സിപിഐഎമ്മിന്റെ പലസ്തീൻ അനുകൂല റാലിയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച് മുസ്ലീം ലീഗ്. വിഷയം പാർട്ടി ചർച്ച ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കണോയെന്ന് നേതാക്കളുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം ട്വന്റഫോറിനോട് പറഞ്ഞു. (CPIM invites Muslim league to Palestine solidarity rally says pma salam) പലസ്തീൻ വിഷയത്തിൽ ആരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്നാണ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുടെ നിലപാട്. എന്നാൽ […]
Tag: palastine
കുടിയേറ്റ കലാപം; പലസ്തീന്‍ ജനതയ്ക്ക് മൂന്ന് ലക്ഷം ഡോളറിന്റെ സഹായവുമായി ഇസ്രായേല്‍
അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു പലസ്തീനി കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത കുടിയേറ്റക്കാരുടെ കലാപത്തിന് പിന്നാലെ പലസ്തീനികള്‍ക്ക് സഹായഹസ്തവുമായി ഇസ്രായേല്‍. 24 മണിക്കൂറിനുള്ളില്‍ മൂന്ന് ലക്ഷം ഡോളറാണ് പലസ്തീന് ഇസ്രായേല്‍ ജനത സമാഹരിച്ചുനല്‍കിയത്. ആക്രമണത്തില്‍ ഒരു പലസ്തീന്‍കാരന്‍ കൊല്ലപ്പെടുകയും മുന്നൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും കത്തിനശിക്കുകയും ചെയ്തു.(Israelis donate over 3lakh dollar for Palestinian) ആക്രമണത്തിന് തൊട്ടുപിന്നാലെ പലസ്തീനിലെ ആക്ടിവിസ്റ്റും ഇസ്രായേലി ലേബര്‍ പാര്‍ട്ടി അംഗവുമായ യായ ഫിങ്ക് ആണ് […]
ഗാസയിൽ തീപിടിത്തം; 10കുട്ടികൾ ഉൾപ്പെടെ 21 മരണം
പലസ്തീനിലെ ഗാസയില്‍ തീപിടിത്തത്തില്‍ 21 പേര്‍ മരിച്ചു. ജബലിയ അഭയാര്‍ത്ഥി ക്യാമ്പിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരില്‍ 10 കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഭയാര്‍ത്ഥി ക്യാമ്പിലെ വീട്ടില്‍ നിന്നും പാചക വാതകം ചോര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പലസ്തീന്‍ ആരോഗ്യവിഭാഗം വ്യക്തമാക്കി.മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ജറുസലേമിൽ ഇസ്രയേൽ പൊലീസുമായി ഏറ്റുമുട്ടൽ; 31 പലസ്തീൻ സ്വദേശികൾക്ക് പരുക്ക്
ഇസ്രയേൽ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ 31 പലസ്തീനികൾക്ക് പരുക്ക്. ജറുസലേമിലെ അൽ അഖ്സ പള്ളിയ്ക്ക് സമീപത്തുവച്ചാണ് ഏറ്റുമുറ്റലുണ്ടായത്. 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്. രണ്ട് പേരുടെ പരുക്ക് ഗുരുതരമാണ്. നൂറിലധികം ആളുകൾ കല്ലെറിഞ്ഞെന്ന് ഇസ്രയേൽ പൊലീസ് പറഞ്ഞു. 200ഓളം ആളുകളാണ് പൊലീസുമായി ഏറ്റുമുട്ടിയതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇവരിൽ ചിലർ കല്ലുകളെറിഞ്ഞു. രാവിലെ നടന്ന പ്രാർത്ഥനയക്ക് ശേഷമായിരുന്നു സംഭവം. ഇവരെ പിരിച്ചുവിടാൻ പൊലീസ് റബ്ബർ ബുള്ളറ്റുകളും സ്റ്റൺ ഗ്രനേഡുകളും പ്രയോഗിച്ചു. ഏറ്റുമുട്ടൽ ചിത്രീകരിച്ചുകൊണ്ടിരുന്ന മാധ്യമപ്രവർത്തകർക്ക് നേരെയും പൊലീസ് […]
പാലസ്തീൻ ജീവിതങ്ങളെ അടയാളപെടുത്തുന്ന അമീറ ഉൾപ്പെടെ ഇന്ന് ചലച്ചിത്രമേളയിൽ 15 സിനിമകൾ
ഈജിപ്ഷ്യൻ ചിത്രം അമീറ ഉൾപ്പെടെ 15 ചിത്രങ്ങൾ കൊച്ചി പ്രാദേശിക ചലച്ചിത്ര മേളയുടെ നാലാം ദിനമായ ഇന്ന് പ്രദർശിപ്പിക്കും. ചിക്കാഗോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച് മികച്ച അഭിപ്രായം നേടിയ അമീറ പാലസ്തീൻ ജീവിതങ്ങളെ അടയാളപെടുത്തുന്നു. ലോക സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. സ്വവർഗാനുരാഗികളായ രണ്ടു യുവാക്കൾ കുട്ടികളുടെ സംരക്ഷകരാകുന്ന ഉറുഗ്വൻ ചിത്രം ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ, ഇന്ത്യൻ ചിത്രം പെഡ്രോ, ഫ്രഞ്ച് ചിത്രം കാസബ്ലാങ്ക ബീറ്റ്‌സ്, സ്പാനിഷ് ചിത്രം പാരലൽ മദേഴ്‌സ്, ടർക്കിഷ് […]
ഇസ്രായേല്‍ ആക്രമണം മാനവികതക്കെതിരായ കുറ്റകൃത്യം: തുര്‍ക്കി
ഗാസയിലും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളിലും ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ മാനവികതക്കെതിരായ കുറ്റകൃത്യമാണെന്ന് തുര്‍ക്കി. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കുമ്പോഴാണ് തുര്‍ക്കി വിദേശകാര്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനിലെ സാധാരണ ജനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ നടത്തിയ അക്രമങ്ങള്‍ മാനവികതക്കെതിരായ കുറ്റകൃത്യമായി കണക്കാക്കണം. ഇതുപോലുള്ള അതിക്രമങ്ങള്‍ക്ക് യാതൊരു നീതീകരണവുമില്ല. അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശത്ത് മനുഷ്യാവകാശ സാഹചര്യങ്ങള്‍ വളരെ മോശമാണെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലൂത് കവുസോഗ്ലു പറഞ്ഞു. നിലവില്‍ ഫലസ്തീനില്‍ കാണുന്ന ഹൃദയഭേദകമായ കാഴ്ചകള്‍ക്ക് കാരണം അല്‍ അഖ്‌സ പള്ളിയിലും ശൈഖ് […]
വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വിജയം അവകാശപ്പെട്ട് ഹമാസ്
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വിജയം അവകാശപ്പെട്ട് ഗസ്സയില്‍ ഹമാസ്, ഇസ്‌ലാമിക് ജിഹാദ് പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനം. ആയിരങ്ങളാണ് ഫലസ്തീന്‍ പതാകയേന്തി വിജയചിഹ്നം ഉയര്‍ത്തി തെരുവിലിറങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഈജിപ്തിന്റെ മധ്യസ്ഥത അംഗീകരിച്ചാണ് വെടിനിര്‍ത്തലിന് തയ്യാറാണെന്ന് വ്യാഴാഴ്ച രാത്രി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ ഫലസ്തീന്‍ പോരാളി ഗ്രൂപ്പുകളും വെടിനിര്‍ത്തല്‍ അംഗീകരിക്കുകയായിരുന്നു. ഇത് തങ്ങളുടെ വിജയമാണെന്ന് മുതിര്‍ന്ന ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യ പറഞ്ഞു. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ […]
പലസ്തീനും ഇസ്രയേലും സംഘര്‍ഷങ്ങളില്‍ അയവുണ്ടാക്കാന്‍ തയാറാകണമെന്ന് ഇന്ത്യ
പലസ്തീന്‍- ഇസ്രയേല്‍ സംഘര്‍ഷങ്ങളില്‍ ഉടന്‍ അയവുണ്ടാക്കാന്‍ ഇരുവിഭാഗങ്ങളും തയാറാകണമെന്ന് ഇന്ത്യ. പലസ്തീന്‍- ഇസ്രായേല്‍ വിഷയം ചര്‍ച്ച ചെയ്ത യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലായിരുന്നു ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി എസ് തിരുമൂര്‍ത്തി രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. മലയാളിയായ സൗമ്യയുടെ മരണത്തിന് കാരണമായ റോക്കറ്റ് ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി വിമര്‍ശിച്ചു. ജറുസലേമിലെ സ്ഥിതിയില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. കിഴക്കന്‍ ജറുസലേമിലും പരിസരത്തുമുളള നിലവിലെ സ്ഥിതിയില്‍ മാറ്റം വരുത്താനുളള ഏകപക്ഷീയമായ നീക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം. ഇരുപക്ഷത്തോടും അങ്ങേയറ്റം […]
പെരുന്നാള്‍ ദിനത്തിലും ഗസ്സയെ ചോരയില്‍ മുക്കി ഇസ്രായേല്‍; കൊല്ലപ്പെട്ടവരുടെ എണ്ണം 69 ആയി
ഗസ്സക്ക് നേരെ ഇസ്രായേൽ സൈന്യം പെരുന്നാള്‍ ദിനത്തിലും ആക്രമണം തുടരുകയാണ്. കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 69 ആയെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇവരിൽ 17 പേര്‍ കുട്ടികളാണ്. എട്ട് പേര്‍ സ്ത്രീകളും. 400ഓളം പേർക്ക് പരിക്കേറ്റു. ഹമാസ് ഗസ്സ സിറ്റി കമാൻഡർ ബസ്സിം ഇസ്രായേല്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. ഹമാസിന്‍റെ ചില മുതിർന്ന നേതാക്കളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗസ്സ സിറ്റിയിലെ ടെൽ അൽ ഹവയിൽ ഗർഭിണിയും കുഞ്ഞും ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൂന്നാമത്തെ ഗസ്സ ടവർ ഇസ്രായേൽ മിസൈൽ […]
‘തീവ്രവലതുപക്ഷത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ മനസിലാക്കൂ, നിങ്ങൾ തെറ്റാണ് ചെയുന്നതെന്ന്..’ ഇസ്രായേലിനെതിരെ സ്വര ഭാസ്കർ
ഫലസ്തീനികൾക്കെതിരായി ഇസ്രായേൽ നടത്തുന്ന ആക്രമണത്തെയും അതിനെ പിന്തുണച്ചെത്തിയ ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തെയും രൂക്ഷമായി വിമർശിച്ച് നടിയും ആക്ടിവിസ്റ്റുമായ സ്വര ഭാസ്കർ. ഇന്ത്യയിലെ വലതുപക്ഷ ഗ്രൂപ്പുകൾ ഇസ്രായേലിനൊപ്പമാണെങ്കില്‍ തീര്‍ച്ചയായും ഇസ്രായേൽ എന്തോ വലിയ തെറ്റു ചെയ്യുന്നുണ്ടെന്ന് തന്നെയാണ് അർത്ഥമെന്ന് സ്വര ട്വീറ്റ് ചെയ്തു. ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയിലെ തീവ്ര വലതുപക്ഷ വിഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ ഇസ്രായേലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ബോളിവുഡ് താരത്തിന്റെ വിമർശനം. ‘പ്രിയപ്പെട്ട ഇസ്രായേല്‍… ഇന്ത്യയിലെ തീവ്ര വലതുപക്ഷം നിങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ […]