Kerala

സ്വപ്‌ന സുരേഷനെതിരെ കേസെടുത്ത് കസബ പൊലീസ്; കലാപ ആഹ്വാനശ്രമത്തിന് കേസെടുത്തു

സ്വപ്‌ന സുരേഷനെതിരെ കേസെടുത്ത് കസബ പൊലീസ്. കലാപ ആഹ്വാനശ്രമത്തിന് കേസെടുത്തു. സിപിഐഎം നേതാവ് സി.പി.പ്രമോദിന്റെ പരാതിയിലാണ് നടപടി. കലാപ ആഹ്വാന ശ്രമം, വ്യാജരേഖ ചമയ്ക്കല്‍ , ഐടി 65 എന്നീ വകുപ്പുകളാണ് ചുമത്തിയാണ് പാലക്കാട് കസബ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സി.പി.പ്രമോദ് പാലക്കാട് ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സ്വപ്ന നേരത്തെ നല്‍കിയ മൊഴികള്‍ക്ക് വിരുദ്ധമായ പ്രസ്താവനകള്‍ നടത്തി കലാപത്തിന് ശ്രമിക്കുന്നു എന്നാണ് പരാതിയിലെ പ്രധാന ആരോപണം. ഇത് സമൂഹത്തില്‍ തെറ്റായ സന്ദേശം പടര്‍ത്തുന്നു. സ്വപ്നയുടെ മൊഴികള്‍ […]

Kerala

രാത്രി വൈകിയും ഏറ്റുമുട്ടി പ്രവര്‍ത്തകര്‍; വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തുടര്‍ക്കഥയായി അക്രമങ്ങള്‍

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ, സംസ്ഥാനത്ത് സിപിഐഎം കോണ്‍ഗ്രസ് സംഘര്‍ഷം തുടരുന്നു. രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. സിപിഐഎം പ്രവര്‍ത്തകര്‍ കെപിസിസി ആസ്ഥാനം ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് കരിദിനം ആചരിക്കും. സമീപകാല രാഷ്ട്രീയകേരളം കണ്ടിട്ടില്ലാത്ത സംഘര്‍ഷം. വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് പിന്നാലെ ആരംഭിച്ച സിപിഐഎം കോണ്‍ഗ്രസ് തെരുവുയുദ്ധം രാത്രി വൈകിയും നീണ്ടു. തിരുവനന്തപുരത്തും കണ്ണൂരും വ്യാപക ആക്രമം.കണ്ണൂര്‍ ഡിസിസി ഓഫിസിലേക്ക് കല്ലേറുണ്ടായി. പയ്യന്നൂര്‍ തലശേരി തളിപ്പറമ്പ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് […]

Kerala

യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപിച്ചെന്ന ആരോപണം: മെഡിക്കല്‍ ടെസ്റ്റ് നടത്താത്തതിനെതിരെ വ്യാപക വിമര്‍ശനം

വിമാനത്തില്‍ പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മദ്യപിച്ചിരുന്നുവെന്ന ഇ പി ജയരാജന്റെ പ്രസ്താവനയ്‌ക്കെതിരെ വ്യാപക പ്രതിഷേധം. അഞ്ച് മണിക്കൂര്‍ പിന്നിട്ടിട്ടും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കത്തത് ചൂണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങള്‍. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മദ്യപിച്ചിട്ടില്ല എന്ന് തെളിയിക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന് കെ എസ് ശബരിനാഥ് പറഞ്ഞു. എന്നാല്‍ പൊലീസ് ഇവരെ ടെസ്റ്റിനെത്തിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ നിര്‍ദേശം പാലിച്ചുകൊണ്ട് ചില പൊലീസ് ഉദ്യോഗസ്ഥര്‍ മനപൂര്‍വം ഫര്‍സീനേയും നവീനേയും ടെസ്റ്റിനെ […]

Uncategorized

‘പഴയ മൊഴിക്ക് വിരുദ്ധമായി സംസാരിച്ച് കലാപമുണ്ടാക്കാന്‍ ശ്രമിച്ചു’; സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പരാതി

കലാപ ആഹ്വാനത്തിന് ശ്രമിച്ചെന്ന് കാട്ടി സ്വപ്‌ന സുരേഷിനെതിരെ വീണ്ടും പരാതി. സിപിഐഎം നേതാവ് സി പി പ്രമോദാണ് സ്വപ്‌ന സുരേഷിനെതിരെ പരാതി നല്‍കിയത്. പാലക്കാട് ഡിവൈഎസ്പിക്കാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ മൊഴികള്‍ക്കെതിരായി പ്രസ്താവന നടത്തി കലാപത്തിന് ശ്രമിച്ചെന്നാണ് പരാതി. മൊഴികള്‍ ചോര്‍ത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നും പൊലീസിന് നല്‍കിയ പരാതിയിലുണ്ട്. സ്വപ്‌നയുടെ പ്രസ്താവനകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്നത്. വിമാനത്തിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ത്തി. ഇതിന് പിന്നാലെ […]

National

മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണം; ബിജെപി

സ്വർണ്ണക്കടത്ത് കേസിലെ സ്വപ്‍ന സുരേഷിന്റെ ആരോപണങ്ങൾ ദേശീയ തലത്തിൽ ഉന്നയിച്ച് ബിജെപി. മുഖ്യമന്ത്രിക്കെതിരെയുള്ളത് ഗുരുതരമായ ആരോപണമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കേന്ദ്ര ഏജൻസികളുടെ അന്വേഷണം മുടക്കാൻ ശ്രമം നടക്കുന്നുവെന്നും 2020 ൽ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ഗുരുതര വിഷയം എന്ന് പറഞ്ഞിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. ഇതിനിടെ സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത […]

Kerala

‘കേരള പൊലീസിന്റെ സുരക്ഷ വേണ്ടെന്ന് സ്വപ്ന സുരേഷ്’; സുരക്ഷ നൽകുന്നത് കേന്ദ്രം പരിഗണിച്ചേക്കുമെന്ന് ഇ ഡി

മുഖ്യമന്ത്രിയടക്കം ഭീഷണിപ്പെടുത്തിയെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ. നിയമപരമായി നൽകിയ രഹസ്യമൊഴിയുടെ പേരിൽ തെരുവിൽ വെല്ലുവിളിക്കുന്നു. ഇടനിലക്കാരനെ അയച്ച് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എം ആർ അജിത് കുമാർ ഏജന്റിനെ പോലെ പ്രവർത്തിച്ചെന്ന് അഭിഭാഷകൻ പറഞ്ഞു. തന്നെ നിശബ്ദയാക്കാൻ ഉന്നത ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വൻ സംഘത്തിന്റെ അന്വേഷണം നടക്കുന്നതായും സ്വപ്ന കുറ്റപ്പെടുത്തി.തനിക്ക് നിയമ സഹായം കിട്ടുന്ന വഴികളെല്ലാം അടക്കാൻ ശ്രമം നടക്കുകയാണ്. താമസിക്കുന്ന ഇടങ്ങളിലടക്കം പൊലീസെത്തി നിരീക്ഷിക്കുന്നുവെന്നും കേരള പൊലീസിനെ പിൻവലിക്കണമെന്നും സ്വപ്ന […]

Kerala

സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം

സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂർ ഗസ്റ്റ്ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. തളിപ്പറമ്പ് കില പഠന കേന്ദ്രത്തിന് മുമ്പിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് ലാത്തി വീശി. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ 35 പേർ അറസ്റ്റിലായി.യൂത്ത് കോൺഗ്രസ്, യുവ മോർച്ച പ്രവർത്തകരാണ് അറസ്റ്റിലായത്. ഇതിനിടെ കണ്ണൂരിൽ പൊലീസിന്റെ മുന്നിൽ വച്ച് […]

Kerala

‘വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതിയാൽ കൊള്ളുന്ന ആളല്ല മുഖ്യമന്ത്രി’; മന്ത്രി പി എ മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നത് ശരിയല്ലെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. ബോധപൂർവം കുഴപ്പമുണ്ടാക്കി സർക്കാരിനെ അസ്ഥിരപ്പെടുത്താനാണ് ശ്രമം. വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതിയാൽ കൊള്ളുന്ന ആളല്ല മുഖ്യമന്ത്രി. അതിന് സമ്മതിക്കുന്ന ഒരു മുന്നണിയല്ല കേരളത്തിലുള്ളത്. കറുത്ത മാസ്കിന് വിലക്കില്ല. ഭരണത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഗതാഗത പ്രശ്‌നം ഉണ്ടാവുന്ന കാര്യം ആലോചിക്കേണ്ടത് സമരക്കാരെന്ന് മന്ത്രി പറഞ്ഞു. റോഡ് നിർമാണം അനന്തമായി വൈകുന്ന സാഹചര്യത്തിൽ കരാറുകൾ റദ്ദാക്കാനാണ് തീരുമാനമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇക്കാര്യത്തിൽ […]

Kerala

‘നാഷണൽ ഹെറാൾഡ് കേസ് കെട്ടിച്ചമച്ചതാണ്’; മുഖ്യമന്ത്രിയുടെ രീതികള്‍ അംഗീകരിക്കാനാകില്ലെന്ന് ഉമ്മന്‍ ചാണ്ടി

നാഷണൽ ഹെറാൾഡ് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ തങ്ങൾക്ക് രണ്ടു നിലപാടില്ല. കേസ് കെട്ടിച്ചമച്ചതാണ്. ഡൽഹി പൊലീസ് വിലക്കിയാലും പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തു പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അസാധാരണ സുരക്ഷ ഏര്‍പ്പെടുത്തുന്ന പിണറായി വിജയന്‍റെ രീതികള്‍ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനത്തെ മാസ്ക് പോലും ധരിക്കാൻ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണ്. ഇത് അനുവദിക്കാനാവില്ല. സമരം ഈ രീതിയിൽ തന്നെ തുടരണമോ എന്നത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ […]

Kerala

സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്; നാളെ ഇടത് മുന്നണി യോഗം

സ്വർണ്ണക്കടത്ത് വിവാദത്തിൽ പ്രതിരോധം ശക്തമാക്കാനൊരുങ്ങി എൽഡിഎഫ്. പ്രതിപക്ഷ ആരോപണങ്ങൾക്കെതിരെ ജനകീയ ക്യാമ്പയിൻ നടത്താനാണ് നീക്കം. നാളെ നടക്കുന്ന ഇടതുമുന്നണി യോഗത്തിൽ അന്തിമ തീരുമാനമാകും. സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും യോഗം ചേരും. ഈ മാസം 24 മുതൽ 26 വരെയാണ് നേതൃയോഗങ്ങൾ ചേരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വർണക്കടത്തു കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തിയത്. കോഴിക്കോട്ടേക്കും മലപ്പുറത്തേക്കുമുള്ള യാത്ര മധ്യേ മുഖ്യമന്ത്രി വ്യാപകമായ […]