മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ എട്ടാം തീയതി പ്രഖ്യാപിച്ചേക്കും. ആരെയൊക്കെ എവിടയൊക്കെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ നേത്യതലത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. മുമ്പ് ഒരിക്കലും ഉണ്ടാകാത്ത തരത്തില്‍ സിറ്റിംഗ് എം.എല്‍.എമാരെ മാറ്റി, കൂടുതല്‍ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അവസരം നല്‍കുന്ന തരത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന ഉന്നതാധികാര സമിതി അംഗങ്ങളിലൊരാളായ സാദിഖലി തങ്ങള്‍ മലപ്പുറം ജില്ലയില്‍ നടത്തുന്ന ജാഥ ആറാം തീയതിയാണ് സമാപിക്കുക. ഏഴിന് ഉന്നതാധികാര സമിതി യോഗം കൂടി എട്ടിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് നിലവിലെ തീരുമാനം. സിറ്റിംഗ് എം.എല്‍.എമാരില്‍ എട്ടുപേര്‍ക്ക് […]
Tag: Muslim League
മുസ്ലീം ലീഗിലെ നാല് എംഎൽഎമാർ സിറ്റിങ് സീറ്റിൽ മത്സരിക്കും
മുസ്ലീം ലീഗിലെ നാല് എം.എൽ.എമാർ സിറ്റിങ് സീറ്റിൽ മത്സരിക്കും. പാറക്കൽ അബ്ദുല്ല, ടി.വി ഇബ്രാഹിം, പി അബ്ദുൽ ഹമീദ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ മണ്ഡലം മാറില്ല. പി.വി അബ്ദുൽവഹാബ് മത്സരിക്കുന്നില്ലെങ്കിൽ ഏറനാട് പി.കെ ബഷീർ തുടരും. അഞ്ച് എം.എൽ.എമാരുടെ മണ്ഡലം ഏതെന്ന് തീരുമാനമായില്ല. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ നിന്ന് മത്സരിച്ച എം.കെ മുനീർ ഇത്തവണ കൊടുവള്ളിയിൽ നിന്ന് മത്സരിക്കാനാണ് സാധ്യത.
വിജയരാഘവന് ബി.ജെ.പി നേതാവിന്‍റെ സ്വരമാണെന്ന് കെ.പി.എ മജീദ്
ന്യൂനപക്ഷ വർഗീയതാണ് ഏറ്റവും തീവ്രവർഗീയതയെന്ന വിജയരാഘവന്‍റെ പ്രസ്താവനക്കെതിരെ മുസ്‍ലിം ലീഗ്. സി.പി.എമ്മിന്‍റേത് നയവ്യതിയാനമാണ്. ബോധപൂർവ്വമാണ് വിജയരാഘവൻ ഈ പ്രസ്താവന നടത്തിയത്. വിജയരാഘവന് ബി.ജെ.പി നേതാവിന്‍റെ സ്വരമാണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പിഎ മജീദ് പറഞ്ഞു. ന്യൂനപക്ഷ വർഗീയതയാണ് ഏറ്റവും വലിയ വർഗീയതയെന്നും ഒരു വർഗീയതയ്ക്ക് മറ്റൊരു വർഗീയത കൊണ്ട് പരിഹാരം കാണാൻ കഴിയുമോ എന്നുമായിരുന്നു വിജയരാഘവന്റെ ഇന്നലത്തെ പ്രസ്താവന. വികസന മുന്നേറ്റ യാത്രയ്ക്ക് ഇന്നലെ കോഴിക്കോട് മുക്കത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുവെയാണ് വിജയരാഘവന്‍റെ ഭാഗത്ത് […]
മുസ്‍ലിം ലീഗിന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകും; ഇ.ടി മുഹമ്മദ് ബഷീര്‍
മുസ്‍ലിം ലീഗിന് ഇത്തവണ വനിതാ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. നേതൃതലത്തിൽ തീരുമാനം എടുത്ത് കഴിഞ്ഞുവെന്നും ഇനി നടപ്പിലാക്കിയാല്‍ മാത്രം മതിയെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ മീഡിയവണിനോട് പറഞ്ഞു. അധിക സീറ്റ് മലബാറില്‍ തന്നെ ആവശ്യപ്പെടുമെന്നും മധ്യതിരുവിതാംകൂറില്‍ അധിക സീറ്റ് കിട്ടിയിട്ട് കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വിലപേശുമ്പോള്‍ വര്‍ഗീയമായി ചിത്രീകരിക്കുമോയെന്ന പേടി ലീഗിനില്ലെന്നും കണ്ടറിഞ്ഞ് തന്നോളുമെന്ന് വിചാരിച്ചിരിക്കാനാവില്ല, അര്‍ഹമായത് ചോദിച്ച് വാങ്ങുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
കോഴിക്കോട് മുസ്‍ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്
കോഴിക്കോട് കിഴക്കന്‍ പേരാമ്പ്രയില്‍ മുസ്‍ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ജനലും ഭിത്തിയും ബോംബേറില്‍ തകര്‍ന്നു. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് മുസ്‍ലിം ലീഗ് ആരോപിച്ചു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം-ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന കിഴക്കന്‍ പേരാമ്പ്രയിലാണ് മുസ്‍ലിം ലീഗ് ഓഫീസിന് നേരെ ബോംബാക്രമണമുണ്ടായത്. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷമുണ്ടായ ആക്രമണത്തില്‍ ജനലും ഭിത്തിയും തകര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‍ലിം ലീഗ് പ്രകടനം നടത്തി. സമീപത്തുള്ള മുസ്‍ലിം ലീഗിന്‍റെ കൊടിമരണങ്ങളും നശിപ്പിച്ചിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് […]
ബംഗാളിലെ കോൺഗ്രസ് – സിപിഎം സഖ്യത്തിന് ഹൈക്കമാൻഡ് അംഗീകാരം
പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് – സിപിഎം സഖ്യത്തിന് ഹൈക്കമാൻഡ് അംഗീകാരം. ബംഗാളിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അധിര്‍ രഞ്ജന്‍ ചൌധരിയാണ് ഇക്കാര്യം അറിയിച്ചത്. ബംഗാളിലെ സഖ്യത്തിന് സിപിഎം കേന്ദ്രകമ്മറ്റി ഒക്ടോബറില്‍ അംഗീകാരം നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെ മതേതര പാര്‍ട്ടികളുമായി നിയമസഭാ തെരഞ്ഞെടുപ്പില്‍ സഹകരിക്കാനാണ് തീരുമാനിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസുമായി സഖ്യം വേണമെന്ന് സിപിഎം ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്രകമ്മറ്റി അനുമതി നല്‍കിയിരുന്നില്ല. ആ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 44 സീറ്റുകളിലും ഇടതുമുന്നണി 32 […]
കാഞ്ഞങ്ങാട്ടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെത് രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസ്
കാസര്‍ഗോഡ് കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെത് രാഷ്ട്രീയ കൊലപാതകം എന്ന് പൊലീസ്. യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഇര്‍ഷാദിന് എതിരെ പൊലീസ് കേസെടുത്തു. രണ്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് എതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മുസ്ലിം ലീഗെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐയും രംഗത്തെത്തി. തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് പ്രശ്‌നങ്ങള്‍ നടന്നിരുന്നതായി പൊലീസ് പറയുന്നു. അതേസമയം മരിച്ച അബ്ദുള്‍ റഹ്മാന്റെ മൃതദേഹം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് കാഞ്ഞങ്ങാട് നഗരസഭാ പരിധിയില്‍ ഇന്ന് […]
എം.സി കമറുദ്ദീനെതിരെ പാര്‍ട്ടി നടപടിയില്ല
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരെ മുസ്‍ലിം ലീഗില്‍ നടപടിയില്ല. കമറുദ്ദീന്‍ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് ലീഗ് ഉന്നതാധികാര സമിതി വിലയിരുത്തി. കോഴിക്കോട് ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുനമാനം. അതേസമയം കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എക്കെതിരെ രണ്ട് വഞ്ചനാ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ചന്ദേര, കാസര്‍കോട് എന്നീ പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസുകളില്ലെല്ലാം ജ്വല്ലറി എം.ഡി പൂക്കോയത്തങ്ങളും കൂട്ടുപ്രതിയാണ്. ജ്വല്ലറി എം.ഡി പൂക്കോയ തങ്ങളെന്ന് എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ […]
സംവരണ അട്ടിമറിക്കെതിരെ പ്രതിഷേധം ശക്തം; സംവരണ സമുദായങ്ങളുടെ അടിയന്തര യോഗം ഇന്ന്
മുന്നാക്ക സംവരണ വിഷയം ചര്‍ച്ച ചെയ്യാനായി സംവരണ സമുദായങ്ങളുടെ യോഗം ഇന്ന് ചേരും. വിവിധ സമുദായ സംഘടനകള്‍ക്കൊപ്പം മുസ്ലീം ലീഗ് നേതൃത്വവും യോഗത്തില്‍ പങ്കെടുക്കും.സംവരണ അട്ടിമറിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനുളള തീരുമാനം യോഗത്തിലുണ്ടാകും. സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിയ മുന്നോക്ക സംവരണം പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ അട്ടിമറിക്കുന്നതാണെന്നതാണ് മുസ്ലീം സംഘടന നേതൃത്വങ്ങളുടെ വിലയിരുത്തല്‍.കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന സംഘടനകളുടെ സംയുക്ത യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കാന്‍ തീരുമാനിച്ചിരുന്നു.ഇതിന്‍റ ഭാഗമായാണ് വിവിധ സംവരണ സമുദായങ്ങളുടെ അടിയന്തരയോഗം ഇന്ന് […]
‘വെള്ളാപ്പള്ളി നടേശന്റെ നിലപാട് ഗുരുനിഷേധം; ഉള്ളിലുറഞ്ഞ് കിടക്കുന്നത് വർഗീയത’: വിമർശിച്ച് മുസ്ലീം ലീഗ്
എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് രംഗത്ത്. ശ്രീനാരായണ വാഴ്‌സിറ്റി വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട വെള്ളാപ്പള്ളിയുടെ നിലപാടിനെതിരെയാണ് മുസ്ലീംലീഗ് രംഗത്തെത്തിയത്. വെള്ളാപ്പള്ളിയുടെ നിലപാട് ഗുരുനിഷേധമാണെന്നും ഉള്ളിലുറഞ്ഞ് കിടക്കുന്നത് വർഗീയതയാണെന്നും മുസ്ലീംലീഗ് പാർട്ടി മുഖപത്രമായ ചന്ദ്രികയിൽ എഴുതിയ മുഖപ്രസംഗത്തിൽ പറയുന്നു. ‘മുസ്ലീം പേരിനോട് ഓക്കാനമോ’ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് വേണ്ടിയുള്ള സർവകലാശാലയായിട്ടല്ല സംസ്ഥാന സർക്കാർ ഓപ്പൺ സർവകലാശാല സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ ശ്രീനാരായണ ഗുരുവിന്റെ […]