Gulf

താമസസ്ഥലത്ത് വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് അംഗവും പാലക്കാട് തൃത്താല കൊപ്പം സ്വദേശിയുമായ തച്ചരക്കുന്നത്‌ അബ്ദുൾസലാം (52) ആണ് സലാലയിൽ മരിച്ചത്. നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽ നിന്നും വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. സുൽത്താൻ ഖാബൂസ് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

Gulf Kerala

ചൂണ്ടാമല സ്വദേശിനി ഒമാനിൽ വാഹനാപകടത്തിൽ മരിച്ചു

സന്ദർശക വിസയിൽ ഒമാനിൽ എത്തിയ പാലോട് കരിമൺകോട് ചൂണ്ടാമല തടത്തരികത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ സുചിത്ര (31) ഇബ്രിയിലെ മുർതഫയയിൽ വാഹനാപകടത്തിൽ മരിച്ചു. ഒരാഴ്ച മുൻപാണ് സുചിത്ര ഒമാനിലെത്തിയത്. മക്കൾ: ആദിനാഥ്, അനുഗ്രഹ. സുരേഷ്- ലളിതകുമാരി ദമ്പതികളുടെ മകളാണ്. മൃതദേഹം നടപടികൾക്കു ശേഷം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

World

വാഹനാപകടം: മലയാളി യുവാവ് ഒമാനില്‍ മരിച്ചു

മലയാളി യുവാവ് ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം പുനലൂര്‍ വിളക്കുടി സ്വദേശി ജിതിനാണ് മരിച്ചത്. 30 വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. മസ്‌കത്ത് അല്‍ഹെയില്‍ നോര്‍ത്ത് അല്‍ മൗജിനടുത്തുവച്ചാണ് ജിതിനെ വാഹനമിടിച്ചത്. രാജേന്ദ്രന്‍- മാലതി ദമ്പതികളുടെ മകനാണ്. ഒരു സഹോദരനുണ്ട്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Gulf

ഇന്ത്യന്‍ നഗരങ്ങളിലേക്ക് കൂടുതല്‍ സര്‍വീസുകളുമായി ഒമാന്‍ എയര്‍

മസ്‌കറ്റില്‍ നിന്ന് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ വര്‍ധിപ്പിച്ച് ഒമാന്‍ എയര്‍. കൊച്ചി, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് മസ്‌കറ്റില്‍ നിന്ന് ആഴ്ചയില്‍ 10 വീതം സര്‍വീസുകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ ഒക്ടോബര്‍ 29 വരെയുള്ള കാലയളവിലാണ് ഈ സര്‍വീസുകള്‍ ലഭ്യമാകുക. രാജ്യാന്തര വിപണികളില്‍ മികച്ച സേവനം നല്‍കുന്നതിനും അവധിക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുമുള്ള സമഗ്ര പദ്ധതികളുടെ ഭാഗമായാണ് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുന്നതെന്ന് ഒമാന്‍ എയര്‍ ഇന്ത്യന്‍ സബ്‌കോണ്ടിനന്റ് ആന്‍ഡ് ഏഷ്യ-പസഫിക് വൈസ് പ്രസിഡന്റ് സെയില്‍സ്, ഹമദ് […]

Gulf

ആശങ്കകള്‍ക്ക് വിരാമം: കൊവിഡ് വാക്‌സിനേഷന് ശേഷം ഹൃദയാഘാതം വര്‍ധിച്ചിട്ടില്ലെന്ന് ഒഎച്ച്എ

കൊവിഡ് പ്രതിരോധത്തിനായുള്ള വാക്‌സിനേഷന് ശേഷം രാജ്യത്തെ ഹൃദയാഘാത കേസുകള്‍ വര്‍ധിച്ചിട്ടില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍. വാക്‌സിനേഷന്‍ ഹൃദയാഘാതമുണ്ടാക്കുമെന്ന ആശങ്കകള്‍ക്ക് മറുപടിയായാണ് ഒഎച്ച്എ ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്‌സിനുള്‍പ്പെടെ എല്ലാ വാക്‌സിനും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാം. എന്നിരിക്കിലും വാക്‌സിന്‍ സ്വീകരിച്ചതുകൊണ്ട് ഹൃദയാഘാതം വര്‍ധിച്ചതിന് തെളിവുകളില്ലെന്ന് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ വ്യക്തമാക്കി. സമീപകാലത്ത് ഹൃദയാഘാതം മൂലം മരണമടഞ്ഞവരുടെ എണ്ണം ചൂണ്ടിക്കാട്ടി ഒരാള്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ഒമാന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇതിന് കൊവിഡ് വാക്‌സിനേഷനുമായി ബന്ധമുണ്ടെന്ന് തെളിവുകളില്ല. ഹൃദയാഘാതങ്ങളുടെ […]

UAE World

ആറുമാസത്തില്‍ കൂടുതല്‍ പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് തിരികെയെത്താൻ കഴിയില്ലെന്ന് ഒമാൻ

ആറുമാസത്തില്‍ കൂടുതല്‍ വിദേശത്ത് കഴിഞ്ഞ പ്രവാസികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവ് അവസാനിപ്പിച്ചു. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യം നിര്‍ത്തലാക്കിയിയതായും അധികൃതര്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഇളവുകൾ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.വിമാനസര്‍വീസുകള്‍ സാധാരണ നിലയിലാവുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്ത സാഹചര്യത്തില്‍ ആണ് ഇളവുകൾ ഒഴിവാക്കിയതെന്ന് റോയൽ ഒമാൻ പൊലീസ് സിവിൽ ഏവിയേഷൻ മന്ത്രാലയം സർക്കുലറിൽ അറിയിച്ചു . .നാട്ടിലിരുന്നുകൊണ്ട് ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും […]

International

രേഖകളില്ലാതെ കുടുങ്ങിയവര്‍ക്ക് ഒമാന്‍ വിടാനുള്ള സമയപരിധി നീട്ടി

ഒമാനിൽ മതിയായ രേഖകളില്ലാതെ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി മാര്‍ച്ച് 31 വരെ നീട്ടി. ഒമാന്‍ തൊഴില്‍ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങുന്നതിനുള്ള പദ്ധതി ഡിസംബർ 31 വരെ ആയിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പദ്ധതി മൂന്ന് മാസം കൂടി നീട്ടി നൽകിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ തൊഴിൽ വിപണിയുടെ ക്രമീകരണം […]

International

ഒമാനിൽ നിന്നും പ്രവാസികളുടെ മടക്കം തുടരുന്നു

ഒമാനിൽ നിന്നും പ്രവാസി മടക്കം തുടരുന്നു. ഈ വര്‍ഷം ഒമാൻ വിട്ടത് രണ്ടര ലക്ഷത്തിലേറെ പ്രവാസി തൊഴിലാളികള്‍ 2020- ൽ ജനുവരി മുതൽ നവംബർ വരെ രണ്ടര ലക്ഷത്തിലേറെ പ്രവാസികള്‍ ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സ്ഥതിതിവിവര കേന്ദ്രമാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2020ന്‍റെ തുടക്കത്തിൽ 17.12 ലക്ഷം വിദേശ തൊഴിലാളികളാണ് ഒമാനിൽ ഉണ്ടായിരുന്നത്. നവംബർ അവസാനം അത് 14.40 ലക്ഷമായി കുറഞ്ഞു. ബംഗ്ലാദേശ് സ്വദേശികൾ തന്നെയാണ് രാജ്യത്തെ വിദേശികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതലും. രണ്ടാമതുള്ള ഇന്ത്യക്കാരുടെ എണ്ണമാകെട്ട […]

Gulf

സൗദിക്ക് പിന്നാലെ ഒമാനും അതിർത്തികൾ അടച്ചു

സൗദിക്ക് പിന്നാലെ ഒമാനും അതിർത്തികൾ അടച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിർത്തികൾ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ചത്തേക്കാണ് അതിർത്തികൾ അടച്ചിടുന്നത്. സൗദി അറേബ്യ കര, നാവിക, വ്യോമ അതിര്‍ത്തികള്‍ നേരത്തെ അടച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് അടച്ചത്. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിന്റെ പുതിയ രൂപം വിവിധ രാജ്യങ്ങളില്‍ പടരുന്ന പശ്ചാത്തലത്തിലാണിതെന്നും രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും സുരക്ഷ മുന്‍നിര്‍ത്തിയാണിതെന്നും ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചു.

Travel World

ഒമാനിലേക്കുള്ള വിസ രഹിത പ്രവേശനം നിലവിൽ വന്നു

ഇന്ത്യക്കാർ അടക്കം 103 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഒമാനിലേക്ക് വിസാ രഹിത പ്രവേശനം അനുവദിക്കാനുള്ള തീരുമാനം നിലവിൽ വന്നു. പത്ത് ദിവസമായിരിക്കും ഒമാനിൽ തങ്ങാൻ അനുമതിയുണ്ടാവുക. വിസാ രഹിത പ്രവേശനം കർശന നിബന്ധനകളോടെയാകും നടപ്പിലാക്കുകയെന്ന് റോയൽ ഒമാൻ പൊലീസ് പാസ്പോർട്ട് ആന്റ് റെസിഡൻസ് വിഭാഗം കേണൽ അൽ സുലൈമാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പത്ത് ദിവസത്തിൽ കൂടുതൽ തങ്ങുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുകയും അധികമായി തങ്ങിയ ഓരോ ദിവസവും പത്ത് റിയാൽ എന്ന കണക്കിൽ പിഴ ഈടാക്കുകയും ചെയ്യും. […]