഇരുപത്തിയൊന്നാമത് ഇന്ത്യ- റഷ്യ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് […]
അഫ്ഗാൻ വിഷയം; പാകിസ്താന് പിന്നാലെ ചൈനയും യോഗത്തിൽ പങ്കെടുക്കില്ല
അഫ്ഗാൻ വിഷയം ചർച്ച ചെയ്യുന്ന കാര്യത്തിൽ പാകിസ്താന്റെ പാത പിന്തുടർന്ന് ചൈനയും. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ചർച്ചയിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിക്കാനാവില്ലെന്ന നിലപാട് ചൈനയും സ്വീകരിച്ചു. അതേസമയം മേഖലാ സുരക്ഷാ യോഗം മുൻ നിശ്ചയിച്ചപ്രകാരം നാളെ തന്നെ തുടങ്ങുമെന്ന് ഇന്ത്യ വ്യക്തമാക്കി. അഫ്ഗാനെ സംബന്ധിച്ച മേഖലാ സുരക്ഷാ യോഗം നാളെയാണ് ഡൽഹിയിൽ ആരംഭിക്കുന്നത്. 2018 സെപ്റ്റംബർ ആരംഭിച്ച ചർച്ച 2019 നവംബറിലും ഇറാനിൽ വെച്ച് നടന്നു. കൊവിഡ് മൂലം 2020ൽ ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ചർച്ച മാറ്റിവെച്ചു. […]
‘അഭയാർത്ഥികളുടെ മറവിലെത്തുന്ന അഫ്ഗാൻ തീവ്രവാദികളെ വേണ്ട’; വ്യക്തമാക്കി വ്‌ളാദ്മിർ പുടിൻ
താലിബാൻ നിയന്ത്രണത്തിലാക്കിയതിനു പിറകെ അഫ്ഗാന്‍ അഭയാർത്ഥികളെ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അയക്കാനുള്ള യുഎസ്, നാറ്റോ നീക്കത്തെ വിമർശിച്ച് റഷ്യ. അഭയാർത്ഥികളുടെ മറവിൽ വരുന്ന അഫ്ഗാൻ തീവ്രവാദികളെ തങ്ങൾക്കു വേണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിർ പുടിൻ പ്രതികരിച്ചു. താലിബാനുമായി സഹകരിക്കാനുള്ള റഷ്യന്‍നീക്കത്തിനിടെയാണ് പുതിയ പ്രതികരണം. അഫ്ഗാന്റെ അയൽരാജ്യങ്ങളായ മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് അഭയാർത്ഥികളെ അയക്കാനുള്ള നീക്കം പടിഞ്ഞാറൻ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതിനെ വിമർശിക്കുകയായിരുന്നു വ്‌ളാദ്മിർ പുടിൻ. അഭയാർത്ഥികളുടെ മറവിലെത്തുന്ന അഫ്ഗാൻ സായുധസംഘങ്ങളെ തങ്ങൾക്ക് വേണ്ടെന്ന് പുടിൻ അറിയിച്ചതായി റഷ്യൻ വാർത്താ […]
റഷ്യൻ വാക്സിൻ ‘സ്പുട്നിക് 5’ മെയ് അവസാനത്തോടെ എത്തിച്ചേരും
കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ. റഷ്യ വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്സിൻ സ്പുട്നിക് 5ന്റെ ആദ്യ ബാച്ച് മെയ് അവസാനത്തോടെ എത്തച്ചേരുമെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. എത്ര ഡോസ് വാക്സിനാണ് എത്തിച്ചേരുന്നത് എന്ന് വ്യക്തമായിട്ടില്ല. സ്പുട്നിക് കൂടി എത്തിച്ചേരുന്നതോടെ, കോവിഡിനെതിരെ ഇന്ത്യയില്‍ ഉപയോഗിക്കുന്ന മൂന്നാമത്തെ വാക്സിനായിരിക്കും സ്പുട്നിക് 5. റഷ്യൻ ഡയറക്ട് ഇൻവെസ്റ്റ്മെന്റ് ഫണ്ട് വഴിയുള്ള വാക്സിനുകളാണ് ആദ്യ ഘട്ടത്തിൽ രാജ്യത്തെത്തുന്നത്. വേനൽ അവസാനത്തോടെ അൻപത് മില്യൺ സ്പുട്നിക് ഡോസുകൾ ഇന്ത്യയിൽ തന്നെ ഉത്പാദിപ്പിക്കാനാണ് […]
‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ചയെത്തും
റഷ്യന്‍ നിര്‍മിത വാക്‌സിനായ ‘സ്പുട്‌നിക് വി’ ആദ്യ ബാച്ച് ശനിയാഴ്ച ഇന്ത്യയിലെത്തും. റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രീവ് ആണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് മഹാമാരിയെ മറികടക്കാന്‍ റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് പ്രതീക്ഷയെന്നും ദിമിത്രീവ് പറഞ്ഞു. ‘സ്പുട്‌നിക് വി’ ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് കഴിഞ്ഞ ദിവസയാണ് അനുമതി നല്‍കിയത്. വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം അടിയന്തര ഉപയോഗത്തിനായിരുന്നു അനുമതി. ‘സ്പുട്‌നിക് വി’ എത്തുന്നതോടെ രാജ്യത്തെ വാക്‌സിന്‍ ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ […]