Kerala

ഒരു പ്രദേശമൊന്നാകെ ഉണർന്ന് പ്രവർത്തിച്ചു; 9 വയസുകാരിക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവൻ; അതിഥി തൊഴിലാളിയുടെ മകൾക്ക് തുണയായത് സമീപവാസികളുടെ സമയോചിത ഇടപെടൽ

ആലുവയിൽ ക്രൂരപീഡനത്തിനിരയായ അതിഥി തൊഴിലാളിയുടെ മകൾക്ക് തുണയായത് പ്രദേശവാസികളുടെ സമയോചിത ഇടപെടൽ. രാത്രി വൈകി ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് സമീപവാസിയായ സുകുമാരൻ ജനലിന് പുറത്തേക്ക് നോക്കിയത്. പെൺകുട്ടിയുമായി ഒരാൾ പോകുന്നതാണ് കണ്ടത്. സംശയം തോന്നിയ ഇയാൾ ഭാര്യയെ വിളിച്ചുണർത്തുകയും അയൽവാസികളെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ സുകുമാരനും മറ്റ് അയൽവാസികളായ ഷാജിയും അബൂബക്കറും ചേർന്നാണ് തെരച്ചിൽ ആരംഭിച്ചത്. ഇവരെല്ലാവരും ചേർന്ന് പെൺകുട്ടിയെ തെരഞ്ഞിറങ്ങുന്നതിനിടെയാണ് പെൺകുട്ടിയെ കണ്ടെത്തുന്നത്. തെരച്ചിലാരംഭിച്ച് 15-20 മിനിറ്റിനകം തന്നെ കുട്ടിയെ കണ്ടെത്തി. പെൺകുട്ടിയുടെ […]

HEAD LINES Kerala Latest news

ഇതര സംസ്ഥാന തൊഴിലാളികളെയുപയോഗിച്ച് പ്രാദേശിക ലഹരിസംഘങ്ങൾ, ക്രിമിനലുകളെ കണ്ടെത്തല്‍ പൊലീസിനും തലവേദന

കൊച്ചി: കണക്കെടുപ്പിനൊപ്പം ഇതരസംസ്ഥാന തൊഴിലാളികൾക്കിടയിലെ ക്രിമിനലുകളെ കണ്ടെത്തുക എന്നതാണ് പൊലീസിന് മുന്നിലെ നിലവിലെ വെല്ലുവിളി. ഇതര സംസ്ഥാന തൊഴിലാളികൾ പ്രതികളാകുന്ന കേസുകൾ കുത്തനെ ഉയരുമ്പോഴും ഇവരെ ഉപയോഗിച്ച് പ്രാദേശികമായി ലഹരി സംഘങ്ങളും വളരുകയാണ്. സർക്കാർ വകുപ്പുകൾ പരിശോധന നടത്തുമ്പോൾ പല സ്ഥാപനങ്ങളും തൊഴിലാളികളുടെ യഥാർത്ഥ കണക്കുകൾ മറച്ച് വയ്ക്കുന്നതും പ്രതിസന്ധിയാണ്. വലിയ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ പശ്ചാത്തലം തൊഴിലുടമയുടെ അഭ്യർത്ഥന പ്രകാരമുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വഴി മനസ്സിലാക്കാം. നിരവധി തൊഴിലാളികളുള്ള സ്ഥലത്ത് വിവരശേഖരണം വെല്ലുവിളിയാണ്. വിവിധ വകുപ്പുകളുടെ […]

Kerala Local

രജിസ്ട്രേഷനില്ല, ലൈസൻസില്ല, സംരംഭങ്ങളുമായി അതിഥി തൊഴിലാളികൾ, ജോലിക്ക് വീട്ടുകാർ; കണക്കെടുപ്പിൽ പാളി സംസ്ഥാനം

കൊച്ചി: അതിഥി തൊഴിലാളികള്‍ അതിഥി മുതലാളികള്‍ ആവുന്നതോടെ സംസ്ഥാന സര്‍ക്കാരിന്റെ കണക്കെടുപ്പുകളും പാളുന്നു. പരമ്പരാഗത തൊഴിൽ മേഖലകളിൽ നിന്നും പുതിയ തൊഴിൽ മേഖലകളിലേക്കും തൊഴിലാളികളുടെ ആവശ്യമേറിയതോടെയാണ് കേരളത്തിലേക്കുള്ള അതിഥി തൊഴിലാളികളുടെ ഒഴുക്ക് കൂടുന്നത്. തൊഴിൽ വകുപ്പിന്‍റെ കണ്ണെത്താത്ത ചെറിയ തൊഴിൽ മേഖലകളിലേക്കുള്ള അതിഥി തൊഴിലാളികളുടെ കടന്നുവരവാണ് സർക്കാരിന് കൃത്യമായ കണക്കെടുക്കുന്നതിന് തടസമാകുന്നത്. തൊഴിൽ തിരിച്ചുള്ള പഠനങ്ങൾക്കും കൃത്യമായ കണക്കില്ലായ്മ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. തൊഴില്‍ തേടി സംസ്ഥാനത്ത് എത്തിയ പല അതിഥി തൊഴിലാളികളും ഇന്ന് തൊഴിലാളിയല്ല. മറിച്ച് […]

Kerala

മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ക്ക് 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന്‍

അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് നടത്തും. ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി നാട്ടിലേയ്ക്ക് പോയ അതിഥി തൊഴിലാളികളില്‍ പലരും കേരളത്തിലേയ്ക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇവരില്‍ പലരും കോവിഡ് അണുബാധ കൂടുതലുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരായതിനാല്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. ഈ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികളും അവരുടെ തൊഴിലുടമകളും സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സംസ്ഥാന […]