Kerala

കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്

കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ന് മുഖ്യമന്ത്രി പിണായി വിജയനുമായുമായി ചര്‍ച്ച നടക്കും. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം. ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ധനസഹായം അനുവദിക്കണമെന്നാണ് മാനേജ്‌മെന്റിന്റെ ആവശ്യം. സിംഗിള്‍ ഡ്യൂട്ടി അടക്കമുള്ള വിഷയങ്ങളിലും ഇന്ന് ചര്‍ച്ചയുണ്ടാകും. പലതവണ ചര്‍ച്ചകള്‍ നടന്നിട്ടും തൊഴിലാളികളുടെ ശമ്പള വിഷയത്തില്‍ മാത്രം ഇതുവരെ തീരുമാനമായില്ല. ഗതാഗത മന്ത്രി ആന്റണി രാജു, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍ എന്നിവര്‍ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ശമ്പളവും ഉല്‍സവബത്തയും […]

Education Kerala

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കില്ല: മുഖ്യമന്ത്രി

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. കെ.കെ. ശൈലജ ടീച്ചറുടെ സബ്മിഷന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരും പി.ടി.എ പ്രതിനിധികളും വിദ്യാര്‍ത്ഥി പ്രതിനിധികളും പരസ്പരം ആലോചിച്ച് ഉചിതമായ യൂണിഫോം തീരുമാനിച്ച് നടപ്പിലാക്കുകയാണ് വേണ്ടത്. യൂണിഫോമിന്റെ കാര്യത്തില്‍ ഉണ്ടായിരിക്കുന്ന വിവാദം ഒരു ഉദാഹരണമാണ്. ഒരുതരം വേഷവിതാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കുന്നത് ഈ സര്‍ക്കാരിന്റെ നയമല്ല. വസ്ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയുടെ കാര്യത്തില്‍ […]

Kerala

ഓണത്തിന് മുൻപ് എല്ലാവർക്കും കിറ്റ് എത്തിക്കുകയാണ് ലക്ഷ്യം; മുഖ്യമന്ത്രി

ഓണത്തിന് മുൻപ് എല്ലാ കിറ്റും എല്ലാവർക്കും എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഓണകിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശപ്പ് രഹിത കേരളം യാഥാർഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അയ്യങ്കാളി ഹാളിൽ നടന്ന സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡുടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിതരണം ചെയുന്ന ഓണകിറ്റുകളിൽ ഗുണനിലവാരവും ഉറപ്പാക്കിയിട്ടുണ്ട് വാതിൽപ്പടി സേവനത്തിലൂടെയും കിറ്റ് എത്തിക്കുന്നുണ്ട്.891 ക്ഷേമ സ്ഥാപനങ്ങളിൽ ഈ സേവനങ്ങളിലൂടെയാണ് കിറ്റ് എത്തിക്കുക.വിലക്കയറ്റത്തിന്റെ നാളുകളിൽ […]

Kerala

സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തില്‍ ജാഗ്രത പുലര്‍ത്തണം: മുഖ്യമന്ത്രി

സ്വാതന്ത്ര്യം നഷ്ടപ്പെടാതിരിക്കാനുള്ള പോരാട്ടത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൃതിയെക്കാൾ ഭയാനകമായ അവസ്ഥ രാജ്യത്ത് സംജാതമാകാതിരിക്കണമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. സ്വാതന്ത്ര്യം തന്നെയമൃതം എന്ന കുമാരനാശാന്‍റെ കവിതയും മുഖ്യമന്ത്രി ഉദ്ധരിച്ചു. വ്യത്യസ്ത വഴികളിലൂടെ ഒരേ ലക്ഷ്യത്തിനായി പോരാടിയതാണ് സ്വാതന്ത്ര്യ സമരം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .അവരിലെ ചിലരെ അടർത്തിമാറ്റാനുള്ള ശ്രമം ചെറുക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പതിന‌ഞ്ചാം കേരള നിയമസഭയുടെ പ്രത്യേക സമ്മേളനത്തിന്‍റെ ആദ്യ ദിനമായ ഇന്ന് സ്വാതന്ത്ര്യത്തിന്‍റെ 75–ാം […]

Kerala

‘മുഖ്യമന്ത്രി പ്രതിയെ തീരുമാനിച്ചു, പൊലീസ് കള്ളക്കേസുണ്ടാക്കി’; ഗാന്ധി ചിത്രം തകര്‍ത്തത് കള്ളക്കേസെന്ന് വി.ഡി സതീശന്‍

വയനാട്ടില്‍ മഹാത്മാഗാന്ധിയുടെ ചിത്രം തകര്‍ത്ത സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ പൊലീസ് കള്ളക്കേസുണ്ടാക്കിയെന്നും ബിജെപി ദേശീയ നേതൃത്വത്തെ തൃപ്തിപ്പെടുത്താനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി. കോണ്‍ഗ്രസുകാരാണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നതിന് ഒരു തെളിവും പൊലീസിന് കിട്ടിയിട്ടില്ല. പൊലീസ് കള്ളക്കേസുണ്ടാക്കുകയാണ് ചെയ്തത്. ഇല്ലാത്ത കേസ് പടച്ചുണ്ടാക്കുകയാണ് ചെയ്തത്. കേസന്വേഷണത്തിന് വേണ്ടി എഡിജിപി മനോജ് എബ്രഹാം തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിക്കുന്നതിന് മുന്‍പേ മുഖ്യമന്ത്രി ഗാന്ധി ചിത്രം […]

Kerala

കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയും: കെ സുധാകരന്‍

കാപ്പ ചുമത്തി നാടുകടത്തേണ്ടത് മുഖ്യമന്ത്രിയേയും എല്‍ഡിഎഫ് കണ്‍വീനറേയുമാണെന്ന് കെ സുധാകരൻ എംപി. അക്രമരാഷ്ട്രീയത്തിൻ്റെ ഉപാസകരാണ് പിണറായി വിജയനും ഇ.പി ജയരാജനും. കൊലപാതകവും അക്രമവും സിപിഐഎം ശൈലിയും പാരമ്പര്യവുമാണ്. കൊന്നും കൊല്ലിച്ചും രാഷ്ട്രീയത്തില്‍ ഇടം കണ്ടെത്തിയവരാണ് ഇന്നത്തെ സിപിഐഎം നേതാക്കളെന്നും കെപിസിസി അധ്യക്ഷൻ കുറ്റപ്പെടുത്തി. പരാതിക്കാരനെതിരെ കാപ്പ ചുമത്തുന്ന ആഭ്യന്തരവകുപ്പ് രാജ്യത്തിന് നാണക്കേടാണ്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിച്ച ഇ.പി ജയരാജന് പൊലീസ് സംരക്ഷണവും സുരക്ഷയും ഒരുക്കുന്നു. കോടതി ഉത്തരവിട്ടിട്ടും എല്‍.ഡി.എഫ് കണ്‍വീനറെ ചോദ്യം ചെയ്യാന്‍ പൊലീസ് തയ്യാറാകുന്നില്ല. […]

Kerala

നിയമപരമായി കോടതിവിധി വിജയമാണ്, അല്ലാതെ തിരിച്ചടിയല്ല; സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ്

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പുറത്തുവന്ന കോടതി വിധി നിയമപരമായി വിജയമാണെന്നും, തിരിച്ചടിയല്ലെന്നും വിശദീകരിച്ച് സ്വപ്നയുടെ അഭിഭാഷകൻ ആർ. കൃഷ്ണരാജ് രം​ഗത്ത്. അന്വേഷണം പൂർത്തിയായതിന് ശേഷം വേണമെങ്കിൽ സ്വപ്നയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം. പ്രഥമദൃഷ്ടിയാൽ അന്വേഷണത്തിൽ കൂടിയല്ലാതെ ഇത് തെളിയിക്കാൻ കഴിയില്ലെന്നാണ് കോടതി പറഞ്ഞത്. സ്വപ്നയ്ക്കെതിരെ പരാതി വന്ന സാഹചര്യമാണ് പരിശോധിക്കേണ്ടത്. സ്വപ്ന പറയുന്ന കാര്യം ശരിയാണോ, തെറ്റാണോ എന്നല്ലേ ആദ്യം കണ്ടത്തേണ്ടത്. മുഖ്യമന്ത്രിക്കെതിരായ പരാതി അട്ടിമറിക്കുന്നതിനാണ് സ്വപ്നയ്ക്കെതിരെ കേസ് എടുത്തത്. നിയമപരമായി അറസ്റ്റിൻ്റെ പ്രശ്നമേ […]

Kerala

കേരള സവാരിക്ക് തുടക്കമായി: മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

രാജ്യത്തിനാകെ മാതൃകയാണ് കേരള സവാരി പദ്ധതിയെന്നും പദ്ധതിക്ക് എല്ലാ വിധ ആശംസകളും നേരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് സർക്കാർ മേഖലയിലുള്ള ആദ്യ ഓൺലൈൻ ടാക്‌സി സർവീസായ കേരള സവാരി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാര അങ്കണത്തിൽ നടന്ന ചടങ്ങിൽ കേരള സവാരിയിലെ വാഹനങ്ങൾ മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. നവ ഉദാരവൽക്കരണ നയങ്ങൾ നമ്മുടെ പരമ്പരാഗത തൊഴിൽ മേഖലകളെയും തൊഴിലാളികളെയും ഏറെ പ്രതികൂലമായി ബാധിക്കുന്ന ഘട്ടത്തിൽ ചൂഷണമില്ലാത്ത ഒരു വരുമാന മാർഗം […]

Kerala

സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓണ്‍ലൈന്‍ ഓട്ടോ ടാക്‌സി; ‘കേരള സവാരി’ ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

പൊതുമേഖലയിലെ ഓണ്‍ലൈന്‍ ഓട്ടോടാക്‌സി സംവിധാനമായ കേരള സവാരി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നഗരസഭ പരിധിയിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുക. താമസിക്കാതെ മറ്റിടങ്ങളിലേയ്ക്കും വ്യാപിപ്പിക്കും. തിരുവനന്തപുരം നഗരസഭ പരിധിയിലെ 500 ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം ഇതിനോടകം നല്‍കിയിട്ടുണ്ട്. കേരള സവാരിയില്‍ സീസണല്‍ ആയ നിരക്ക് മാറ്റം ഉണ്ടാകില്ല. സര്‍വീസ് ചാര്‍ജ് 8 ശതമാനം മാത്രമാണ് ഈടാക്കുക. ഇത് മറ്റ് ഓണ്‍ലൈന്‍ ടാക്‌സി സംവിധാനത്തേക്കാള്‍ കുറവാണ്. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കിനൊപ്പം സര്‍വീസ് ചാര്‍ജ് […]

Kerala

സസ്പെൻഡ് ചെയ്ത പൊലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

ഇന്നലെ സസ്പെൻഡ് ചെയ്ത പൊലീസുദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ. ഗ്രേഡ്‌ എസ്.ഐ സാബുരാജനാണ് മെഡൽ ലഭിച്ചത്. മന്ത്രി പി. രാജീവിന്റെ യാത്രാറൂട്ടിൽ മാറ്റം വരുത്തിയതിനാണ് ഗ്രേഡ്‌ എസ്.ഐ സാബുരാജനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനെതിരെ സേനയിൽ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഉദ്യോഗസ്ഥന് അംഗീകാരം ലഭിക്കുന്നത്. മന്ത്രി പി. രാജീവിന് പൈലറ്റ് പോയ എസ് ഐയെ ഇന്നലെയാണ് കമ്മിഷണർ സസ്പെൻസ് ചെയ്തത്.  പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. മുഖ്യമന്ത്രിയുടെ 2022ലെ പൊലീസ് മെഡൽ സംസ്ഥാന പൊലീസ് സേനയിലെ […]