International

ഖത്തറില്‍ 830 പേര്‍ക്ക് കൂടി കോവിഡ്, അസുഖം ഭേദമായവര്‍ 2000 കടന്നു

ഖത്തറില്‍ പുതുതായി 830 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 17972 ആയി. പുതിയ രോഗികളില്‍ മിക്കവരും പ്രവാസികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതെ സമയം അസുഖം ഭേദമാകുന്നവരുടെ എണ്ണം രണ്ടായിരം കടന്നു.‌146 പേര്‍ക്ക് കൂടിയാണ് പുതുതായി രോഗം ഭേദമായത്. 3201 പേരിലാണ് കഴിഞ്ഞ 24 മണിക്കൂറിനകം രോഗപരിശോധനകള്‍ പൂര്‍ത്തിയാക്കിയത് ഇതോടെ ആകെ രോഗപരിശോധന പൂര്‍ത്തിയാക്കിയവരുടെ എണ്ണം 1,12,963 ആയി ഉയര്‍ന്നു

International

ഖത്തറില്‍ ബാച്ചിലര്‍ കേന്ദ്രങ്ങളിലെ തൊഴിലാളികളെ പരിമിതപ്പെടുത്തിയ നിമയം കര്‍ശനമാക്കി

നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി ഖത്തറില്‍ കുടുംബപാര്‍പ്പിട മേഖലകളിലെ ബാച്ചിലര്‍ കേന്ദ്രങ്ങളില്‍ അഞ്ചിലധികം തൊഴിലാളികള്‍ താമസിക്കരുതെന്ന നിയമം കര്‍ശനമാക്കി. നിയമലംഘനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി വിവിധ മന്ത്രാലയങ്ങളുടെ നേതൃത്വത്തില്‍ തൊഴിലാളി താമസകേന്ദ്രങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കുടുംബങ്ങളുടെ പാർപ്പിട മേഖലയിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ നിരോധിക്കുന്ന 2019ലെ 22ാം നമ്പർ നിയമപ്രകാരമാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്.

International World

ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി

ഖത്തറില്‍ കോവിഡ് വ്യാപനം തടയുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ മന്ത്രാലയങ്ങള്‍ ശക്തമാക്കി. ഞായറാഴ്ച്ച മുതല്‍ അനിശ്ചിത കാലത്തേക്ക് ഡ്രൈവിങ് സ്കൂളുകള്‍ പ്രവര്‍ത്തിക്കരുതെന്ന നിര്‍ദേശവമുണ്ട്. ഖത്തറില്‍ പച്ചക്കറി, പഴവര്‍ഗങ്ങള്‍, മത്സ്യം തുടങ്ങിയവയ്ക്ക് മന്ത്രാലയം പുതിയ വില നിലവാരം പ്രഖ്യാപിച്ചു. ഇന്നലെ എട്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ഖത്തറിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 460 ലേക്കെത്തിയിരുന്നു. രോഗവ്യാപനം തടയുന്നതിനായും സാമൂഹ്യപ്പകര്‍ച്ചയുടെ ശൃംഖല ഭേദിക്കുന്നതിനുമായി ഊര്‍ജ്ജിതമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് മന്ത്രാലയം നടത്തിവരുന്നത്. തൊഴിലാളികളില്‍ രോഗം സ്ഥിരീകരിച്ച ഇന്‍ഡസ്ട്രിയല്‍ ഏരിയയിലേക്കുള്ള എല്ലാ […]