Kerala

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും തെരുവില്‍, രാജി വേണ്ടെന്ന് സിപിഎം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്‍റെ മൊഴിയില്‍ ആശങ്കയില്ലെന്ന് സിപിഎം. സ്വര്‍ണക്കടത്ത് കേസിലെ സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എം വി ഗോവിന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രി രാജിവെയ്ക്കേണ്ട സാഹചര്യം ഇല്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും തെരുവിലിറങ്ങി. യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൌസിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സെക്രട്ടേറിയേറ്റിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ […]

Kerala

കളമശ്ശേരി മെഡിക്കല്‍ കോളജ്; ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി

കളമശേരി മെഡിക്കല്‍ കോളജിനെതിരെയുള്ള ആരോപണങ്ങളില്‍ വസ്തുതയില്ലെന്ന് തെളിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനും ഏറ്റെടുക്കാനും ചിലര്‍ സന്നദ്ധമാകുന്നു എന്നത് നിര്‍ഭാഗ്യകരമാണ്, സർവ്വീസിൽ ഉള്ളവർ വ്യത്യസ്ത പ്രചാരണം നടത്തുന്നു, എല്ലാം തകിടം മറിഞ്ഞിരിക്കുന്നുവെന്ന് വരുത്തി തീര്‍ക്കാനായുള്ള പ്രചാരണം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുയർന്ന വിവാദത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേസമയംസംസ്ഥാനത്ത് ഇന്ന് 7482 പേര്‍ക്ക് കോവിഡ് […]

Kerala

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ ബിജെപി കേന്ദ്ര നേതൃത്വം

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റി പറയുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി കേന്ദ്ര വക്താവ് സമ്പത് പാത്രയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും കേസില്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും തുടര്‍ച്ചയായി നിലപാട് മാറ്റുന്നുവെന്നും ബിജെപി. മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നുവെന്നും കേന്ദ്ര നേതൃത്വം ആരോപിച്ചു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും […]

Kerala

കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോടൊപ്പം ചേരാനുള്ള കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു പക്ഷമാണ് ശരി എന്ന നിലപാടാണ് മുപ്പത്തിയെട്ടു വർഷത്തെ യുഡിഎഫ് രാഷ്ട്രീയം ഉപേക്ഷിച്ച് കേരള കോൺഗ്രസ്് അഭിപ്രായപ്പെട്ടിരിക്കുന്നത്. തുടർന്നുള്ള കാര്യങ്ങൾ ഇടതുപക്ഷ ജനാധിപത്യമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോസ് കെ മാണിയുടെ തീരുമാനം കേരള രാഷ്ടീയത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുമെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ. പാലാ സീറ്റിന്റെ കാര്യത്തിൽ എൽഡിഎഫ് ഘടകകക്ഷികളുമായും ചർച്ച ചെയ്യുമെന്നും തീരുമാനം […]

Kerala

സംസ്ഥാനത്ത് സ്‌കൂളുകൾ ഉടൻ തുറക്കില്ല

സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാർത്ഥികളും അധ്യാപകരും കുറച്ചു നാൾ കൂടി കാത്തിരിക്കണം. അതുവരെ ഓൺലൈൻ അധ്യയനം നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ക്ലാസ് റൂം പഠനത്തിന് പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. ഇത് നേരത്തേ പറഞ്ഞിട്ടുള്ളതാണ്. ഏറ്റവും അടുത്ത സമയം ക്ലാസുകൾ ആരംഭിക്കും. നാടിന്റെ അവസ്ഥ അതല്ല. കുറച്ചു കൂടി കാത്തിരിക്കണം. അതുവരെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടമാകരുത്. അതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാൻ അധ്യാപകർക്ക് […]

Kerala

”എല്ലാം മുഖ്യനറിഞ്ഞ് തന്നെ”; ക്ലിഫ് ഹൗസില്‍ രഹസ്യ കൂടിക്കാഴ്ച്ച നടത്തിയെന്ന് സ്വപ്നയുടെ മൊഴി

”ഇഡിയോടാണ് സ്വപ്ന ഈക്കാര്യം വെളിപ്പെടുത്തിയത്. കോണ്‍സുലേറ്റും സര്‍ക്കാരും തമ്മിലുള്ള ആവശ്യങ്ങള്‍ക്ക് ശിവശങ്കറിനെ ബന്ധപ്പെടാന്‍ പറഞ്ഞത് മുഖ്യമന്ത്രിയാണ്” മുഖ്യമന്ത്രിയുമായി യുഎഇ കോണ്‍സുലേറ്റ് ജനറല്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ താനും പങ്കെടുത്തെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴി. സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ശിവശങ്കറെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും സ്വപ്ന ഇ.ഡിക്ക് നല്‍കിയ മൊഴിയിലുണ്ട്. നയതന്ത്രബാഗില്‍ 21 വട്ടം സ്വര്‍ണം കടത്തി. പ്രളയത്തില്‍ നശിച്ച വീടുകളുടെ നവീകരണത്തിന് കമ്മീഷന്‍ വാങ്ങിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. മൊഴിയുടെ പകര്‍പ്പ് മീഡിയാവണ്‍ പുറത്തുവിട്ടു. […]

Kerala

”സര്‍ക്കാരിന്‍റെ അവസാനകാലത്ത് സ്വന്തക്കാര്‍ക്ക് ഭൂമി പതിച്ച് കൊടുക്കുകയാണ്”- രമേശ് ചെന്നിത്തല

സ്വകാര്യ പങ്കാളിത്തം കൂടുതലുള്ള കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി കൈമാറുന്ന‌ ഏര്‍പ്പാടാണ് നടക്കുന്നത്. റവന്യു വകുപ്പ് അറിയാതെയും മന്ത്രസഭയില്‍ ചര്‍ച്ച ചെയ്യാതെയുമാണ് ഭൂമി കൈമാറ്റമെന്നും പ്രതിപക്ഷ നേതാവ് നോര്‍ക്ക വകുപ്പിന്‍റെ നേതൃത്വത്തില്‍ വഴിയോര വിശ്രമ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്ന പദ്ധതിയില്‍ വന്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വകാര്യ പങ്കാളിത്തം കൂടുതലുള്ള കമ്പനിക്ക് സര്‍ക്കാര്‍ ഭൂമി കൈമാറുന്ന‌ ഏര്‍പ്പാടാണ് നടക്കുന്നത്. റവന്യു വകുപ്പ് അറിയാതെയും മന്ത്രസഭയില്‍ ചര്‍ച്ച ചെയ്യാതെയുമാണ് ഭൂമി കൈമാറ്റമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഓവര്‍ സീസ് […]

Kerala

നൂറ് ദിവസം കൊണ്ട് 50,000 തൊഴിൽ അവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി

നൂറ് ദിവസം കൊണ്ട് 50,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഡിസംബറിന് മുൻപ് അവസരങ്ങൾ നൽകും. കൊവിഡിന്റെ പശ്ചാത്തലത്തിൽ നാട്ടിൽ മറ്റ് വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലെന്ന നിലയിലാണ് സർക്കാർ പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ 1000 നിയമനം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർക്ക് ബീറ്റ് ഫോറസ്റ്റ് വിഭാഗത്തിൽ […]

Kerala

”മുഖ്യമന്ത്രിയെ ഒക്കെ അങ് കുടുക്കി കളയാം എന്ന പൂതി മനസ്സില് വെച്ചാൽ മതി”

വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമങ്ങളോട് ക്ഷുഭിതനായി മുഖ്യമന്ത്രി. മുഖ്യമന്ത്രിയുള്‍പ്പെട്ട വിജിലന്‍സ് തന്നെ സംസ്ഥാന സര്‍ക്കാറിനെതിരെ ഉയര്‍ന്ന ആരോപണത്തില്‍ അന്വേഷണം നടത്തുന്നത് ഉചിതമാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്ത് അസംബന്ധവും വിളിച്ച് പറയുന്ന നാവുണ്ടായത് കൊണ്ട് അത് ചെയ്യരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയും തദ്ദേശസ്വയംഭരണ മന്ത്രിയുമൊക്കെ എന്തോ കുറ്റം ചെയ്തവരാണെന്നും, അവരെ എല്ലാവരെയും അന്വേഷണ ഉദ്യോഗസ്ഥര്‍ വിളിപ്പിക്കാനിരിക്കുകയാണെന്നുമൊക്കെയാണ് നിങ്ങള്‍ കരുതുന്നത് എങ്കില്‍ ആ പൂതി അങ് മനസ്സില്‍ വെച്ചാല്‍ മതി. വിജിലൻസ് എന്നത് സ്വതന്ത്രമായ ഒരു […]

Kerala

മന്ത്രി ജലീല്‍ മാറിനില്‍ക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി

ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്തതിനെ കുറിച്ച് കൂടുതൽ അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലീലിനെ എന്‍.ഐ.എ വിളിപ്പിച്ചു, എന്നാല്‍ എന്തിനാണ് വിളിപ്പിച്ചത് എന്നറിയില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അറിയില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇപ്പോൾ നടക്കുന്ന സംഭവങ്ങളുടെ പേരിൽ ജലീല്‍ മാറിനില്‍ക്കേണ്ടതില്ല. കേസുകള്‍ അദ്ദേഹത്തിനെതിരെ ഉണ്ടാവാന്‍ ഇടയില്ല. ഇതില്‍ രാഷ്ട്രീയ ധാര്‍മികതയുടെ പ്രശ്നമുദിക്കുന്നില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയായതിനാലാണ് ഖുർആന്‍ സ്വീകരിച്ചത്. കോണ്‍ഗ്രസും ബി.ജെ.പിയും പരാതി നല്‍കിയത് മനസ്സിലാക്കാം, എന്നാൽ ലീഗ് നേതാക്കള്‍ ഖുർആന്‍റെ കാര്യത്തില്‍ […]