ട്വിറ്ററിലൂടെ ഓക്സിജന് വേണ്ടി അഭ്യർഥിച്ച യുവാവിനെതിരെ യു.പി പൊലീസ് ക്രിമിനൽ കേസെടുത്തു. ശശാങ്ക് യാദവ് എന്ന യുവാവിനെതിരെയാണ് അമേഠി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൃഹൃത്തിന്റെ മുത്തശ്ശിക്ക് അത്യാവശ്യമായി ഓക്സിജൻ എത്തിച്ച് നൽകാൻ സഹായിക്കണം എന്നായിരുന്നു ശശാങ്കിന്റെ ട്വീറ്റ്. നിരവധി പേർ ശശാങ്കിന്റെ ട്വീറ്റ് ഷെയർ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യു.പി പൊലീസിന്റെ നടപടി. ശശാങ്ക് ഓക്സിജൻ ക്ഷാമത്തിന്റെ പേരിൽ അഭ്യൂഹം പരത്തിയെന്നും ജനങ്ങൾക്കിടയിൽ ഭീതി ഉണ്ടാക്കാൻ ശ്രമിച്ചുവെന്നും ആരോപിച്ചാണ് കേസ്. യു.പി പൊലീസ് തന്നെയാണ് ട്വീറ്ററിലൂടെ […]
Tag: National
മഹാരാഷ്ട്രയില്‍ ആശുപത്രിയില്‍ തീപ്പിടിത്തം; മൂന്ന് രോഗികള്‍ വെന്തുമരിച്ചു
മഹാരാഷ്ട്രയിലെ താനെയില്‍ സ്വകാര്യ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ മൂന്ന് രോഗികള്‍ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മുംബ്ര പ്രദേശത്തുള്ള കൌസയിലെ പ്രൈം ക്രിട്ടികെയര്‍ ആശുപത്രിയില്‍ പുലര്‍ച്ചെ 3.40 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ആശുപത്രിയില്‍ കോവിഡ് രോഗികള്‍ ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. മൂന്ന് ഫയർ എഞ്ചിനുകളും അഞ്ച് ആംബുലൻസുകളും സ്ഥലത്തെത്തിച്ചതായും തീ കെടുത്തിയതായും അധികൃതർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേരടക്കം 20 രോഗികളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്. ആശുപത്രിയുടെ ഒന്നാം നിലയിലാണ് തീപ്പിടിത്തമുണ്ടായതെന്നും ചികിത്സയിലുണ്ടായിരുന്ന മൂന്ന് രോഗികള്‍ മരിച്ചതായും […]
അസമിലും ബംഗാളിലും ഭൂചലനം
അസമിലും വടക്കന്‍ ബംഗാളിലും ഭൂചലനം. ഇന്ന് രാവിലെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.4 രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയന്‍ സീസ്മോളജിക്കൽ സെന്‍റര്‍ വ്യക്തമാക്കി. ഭൂചലനമുണ്ടായതായി അസം ആരോഗ്യമന്ത്രി ഹിമന്ത വിശ്വ ശർമയും സ്ഥിരീകരിച്ചു. അസമില്‍ രണ്ട് തവണ ഭൂചലനമുണ്ടായി. നാഷണൽ സെന്‍റര്‍ ഓഫ് സീസ്മോളജി പറയുന്നതനുസരിച്ച്, റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രഭവസ്ഥാനം ആസാമിലെ തേജ്പൂരാണ്. രാവിലെ 7:51 നാണ് ആദ്യത്തെ ഭൂചലനം രേഖപ്പെടുത്തിയത്. തേസ്പൂരിൽ നിന്ന് 43 കിലോമീറ്റർ അകലെ പടിഞ്ഞാറ് കേന്ദ്രീകരിച്ചായിരുന്നു […]
ബിജെപിക്കാര്‍ പണം തന്നാല്‍ വാങ്ങിച്ചോ, പക്ഷേ വോട്ട് തൃണമൂലിന് ചെയ്യണം: മമത
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിക്കാര്‍ തന്നെ അപമാനിച്ചാല്‍ സഹിക്കും, ബംഗാളിനെ അപമാനിച്ചാല്‍ സഹിക്കില്ലെന്ന് മമത ബാനര്‍ജി വ്യക്തമാക്കി. വിക്ടോറിയ മെമ്മോറിയലില്‍ നടന്ന നേതാജി അനുസ്മരണ ചടങ്ങില്‍ ജയ് ശ്രീറാം, ജയ് മോദി വിളികള്‍ മുഴങ്ങിയതിനെ വിമര്‍ശിച്ചാണ് മമതയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയില്‍ ജയ് ശ്രീറാം മുഴങ്ങിയതോടെ പ്രസംഗിക്കാന്‍ മമത വിസമ്മതിച്ചു. കാപട്യം നിറഞ്ഞ പാര്‍ട്ടിയാണ് ബിജെപിയെന്ന് പറഞ്ഞ മമത വോട്ടര്‍മാരോട് അഭ്യര്‍ഥിച്ചതിങ്ങനെ- ബിജെപി നിങ്ങള്‍ക്ക് പണം […]
കേന്ദ്രത്തിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍; പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും
പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം തുടരുന്ന കര്‍ഷകര്‍ പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തും. കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന ഫെബ്രുവരി ഒന്നിന് മാര്‍ച്ച് നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കാല്‍നടയായി പാര്‍ലമെന്‍റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ നേതാവ് ദര്‍ശന്‍ പാല്‍ പറഞ്ഞു. നാളെ റിപബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പോവുകയാണ്. നിബന്ധനകളോടെയാണ് റാലിക്ക് പൊലീസ് അനുമതി നല്‍കിയത്. റിപബ്ലിക് ദിനത്തിലെ ഔദ്യോഗിക പരിപാടികൾക്ക് […]
പശ്ചിമ ബംഗാളിൽ പൊലീസ് വെടിവയ്പിൽ പ്രവർത്തകൻ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ബിജെപി
പശ്ചിമ ബംഗാളിൽ സർക്കാരിനെതിരെ ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് വെടിവയ്പിൽ പ്രവർത്തകൻ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി. തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിന് പുറത്ത് നടത്തിയ സമരത്തിനിടെയാണ് സംഭവം. പ്രതിഷേധം അക്രമാസക്തമാകുകയും പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്‌തെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി പ്രവര്‍ത്തകനായ ഉലന്‍ റോയ് എന്ന 50കാരന്‍ കൊല്ലപ്പെട്ടതായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച 12 മണിക്കൂര്‍ ബന്ദിന് ബിജെപി ആഹ്വാനം […]
ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ ഡിസംബറില്‍ ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി
ഓക്‌സ്ഫോഡ് സര്‍വകലാശാലയും ആസ്ട്രാസെനേക്കയും ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ കരാറെടുത്തിരിക്കുന്നത് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം ഇന്‍സ്റ്റിറ്റിയൂട്ടാണ്. 10 കോടി ഡോസാണ് ആദ്യഘട്ടമായി തയ്യാറാക്കുന്നത്. 2021 തുടക്കത്തിലോ പകുതിയിലോ ആയി രാജ്യത്ത് വ്യാപകമായി വാക്‌സിന്‍ വിതരണം ചെയ്യാനാണ് സെറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് ലക്ഷ്യം വെക്കുന്നത്. വാക്‌സിന് അടിയന്തര ലൈസന്‍സ് ലഭിക്കാത്ത സാഹചര്യം വരുകയോ, വാക്‌സിന്‍ പരീക്ഷണം ഡിസംബര്‍ മാസത്തിലേക്ക് നീളുകയോ ചെയ്താല്‍ വാക്‌സിന്‍ ഉപയോഗത്തിന് സജ്ജമാക്കണമെങ്കില്‍ ജനുവരി വരെ കാത്തിരിക്കേണ്ടി വരാം. ബ്രിട്ടണിലുളള വാക്‌സിന്‍ പരീക്ഷണവും […]
‘നമ്മുടെ സഹോദരിയാണ് കൊല്ലപ്പെട്ടത്, നീതി ഉറപ്പാക്കുന്നത് വരെ പോരാടും’ പ്രിയങ്ക ഗാന്ധി
ഉത്തർപ്രദേശിലെ ഹാഥ്റസില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് യുവതിക്ക് നീതി ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്‍റെ ഭാഗമായി ഡൽഹിയിലെ മഹാഋഷി വാൽമീകി ക്ഷേത്രത്തിൽ നടന്ന പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്ക. ‘ഞങ്ങളുടെ സഹോദരിയാണ് കൊല്ലപ്പെട്ടത്, അവള്‍ക്ക് നീതി ഉറപ്പാക്കുന്നത് വരെ ഞങ്ങള്‍ പോരാടും, നീതി ലഭിക്കുന്നത് വരെ ഞങ്ങൾ നിശബ്ദമായി ഇരിക്കാന്‍ ഉദ്ദേശിക്കുന്നില്ല’ പ്രാര്‍ഥനായോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു. ‘സർക്കാരിന്‍റെ ഭാഗത്ത് നിന്നും […]
ഹാഥ്റസ് ബലാല്‍സംഗ കൊല; ഇന്ത്യാ ഗേറ്റിന് മുന്നില്‍ പ്രതിഷേധത്തിനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്
ഇന്ത്യാ ഗേറ്റിന് മുന്നില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഭീം ആര്‍മി നേതാവ് കൂടിയായ ചന്ദ്രശഖര്‍ ആസാദ് അറിയിച്ചത്. ഹാഥ്റസില്‍ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പ്രതിഷേധത്തിനൊരുങ്ങി ചന്ദ്രശേഖര്‍ ആസാദ്. ഇന്ത്യാ ഗേറ്റിന് മുന്നില്‍ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് ഭീം ആര്‍മി നേതാവ് കൂടിയായ ചന്ദ്രശഖര്‍ ആസാദ് അറിയിച്ചത്. ഉത്തര്‍ പ്രദേശില്‍ ഇത്ര വലിയ ക്രൂരത അരങ്ങേറിയിട്ടും പ്രധാനമന്ത്രി ഒരു വാക്കു പോലും പ്രതികരിക്കുന്നില്ലെന്നും ആസാദ് […]
”നേരത്തേയും പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു”; പെണ്‍കുട്ടിയുടെ മരണമൊഴി പുറത്ത്
രണ്ടുപേരാണ് തന്നെ പീഡിപ്പിച്ചതെന്നും അമ്മയെ കണ്ടതോടെ ഇവരുടെ കൂടെയുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടുവെന്നും പെണ്‍കുട്ടിയുടെ അവസാന വീഡിയോയില്‍ പറയുന്നു ഹാഥ്റസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മരണമൊഴിയുടെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. ‘നേരത്തെയും തന്നെ പീഡിപ്പിക്കാന്‍ ശ്രമം നടന്നു, അന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. രണ്ട് പേരാണ് പീഡിപ്പിച്ചത്, അമ്മയെ കണ്ടതോടെ കൂടെയുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. സെപ്തംബര്‍ 22ന് പുറത്ത് വന്ന പെണ്‍ക്കുട്ടിയുടെ വീഡിയോയില്‍ പീഡനം നടന്നതായി പറഞ്ഞിട്ടും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. കേസില്‍ സി.ബി.ഐ […]