World

ഇമ്രാൻ ഖാൻ അറസ്റ്റിൽ

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പുറത്തുവച്ചാണ് ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്തതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഭൂമി ഇടപാടിലെ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാകിസ്താൻ സൈന്യത്തെ ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഇസ്ലാമാബാദിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത് പി ടി ഐ. പാക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്‌ഐആറുകളിൽ ജാമ്യം തേടാനാണ് ഇമ്രാൻ […]

Kerala

ഇന്ത്യയുമായി യുദ്ധസാധ്യതയെന്ന് പാകിസ്താൻ ആഭ്യന്തര മന്ത്രാലയം; പരാമർശം തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെടുന്ന സത്യവാങ്മൂലത്തിൽ

ഇന്ത്യയുമായി സമീപഭാവിയിൽ യുദ്ധസാധ്യതയെന്ന് പാക്കിസ്ഥാൻ ആഭ്യന്തരമന്ത്രാലയം. പഞ്ചാബ് പ്രവിശ്യയിൽ തെരഞ്ഞെടുപ്പ് നീട്ടണം എന്ന് ആവശ്യപ്പെടുന്ന സത്യവാങ്മൂലത്തിലാണ് പാകിസ്താൻ ആഭ്യന്തര മന്ത്രാലയത്തിന്റെ പരാമർശം. പാകിസ്ഥാൻ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം സമർപ്പിച്ചു. പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവാൽ ഭൂട്ടോ സർദാരി ഇന്ത്യയിൽ എത്താൻ ഇരിയ്ക്കുന്നതിനിടെയാണ് പാകിസ്താൻ ഇത്തരമൊരു കാര്യം സത്യവാങ്മൂലമായി കോടതിയെ അറിയിച്ചിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയതിനൊപ്പമാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ യുദ്ധ സാധ്യതാ വാദം. രാജ്യത്തെ രാഷ്ട്രീയ അസ്ഥിരത, വർധിച്ചുവരുന്ന ഭീകരവാദം എന്നിവയോടൊപ്പം ഇന്ത്യയുമായുള്ള യുദ്ധഭീഷണിയും തെരഞ്ഞെടുപ്പിന് തടസമെന്നാണ് ആഭ്യന്തര മന്ത്രാലയം സുപ്രിംകോടതിയിൽ […]

National

അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്ന് ഇന്ത്യ; പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി

ജി 20 വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പാകിസ്ഥാന്റെയും ചൈനയുടെയും എതിർപ്പ് തള്ളി ഇന്ത്യ. അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും യോഗങ്ങൾ പ്രഖ്യാപിച്ചത് പോലെ അവിടെ നടക്കുമെന്നും ഇന്ത്യ പറഞ്ഞു. ടൂറിസത്തെക്കുറിച്ചുള്ള ജി – 20 വർക്കിംഗ് ഗ്രൂപ്പ് യോഗം മെയ് 22, 24 തീയതികളിൽ ശ്രീനഗറിലാണ് നടക്കുക. ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം ജമ്മു കശ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ ആണ് പരിപാടിയിലൂടെ ഇന്ത്യയുടെ ലക്ഷ്യം. (arunachal jammu kashmir g20) അരുണാചൽ പ്രദേശിലെ […]

World

സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ ആദ്യ മുസ്ലീം തലവനായി ഹംസ യൂസഫ്

സ്കോട്ട്ലൻഡിലെ ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ നേതൃ തെരഞ്ഞെടുപ്പിൽ ഹംസ യൂസഫിന് ജയം. ഇതോടെ 37 കാരനായ ഹംസ യുകെയിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ ആദ്യത്തെ മുസ്ലീം നേതാവായി മാറി. ജയത്തിന് പിന്നാലെ സ്കോട്ട്ലൻഡിന് സ്വാതന്ത്ര്യം നൽകുമെന്ന് വിജയ പ്രസംഗത്തിൽ ഹംസ യൂസഫ് പറഞ്ഞു. എട്ട് വർഷത്തോളം പാർട്ടിയെ നയിച്ച നിക്കോള സ്റ്റർജൻ്റെ രാജിയെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്. രണ്ട് സ്‌കോട്ടിഷ് എംപിമാരെ പരാജയപ്പെടുത്തി, 52 ശതമാനം വോട്ട് നേടിയാണ് യൂസഫിന്റെ ജയം. ഹംസ ആദ്യത്തെ ദക്ഷിണേഷ്യൻ […]

Cricket

രണ്ടാം മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം; പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ

പാകിസ്താനെതിരെ ഐതിഹാസിക പരമ്പര വിജയവുമായി അഫ്ഗാനിസ്താൻ. ഇന്നലെ ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പാകിസ്താനെ ഏഴ് വിക്കറ്റിനു മറികടന്ന അഫ്ഗാൻ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഒരു കളി ബാക്കിനിൽക്കെ 2-0നു മുന്നിലെത്തി. ഇന്നലെ പാകിസ്താൻ മുന്നോട്ടുവച്ച 131 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്ഗാൻ ഒരു പന്തും ഏഴ് വിക്കറ്റും ബാക്കിനിൽക്കെ വിജയതീരമണഞ്ഞു. (afghanistan won pakistan t20) മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ച് യുവതാരങ്ങൾക്ക് അവസരം നൽകിയ പാകിസ്താന് രണ്ടാം മത്സരത്തിലും തിരിച്ചടിയായിരുന്നു ഫലം. അഫ്ഗാൻ […]

World

വിദ്വേഷ പ്രസംഗക്കേസില്‍ ഇമ്രാന്‍ ഖാന് താത്ക്കാലിക ആശ്വാസം; അറസ്റ്റ് ഉടന്‍ ഉണ്ടാകില്ല

വിദ്വേഷ പ്രസംഗക്കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് താത്ക്കാലിക ആശ്വാസം. കേസില്‍ പാകിസ്താനിലെ ഒരു ലോക്കല്‍ കോടതി പുറപ്പെടുവിച്ച ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ബലൂചിസ്താന്‍ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ ക്വറ്റ പൊലീസ് സംഘം ലാഹോറിലെത്തിയതിന് പിന്നാലെയാണ് ബലൂചിസ്താന്‍ ഹൈക്കോടതിയില്‍ നിന്നും ഇമ്രാന്‍ ഖാന് അനുകൂലമായ നിര്‍ദേശം വരുന്നത്. ഒരാഴ്ചയോളമായി ഇമ്രാനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചുവരികയായിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ സമം പാര്‍ക്കിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ പ്രവേശിക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു. എന്നാല്‍ നൂറുകണക്കിന് […]

World

ബലൂചിത്ഥാനിൽ സ്ഫോടനം; രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു

ബലൂചിത്ഥാനിലെ ഖുസ്ദാർ ജില്ലയിൽ റിമോട്ട് നിയന്ത്രിത സ്ഫോടനം. രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടു. സ്ഫോടനത്തിൽ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാകിസ്താൻ ആസ്ഥാനമായുള്ള ‘ഡോൺ’ എന്ന പത്രമാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. https://likevertising.com/r/p.html?f=flsmqahp&e=1258831385645https://likevertising.com/r/p.html?f=rxtlkshkm&e=1258831385645https://likevertising.com/r/p.html?f=izpyaum&e=1258831385645https://likevertising.com/r/p.html?f=byosyxavbtr&e=1258831385645 ഒരു പൊലീസുകാരൻ സംഭവസ്ഥലത്തും മറ്റൊരാൾ ഖുസ്ദാറിലെ ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലിൽ വച്ചും മരിച്ചതായി ഖുസ്ദാർ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) മുഹമ്മദ് ജാൻ സസോലി ഡോണിനോട് പറഞ്ഞു. സ്‌ഫോടന സ്ഥലത്ത് പൊലീസെത്തി പ്രദേശം വളഞ്ഞിരിക്കുകയാണ്. സ്ഥലത്ത് തെരച്ചിൽ നടക്കുകയാണെന്നും എസ്എച്ച്ഒ പറഞ്ഞു. […]

Cricket Sports

‘ഞാനാണ് ലോകത്തിലെ ഒന്നാം നമ്പർ താരം’; തനിക്ക് പിന്നിലാണ് കോലിയെന്ന് പാക് താരം ഖുറം മൻസൂർ

താനാണ് ലോകത്തിലെ ഏറ്റവും മികച്ച താരമെന്ന് പാകിസ്താൻ ക്രിക്കറ്റ് താരം ഖുറം മൻസൂർ. വിരാട് കോലി പോലും തനിക്ക് പിന്നിലാണെന്ന് ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ ഖുറം മൻസൂർ പറഞ്ഞു. ലിസ്റ്റ് എ ക്രിക്കറ്റ് കണക്കുകൾ മുൻനിർത്തിയാണ് ഖുറം മൻസൂറിൻ്റെ അവകാശവാദം. “ഞാൻ വിരാട് കോലിയുമായി സ്വയം താരതമ്യം ചെയ്യുകയല്ല. സത്യമെന്തെന്നാൽ, 50 ഓവർ ക്രിക്കറ്റിൽ ഞാനാണ് ലോകത്തിലെ ഏറ്റവും മികച്ച താരം. എനിക്ക് ശേഷമാണ് കോലി. ലിസ്റ്റ് എ ക്രിക്കറ്റിൽ എൻ്റെ കണക്കുകൾ കോലിയെക്കാൾ […]

Cricket Sports

2022ലെ ഐസിസി ഏകദിന ടീമിനെ പ്രഖ്യാപിച്ചു; ബാബർ അസം നായകൻ, 2 ഇന്ത്യൻ താരങ്ങളും ടീമിൽ

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച പുരുഷ ഏകദിന ടീമിനെ പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. പാക്ക് താരം ബാബർ അസമിനെയാണ് ക്യാപ്റ്റനായി ഐസിസി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം രണ്ട് ഇന്ത്യൻ താരങ്ങൾക്ക് മാത്രമേ ഈ ടീമിൽ ഇടം ലഭിച്ചിട്ടുള്ളൂ. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്കും സ്റ്റാർ ബാറ്റർ വിരാട് കോലിക്കും ടീമിൽ ഇടം ലഭിച്ചിട്ടില്ല. ശ്രേയസ് അയ്യരും മുഹമ്മദ് സിറാജുമാണ് ഈ വർഷത്തെ പുരുഷ ഏകദിന ടീമിൽ ഇടം നേടിയ രണ്ട് ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് […]

Cricket

ഉമ്രാൻ മാലിക് ഹാരിസ് റൗഫിനോളം മിടുക്കനല്ലെന്ന് പാകിസ്താൻ്റെ മുൻ താരം

ഇന്ത്യൻ പേസർ ഉമ്രാൻ മാലിക് പാകിസ്താൻ പേസർ പാക് പേസർ ഹാരിസ് റൗഫിനോളം മിടുക്കനല്ലെന്ന് പാകിസ്താൻ്റെ മുൻ താരം ആക്വിബ് ജാവേദ്. റൗഫിനോളം ഫിറ്റ്നസോ മിടുക്കോ ഉമ്രാന് ഇല്ല. ഏകദിനത്തിലെ ആദ്യ സ്പെല്ലും അവസാന സ്പെല്ലും പരിഗണിക്കുമ്പോൾ ഉമ്രാൻ്റെ വേഗത ഗണ്യമായി കുറയാറുണ്ടെന്നും ആക്വിബ് ജാവേദ് പറഞ്ഞു. “ഹാരിസ് റൗഫിനോളം ഫിറ്റ്നസോ മിടുക്കോ ഉമ്രാന് ഇല്ല. ഏകദിനം പരിഗണിക്കുമ്പോൾ ആദ്യ സ്പെല്ലിൽ ഉമ്രാൻ മാലിക്ക് 150 കിലോമീറ്റർ എറിയും. ഏഴാമത്തെയോ എട്ടാമത്തെയോ ഓവറുകൾ എറിയുമ്പോൾ 138 കിലോമീറ്ററായി […]