വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധം പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത് ഇപിയും ഗൺമാനും തടഞ്ഞത് കൊണ്ടാണ്. യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല. യൂത്ത് കോൺഗ്രസ് അക്രമം ആസൂത്രണം ചെയ്തു. അതിനെ കോൺഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധം ആസൂത്രിതം.എന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാട്സ്ആപ്പ് വഴി ആഹ്വാനം നല്കി.മുൻ എം എല്‍ എ കൂടിയായ നേതാവാണ് പിന്നിൽ. പ്രതിഷേധാക്കാർക്ക് ടിക്കറ്റ് സ്പോൺസര് ചെയ്തത് യൂത്ത് കോൺഗ്രസാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു എന്നാല്‍ വിമാനത്തിനുള്ളില്‍ […]
Tag: Pinarayi Vijayan
മഹത്തായ സഭയെ, ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയാക്കി മാറ്റരുത്; വി.ഡി.സതീശന്‍
കെ.കെ.രമയ്ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശം സഭാ രേഖയില്‍നിന്ന് നീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍.എം.എം.മണിയുടെ പരാമര്‍ശം സ്ത്രീത്വത്തെ അധിക്ഷേപിക്കുന്നത്. ഇത് ദുര്യോധന്‍മാരും ദുശ്ശാസനന്‍മാരുമുള്ള കൗരവസഭയോ എന്ന് വി.ഡി.സതീശന്‍ ചോദിച്ചു. ഇത് കൗരവ സഭ അല്ല. അങ്ങനെ ആക്കരുത്. ഇത് കേരള നിയമ സഭയാണെന്ന് ഓര്‍ക്കണമെന്നും സതീശന്‍ പറഞ്ഞു.വിവാദ പരമാര്‍ശം രേഖകളില്‍ നിന്ന് നീക്കണമെന്ന ആവശ്യം പരിശോധിക്കാമെന്ന് ചെയറിലുണ്ടായിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി. പുരോഗമന ആശയങ്ങളുള്ള കേരളത്തിന്‍റെ നിയമസഭയല്ല ഇതെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. എം.എം.മണി മാപ്പ് പറയണമെന്ന് ആവശ്യവുമായി സഭയില്‍ പ്ലക്കാര്‍ഡുകള്‍ […]
‘ഇ.ഡി നോട്ടിസ് കിട്ടിയില്ല’; ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; തോമസ് ഐസക്
കിഫ്‌ബി സാമ്പത്തിക ഇടപാടിൽ ഇതുവരെ ഇ ഡി നോട്ടീസ് ലഭിച്ചില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. എൻഫോഴ്‌സ്‌മെന്റ് നീക്കം രാഷ്ട്രീയപ്രേരിതം. ബിജെപി സർക്കാർ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. രാഷ്ട്രീയമായി തന്നെ നേരിടും. ഹാജരാകുന്നതിൽ തീരുമാനം നോട്ടീസ് ലഭിച്ചതിന് ശേഷം. അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കേരളത്തില്‍ കിഫ്ബി വഴി ചെയ്യുന്നു. ഇത് ബിജെപിയെ അലോസരപ്പെടുത്തുന്നുവെന്നും തോമസ് ഐസക് പറഞ്ഞു. കേരളത്തിൽ അസാധ്യമെന്ന് കരുതിയ കാര്യങ്ങള്‍ കിഫ്ബി വഴി ചെയ്യുന്നു. സ്കൂളുകളെല്ലാം നവീകരിച്ചു, ആശുപത്രികൾ വികസിച്ചു. റോഡുകൾ ഒന്നൊന്നായി […]
ഇ പി ജയരാജന് 3 ആഴ്ച യാത്രാവിലക്ക്; അച്ചടക്ക നടപടിയുമായി ഇൻഡിഗോ എയർലൈൻസ്
മുഖ്യമന്ത്രിക്കെതിരായ വിമാനപ്രതിഷേധത്തിൽ അച്ചടക്ക നടപടിയുമായി ഇൻഡിഗോ. ഇ പി ജയരാജനും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും യാത്രാ വിലക്ക്. ഇ പി ജയരാജന് 3 ആഴ്ചയും യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് 2 ആഴ്ചയുമാണ് യാത്രാ വിലക്ക്. ആഭ്യന്തര അന്വേഷണത്തിലാണ് നടപടി. ആർ എസ് ബസ്വാൻ അധ്യക്ഷനായ മൂന്നംഗ സമിതിയുടെതാണ് തീരുമാനം. ഇൻഡിഗോ വിമാനത്തിലാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഇ പി ജയരാജന്‍റെ പ്രതികരണം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് […]
റേഷന്‍ കടകൾ കെ സ്റ്റോറുകളാകുന്നു; അക്ഷയ സെന്ററുകള്‍ മുതൽ ബാങ്കിംഗ് സംവിധാനം വരെ ലഭിക്കും
കാലത്തിനൊപ്പം ഇനി കേരളത്തിലെ റേഷന്‍ കടകളും അടിമുടി മാറുകയാണ്. ബാങ്കിംഗ് സംവിധാനം, അക്ഷയ സെന്ററുകള്‍ എന്നിവയുൾപ്പടെ ഹൈടെക്ക് കേന്ദ്രങ്ങളാവുകയാണ് സംസ്ഥാനത്തെ റേഷന്‍ കടകള്‍. റേഷന്‍ കടകള്‍ കെ സ്‌റ്റോറുകളാക്കുന്ന പദ്ധതി ഓഗസ്റ്റ് മുതലാണ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ 70 റേഷന്‍ കടകളിലാണ് പദ്ധതി നടപ്പാക്കുന്നത്. മിനി അക്ഷയ സെന്ററുകള്‍, സപ്ലൈകോയുടെ ഉല്‍പ്പന്നങ്ങള്‍, 5000 രൂപ വരെയുള്ള ബാങ്കിംഗ് സംവിധാനം എന്നിവ കെ സ്‌റ്റോറില്‍ ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍, മിനി എല്‍.പി.ജി സിലിണ്ടര്‍ എന്നിവയും കെ സ്‌റ്റോർ മുഖേനെ […]
‘കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച പ്രതിഭ; എം.ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
മലയാളത്തിന്റെ പ്രിയ സാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ക്ക് 90ാം ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച പ്രതിഭയാണ് എം. ടിയെന്ന് മുഖ്യമന്ത്രി ആശംസാ കുറിപ്പില്‍ പറഞ്ഞു. ചലച്ചിത്ര രംഗത്തും എം.ടി നല്‍കിയ സംഭാവനകള്‍ വലുതാണ്. എം.ടിയുടെ സ്വരം പുരോഗമന ചിന്തക്ക് പ്രചോദനം പകരുമെന്നും അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകള്‍; കേരളത്തിന്റെ അഭിമാനമായ എം.ടി വാസുദേവന്‍ നായരുടെ തൊണ്ണൂറാം ജന്മദിനമാണിന്ന്. മലയാള സാഹിത്യത്തെ മാത്രമല്ല, കേരളത്തിന്റെ സാംസ്‌കാരിക ചരിത്രത്തെയാകെ സ്വാധീനിച്ച അസാമാന്യ […]
‘ഭരണപക്ഷ എംഎൽഎമാർ ടാർഗറ്റ് ചെയ്‌ത് ആക്രമിക്കുന്നു’; വി ഡി സതീശൻ
മന്ത്രി പി രാജീവിനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഹിന്ദു ഐക്യവേദി നേതാവ് മന്ത്രിയുടെ വീട്ടിൽ വന്ന കാര്യം നാട്ടിൽ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഭരണപക്ഷ എംഎൽഎ മാർ തന്നെ ടാർഗറ്റ് ചെയ്‌ത് ആക്രമിക്കുന്നു. ഇത് കോഡിനേറ്റ് ചെയ്‌തത് പി രാജീവെന്നും വി ഡി സതീശൻ നിയമസഭയിൽ ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് ഹിന്ദു ഐക്യവേദി നേതാവ് മന്ത്രി പി രാജീവിന്റെ വീട്ടിൽ നിത്യസന്ദർശകനെന്ന ആരോപണം പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരുന്നത്. ഇതിനെതിരെ പി രാജീവ് […]
‘ലോക്കറിലുണ്ടായിരുന്ന ഒരു കോടി രൂപ ശിവശങ്കറിന് ലൈഫ്മിഷനില്‍ ലഭിച്ച കമ്മിഷന്‍’; ആരോപണവുമായി സ്വപ്ന
ലൈഫ് മിഷന്‍ പദ്ധതിയില്‍ എം ശിവശങ്കര്‍ കമ്മിഷന്‍ വാങ്ങിയെന്ന ആരോപണവുമായി സ്വപ്‌ന സുരേഷ്. തന്റെ ലോക്കറിലുണ്ടായിരുന്ന ഒരു കോടിരൂപ എം ശിവശങ്കറുടെ കമ്മിഷന്‍ പണമായിരുന്നെന്നാണ് സ്വപ്‌ന സുരേഷ് പറയുന്നത്. ലൈഫ് മിഷന്‍ ഇടപാടിലെ കമ്മിഷന്‍ വിവരങ്ങള്‍ സിബിഐ സംഘത്തെ അറിയിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ പദ്ധതി സന്തോഷ് ഈപ്പന് നല്‍കണമെന്ന് ക്ലിഫ് ഹൗസില്‍ വച്ചുനടന്ന ഒരു ചര്‍ച്ചയിലാണ് തീരുമാനിച്ചത്. കരാറില്‍ ഒപ്പിട്ടത് സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നെന്നും സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷനുമായി ബന്ധപ്പെട്ട യോഗത്തില്‍ മുഖ്യമന്ത്രി, കോണ്‍സുല്‍ ജനറല്‍, […]
സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് പുഞ്ചിരിക്കാൻ സാധിക്കട്ടെ; ബലിപെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി
വിശ്വാസികൾക്ക് ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലിപെരുന്നാൾ. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെയെന്നും മുഖ്യമന്ത്രി ബലിപെരുന്നാൾ സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ ബലിപെരുന്നാൾ ആശംസ:മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും […]
കെ ഫോണുമായി സർക്കാർ മുന്നോട്ട്; പഠനം നടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി
കെ ഫോൺ പദ്ധതിയുടെ സാമ്പത്തികവശത്തയും നടത്തിപ്പ് രീതിയെയും കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ലാഭകരമായി പദ്ധതി നടപ്പാക്കുന്നതെങ്ങനെയെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ അഞ്ചംഗ സമിതി പരിശോധിക്കും. കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തന അനുമതി കിട്ടിയതിന് പിന്നാലെയാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സര്‍വ്വീസ് പ്രൊവൈഡറിന് അപ്പുറം ഇന്റര്‍നെറ്റ് സേവനം നൽകുന്ന സ്ഥാപനമായി കെ ഫോണിനെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഐ.എസ്.പി ലൈസൻസിന് സമര്‍പ്പിച്ച അപേക്ഷ കേന്ദ്ര ടെലികോം മന്ത്രാലയത്തിൻ്റെ പരിഗണനയിലാണ്. ഒരാഴ്ചക്കകം ലൈസൻസ് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്ക് 1531 കോടി […]