ഖത്തറില്‍ കൊവിഡ് വാക്‌സിന്റെ നാലാം ഡോസിന് അനുമതി നല്‍കി പൊതുജനാരോഗ്യ മന്ത്രാലയം. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഗുരുതരമായ മറ്റ് രോഗങ്ങളുള്ളവര്‍ക്കും മാത്രമാണ് നാലാം ഡോസ്.ഗുരുതര രോഗങ്ങളുള്ളവര്‍ക്ക് പ്രായം പരിഗണിക്കാതെ തന്നെ നാലാം ഡോസ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഫൈസര്‍ – ബയോഎന്‍ടെക് വാക്‌സിനായിരിക്കും നാലാം ഡോസായി നല്‍കുക. ബൂസ്റ്റര്‍ ഡോസ് (മൂന്നാം ഡോസ്) സ്വീകരിച്ച് നാല് മാസം പൂര്‍ത്തിയായവര്‍ക്കാണ് നാലാം ഡോസ് എടുക്കാന്‍ സാധിക്കുക. ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് […]
Tag: Qatar
ഖത്തർ ലോകകപ്പ് സംപ്രേഷണാവകാശം വയകോം 18ന്; കരാർ 450 കോടി രൂപയ്ക്ക്
അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിനുള്ള സംപ്രേഷണാവകാശം വയകോം 18ന്. 450 കോടി രൂപയ്ക്കാണ് റിലയൻസ് നെറ്റ്‌വർക്കിനു കൂടി പങ്കാളിത്തമുള്ള വയകോം ലോകകപ്പ് സംപ്രേഷണാവകാശം സ്വന്തമാക്കിയത്. സോണി നെറ്റ്‌വർക്ക്, സ്റ്റാർ സ്പോർട്സ് എന്നീ പ്രമുഖരെയൊക്കെ വയകോം പിന്തള്ളി. നിലവിൽ സ്പാനിഷ് ലീഗ്, സീരി എ, റോഡ് സേഫ്റ്റി വേൾഡ് ടി-20 ടൂർണമെൻ്റ്, അബുദാബി ടി-20 ലീഗ് എന്നിവയുടെ അവകാശവും വയകോം 18നാണ്. (viacom qatar world cup) നിലവിൽ വയകോമിന് ഇന്ത്യയിൽ ഒരു സ്പോർട്സ് ചാനൽ […]
പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയത് പയ്യോളി സ്വദേശി; നടപടിയെടുക്കണമെന്ന് ദോഹയിലെ മലയാളി സംരംഭകർ
ഖത്തർ വ്യവസായി എം പി കെ അഹമ്മദിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ദോഹയിലെ മലയാളി പ്രവാസി സംരംഭകർ. അഹമ്മദുമായി അടുപ്പമുള്ള ഖത്തറിലെ പലർക്കും ഭീഷണി സന്ദേശങ്ങൾ വന്നിരുന്നതായും വ്യവസായികൾ ആരോപിച്ചു. തൂണേരി സ്വദേശിയും ഖത്തറിലെ പ്രവാസി വ്യവസായിയുമായ അഹമ്മദിനെ തട്ടിക്കൊണ്ടുപോയവർ വിട്ടയച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ ബന്ധുക്കളും അടുപ്പമുള്ള മറ്റ് വ്യവസായികളും ദോഹയിൽ വാർത്താസമ്മേളനം നടത്തിയത്. നേരത്തെ അഹമ്മദിന്‍റെ ദോഹയിലെ കമ്പനിയിൽ പ്രവർത്തിച്ചിരുന്ന പയ്യോളി സ്വദേശിയാണ് സംഭവത്തിന് പിന്നിലെന്ന് വ്യവസായികൾ ആരോപിച്ചു. നാട്ടിൽ പോയ അഹമ്മദിനെ […]
ഖത്തര്‍ അമീറിനെ ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച് പ്രധാനമന്ത്രി, ക്ഷണം സ്വീകരിച്ച് അമീര്‍
ഔദ്യോഗിക സന്ദര്‍നാര്‍ത്ഥം ഖത്തറിലെത്തിയ ഇന്ത്യന്‍ വിദേശകാര്യമന്ത്രി ഡോ എസ് ജയശങ്കര്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അമീറിനയച്ച കത്ത് ഡോ ജയശങ്കര്‍ കൈമാറി. ക്ഷണക്കത്ത് സ്വീകരിച്ച അമീര്‍ വൈകാതെ തന്നെ ഇന്ത്യ സന്ദര്‍ശിക്കാമെന്ന് അറിയിച്ചതായി ഖത്തറിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. കോവിഡ് കാലത്ത് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് നല്‍കിയ സഹായത്തിനും കരുതലിനും പ്രധാനമന്ത്രി അമീറിന് നന്ദിയര്‍പ്പിച്ചു. തുടര്‍ന്ന് മുന്‍ അമീര്‍ ശൈഖ് ഹമദ് […]
ഖത്തറിന്‍റെ കറന്‍സികള്‍ മാറുന്നു
ദേശീയ ദിനത്തിന്‍റെ ഭാഗമായി കറന്‍സികള്‍ പുതുക്കിയിറക്കാനൊരുങ്ങി ഖത്തര്‍. വരുന്ന ഞായറാഴ്ച്ച നടക്കുന്ന ചടങ്ങില്‍വെച്ച് പുതിയ കറന്‍സികള്‍ പുറത്തിറക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഡിസംബര്‍ പതിനെട്ട് ദേശീയ ദിനത്തിന്‍റ ഭാഗമായാണ് ഖത്തര്‍ പുതിയ ഡിസൈനിലുള്ള കറന്‍സികള്‍ പുറത്തിറക്കുന്നത്. സ്വന്തമായി കറന്‍സികള്‍ അച്ചടിക്കാന്‍ തുടങ്ങിയതിന് ശേഷം ഇത് അഞ്ചാം തവണയാണ് ഖത്തര്‍ റിയാല്‍ പുതുക്കുന്നത്. ഒന്ന്, അഞ്ച്,10 100, 500 എന്നിങ്ങനെ അഞ്ച് കറന്‍സികളാണ് ഖത്തറില്‍ നിലവിലുള്ളത്. ഈ അഞ്ച് നോട്ടുകള്‍ക്കും ഞായറാഴ്ച്ചയോടെ പുതുമോടി കൈവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഞായറാഴ്ച്ച നടക്കുന്ന […]
ഇന്ത്യക്ക് പുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ഖത്തറിന്‍റെ തീരുമാനം
ഇന്ത്യക്ക് പുറമെ മൂന്ന് ഏഷ്യന്‍ രാജ്യക്കാര്‍ക്ക് കൂടി പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ഖത്തര്‍ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി പാകിസ്താന്‍, നേപ്പാള്‍, ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളിലെ ഖത്തര്‍ വിസാ സെന്‍ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനരാരംഭിക്കും. കോവിഡ് സാഹചര്യത്തില്‍ നിര്‍ത്തിവെച്ച തൊഴില്‍ വിസാ നടപടികളാണ് ഖത്തര്‍ പുനരാരംഭിക്കുന്നത്. തൊഴില്‍ വിസാ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ ഖത്തര്‍ സജ്ജീകരിച്ച വിസാ സെന്‍ററുകള്‍ ഈ മാസം പ്രവര്‍ത്തനം പുനാരംഭിക്കുമെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. നേപ്പാളിലെ കാഠ്മണ്ഡു […]
കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം
രാജ്യത്തെ എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലയം. എന്നാല്‍ കുത്തിവെപ്പെടുക്കേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പൊതുജനങ്ങളെ ബോധവാന്മാരാക്കുമെന്നും മന്ത്രാലയം ഉന്നത പ്രതിനിധി പറഞ്ഞു. ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഖത്തര്‍ ആരോഗ്യ മന്ത്രാലയം വാക്സിനേഷന്‍ വിഭാഗം മേധാവി ഡോ സോഹ അല്‍ ബയാത്താണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിരോധ കുത്തിവെപ്പ് രാജ്യത്ത് ഉടന്‍ ലഭ്യമാക്കും. എന്നാല്‍ ജനങ്ങളെ നിര്‍ബന്ധിച്ച് കുത്തിവെപ്പ് എടുപ്പിക്കില്ല. താല്‍പര്യമുള്ളവര്‍ മാത്രം എടുത്താല്‍ മതി. അതേസമയം കുത്തിവെപ്പിലൂടെ സ്വന്തം ശരീരത്തെയും സമൂഹത്തെയും രക്ഷിക്കേണ്ടതിന്‍റെ […]
ഖത്തറുമായുണ്ടാക്കിയ എയര്‍ബബിള്‍ കരാര്‍ പുതുക്കി ഇന്ത്യ
ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് വിവിധ നിബന്ധനകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാമെന്നതാണ് കരാറനുസരിച്ചുള്ള നേട്ടം. ഖത്തറുമായുണ്ടാക്കിയ എയര്‍ബബിള്‍ കരാര്‍ ഇന്ത്യ പുതുക്കി. ഇതോടെ ഒക്ടോബര്‍ 31 വരെ ഖത്തര്‍ വിസയുള്ള ഇന്ത്യക്കാര്‍ക്ക് പ്രത്യേക വ്യവസ്ഥകള്‍ പാലിച്ച് ഖത്തറിലേക്ക് മടങ്ങാന്‍ കഴിയും. ഇതിനിടയില്‍ സാധാരണ സര്‍വീസുകള്‍ പുനസ്ഥാപിക്കുകയാണെങ്കില്‍ അത് വരെയായിരിക്കും കരാര്‍. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വിമാനവിലക്ക് നിലനില്‍ക്കുന്നതിനിടയിലും പ്രത്യേകാനുമതിയുള്ളവര്‍ക്ക് യാത്രാനുമതി നല്‍കുന്നതിനായാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 ന് ഇന്ത്യ ഖത്തറുമായി എയര്‍ബബിള്‍ കരാര്‍ ഉണ്ടാക്കിയത്. ഖത്തരി വിസയുള്ള ഇന്ത്യക്കാര്‍ക്ക് […]
ഖത്തറില്‍ സ്കൂളുകള്‍ക്ക് പുതിയ മാനദണ്ഡം; മുപ്പത് ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം ക്ലാസില്‍ പ്രവേശനം
ഖത്തറില്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തി. ഖത്തറില്‍ സ്കൂളുകള്‍ തുറക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ വിദ്യാഭ്യാസ മന്ത്രാലയം മാറ്റം വരുത്തി. മുപ്പത് ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് ഓരോ ദിവസവും ക്ലാസില്‍ നേരിട്ടെത്താന്‍ അനുമതിയുള്ളൂ. ബാക്കിയുള്ളവര്‍ക്ക് ഓണ്‍ലൈനായി ക്ലാസുകള്‍ നല്‍കും. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള കുട്ടികളും സ്കൂളുകളില്‍ ഹാജരാകേണ്ടതില്ല. സെപ്തംബര്‍ ഒന്ന് മുതല്‍ മൂന്ന് ഘട്ടങ്ങളിലായി സ്കൂളുകള്‍ തുറക്കാനായിരുന്നു നേരത്തെ ഖത്തര്‍ വിദ്യാഭ്യാസമമന്ത്രാലയം തീരുമാനിച്ചിരുന്നത്. എന്നാല്‍ രോഗവ്യാപനം പൂര‍്ണമായും നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തിലാണ് വിദ്യാരാംഭ നടപടികളില്‍ മാറ്റം വരുത്തിയത്. പുതിയ […]
ഇന്ത്യ-ഖത്തർ ‘എയർ ബബിൾ’ ധാരണയായി; ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്രാനുമതി
ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് വന്ദേഭാരത്, ചാര്‍ട്ടേര്‍ഡ് സർവീസുകൾ നടത്താം കോവിഡ് സാഹചര്യത്തിൽ നിയന്ത്രിതമായി യാത്രക്കാരെ അനുവദിക്കുന്നതിൽ ഇന്ത്യ-ഖത്തർ ധാരണയായി. ഇതനുസരിച്ചുള്ള എയർ ബബിൾ ധാരണ പത്രം ഇന്ത്യൻ സിവിൽ ഏവിയേഷൻ പുറത്തിറക്കി. ഇതോടെ ഖത്തർ വിസയുള്ള ഇന്ത്യക്കാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം. ഇന്ത്യയിൽ നിന്ന് ഖത്തറിലേക്ക് വന്ദേഭാരത് സർവീസുകളും ചാര്‍ട്ടേര്‍ഡ് സർവീസുകളും നടത്താൻ ഇതോടെ അനുമതിയായി.