Kerala

മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാനാവില്ല; കൊവിഡ് നിയന്ത്രണ വിധേയമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുയിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും ചിലർ മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിൻ്റെ വിശദീകരണം. (pinarayi vijayan covid mask) കൊവിഡ് ഏറെക്കുറെ നിയന്ത്രണ വിധേയമായിക്കഴിഞ്ഞു. അതിനാലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചത്. അതിനുള്ള മുന്നൊരുക്കങ്ങൾ നടക്കുകയാണ്. വിദ്യാഭ്യാസ–ആരോഗ്യമന്ത്രിമാർ ചർച്ച നടത്തി. വ്യാഴാഴ്ച ഉന്നതതല യോഗം ചേർന്ന് കരടു പദ്ധതി തയാറാക്കി […]

Education Kerala

സ്‌കൂളുകൾക്ക് മുന്നിൽ കൂട്ടം കൂടരുത്; രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക അകറ്റും: മുഖ്യമന്ത്രി

സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്ന കാര്യത്തിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദ്യാലയങ്ങൾക്ക് മുന്നിൽ കൂട്ടം കൂടരുതെന്നും മുഖ്യമന്ത്രി നിർദേശിച്ചു. വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് ഗതാഗത സംവിധാനങ്ങൾ ക്രമീകരിക്കുമെന്നും സ്‌കൂൾ ബസ് ഡ്രൈവർമാർക്കും ആയമാർക്കും പ്രത്യേക പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം വിദ്യാർത്ഥികളുടെ യാത്ര സുഗമമാക്കുന്നതിന് മാർഗരേഖ തയാറാക്കിയെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. മാര്‍​ഗരേഖയുടെ പകര്‍പ്പ് എല്ലാ സ്കൂളുകള്‍ക്കും നല്‍കും. അടുത്ത മാസം 20 ന് മുമ്പ് […]

Kerala

പ്രസ്‌താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്ന് ജലീലിനോട് മുഖ്യമന്ത്രിയുടെ നിർദേശം

എ ആർ നഗർ സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്ന് കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു. പ്രസ്‌താവനകൾ നടത്തുമ്പോൾ ജാഗ്രത വേണമെന്നും ജലീലിനോട് മുഖ്യമന്ത്രി നിർദേശം നൽകി. സഹകരണ ബാങ്കുകളിലെ ഇ ഡി അന്വേഷണമെന്ന ആവശ്യം പാർട്ടി നിലപാടിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ മേഖലയുമായി ബന്ധപ്പെട്ടു എന്തെങ്കിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ് ഇത് മറികടന്നുകൊണ്ട് കേന്ദ്ര ഏജൻസികൾക്ക് ഇതിൽ ഇടപെടാനുള്ള അവസരം […]

Kerala

ചന്ദ്രിക കള്ളപ്പണ കേസ്; കെ ടി ജലീൽ ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും

ചന്ദ്രിക കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് കെ ടി ജലീൽ ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകും. കേസുമായി ബന്ധപ്പെട്ട രേഖകകൾ കൈമാറും. ഇ ഡി ആവശ്യപ്പെട്ടത് കൊണ്ടാണ് തെളിവുകൾ കൈമാറുന്നത്. ഇന്ന് വൈകിട്ട് 4 ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരാകും. ഏഴ് കാര്യങ്ങൾ ഇ ഡി ആവശ്യപ്പെട്ടു ഈ ഏഴ് കാര്യങ്ങളിലെ രേഖകൾ സംഘടിപ്പിച്ച് നൽകാൻ കഴിയുന്നത് നൽകണമെന്നും ആവശ്യപ്പെട്ടതായി കെ ടി ജലീൽ പറഞ്ഞു. ഹാജരാകാൻ അവർ തന്നെ തീയതി കുറിച്ച് നൽകിയതാണ്. അതേസമയം […]

Kerala

ഇന്ന് കൊവിഡ് അവലോകന യോഗം; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതോടെ കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമുണ്ടായേക്കും. രാത്രി കര്‍ഫ്യൂ ഒഴിവാക്കണമെന്ന ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത. പ്രതിദിന രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടിനില്‍ക്കുമ്പോഴും ആശങ്കപ്പെടേണ്ടതില്ലെന്ന സൂചനയാണ് ആരോഗ്യവകുപ്പും നല്‍കുന്നത്. ഈ ഘട്ടത്തിലാണ് ഇന്ന് കൊവിഡ് അവലോകന യോഗം ചേരുന്നത്. കൊവിഡ് പ്രതിരോധം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ദേശീയ, അന്തര്‍ ദേശീയ വിദഗ്ധരുടെ യോഗത്തിലുയര്‍ന്ന നിര്‍ദേശങ്ങളാകും ഇന്ന് […]

Kerala

കൊവിഡ് വ്യാപനം; ജാഗ്രത തുടരണം, സമ്പൂർണ ലോക്ഡൗൺ പ്രായോഗികമല്ല : മുഖ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തിൽ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജാഗ്രത തുടർന്നില്ലെങ്കിൽ കൊവിഡ് വ്യാപനം രൂക്ഷമാകും. എല്ലാ ഘട്ടത്തിലും രോഗികൾക്ക് അടിയന്തര സംവിധാനമൊരുക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞു. പുതിയ വകഭേദം വലിയ വ്യാപനത്തിന് കാരണമായേക്കും. ജീവിത ശൈലി രോഗമുള്ളവരിൽ അപകട സാധ്യത കൂടുതലാണ്. സമ്പൂർണ ലോക് ഡൗൺ നിലവിൽ പ്രായോഗികമല്ല. വിദഗ്‌ധർ ലോക് ഡൗണിനെ അഗീകരിക്കുന്നില്ലെന്നും കേരളത്തിൽ 54 % പേർക്ക് ഇനിയും രോഗം വരാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നു […]

Kerala

കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച; മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തെ പൊളിച്ച് പുതിയ സംവിധാനം വരണമെന്ന് രമേശ് ചെന്നിത്തല

സംസ്ഥാന സർക്കാരിന് കൊവിഡ് പ്രതിരോധത്തിൽ വീഴ്ച്ച പറ്റിയെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഉപദേശക സംഘത്തെ പൊളിച്ച് പുതിയ സംവിധാനം വരണം. വീഴ്ച്ച പറ്റിയത് എവിടെയെന്ന് സർക്കാർ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. നവോത്ഥാനനായകന്റെ പട്ടം കുറേ കെട്ടിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതുകൊണ്ട് എന്ത് പ്രയോജനമുണ്ടായി. അദ്ദേഹത്തിന്റെ യഥാർത്ഥ മുഖം ജനങ്ങൾക്ക് കൂടുതൽ വ്യക്തമായി കൊണ്ടിരിക്കുന്ന സന്ദർഭമാണിതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊവിഡ് നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്നും രമേശ് ചെന്നിത്തല […]

Kerala

സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 31,265 പേര്‍ക്ക് കൊവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 153 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ ഇളവുകള്‍ക്ക് ശേഷം രോഗവ്യാപനം വര്‍ധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Kerala

നാളെ സമ്പൂർണ ലോക്ഡൗൺ; ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതല്‍ നിയന്ത്രണങ്ങളുടെ ആവശ്യകത യോഗം ചര്‍ച്ച ചെയ്യും. നാളത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമേ അനുമതി ഉണ്ടാകുകയുള്ളൂ. ടിപിആറിന് പകരം ഐപിആര്‍ അടിസ്ഥാനമാക്കിയുള്ള അടച്ചിടല്‍ ഫലം കാണുന്നുണ്ടോ എന്ന് ഇന്നത്തെ യോഗം വിലയിരുരുത്തും.19.22 ശതമാനമാണ് ഇന്നലെത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .രോഗബാധിതരുടെ എണ്ണം ദിവസം 32000 ലേക്ക് എത്തി. ഓണത്തിന് സാമൂഹിക അകലം പാലിക്കപ്പെട്ടില്ലെന്നാണ് വിലയിരുത്തല്‍. സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക് ഡൗൺ […]

India Kerala

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പരാജയം; ഉത്തരവാദിത്തം മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് എം ടി രമേശ്

കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുന പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ കൊവിഡ് പ്രതിരോധ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ ആരോഗ്യ മന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പുന്നെനും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംഭവിച്ച പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കെന്ന വിമർശനവുമായി ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ പുന പരിശോധിക്കണമെന്നും അദ്ദേഹം […]