Kerala

ടി 20 ലോകകപ്പിൽ സെമി ഉറപ്പിച്ച്‌ പാകിസ്താൻ, സൂപ്പർ 12 പോരാട്ടത്തിൽ ഹാട്രിക് ജയം

ടി 20 ലോകകപ്പിൽ സൂപ്പർ 12 പോരാട്ടത്തിൽ ഹാട്രിക് ജയവുമായി പാകിസ്താൻ. അഫ്ഗാനിസ്ഥാനെതിരെ 5 വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടിയപ്പോൾ. പാകിസ്താൻ 6 പന്തും 5 വിക്കറ്റും ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. ജയത്തോടെ പാകിസ്താൻ സെമി ഫൈനൽ ഉറപ്പിച്ചു. ഫിനിഷർ’ റോളിലെ പുത്തൻ താരോദയമായി പാക്കിസ്ഥാൻ താരം ആസിഫ് അലിയാണ് അവസാന ഓവറുകളിൽ പാകിസ്താനെ വിജയത്തിലേക്ക് നയിച്ചത്. ടൂർണമെന്റിലെ രണ്ടാം […]

Cricket Sports

രക്ഷകനായി ആസിഫ് അലിയും ഷൊഐബ് മാലിക്കും; പാകിസ്താന് ആവേശജയം

ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ പാകിസ്താന് തുടർച്ചയായ രണ്ടാം ജയം. ന്യൂസീലൻഡിനെ കീഴടക്കിയാണ് പാകിസ്താൻ രണ്ടാം ജയം കുറിച്ചത്. കിവീസിനെ അഞ്ച് വിക്കറ്റിനാണ് പാകിസ്താൻ മറികടന്നത്. ന്യൂസീലൻഡ് മുന്നോട്ടുവച്ച 135 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മറികടന്നു. 33 റൺസെടുത്ത മുഹമ്മദ് റിസ്‌വാൻ പാകിസ്താൻ്റെ ടോപ്പ് സ്കോററായി. ന്യൂസീലൻഡിനായി ഇഷ് സോധി രണ്ട് വിക്കറ്റ് വീഴ്ത്തി. (pakistan won newzealand t20) പാകിസ്താൻ്റെ അതേ നാണയത്തിൽ ന്യൂസീലൻഡ് തിരിച്ചടിച്ചപ്പോൾ ബാബറിനോ […]

International

ഗ്രേ ലിസ്റ്റിൽ നിന്നും മാറ്റില്ല; പാകിസ്താന്റെ അപേക്ഷ തള്ളി എഫ്.എ.ടി.എഫ്

ഗ്രേ ലിസ്റ്റിൽ നിന്നും മാറ്റണം എന്ന പാകിസ്താന്റെ അപേക്ഷ തള്ളി എഫ്.എ.ടി.എഫ്. വിജയിച്ചത് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ സമ്മർദം. പാക്കിസ്ഥാൻ സ്വീകരിച്ച നടപടികൾ ഗ്രേലിസ്റ്റിൽ നിന്നും ഒഴിവാക്കാൻ പാകത്തിലുള്ളതല്ലെന്ന് എഫ്എടിഎഫ് പ്രസിഡന്റ് മാർക്കസ് പ്ലെയർ വ്യക്തമാക്കി. കനത്ത നിരാശയാണ് തിരുമാനം എന്ന് പാകിസ്താൻ. ( Pakistan continue to be in grey list ) മൂന്ന് ദിവസ്സത്തെ എഫ്.എ.ടി.എഫിന്റെ യോഗമാണ് ഗ്രേലിസ്റ്റിൽ നിന്നും മാറ്റണം എന്ന പാക്കിസ്ഥാന്റെ അപേക്ഷ അംഗികരിക്കേണ്ടെന്ന തീരുമാനം കൈകൊണ്ടത്. രാജ്യത്തെ ഭീകവാദികൾക്കും […]

India

ഇന്ത്യ- പാക് പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് യു.എൻ; അന്താരാഷ്ട്ര ഇടപെടൽ വേണ്ടെന്ന് ഇന്ത്യ

ടോൾ ബൂത്തിലെ കൗണ്ടറുകളിൽ ഒന്ന് പൂർണമായും തകർന്നു. ഗതാഗതത്തിനായി തുറന്ന് നൽകിയത്. വീതി കുറഞ്ഞ ട്രാക്കിലൂടെ കടന്ന് പോയപ്പോൾ അപകടം സംഭവിച്ചിരിക്കാം എന്നാണ് നിഗമനം. അതേസമയം ഇന്നലെ ഉദ്ഘാടനം കഴിഞ്ഞുള്ള യാത്രയിലും വാഹനങ്ങൾ കൂട്ടിയിടിച്ച് ബൈപ്പാസിൽ അപകടം ഉണ്ടായിരുന്നു. 2019ലും ആന്റോണിയോ ഗുട്ടറസ് ഇരു രാജ്യങ്ങൾക്കിടയിലെയും പ്രശ്ന പരിഹാരത്തിന് നിർദേശം നൽകിയിരുന്നു. നിർഭാഗ്യവശാൽ, അത് തന്നെയാണ് വീണ്ടും പറയാനുള്ളത് എന്നും യു.എൻ വക്താവ് പറഞ്ഞു. ”ഇതുവരെയും കാര്യങ്ങൾ ശെരിയായ ദിശയിൽ ചലിച്ച് തുടങ്ങിയിട്ടില്ല. ഇരു രാജ്യങ്ങളും ഒന്നിച്ച് […]

India

പാകിസ്താൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു

നാഗ്രോട്ട ഏറ്റുമുട്ടലിന്‍റെ പശ്ചാത്തലത്തിൽ പാകിസ്താൻ നയതന്ത്ര പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചു. ഏറ്റുമുട്ടലിൽ നാല് തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയിരുന്നു. അതിനിടെ കശ്മീരിലെ നൗഷേരയിൽ പാകിസ്താന്‍റെ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. തുടർച്ചയായ വെടിനിർത്തല്‍ കരാർ ലംഘനങ്ങളുടെ മറവിലൂടെ പാകിസ്താന്‍, ഭീകരരെ നുഴഞ്ഞു കയറ്റത്തിന് പിന്തുണക്കുന്നു എന്നാണ് കണ്ടെത്തല്‍. വ്യാഴാഴ്ച നഗ്രോട്ട ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 4 ജയ്ഷെ മുഹമ്മദ് ഭീകരരും ഇത്തരത്തില്‍ സാമ്പ വഴി എത്തിയതാണെന്ന് തെളിഞ്ഞിരുന്നു. ഭീകരരില്‍ നിന്നും […]

India National

ഭീകരാക്രമണ ഭീഷണി; രാജ്യത്തെ പ്രധാന നഗരങ്ങള്‍ അതീവ ജാഗ്രതയില്‍

ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി ഡല്‍ഹിയില്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങള്‍ അതീവ ജാഗ്രതയില്‍. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വന്‍ ഭീകരാക്രമണ പദ്ധതിയാണ് സുരക്ഷാസേന കഴിഞ്ഞ ദിവസം കശ്മീരില്‍ പരാജയപ്പെടുത്തിയത്.ഈ വര്‍ഷം 21 പ്രദേശവാസികളാണ് പാകിസ്താനിന്റെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ കശ്മീരില്‍ കൊല്ലപ്പെട്ടത്. അതിശൈത്യത്തിന്റെയും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളുടെയും മറവില്‍ ഭീകരര്‍ നുഴഞ്ഞുകയറുണ്ടെന്ന്സുരക്ഷസേന വ്യക്തമാക്കിരുന്നു. ഈ മാസം മാത്രം 37 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ശ്രീനഗര്‍, കശ്മീരിലെ പുല്‍വാമ, […]

India National

പാകിസ്താനും അഫ്ഗാനിസ്ഥാനും വരെ ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡിനെ നേരിട്ടുവെന് രാഹുല്‍ ഗാന്ധി

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് 19നെ കൈകാര്യം ചെയ്തുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയുടെ ആളോഹരി ജി.ഡി.പി ബംഗ്ലാദേശിനും താഴെപ്പോകുമെന്ന ഐ.എം.എഫിന്റെ വിലയിരുത്തൽ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമർശനം. ഇത് ബി.ജെ.പി സര്‍ക്കാരിന്റെ മറ്റൊരു നേട്ടമാണെന്നും രാഹുല്‍ പരിഹസിച്ചു. ഇന്ത്യയുടെ ജി.ഡി.പിയിൽ 10.3 ശതമാനം ഇടിവ് രേഖപ്പെടുത്തുമെന്നാണ് ഐ.എം.എഫിന്റെ റിപ്പോർട്ടിൽ പറയുന്നത്. പാകിസ്താന്റെ ജി.ഡി.പിയിൽ 0.4 […]

Cricket Sports

ധോണി വിരമിച്ചതിനാൽ താൻ ഇനി ക്രിക്കറ്റ് മത്സരങ്ങൾ കാണില്ലെന്ന് പാക് ആരാധകൻ ചാച്ച

മുൻ ഇന്ത്യൻ നായകൻ എംഎസ് ധോണി വിരമിച്ചതിനാൽ താൻ ക്രിക്കറ്റ് മത്സരങ്ങൾ കാണില്ലെന്ന് പ്രശസ്ത പാക് ആരാധകനായ മുഹമ്മദ് ബഷീർ ബോസായ്. ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചാച്ച ചിക്കാഗോ എന്നറിയപ്പെടുന്ന ഇദ്ദേഹം പാകിസ്താനിലെ കറാച്ചിയിലാണ് ജനിച്ചത്. ധോണിയുടെ കടുത്ത ആരാധകനായ ബഷീർ ഇന്ത്യ-പാകിസ്താൻ മത്സരങ്ങളിലെ സ്ഥിര സാന്നിധ്യമായിരുന്നു. അമേരിക്കയിലെ ചിക്കാഗോയിൽ ഒരു റെസ്റ്റോറൻ്റ് നടത്തുകയാണ് അദ്ദേഹം. “ധോണി വിരമിച്ചതിനാൽ ഞാനും വിരമിച്ചു. അദ്ദേഹം ഇല്ലാതെ ഞാൻ സ്റ്റേഡിയങ്ങളിലെത്തി മത്സരം കാണില്ല. എനിക്ക് അദ്ദേഹത്തെയും അദ്ദേഹത്തിന് എന്നെയും ഇഷ്ടമായിരുന്നു. കൊവിഡ് […]

Cricket Sports

എറിഞ്ഞൊതുക്കി പാകിസ്താൻ; ഇംഗ്ലണ്ട് 219നു പുറത്ത്

പാകിസ്താനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ട് 219നു പുറത്ത്. ഗംഭീരമായി പന്തെറിഞ്ഞ പാക് ബൗളർമാരാണ് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയത്. പാകിസ്താനായി യാസിർ ഷാ നാല് വിക്കറ്റെടുത്തു. 62 റൺസെടുത്ത ഒലി പോപ്പ് ആണ് ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോറർ. ജോസ് ബട്‌ലർ, സ്റ്റുവർട്ട് ബ്രോഡ് എന്നിവരും ഇംഗ്ലീഷ് സ്കോറിലേക്ക് നിർണായക സംഭാവനകൾ നൽകി. വാലറ്റത്തിൻ്റെ ചെറുത്തുനില്പാണ് ഇംഗ്ലണ്ടിനെ 200 കടത്തിയത്. പാകിസ്താൻ്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 326 റൺസിനു മറുപടിയുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറിൽ തന്നെ തിരിച്ചടി നേരിട്ടു. […]

Cricket Sports

അയോധ്യയിലെ ഭൂമിപൂജ; പിന്തുണച്ച് മുൻ പാക് സ്പിന്നർ

അയോധ്യയിൽ രാമക്ഷേത്രത്തിനുള്ള ഭൂമിപൂജയെ പിന്തുണച്ച് മുൻ പാക് സ്പിന്നർ ഡാനിഷ് കനേരിയ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് അദ്ദേഹം ഭൂമിപൂജയെ പിന്തുണച്ച് രംഗത്തെത്തിയത്. രണ്ട് ട്വീറ്റുകളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ലോകത്തിലെ മുഴുവൻ ഹിന്ദുക്കൾക്കും ചരിത്രപ്രാധാന്യമുള്ള ദിനമാണ് ഇതെന്ന് കനേരിയ തൻ്റെ ട്വീറ്റിൽ കുറിച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപായിരുന്നു അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തിയത്. ‘ഇന്ന് ലോകമെങ്ങുമുള്ള ഹിന്ദുക്കള്‍ക്ക് ചരിത്ര ദിനമാണ്. ഭഗവാന്‍ രാമന്‍ ഞങ്ങളുടെ ആരാധനാ മൂര്‍ത്തിയാണ്.’- ഒരു ട്വീറ്റിലൂടെ കനേരിയ പറഞ്ഞു. ‘ശ്രീരാമന്റെ ഭംഗി അദ്ദേഹത്തിന്റെ പേരിലല്ല, […]