തനിക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണങ്ങളില്‍ മറുപടി നാളെയെന്ന് കെ.പി..സി.സി പ്രസിഡണ്ട് കെ സുധാകരന്‍. തന്‍റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധയിട്ടിരുന്നുവെന്നും സുധാകരന്‍റെ വിശ്വസ്ത സുഹൃത്താണ് തന്നോട് ഇത് പറഞ്ഞതെന്നുമാണ് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചത്. പിണറായി വിജയനെ ചവിട്ടിവീഴ്ത്തി എന്ന കെ. സുധാകരന്‍റെ പരാമർശത്തോടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ‘സുധാകരന്‍റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. […]
Tag: Pinarayi Vijayan
‘എന്റെ മക്കളെ തട്ടിക്കൊണ്ടു പോകാന്‍ സുധാകരന്‍ പദ്ധതിയിട്ടു’; സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി
കെ.പി.പി.സി.സി പ്രസിഡണ്ട് കെ സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാന്‍ സുധാകരന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പിണറായി വിജയന്‍. സുധാകരന്റെ സുഹൃത്താണ് തന്നോട് ഇത് പറഞ്ഞതെന്നും പിണറായി പറഞ്ഞു. ‘സുധാകരന്റെ സുഹൃത്ത് എന്നെ കാണാന്‍ വന്നു. എന്നോട് അദ്ദേഹം പറഞ്ഞു. നിങ്ങള്‍ വളരെ ശ്രദ്ധിക്കണം. സുധാകരനും താനും സുഹൃത്തുക്കള്‍ തന്നെയാണ് പക്ഷെ വലിയ പ്ലാനുമായാണ് അയാള്‍ നടക്കുന്നത്. സുധാകരന്‍ നിങ്ങളുടെ മക്കളെ തട്ടിക്കൊണ്ട് പോകാന്‍ പദ്ധതിയിടുന്നുണ്ട്.’- പിണറായി പറഞ്ഞു. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന കാലത്താണ് […]
മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യത; കര്‍ശന ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി
കൊവിഡ് മൂന്നാം തരംഗത്തില്‍ കൂടുതല്‍ വ്യാപനശേഷിയുള്ള വൈറസ് സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിനെയാണ് അഭിമുഖീകരിക്കുന്നത്. വാക്‌സിനേഷന്‍ എടുത്തവരിലും വൈറസ് കടക്കാമെന്നും അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതു സ്ഥലത്തും വീടുകളിലും കരുതല്‍ വേണം. ആള്‍ക്കൂട്ടം ഒഴിവാക്കണം. ഡെല്‍റ്റ വൈറസിനൊപ്പം മൂന്നാം തരംഗം കൂടി വന്നാല്‍ പ്രതിസന്ധി വര്‍ധിക്കും. അലംഭാവം കൂടുതല്‍ വ്യാപനത്തിന് സാധ്യത ഒരുക്കും. ജാഗ്രത കാട്ടിയില്ലെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകും. കൊവിഡ് മൂന്നാം തരംഗത്തെക്കുറിച്ച് പല അഭിപ്രായങ്ങള്‍ ഉണ്ടെന്നും മൂന്നാം […]
മരം മുറിയില്‍ മുഖ്യമന്ത്രിക്കും പങ്ക്: പ്രതിപക്ഷ നേതാവ്
മുട്ടില്‍ മരം കൊള്ളയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മാഫിയകളെ മരക്കച്ചവടക്കാരായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമം. കാനം രാജേന്ദ്രൻ മരംകൊള്ളക്ക് കുട പിടിക്കുന്നുവെന്നും സതീശൻ ആരോപിച്ചു. മാഫിയകളെ മരക്കച്ചവടക്കാരായി ചിത്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. മുട്ടില്‍ മരം കൊള്ള നടന്ന പ്രദേശങ്ങള്‍ യുഡിഎഫ് സംഘം സന്ദർശിച്ചു. വയനാട് മുട്ടിലില്‍ മരംമുറിക്കല്‍ നടന്ന സ്ഥലങ്ങള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സംഘം സന്ദര്‍ശിച്ചു. പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി, എംഎല്‍എമാരായ എം […]
ലോക്ക്ഡൗൺ ലഘൂകരിച്ചു; സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12246 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 166 പേർ മരണത്തിന് കീഴടങ്ങി. 112361 പേരാണ് ആകെ ചികിത്സയിലുള്ളത്. കോവിഡിന്റെ രണ്ടാം തരംഗം ഏതാണ്ട് നിയന്ത്രണ വിധേയമായതിനെ തുടർന്ന് മെയ് എട്ടിന് ആരംഭിച്ച ലോക്ക്ഡൗൺ ജൂൺ 16 മുതൽ ലഘൂകരിക്കാൻ തീരുമാനിച്ചു. എറണാകുളം 1702, കൊല്ലം 1597, തിരുവനന്തപുരം 1567, തൃശൂർ 1095, മലപ്പുറം 1072, പാലക്കാട് 1066, ആലപ്പുഴ 887, കോഴിക്കോട് 819, കണ്ണൂർ 547, ഇടുക്കി 487, പത്തനംതിട്ട 480, കോട്ടയം 442, […]
പട്ടയ ഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന പുതിയ ഉത്തരവിറക്കിയേക്കും
പട്ടയ ഭൂമിയില്‍ നിന്ന് മരംമുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുവാദം നല്‍കുന്ന തരത്തില്‍ പുതിയ ഉത്തരവിറക്കാന്‍ സര്‍ക്കാര്‍. വനംകൊള്ള വിവാദമായ പശ്ചാത്തലത്തില്‍ പഴയ ഉത്തരവിലെ ന്യൂനതകള്‍ പരിഹരിച്ച് ഉത്തരവിറക്കാനാണ് ആലോചന. അതേസമയം അന്വേഷണം വേഗത്തിലാക്കി പിഴവ് സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണമെന്ന ആവശ്യം സിപിഐ സര്‍ക്കാരിന് മുന്നില്‍ വെക്കും. പട്ടയ ഭൂമിയില്‍ വച്ച് പിടിപ്പിച്ചതും സ്വമേധയാ വളര്‍ന്ന് വന്നതുമായി മരങ്ങള്‍ ഉടമസ്ഥര്‍ക്ക് തന്നെ മുറിച്ച് മാറ്റാന്‍ അനുമതി നല്‍കാനുള്ള തീരുമാനം 2017 ആഗസ്റ്റ് മാസത്തിലാണ് സര്‍ക്കാര്‍ എടുത്തത്. ഇത് പിന്നീട് കോടതിയില്‍ […]
‘മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളെ കണ്ടു’: ചിത്രം പുറത്തുവിട്ട് പി.ടി തോമസ്
മുഖ്യമന്ത്രി മരംമുറി കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി.ടി തോമസ് എം.എൽ.എ. പ്രതി മുഖ്യമന്ത്രിയെ ഹസ്തദാനം ചെയ്യുന്ന ചിത്രവും പിടി തോമസ് പുറത്തുവിട്ടു. ഇന്‍റലിജൻസ് മുന്നറിയിപ്പിനെ തുടർന്ന് എറണാകുളത്ത് മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടനച്ചടങ്ങിൽ നിന്ന് വിട്ടു നിന്ന മുഖ്യമന്ത്രിയാണ് ഒന്നര മാസത്തിനു ശേഷം കോഴിക്കോട്ട് ഹസ്തദാനം നടത്തിയതെന്ന് പി.ടി തോമസ് ആരോപിച്ചു. മാംഗോ മൊബൈൽ വെബ്സൈറ്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാമെന്നേറ്റ മുഖ്യമന്ത്രി താനല്ലെന്നും 2016 ഫെബ്രുവരിയിൽ മറ്റൊരാളാണ് മുഖ്യമന്ത്രിയെന്നും പി.ടി തോമസിന്‍റെ ആരോപണത്തോട് പ്രതികരിച്ച് പിണറായി […]
കേരളത്തില്‍ മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി – മുഖ്യമന്ത്രി
സംസ്ഥാനത്തെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന് മുഴുവന്‍ പ്രദേശങ്ങളിലും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാന്‍ സമയബന്ധിത പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഐ.ടി. പ്രിൻസിപ്പൽ സെക്രട്ടറി കണ്‍വീനറായി ടെലികോം സേവനദാതാക്കളുടെ പ്രതിനിധികളും ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടുന്ന കമ്മിറ്റി രൂപീകരിക്കും. കമ്മിറ്റി നാല് ദിവസത്തിനുള്ളില്‍ പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കണമെന്ന് ഇന്‍റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം വിദ്യാഭ്യാസമേഖലയില്‍ പുതിയ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ പഠനത്തെ ആശ്രയിക്കേണ്ടി വരുന്ന […]
അത് വ്യാജപ്രചരണം, മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി
മദ്രസ അധ്യാപകര്‍ക്ക് ശമ്പളവും അലവന്‍സുകളും നല്‍കുന്നത് സര്‍ക്കാരല്ലെന്ന് മുഖ്യമന്ത്രി. അതത് മദ്രസ മാനേജുമെന്‍റുകളാണ് അവര്‍ക്ക് ശമ്പളം നല്‍കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. മദ്രസ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നതിന് ബജറ്റില്‍ നിന്നും വലിയൊരു വിഹിതം ചെലവഴിക്കുന്നതായി സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പടെ പ്രചരണം നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്രസ അധ്യാപകര്‍ക്ക് പൊതുഖജനാവില്‍ നിന്നാണ് ശമ്പളവും അലവന്‍സും നല്‍കുന്നതെന്ന പ്രചരണം വ്യാജമാണ്. സമൂഹ മാധ്യമങ്ങള്‍ വഴി യഥാര്‍ത്ഥ വസ്തുത പൊതുജനങ്ങളെ ബോധ്യപ്പെടുത്തും. ഇതിനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് […]
പിണറായി വിജയന്‍ സര്‍ക്കാരിന്റേത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ച; രമേശ് ചെന്നിത്തല
പിണറായി വിജയന്‍ സര്‍ക്കാരിന്റേത് താമരയില്‍ വിരിഞ്ഞ ഭരണത്തുടര്‍ച്ചയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. 69 ഓളം മണ്ഡലങ്ങളിൽ എന്‍.ഡി.എ. സഖ്യം ഇടതുപക്ഷത്തിന് വോട്ട് മറിച്ചു. നേമം, മഞ്ചേശ്വരം, പാലക്കാട്, എന്നിവിടങ്ങളിലെ വോട്ടു കച്ചവടം വ്യക്തമാണ്. ഇവിടങ്ങളിലെല്ലാം ബി.ജെ.പി.യെ സംപൂജ്യരാക്കാന്‍ കഴിഞ്ഞത് യു.ഡി.എഫിന്റെ ശക്തമായ സാന്നിദ്ധ്യം കൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നാട്യങ്ങളും കണ്‍കെട്ട് വിദ്യകളുമില്ലാതെ യഥാര്‍ത്ഥ ബോധത്തോടെ ധനകാര്യം കൈകാര്യം ചെയ്താല്‍ മാത്രമേ വിജയിക്കാനാകൂ എന്നു അദ്ദേഹം പുതിയ ധനകാര്യ മന്ത്രിയെ ഓർമിപ്പിച്ചു. കടം ആകാശത്തോളം ഉയര്‍ന്നുകഴിഞ്ഞിരിക്കുകയാണ്. […]