Kerala Latest news

രാജ്യത്തിന് മാതൃകയായ കേരളം ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിക്കുന്നു; പിണറായി വിജയൻ

ഇന്ത്യയിൽ ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റി സ്ഥാപിച്ചും രാജ്യത്തിനു മാതൃകയായ കേരളം രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം ഇന്ന് കുറിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് 12 മണിക്ക് ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനാരംഭം നിർവഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഫേസ്ബുക്കിൽ അറിയിച്ചു. 33 വര്‍ഷം മുന്‍പാണ് ഇ കെ നായനാർ മുഖ്യമന്ത്രിയായിരുന്ന സമയത്ത് രാജ്യത്തെ ആദ്യത്തെ ടെക്നോപാര്‍ക്ക് കേരളത്തിൽ സ്ഥാപിച്ചത്. രണ്ട് വര്‍ഷം മുന്‍പ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റിക്ക് […]

HEAD LINES Kerala

‘സിൽവർ ലൈനുമായി തത്കാലം മുന്നോട്ടില്ല’; ഒരു കാലത്ത് അംഗീകരിക്കേണ്ടി വരും: പിണറായി വിജയൻ

അനുകൂല കേന്ദ്ര തീരുമാനമില്ല, സിൽവർ ലൈനുമായി തത്കാലം മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനം മാത്രം വിചാരിച്ചാൽ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല. പക്ഷെ ഒരു കാലത്ത് അംഗീകരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവള വികസനത്തിൽ കേന്ദ്രത്തിന്റേത് തലതിരിഞ്ഞ നിലപാടാണെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. കേരളത്തിന് ആവശ്യമായ വിമാന സര്‍വീസുകള്‍ കേന്ദ്രം നല്‍കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ വികസന സെമിനാര്‍ ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശമലയാളികള്‍ക്ക് ആശ്രയിക്കാന്‍ കഴിയുന്ന വിമാനത്താവളമാണ് കണ്ണൂരിലേത്. എന്നാല്‍ […]

Kerala

ഹൗളിം​ഗ് സാധാരണമാണ്, ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രം; മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്

മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തകരാറായതിൽ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മൈക്ക് ഓപ്പറേറ്റർ രഞ്ജിത്ത്. കേസെടുത്തത് അറിഞ്ഞപ്പോൾ ആദ്യം ചിരിയാണ് വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടായത് സാങ്കേതിക പ്രശ്നം മാത്രം. വയറിൽ ബാഗ് വീണപ്പോഴാണ് ഹൗളിംഗ് ഉണ്ടായത്.ആറ്‌ സെക്കൻഡിനുള്ളിൽ പ്രശ്നം പരിഹരിച്ചു. പ്രധാനമന്ത്രിക്കും ദേശീയ നേതാക്കൾക്കും ഉൾപ്പെടെ പലർക്കും മൈക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്.17 വർഷത്തെ തൊഴിൽ ജീവിതത്തിനിടയിൽ ഇത്തരത്തിലുള്ള ഒരു അനുഭവം ആദ്യം. ഇന്നലെ കസ്റ്റഡിയിലെടുത്ത മൈക്കും ആംപ്ലിഫയറും വയറും ഇതുവരെയും തിരികെ നൽകിയിട്ടില്ലെന്ന് മൈക്ക് ഓപ്പറേറ്റർ. അതേസമയം, […]

Kerala

എഐ ക്യാമറ, ആദ്യദിനം ജനങ്ങളില്‍ നിന്ന് 4 കോടിയോളം പിഴിഞ്ഞത് മതിയായ ട്രാഫിക് സിഗ്നലുകൾ സ്ഥാപിക്കാതെ; കെ. സുധാകരന്‍

എഐ അഴിമതി ക്യാമറയില്‍ ആദ്യം ദിനം തന്നെ 38,520 ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടുകയും ജനങ്ങളില്‍നിന്ന് നാലു കോടി രൂപയോളം രൂപ (ശരാശരി 1000 രൂപ) പിരിച്ചെടുക്കുകയും ചെയ്തത് ആവശ്യത്തിന് ട്രാഫിക് സിഗ്നലുകളും നോ പാര്‍ക്കിംഗ് ബോര്‍ഡുകളും സ്ഥാപിക്കാത്തതുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇവ സ്ഥാപിക്കുകയും ജനങ്ങളെ ബോധവത്കരിക്കുകയും ചെയ്തിരുന്നെങ്കില്‍ ഇത്രയധികം ട്രാഫിക് ലംഘനങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. എല്ലാ നാടുകളിലും ട്രാഫിക് പരിഷ്‌കാരം നടപ്പാക്കുന്നത് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണെങ്കില്‍ പിണറായി വിജയന്‍ അതു നടപ്പാക്കുന്നത് ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് […]

Kerala

എ ഐ ക്യാമറ വിവാദം; സർക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരും; കെൽട്രോൺ വെള്ളാന; കെ മുരളീധരൻ

എ ഐ ക്യാമറ വിവാദത്തില്‍ സർക്കാരിന് നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്ന് കെ മുരളീധരൻ. ജുഡീഷ്യൽ അന്വേഷണത്തിന് കോടതിയെ സമീപിക്കും. ചർച്ചകൾ നടക്കുന്നുണ്ട്. കെൽട്രോൺ അടച്ചുപൂട്ടണം. കെൽട്രോൺ വെള്ളാനയെന്ന് കെ മുരളീധരൻ പറഞ്ഞു. എ ഐ ക്യാമറ വിവാദത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെ ന്യായീകരിച്ച എ കെ ബാലനെയും കെ മുരളീധരന്‍ പരിഹസിച്ചു .സൈക്കിൾ ഇടിച്ച കേസ് വാദിച്ചാൽ തൂക്കിക്കൊല്ലുമെന്ന് പറയുമ്പോലെയാണ് ബാലന്‍റെ വാദം.ബാലന്‍റെ വാദം കേട്ടാൽ പിണറായി ജയിലിൽ പോകുമെന്നും അദ്ദേഹം പറഞ്ഞു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട […]

Kerala

‘കെ ഫോൺ മുഖ്യമന്ത്രിക്കും ബന്ധുക്കൾക്കും കൈയിട്ടുവാരാനുള്ള പദ്ധതി’; കെ സുധാകരൻ എം.പി

അതിവേഗ കേബിൾ നെറ്റ്‌വർക്കും 5ജി സിമ്മും ഉള്ള കേരളത്തിൽ സർക്കാർ നടപ്പാക്കിയ 1531 കോടിയുടെ കെ ഫോൺ പദ്ധതി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും ശതകോടികൾ കൈയിട്ടുവാരാനുള്ള തട്ടിപ്പ് പദ്ധതിയാണെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി. എഐ ക്യാമറ പദ്ധതിയേക്കാൾ വലിയ തട്ടിപ്പാണ് ഈ പദ്ധതിയിൽ അരങ്ങേറിയത് എന്ന് വാർത്താകുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.  2017ൽ ആരംഭിച്ച പദ്ധതി ഇതുവരെ ലക്ഷ്യത്തിലെത്തിയില്ലെങ്കിലും ബന്ധപ്പെട്ടവർ ശതകോടികൾ അടിച്ചുമാറ്റി അവരുടെ ലക്ഷ്യം കണ്ടു. 20 ലക്ഷം വീടുകളിൽ സൗജന്യ ഇന്റർനെറ്റ് എന്ന […]

Kerala

സംസ്ഥാനത്ത് കെട്ടിടനിര്‍മാണ ഫീസ് പുതുക്കിയതിന് എതിരെ സംഘടിത ദുഷ്പ്രചാരണമാണ് നടക്കുന്നത്; മന്ത്രി എം ബി രാജേഷ്

സംസ്ഥാനത്ത് കെട്ടിടനിര്‍മാണ ഫീസ് പുതുക്കിയതിന് എതിരെ സംഘടിത ദുഷ്പ്രചാരണമാണ് നടക്കുന്നതെന്ന് മന്ത്രി എം ബി രാജേഷ്. പെര്‍മിറ്റ് ഫീസ് കാലാനുസൃതമായി പുതുക്കി എന്നത് ശരിയാണ്. എന്നാല്‍ 80 ചതുരശ്ര മീറ്റര്‍ വരെയുള്ള നിര്‍മ്മാണത്തിന് ഒരു പൈസ പോലും വര്‍ധിപ്പിച്ചിട്ടില്ലെന്ന കാര്യം ദുഷ്പ്രചാരണം നടത്തുന്നവര്‍ മറച്ചുവയ്ക്കുകയാണെന്ന് എംബി രാജേഷ് ഫേസ്ബുക്കിലൂടെ പറഞ്ഞു.(MB Rajesh says about new building permit issue) പെര്‍മിറ്റ് ലഭിക്കാന്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടിരുന്ന സ്ഥിതിയാണ് ഒഴിവാക്കിയത്. ഓണ്‍ലൈനായി അപേക്ഷിച്ച് ഒരു മണിക്കൂറിനകം പെര്‍മിറ്റ് ലഭ്യമാക്കുന്ന […]

Kerala

മദ്യപിച്ച് ‘മാരിയമ്മ …. കാളിയമ്മ’ പാട്ടിന് നൃത്തം ചെയ്ത് ശാന്തൻപാറ എസ്.ഐ; പിന്നാലെ സസ്പെൻഷൻ

ജോലി സമയത്ത് പൊതുജനമധ്യത്തിൽ മദ്യപിച്ച് നൃത്തം ചെയ്തതിന് പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ശാന്തൻപാറ അഡീഷണൽ എസ് ഐ കെ പി ഷാജിയെ ആണ് എറണാകുളം റെയിഞ്ച് ഡിഐജി സസ്പെൻഡ് ചെയ്തത്. കെ പി ഷാജി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം പൂപ്പാറ മാരിയമ്മൻ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവത്തിൽ ക്രമസമാധാന പാലനത്തിന് എത്തിയതായിരുന്നു ശാന്തൻപാറ എ എസ് ഐ ഷാജിയും സംഘവും. ഇതിനിടെ മാരിയമ്മ കാളിയമ്മ എന്ന തമിഴ് ഗാനം കേട്ടതോടെ എസ് […]

Kerala

ലൈഫ് മിഷൻ കേസ്: ഉത്തരങ്ങളിൽ വ്യക്തതയില്ല, സി.എം രവീന്ദ്രനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും

ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. സി.എം രവീന്ദ്രൻ്റെ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. ഇതിനായി രവീന്ദ്രനെ ഇ.ഡി ഉടൻ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. പ്രളയബാധിതർക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തിൽ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്. കേസുമായി ബന്ധപ്പെട്ട് സി.എം രവീന്ദ്രനെ കഴിഞ്ഞ ദിവസം ഇ.ഡി പത്തര മണിക്കൂർ […]

Kerala

സ്വപ്ന രാജിവയ്ക്കും മുന്‍പ് മുഖ്യമന്ത്രിയെ കണ്ടു: ശിവശങ്കര്‍– സ്വപ്ന വാട്സ് ആപ്പ് ചാറ്റുകൾ പുറത്ത്

സ്വപ്ന സുരേഷ് മുഖ്യമന്ത്രിയെ കണ്ടെന്ന് തെളിയിക്കുന്ന എം.ശിവശങ്കറിന്റെ വാട്സപ്പ് ചാറ്റുകള്‍ പുറത്ത്. യുഎഇ കോൺസുലേറ്റിൽ നിന്ന് രാജിവെച്ചതിന് പിന്നാലെ നോര്‍ക്കയില്‍ ജോലി ലഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. അതേസമയം സ്വപ്നയ്ക്ക് ജോലി നല്‍കാന്‍ എം.ശിവശങ്കര്‍ വഴിവിട്ട് ഇടപെട്ടെന്നും വാട്ട്സപ്പ് ചാറ്റ് സാക്ഷ്യപ്പെടുത്തുന്നു.ഇതിനിടെ ലൈഫ് മിഷന്‍ കേസില്‍ സി.എം.രവീന്ദ്രന് ഇഡി വീണ്ടും നോട്ടീസ് നല്‍കി. ഈ മാസം 7ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദേശം. മുഖ്യമന്ത്രി സ്വപ്നയെ കണ്ടോ ഇല്ലയോ എന്നത് സംബന്ധിച്ച് നിയമസഭയില്‍ വലിയ വാക്പോരുണ്ടായതിന്റെ തൊട്ടടുത്ത ദിവസമാണ് […]