Kerala

സംസ്ഥാനത്തെ കടലാക്രമണത്തിന് അഞ്ചുവർഷത്തിനുള്ളിൽ ശാശ്വത പരിഹാരമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തെ കടലാക്രമണത്തിന് അഞ്ചുവർഷത്തിനുള്ളിൽ ശാശ്വത പരിഹാരമെന്ന് നിയമസഭയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. കടലാക്രമണം സംസ്ഥാനത്തിനു മാത്രം പരിഹരിക്കാവുന്ന വിഷയമല്ലെന്നും ഗൗരവതരമായ ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഒമ്പതു തീരദേശ ജില്ലകളിലെ ജനങ്ങൾ ദുരിതത്തിലാണെന്നും പ്രശ്നം പരിഹരിക്കാൻ പ്രത്യേക തീരദേശ പാക്കേജ് നടപ്പാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു കനത്ത മഴയിലും ചുഴലിക്കാറ്റിലും തീരദേശത്തെ മത്സ്യത്തൊഴിലാളികളുടേത് നരകതുല്യമായ ജീവിതമാണ്. കോവിഡ് വ്യാപനം ദുരിതം ഇരട്ടിപ്പിക്കുന്നു. മൺസൂൺ കാലത്ത് കൂടുതൽ അപകടങ്ങൾ ഉണ്ടാകും. സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി […]

Kerala

മുഖ്യമന്ത്രിയുടെ ഓഫീസിൽ സുപ്രധാന നിയമനം: കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അം​ഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി. കിഫ്ബി സി.ഇ.ഒ കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. കിഫ്‌ബി സി.ഇ.ഒ ചുമതലയിലും എബ്രഹാം തുടരും. പ്രഭാവര്‍മ്മയാണ് മീഡിയാ സെക്രട്ടറി. എം.സി ദത്തൻ തന്നെയാണ് ശാസ്ത്ര ഉപദേഷ്ടാവ്. പ്രസ് സെക്രട്ടറിയായി പി.എം മനോജ് തുടരും. കിഫ്ബിയിൽ അഡീഷണൽ സി.ഇ.ഒ ആയി സത്യജിത് രാജനെ നിയമിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സി.എം രവീന്ദ്രനും തുടരും.

Kerala

ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തു: മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ നിര്‍ണായക രാഷ്ട്രീയനീക്കവുമായി സര്‍ക്കാര്‍

മന്ത്രിസഭാ വകുപ്പ് വിഭജനത്തില്‍ നിര്‍ണായക രാഷ്ട്രീയ നീക്കവുമായി സര്‍ക്കാര്‍. പൊതുഭരണത്തിനൊപ്പം ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തു. പ്രവാസികാര്യവും മുഖ്യമന്ത്രിക്കാണ്. വി.അബ്ദുറഹ്മാന് വഖഫിനൊപ്പം സ്പോര്‍ട്സ് വകുപ്പ് കൂടി നല്‍കി, ഒപ്പം റെയിൽവേയും നല്‍കിയിട്ടുണ്ട്. ന്യൂനപക്ഷ ക്ഷേമം കഴിഞ്ഞതവണ കെ ടി ജലീല്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പാണ്. ആ വകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരിക്കെയാണ് മന്ത്രിസഭയുടെ അവസാനകാലത്ത് കെ ടി ജലീലിന് രാജി വെക്കേണ്ടി വന്നതും. ഈ പശ്ചാത്തലത്തിലാണ് ന്യൂനപക്ഷക്ഷേമം മുഖ്യമന്ത്രി ഏറ്റെടുത്തിരിക്കുന്നത്. വകുപ്പിന്‍റെ പ്രധാന്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് അറിയുന്നത്. നേരത്തെ […]

Kerala

‘മുഖ്യമന്ത്രിയും സംഘവും ചെയ്തത് 5 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം’: പി സി തോമസ് പരാതി നല്‍കി

മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ ഇന്നലെ കേക്ക് മുറിച്ച് വിജയാഹ്ളാദം പങ്കിട്ടത് നിയമലംഘനമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസ്. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മുഖ്യമന്ത്രിയും മറ്റ് നേതാക്കളും ചെയ്തതെന്ന് പി സി തോമസ് ആരോപിച്ചു. അദ്ദേഹം പൊലീസില്‍ പരാതി നല്‍കി. “തിരുവനന്തപുരത്ത് എകെജി സെന്‍ററില്‍ വെച്ച് ഇന്നലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ യോഗം കൂടുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും ഏതാനും മന്ത്രിമാരും എംഎല്‍എമാരും ഉള്‍പ്പെടെ വിവിധ കക്ഷികളുടെ നേതാക്കളെല്ലാം കൂടി […]

Kerala

ആംബുലന്‍സായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തിന് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആംബുലനന്‍സായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച സംഭവം പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബൈക്ക് ആംബുലന്‍സിന് പകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊവിഡ് പ്രതിരോധത്തിന് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആംബുലനന്‍സായി ഉപയോഗിക്കാന്‍ സാധിക്കുന്ന വാഹനങ്ങളുടെ പട്ടിക തയ്യാറാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൊവിഡ് രോഗിയെ ബൈക്കിലിരുത്തി ആശുപത്രിയിലെത്തിച്ച സംഭവം പരാമര്‍ശിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബൈക്ക് ആംബുലന്‍സിന് പകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. […]

Kerala

കോവിഡ് പ്രതിരോധം: ചിലയിടങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചില സ്ഥലങ്ങളിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി. വാർഡുതല സമിതികൾ രൂപവത്ക്കരിക്കുന്നതിൽ തദ്ദേശ ഭരണ സ്ഥാപനങ്ങൾ വീഴ്ച വരുത്തിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം. കോവിഡ് നിയന്ത്രണം സംബന്ധിച്ച് തദ്ദേശ ഭരണ ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് വീഴ്ച ഉണ്ടായത്. ഇടുക്കി, എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിലും അലംഭാവമുണ്ടായി. പഞ്ചായത്തുകൾ വാർഡ് തല സമിതികൾ രൂപീകരിക്കണം. വീടുകൾ സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കണം. കോവിഡ് രോഗികൾക്കാവശ്യമായ സഹായം വാർഡ്തല കമ്മിറ്റികൾ ചെയ്യണം. അടിയന്തര തിരുത്തൽ […]

Kerala Uncategorized

ലോക്ക്ഡൗണിൽ തട്ടുകടകൾ തുറക്കരുത്; ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകിഉന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സമ്പൂർണ ലോക്ക്ഡൗണുമായി ജനങ്ങൾ സഹകരിക്കണം. ലോക്ക്ഡൗണിൽ തട്ടുകടകൾ തുറക്കരുത്. ബാങ്കുകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. വർക്ക് ഷോപ്പുകൾക്ക് ആഴ്ചാവസാനത്തിലെ രണ്ട് ദിവസം പ്രവർത്തിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകുന്നവർ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർ […]

Kerala

കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.ഭൂരിഭാഗം രോഗികളും വീടുകളിലാണ്. അതിനു സൗകര്യമില്ലാത്തവർ ഡൊമിസിലറി കെയർ സെൻ്ററുകളിൽ കഴിയുന്നു. 138 ഡിമിസിലറി കെയർ സെൻ്ററുകൾ സംസ്ഥാനത്ത് ഉണ്ട്. ഇതിനു പുറമേ മറ്റു സജ്ജീകരണങ്ങളും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. കാരുണ്യ പദ്ധതിയിൽ എമ്പാനൽ ചെയ്യാൻ സ്വകാര്യ ആശുപത്രികളിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചു. കാരുണ്യ പദ്ധതിയുടെ ഭാഗമായി 106 ആശുപത്രികൾ ഉണ്ടായിരുന്നത് ഇപ്പോൾ 165 ആയി ഉയർന്നുകഴിഞ്ഞു. […]

Kerala

മുഖ്യമന്ത്രി ഇന്ന് രാജി സമര്‍പ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാജി സമര്‍പ്പിക്കും. രാവിലെ തലസ്ഥാനത്ത് എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് മുന്‍പായി രാജ്ഭവനിലെത്തി ഗവര്‍ണറെ സന്ദര്‍ശിച്ചായിരിക്കും രാജി സമര്‍പ്പിക്കുക. എല്‍ഡിഎഫിന് കിട്ടിയ എംഎല്‍എമാരുടെ ഭൂരിപക്ഷം തെളിയിച്ചുള്ള കത്ത് അടുത്ത ദിവസം തന്നെ ഗവര്‍ണറുടെ മുന്നില്‍ സമര്‍പ്പിക്കും. എംഎല്‍എമാരുടെ കത്ത് പരിഗണിച്ച് ഇടത് മുന്നണിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കും. ഏപ്രില്‍ ആറിന് നടന്ന തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്നലെയായിരുന്നു. എല്‍ഡിഎഫ് 99 സീറ്റിലും യുഡിഎഫ് 41 സീറ്റിലും വിജയം നേടി. എന്‍ഡിഎയ്ക്ക് ഒരു സീറ്റ് […]

Kerala

വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടി: കെ കെ രമ

വടകരയിലെ ജയം പിണറായി വിജയനോടുള്ള മറുപടിയെന്ന് ആര്‍എംപി നേതാവ് കെ കെ രമ. സിപിഐഎം പ്രവര്‍ത്തകരുടെയും വോട്ട് ലഭിച്ചതിനാലാണ് ജയം. ടി പി ചന്ദ്രശേഖരനെ മണ്ണില്‍ ഇല്ലാതാക്കിയ സിപിഐഎം നേതൃത്വത്തോടുള്ള പ്രതികാരമാണ് തന്റെ വിജയം. യുഡിഎഫിനൊപ്പം ശക്തമായ പ്രതിപക്ഷമായി നിയമസഭയില്‍ തുടരും. മുന്നണിയില്‍ ഇല്ലാത്തതിനാല്‍ ഓരോ വിഷയത്തിലും സാഹചര്യം അനുസരിച്ച് പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. സിപിഐഎമ്മിന് വോട്ടര്‍മാര്‍ നല്‍കിയ മറുപടിയാണിത്. കക്ഷിരാഷ്ട്രീയ ഭേദമന്യേ ആളുകള്‍ തനിക്ക് വോട്ട് ചെയ്തു. വ്യത്യസ്തമായ രാഷ്ട്രീയം പറഞ്ഞതിന്റെ പേരില്‍ വ്യത്യസ്തമായ […]