India

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു

റഷ്യ വികസിപ്പിച്ച കൊവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്ത്യയിൽ പുനരാരംഭിക്കുന്നു. സ്പുട്‌നിക്ക് V ന്റെ പരീക്ഷണമാണ് ആരംഭിക്കുന്നത് ഡോ. റെഡ്ഡീസ് ലബോറട്ടറിയുടെ കീഴിലാകും പരീക്ഷണം പുനരാരംഭിക്കുക. അതേസമയം, വാക്‌സിന്റെ യുഎസ് ഓതറൈസേഷന് വേണ്ടി അപേക്ഷിക്കാൻ ഒരുങ്ങുകയാണ് മരുന്നിന്റെ നിർമാതാക്കളായ ഫൈസർ. ഇതോടെ ഫൈസറിന്റെ വാക്‌സിൻ നവംബറോട് പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി അടുത്ത മാസത്തോടെ അമേരിക്കയിൽ വാക്‌സിൻ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞിട്ടുണ്ട്. റഷ്യയുടെ കൊവിഡ് വാക്‌സിന് ഇതുവരെ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം […]

International

റഷ്യയുടെ കോവിഡ് വാക്സിന്‍ ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും

വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് നവംബറിൽ പ്രസിദ്ധീകരിക്കും റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഈ മാസം അവസാനം ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷിക്കും. വാക്സിന്‍റെ ഇതുവരെയുള്ള പരീക്ഷണ വിശദാംശങ്ങൾ റഷ്യ ഇന്ത്യയ്ക്ക് കൈമാറി. ഇന്ത്യയിലെ പരീക്ഷണത്തിന്‍റെ പ്രാഥമിക റിപ്പോർട്ട് നവംബറിൽ പ്രസിദ്ധീകരിക്കും. അതേസമയം റഷ്യയുടെ കൊറോണ വൈറസ് വാക്സിൻ സ്പുട്‌നിക് അഞ്ചിന്‍റെ ആദ്യ ബാച്ച് പൊതു വിതരണത്തിനെത്തിച്ചതായി റഷ്യൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മോസ്കോയിലെ ഗമാലേയ റിസർച്ച് […]

International

ചായയില്‍ ആരോ വിഷം കലര്‍ത്തിയെന്ന് സംശയം: റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‍സി നാവല്‍നി കോമയില്‍

വിമാനത്തില്‍ കയറും മുമ്പ് വിമാനത്താവളത്തില്‍ വെച്ചുതന്നെ എടുത്ത ഒരു ചിത്രത്തില്‍ ചൂട് ചായ ഊതി കുടിയ്ക്കുന്ന അലക്‌സിയെ കാണാം. റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‍സി നാവല്‍നിയെ അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിച്ചു. സൈബീരിയിന്‍ പട്ടണമായ ടോംസ്‌കില്‍നിന്ന് മോസ്കോയിലേക്കുളള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം ഓംസ്‍കില്‍ അടിയന്തിരമായി നിലത്തിറക്കുകയായിരുന്നു. വിമാനത്താവളത്തിലെ കഫേയില്‍ നിന്ന് കുടിച്ച ചായയില്‍ ആരോ വിഷം കലര്‍ത്തിയെന്ന് അലക്സിയുടെ അനുയായികള്‍ ആരോപിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അലക്‌സി നവല്‍നിയുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വെന്റിലേറ്ററില്‍ […]

International

റഷ്യ തയ്യാറെടുത്ത് തന്നെ: കോവിഡ് വാക്‌സിന്‍ 40,000 പേരില്‍ പരീക്ഷിക്കും

ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചതായി അവകാശപ്പെട്ട റഷ്യ, മൂന്നാംഘട്ട പരീക്ഷണത്തിനൊരുങ്ങുന്നു. അതും 40,000 പേരില്‍. രാജ്യത്തെ ജനങ്ങളില്‍ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം. ഒരു വിദേശ ഗവേഷണ സമിതിയുടെ മേൽനോട്ടത്തിലാണ് പരീക്ഷണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ആരാണെന്ന് വ്യക്തമല്ല. കോവിഡ് വാക്‌സിന് സ്പുട്‌നിക് അഞ്ച് എന്നാണ് റഷ്യ പേര് നല്‍കിയിരിക്കുന്നത്. റഷ്യയിലെ ഗമലായ ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രതിരോധ മന്ത്രാലയവുമായി ചേര്‍ന്നാണ് സ്പുട്‌നിക് അഞ്ച് വികസിപ്പിച്ചിരിക്കുന്നത്. വാക്‌സിന്‍ ഉപയോഗത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും തന്റെ മകള്‍ക്ക് ഇതിനകം […]

International

ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി 28 ലക്ഷം കടന്നു; സ്പുട്നിക്ക് 5ന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കുമെന്ന് റഷ്യ

ഒരു കോടി അന്‍പത്തിനാല് ലക്ഷത്തില്‍പരം പേര്‍ രോഗമുക്തരായി ലോകത്ത് കോവിഡ് കേസുകള്‍ രണ്ട് കോടി 28 ലക്ഷം കടന്നു. മരണസംഖ്യ എട്ട് ലക്ഷത്തോട് അടുക്കുകയാണ്. ഒരു കോടി അന്‍പത്തിനാല് ലക്ഷത്തില്‍പരം പേര്‍ രോഗമുക്തരായി. 61,928 പേരാണ് നിലവില്‍ ഗുരുതരാവസ്ഥയിലുള്ളത്. ആശങ്ക പരത്തി ബ്രസീലില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. അതേസമയം കോവിഡ് വാക്സിന്‍ സ്പുട്നിക്ക് 5ന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി സഹകരിക്കുമെന്ന് റഷ്യ വ്യക്തമാക്കി. വാക്സിന്‍റെ നിര്‍മ്മാണത്തിന് ഇന്ത്യയുമായി പങ്കാളിത്തം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. മരുന്നിന്‍റെ വര്‍ധിച്ച ആവശ്യത്തിന് അനുസരിച്ചുള്ള […]

International

റഷ്യയുടെ കോവിഡ് വാക്സിനില്‍ പ്രതീക്ഷയുണ്ട്: ട്രംപ്

സ്പുട്നിക് 5 ഫ​ലപ്രദമാകുമെന്നാണ് പ്ര​തീ​ക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് റ​ഷ്യ വി​ക​സി​പ്പി​ച്ച കോവിഡ് വാക്സിന്‍ സ്പുട്നിക് 5 ഫ​ലപ്രദമാകുമെന്നാണ് പ്ര​തീ​ക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. റഷ്യയുടെ വാക്സിനെ കുറിച്ച് തനിക്ക് കൂടുതല്‍ അറിയില്ല. അ​മേ​രി​ക്ക​യു​ടെ വാക്സിനും വൈകാതെ വിജയകരമായി പുറത്തിറങ്ങുമെന്ന് ട്രംപ് പറഞ്ഞു. “ലോകത്ത് ആദ്യമായി കോവിഡ് വാക്സിന്‍ രജിസ്റ്റര്‍ ചെയ്തത് റഷ്യയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. വന്‍തോതില്‍ കോവിഡ് വാക്സിന്‍ വൈകാതെ ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അത് വളരെ പ്രധാനപ്പെട്ട കാര്യമാണ്”- ട്രംപ് വൈറ്റ് […]

Kerala

കോവിഡ് വ്യാപനത്തില്‍ റഷ്യ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് അമേരിക്ക

ഇതിനായി റഷ്യൻ രഹസ്യാന്വേഷണ വിഭാഗം മൂന്ന് ഇംഗ്ലീഷ് ഭാഷാ വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട് കോവിഡ് വ്യാപനത്തില്‍ റഷ്യ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി അമേരിക്ക. ഇതിനായി റഷ്യൻ രഹസ്യാന്വേഷണ വിഭാഗം മൂന്ന് ഇംഗ്ലീഷ് ഭാഷാ വെബ്‌സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും മോസ്കോയിലെ മിലിട്ടറി ഇന്‍റലിജൻസ് സർവീസിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ച രണ്ട് പേര്‍ തെറ്റായ വിവര പ്രചാരണത്തിന് ഉത്തരവാദികളാണെന്നും യു.എസ് ആരോപിച്ചു. ലോകത്ത് കോവിഡ‍് ബാധിച്ച‌് മരിച്ചവരുടെ എണ്ണം 6 ലക്ഷത്തിഅറുപതിനായിരം കവിഞ്ഞു. ഒരു കോടി അറുപത്തെട്ട് ലക്ഷത്തിലധികം പേര്‍ക്ക് ഇതുവരെ രോഗം […]

International World

ലോകത്ത് കോവിഡ് മരണം മൂന്ന് ലക്ഷത്തിലേക്ക്; റഷ്യയില്‍ സ്ഥിതി സങ്കീര്‍ണ്ണം

ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കൂടുതല്‍ രാജ്യങ്ങള്‍; കോവിഡ് വാക്സിന്‍ വേഗത്തില്‍ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന.. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. തുടർച്ചയായ പത്താം ദിവസവും കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ പതിനായിരം കടന്ന് റഷ്യ. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് വിവിധ രാഷ്ട്രങ്ങൾ. കോവിഡ് വാക്സിൻ വേഗത്തിൽ കണ്ടെത്താനായേക്കുമെന്ന് ലോകാരോഗ്യ സംഘടന. റഷ്യയില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ച് വരികയാണ്. അമേരിക്കയും സ്പെയിനും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ […]