Kerala

മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നോട്ടീസ്

പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടിവി സുഭാഷ് നോട്ടീസ് അയച്ചു. പാര്‍ട്ടി ചിഹ്നം പ്രദര്‍പ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവന ചട്ട ലംഘനമാണെന്ന പരാതിയിലാണ് നോട്ടീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പത്രവാര്‍ത്തക്ക് അടിസ്ഥാനമായ വസ്തുതകള്‍ നല്‍കിയതെന്ന് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 48 മണിക്കൂറിനുള്ളില്‍ രേഖാ മൂലം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.

Kerala

എല്ലാം മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞുവെന്ന് പ്രതിപക്ഷം, എല്ലാത്തിനും പിന്നില്‍ ദല്ലാളെന്ന് മുഖ്യമന്ത്രി

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടത് സര്‍ക്കാര്‍ അറിഞ്ഞില്ലെന്ന വാദം ചോദ്യം ചെയ്ത് പ്രതിപക്ഷം. മുഖ്യമന്ത്രിയാണ് ഗൂഢാലോചന നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. എന്നാല്‍ എല്ലാത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്താന്‍ ഗൂഢാലോചന നടക്കുന്നതായും ഇതിൽ ദല്ലാള്‍ എന്നറിയപ്പെടുന്ന ആളും ഉള്‍പ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും പ്രസ് സെക്രട്ടറിയും അടക്കമുള്ളവര്‍ക്ക് ഇഎംസിസി-കെഎസ്ഐഎന്‍സി ധാരണാ പത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കെതിരായ ആരോപണം […]

Kerala

അഹങ്കാരമാണ് പിണറായിയുടെ മുഖമുദ്ര; ഇടത് ഭരണം തുടർന്നാൽ കേരളത്തിന് ആപത്തെന്ന് എ.കെ ആന്‍റണി

ഇടതുപക്ഷ ഭരണം തുടര്‍ന്നാല്‍ അത് കേരളത്തില്‍ നാശം വിതയ്ക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. അഹങ്കാരം, തലക്കനം, പിടിവാശി എന്നിവയാണ് ഇടത് സർക്കാറിന്‍റെ മുഖമുദ്രയെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് ഏപ്രിൽ ആറിന് വോട്ട് ചെയ്യാൻ പോകുന്ന അയ്യപ്പ ഭക്തന്മാരും സ്ത്രീകളും മറക്കില്ലെന്നും എ.കെ ആന്‍റണി കൂട്ടിച്ചേര്‍ത്തു. “ആചാരം ലംഘിച്ച് യുവതികളെ ശബരിമല കയറ്റിയ ചിത്രം അയ്യപ്പഭക്തന്മാരുടെ മനസില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ എത്ര മാറ്റിപറയാൻ ശ്രമിച്ചാലും […]

Health Kerala

സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗികളുടെ എണ്ണം 31 ശതമാനമായി കുറഞ്ഞു. ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രോഗവ്യാപനമാണ് ഇപ്പോഴുള്ളതെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ 27,057 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മൂന്നിന് താഴേയ്ക്ക് വന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രിക്കുന്നതിൽ കേരളം കാണിച്ച മികവിനെ കേന്ദ്ര ആരോഗ്യ സെക്രട്ടറി അഭിനന്ദിച്ചു. രോഗികളുടെ എണ്ണം കുറഞ്ഞിട്ടും ടെസ്റ്റുകളുടെ എണ്ണത്തിൽ കുറവു വന്നിട്ടില്ല. അതിനാലാണ് കുറഞ്ഞ […]

Kerala

കൈവശം പതിനായിരം രൂപ മാത്രം; മുഖ്യമന്ത്രി പിണറായിയുടെ സ്വത്തു വിവരങ്ങള്‍ ഇങ്ങനെ

കണ്ണൂര്‍: പിണറായിയിലെ വീടും സ്ഥലവും ഉള്‍പ്പെടെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമയ്ക്കും ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത്. പിണറായിയുടെ പേരില്‍ 51.95 ലക്ഷം രൂപയുടെയും ഭാര്യയുടെ പേരില്‍ 35 ലക്ഷം രൂപയുടെയും സ്വത്താണ് ഉള്ളത്. ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളില്‍ മുഖ്യമന്ത്രിക്ക് 204048 രൂപയും ഭാര്യയ്ക്ക് 2976717 രൂപയുമുണ്ട്. ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ ജനവിധി തേടുന്ന പിണറായി വിജയന്റെ നാമനിര്‍ദേശ പത്രികയ്ക്ക് ഒപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് വിവരങ്ങള്‍. ഇതു പ്രകാരം പിണറായി വിജയന്റെ കൈയ്യിലുള്ളത് […]

Kerala

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.വരണാധികാരിയായ കണ്ണൂര്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് എല്‍ഡിഎഫ് നേതാക്കള്‍ക്കൊപ്പമായിരുന്നു മുഖ്യമന്ത്രി കളക്ടറേറ്റിലേക്ക് എത്തിയത്. കൊവിഡ് സാഹചര്യം മുന്‍നിര്‍ത്തിയുള്ള നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചായിരുന്നു പത്രികാ സമര്‍പ്പണം. ജനങ്ങളില്‍ നിന്നു ലഭിക്കുന്ന ആത്മാര്‍ത്ഥമായ പിന്തുണ നല്‍കുന്ന ആത്മവിശ്വാസത്തോടെയാണ് ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മത്സരിക്കുന്നതെന്ന് മുഖ്യമന്ത്രി പത്രികസമര്‍പ്പണത്തിന് ശേഷം ഫേസ്ബുക്കില്‍ കുറിച്ചു. പൊതുനന്മയ്ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ നടപ്പിലാക്കിയ വികസന […]

Kerala

കേരളത്തിൽ തുടർഭരണമെന്ന് ടൈംസ് നൗ – സി വോട്ടർ സർവേ

കേരളത്തിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിലേറുമെന്ന് ടൈംസ് നൗ-സി വോട്ടർ അഭിപ്രായ സർവേ. 78 മുതൽ 86 വരെ സീറ്റുകൾ എൽ.ഡി.എഫ് നേടുമെന്നാണ് പ്രവചനം. യു.ഡി.എഫ് 52 മുതൽ 60 സീറ്റുകൾ വരെ നേടുമെന്നാണ് സർവേ പ്രവചനം. ബി.ജെ.പി കേരളത്തിൽ രണ്ട് സീറ്റ് വരെ നേടുമെന്നും സർവേ പറയുന്നു. മുഖ്യമന്ത്രിയുടെ ജനപ്രീതി ഉയർന്നു തന്നെ നിൽക്കുകയാണെന്നും സർവേ പറയുന്നു. പിണറായി വിജയൻ മുഖ്യമന്ത്രിയാകണമെന്ന് സർവേയിൽ പങ്കെടുത്ത 38 ശതമാനം പേർ അഭിപ്രായപ്പെട്ടു. ഉമ്മൻ ചാണ്ടിക്ക് 28.3 ശതമാനം പേർ […]

Kerala

ഡോളർ കടത്തിൽ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം: ഡോളർ കടത്ത് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്പീക്കർക്കും മൂന്നു മന്ത്രിമാർക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്പിൽ നൽകിയ മൊഴിയിൽ പറയുന്നത്. കേസില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സുല്‍ ജനറലുമായി രഹസ്യബന്ധമുണ്ടെന്നും ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാന്‍ ജയിലില്‍ ഭീഷണി നേരിട്ടതായും സ്വപ്‌ന പറയുന്നു. നിയമവിരുദ്ധമായ സാമ്പത്തിക ഇടപാട് നടന്നെന്നും മൊഴിയിലുണ്ട്. ഏതെല്ലാം മന്ത്രിമാരാണ് ഇടപാടിൽ ഉള്ളത് എന്നതിൽ വ്യക്തതയില്ല. 2020 ഓഗസ്റ്റ് അഞ്ചിന് […]

Kerala

മുഖ്യമന്ത്രി ചെയ്തതും രാജ്യദ്രോഹക്കുറ്റം തന്നെയെന്ന് ചെന്നിത്തല

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയും രാജ്യദ്രോഹ കുറ്റം തന്നെയാണ് ചെയ്തത്. കോടതിയില്‍ തെളിവായി സ്വീകരിക്കുന്ന സ്വപ്നയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ട് രണ്ട് മാസത്തോളമായി. എന്നാല്‍ ഇതുവരെ ഇതിനെതിരെ ഒരു ചെറുവിരലനക്കാനുള്ള ശ്രമം പോലും ഉണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു. ആരുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം മരവിപ്പിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയിലേക്ക് എത്തുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് കേസന്വേഷണം മരവിപ്പിച്ചത്. ഇത് മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള […]

Kerala

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നു – ഇ.ഡിക്കെതിരെ മുഖ്യമന്ത്രി

കേന്ദ്ര മന്ത്രിമാരുടെ നിർദ്ദേശത്തിന് വഴങ്ങി കേന്ദ്ര അന്വേഷണ ഏജൻസികൾ കേരളത്തിൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് തുടർച്ചയായി സർക്കാർ സ്ഥാപനമായ കിഫ്ബി യിലെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയാണ്. വനിതാ ഉദ്യോഗസ്ഥരോട് പോലും മര്യാദയില്ലാതെയാണ് പെരുമാറിയത്. 2019 മെയ് മാസം കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന്റെ കാര്യങ്ങളാണ് ഇ. ഡി അന്വേഷിക്കുന്നത്. ഇത് ഇപ്പോൾ സംഭവിച്ച കാര്യമല്ല. ഇതിന് യാതൊരു അടിയന്തിര സ്വഭാവവും ഇല്ല. കേന്ദ്ര […]