Uncategorized

പാതയോരങ്ങളിലെ കൊടിമരങ്ങൾ; 10 ദിവസത്തിനകം നീക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ പാതയോരങ്ങളിൽ പുതിയ കൊടിമരങ്ങൾ പാടില്ലെന്ന് ഹൈക്കോടതി. പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണം. അനധികൃത കൊടിമരങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം നടപടി സ്വീകരിക്കണം. കൊടിമരങ്ങൾ സ്ഥാപിച്ചവർ പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേരളത്തിൽ എവിടെ നോക്കിയാലും അനധികൃത കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു. നിയമവ്യവസ്ഥയുടെ അഭാവമാണ് ഇത്. ആർക്കും അനുമതിയില്ലാതെ ഇഷ്ടമുള്ളിടത്ത് കൊടിമരങ്ങൾ സ്ഥാപിക്കാം എന്നതാണ് സംസ്ഥാനത്തെ സ്ഥിതിയെന്നും കോടതി പറഞ്ഞു.

Kerala Weather

മഴ കനക്കുന്നു; അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത; എന്‍ഡിആര്‍എഫിന്റെ നാല് ടീമുകള്‍ നാളെയെത്തുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ അടുത്ത മൂന്ന് ദിവസം അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥരുമായി നടത്തിയ മഴക്കെടുതി അവലോകന യോഗത്തിനുശേഷമാണ് നിര്‍ദേശങ്ങള്‍. ദുരിതാശ്വാസ ക്യാംപുകളില്‍ പരാതികള്‍ ഇല്ലാതെ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനപ്രതിനിധികള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. ക്യാംപുകളുടെ ശുചിത്വം, രോഗപരിശോധന സംവിധാനം എന്നിവ ഉറപ്പാക്കണം. സംസ്ഥാനത്ത് ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് ടീമുകള്‍ നാളെ രാവിലെയോടെ എത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിലവില്‍ ദേശീയ […]

Kerala

കേന്ദ്രത്തിന്റെ തട്ടിപ്പ് ഡിസ്കൗണ്ട്; കേരളത്തിൽ നികുതി ഭീകരത; വി ഡി സതീശൻ

കേന്ദ്രവും സംസ്ഥാനവും ചേർന്ന് കേരളത്തിൽ നികുതി ഭീകരത നടപ്പാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേന്ദ്രം നൽകിയത് തട്ടിപ്പ് ഡിസ്‌കൗണ്ടാണ്. 50 രൂപയുടെ സാധനം 75 രൂപ വിലയിട്ട് 70 രൂപയ്ക്ക് വില്‍ക്കുന്നതുപോലെയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കേന്ദ്രം കുറച്ചതിന് അനുസരിച്ച് കേരളവും നികുതി കുറയ്ക്കണമെന്നും അല്ലെങ്കിൽ സമരവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്നും വി ഡി സതീശൻ പറഞ്ഞു. കെഎസ്ആർടിസിക്കും ഓട്ടോ, ടാക്സി, മല്‍സ്യത്തൊഴിലാളികള്‍ക്കും സബ്സിഡി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രം കുറച്ചതിന് അനുസരിച്ച് കേരളവും […]

Entertainment Kerala

ഒരു ഡോസ് വാക്സിനെടുത്തവര്‍ക്ക് തീയറ്ററില്‍ പ്രവേശിക്കാം; നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്. ഒരു ഡോസ് വാക്സിനെടുത്തവര്‍ക്കും തീയറ്ററില്‍ പ്രവേശിക്കാൻ അനുമതി നൽകി. വിവാഹങ്ങളിൽ 100 മുതൽ 200 പേർക്ക് വരെ പങ്കെടുക്കാം. ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന വിവാഹത്തിന് 100 പേർക്ക് അനുമതിയുണ്ട്. ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. തീയറ്ററുകളിൽ ശാരീരിക അകലം പാലിക്കൽ, മാസ്ക് ധരിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു. കല്യാണം, മരണാനന്തര ചടങ്ങുകൾ, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികൾക്ക് അടച്ചിട്ട മുറികളിൽ […]

Kerala

പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ല; കെ സുധാകരൻ

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സുരക്ഷ കുറച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി അല്‍പത്തരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം പി. പ്രതിപക്ഷ നേതാവടക്കമുള്ള കോൺഗ്രസ് നേതാക്കൾക്ക് ജനങ്ങൾക്കിടയിലിറങ്ങാൻ ഭയമില്ല. കാരണം ഞങ്ങളുടെ കൈകളിൽ പാവങ്ങളുടെ രക്തക്കറ പുരണ്ടിട്ടില്ല. ജനം ആക്രമിക്കുമെന്ന് പിണറായി വിജയനെ പോലെ ഞങ്ങൾക്ക് ഭയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലാണ് സുധാകരന്റെ വിമര്‍ശനം. ഫേസ്ബുക് പോസ്റ്റ്; പ്രതിപക്ഷ നേതാവിൻ്റെ സുരക്ഷ കുറച്ചത് പിണറായി വിജയൻ്റെ അൽപത്തരമാണ്. നരേന്ദ്ര മോദിയുടെ ഭക്തനായ മുഖ്യമന്ത്രിയിൽ നിന്ന് […]

Kerala

പ്രളയദുരന്തം: മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടു; ആരോപണം ആവർത്തിച്ച് വി ഡി സതീശൻ

സംസ്ഥാനത്തെ കാലാവസ്ഥ മുന്നറിയിപ്പ് സംവിധാനം പരാജയപ്പെട്ടെന്ന ആരോപണം ആവര്‍ത്തിച്ച്‌ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രളയദുരന്തം പ്രതിരോധിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സർക്കാർ വൻപരാജയമാണ്. നദികളില്‍ വെള്ളം പൊങ്ങിയാല്‍ എവിടെയൊക്കെ കയറുമെന്ന് സര്‍ക്കാര്‍ പഠിച്ചില്ലെന്നും സംവിധാനം മെച്ചപ്പെടുത്താന്‍ ഭരണകൂടത്തിന് സാധിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയം, ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് ഉരുള്‍പൊട്ടല്‍ കൊടുനാശം വിതച്ച ശേഷം ഉച്ചക്ക് ഒരു മണിക്കാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. ഉരുൾപൊട്ടലുണ്ടായ കൊക്കയാറിൽ അപകടം നടന്ന് 21 മണിക്കൂറിന് ശേഷം മാത്രമാണ് സർക്കാർ […]

Kerala

സെമി ഹൈസ്പീഡ് റെയിൽ പദ്ധതി: ആശങ്കകൾ വേണ്ടെന്ന് മുഖ്യമന്ത്രി

സെമിഹൈസ്പീഡ് റെയിൽ പദ്ധതി സംബന്ധിച്ച് ആശങ്കകൾ വേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എം കെ മുനീറിന്റെ അടിയന്തരപ്രമേയത്തിനാണ് മുഖ്യമന്ത്രിയുടെ മറുപടി. പദ്ധതി സംസ്ഥാനത്തൊട്ടാകെ വീടുകള്‍ ഉള്‍പ്പെടെ 9,314 കെട്ടിടങ്ങളെ മാത്രമാണ് ബാധിക്കുക. 63,941 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 1,383 ഹെക്ടര്‍ ഭൂമിയാണ് പുനരധിവാസത്തിനുള്‍പ്പെടെ ആവശ്യമായി വരിക. സ്ഥലം ഏറ്റെടുക്കുന്നതിനു മാത്രം 13,362.32 കോടി രൂപ ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ രണ്ടാം മറുപടി; എന്തുകൊണ്ട് സെമി ഹൈ-സ്പീഡ് റെയില്‍ യുഡിഎഫ് ഇത്തരം ഒരു പാത […]

Kerala

കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം നടക്കും. ഉച്ചയ്ക്ക് 3.30നാണ് യോഗം. തീയേറ്ററുകൾ തുറക്കുന്നത് പരിഗണനയിൽ. സ്‌കൂൾ തുറക്കാനുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ടും ചർച്ച നടക്കും. ഒക്ടോബർ 4 ന് കോളജുകളും, നവംബർ ഒന്നിന് സ്‌കൂളുകളും തുറക്കുന്ന പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്തും. സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട മാർഗരേഖകൾ സംബന്ധിച്ച ചർച്ചകൾ ഇന്നും തുടരും. വിദ്യാഭ്യാസ മന്ത്രി വിളിച്ച വിദ്യാർത്ഥി സംഘടനകളുടെ യോഗവും ഇന്ന് നടക്കും. സർക്കാർ സ്വകാര്യ സ്ഥാപനങ്ങൾ പൂർണമായും തുറന്നതോടെ […]

Kerala

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ഒളിമ്പ്യൻ പിആർ ശ്രീജേഷ്

മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ച് ടോക്യോ ഒളിമ്പിക്സ് വെള്ളിമെഡൽ നേടിയ ഇന്ത്യ ഹോക്കി ടീം ഗോൾ കീപ്പർ പിആർ ശ്രീജേഷ്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ശ്രീജേഷിനെ നേരിട്ട് കാണാനും വിശേഷങ്ങൾ പങ്കു വയ്ക്കാനും സാധിച്ചതിൽ അതിയായ സന്തോഷമുണ്ട് എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിൽ കുറിച്ചു. (pinarayi vijayan pr sreejesh) കേരളത്തിൻ്റെ അഭിമാനമായ ഹോക്കി താരം പി ആർ ശ്രീജേഷ് ഓഫീസിൽ നേരിട്ടെത്തുകയുണ്ടായി. ഒളിമ്പിക്സിൽ മെഡൽ നേടി ചരിത്രം കുറിച്ച ഇന്ത്യൻ […]

Kerala

മുഖ്യമന്ത്രിയുടെ എസ്കോർട്ടിനായി ലക്ഷങ്ങൾ മുടക്കി പുതിയ വാഹനങ്ങൾ വാങ്ങുന്നു

മുഖ്യമന്ത്രി പിണറായി വിജയൻറെ എസ്കോർട്ടിനായി നാല് പുതിയ വാഹനങ്ങൾ വാങ്ങുന്നു. മൂന്ന് ഇന്നോവ ക്രസ്റ്റയും ഒരു ടാറ്റ ഹരിയാറുമാണ് വാങ്ങുന്നത്. 62.46 ലക്ഷം രൂപ ചെലവഴിച്ചാണ് വാഹനങ്ങൾ വാങ്ങുന്നത്. പ്രത്യേക കേസായി പരിഗണിച്ച് ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. പഴക്കം ചെന്ന രണ്ട് കാറുകൾ മാറ്റണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ അപേക്ഷയിലാണ് ലക്ഷങ്ങൾ മുടക്കി നാല് കാറുകൾ വാങ്ങാനുള്ള നടപടി. കഴിഞ്ഞ മെയ് 29നാണ് സംസ്ഥാന പൊലീസ് മേധാവി മുഖ്യമന്ത്രിയുടെ എസ്കോർട്ട് ജോലിക്കായി ഉപോഗിക്കുന്ന […]