മലപ്പുറത്ത് വിദ്യാർത്ഥിനികൾ മുങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വി ശിവൻകുട്ടി മലപ്പുറം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച് വകുപ്പുതല റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറോടും ആവശ്യപ്പെട്ടിട്ടുണ്ട്. മാതാപിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും മന്ത്രി. നിലമ്പൂർ കൽപകഞ്ചേരിയിൽ സ്ക്വാട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിനെത്തിയ കുട്ടികളാണ് കഴിഞ്ഞ ദിവസം മുങ്ങിമരിച്ചത്. കല്ലിങ്കൽ പറമ്പ് എംഎസ്എംഎച്ച്എസ്എസിലെ ആറാം ക്ലാസുകാരി ആയിഷ റിദ, ഒൻപതാം ക്ലാസുകാരി ഫാത്തിമ മുഹ്സിന […]
Tag: Malappuram
മലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി
മലപ്പുറം മാറഞ്ചേരിയിൽ നിന്ന് സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായതായി പരാതി. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15)മുഹമ്മദ് നസൽ (15) ജഗനാഥൻ (15) എന്നിവരെയാണ് കാണാതായത് . മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളാണ് മൂന്ന് പേരും. ബുധനാഴ്ച്ച വൈകുന്നേരം 5:30 മുതലാണ് കാണാതായത് എന്ന് ബന്തുക്കൾ ട്വൻറിഫറിനോട് പറഞ്ഞു . സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി. കുട്ടികൾ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിൽ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ […]
തുവ്വൂര്‍ കൊലപാതകം; വിഷ്ണു സുജിതയെ കൊലപ്പെടുത്തിയത് ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്
മലപ്പുറം തുവ്വൂരില്‍ കൃഷി വകുപ്പിലെ ഹെല്‍പ്പ് ഡെസ്‌ക് താല്‍ക്കാലിക ജീവനക്കാരി സുജിതയെ കൊലപ്പെടുത്തിയത് പ്രതി വിഷ്ണുവിന് സുജിതയുമായുള്ള ബന്ധം ഒഴിവാക്കാന്‍ കൂടിയെന്ന് പൊലീസ്. കൊലയ്ക്ക് ശേഷം അന്വേഷണം വഴി തിരിച്ചു വിടാന്‍ പല കഥകളും വിഷ്ണു നാട്ടില്‍ പ്രചരിപ്പിച്ചു. സുജിത തൃശൂരില്‍ ഉള്ള യുവാവിന് ഒപ്പം ഒളിച്ചോടി എന്ന് പ്രതി വിഷ്ണു പ്രചരിപ്പിച്ചു. ആഭരണം കവരാന്‍ എന്ന് സഹോദരങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തിയാണ് വിഷ്ണു കൊല നടത്തിയത്. സുജിതയെ ശ്വാസം മുട്ടിച്ച് കൊന്ന് കെട്ടി തൂക്കി മരണം ഉറപ്പാക്കി. […]
മലപ്പുറത്ത് രണ്ടര വയസുകാരൻ ചാണക കുഴിയിൽ വീണ് മരിച്ചു
മലപ്പുറം വാഴക്കാട് രണ്ടര വയസ്സുകാരൻ ചാണക കുഴിയിൽ വീണു മരിച്ചു.ആസാം സ്വദേശി ഹാരിസിന്റെ മകൻ അന്മോലാണ് മരിച്ചത്.ചീക്കോട് വാവൂർ എഎംഎൽപി സ്കൂളിന് സമീപമുള്ള പശു ഫാമിലെ ചാണകത്തൊഴുത്തിൽ രണ്ടര വയസുകാരന്‍ വീഴുകയായിരുന്നു. ഇന്ന് രാവിലെ 11 മണിയോടെയാണ് പശുത്തൊഴുത്തിന് സമീപമുള്ള കുഴിയിൽ കുട്ടി വീണത്. കുട്ടിയുടെ കരച്ചിൽ കേട്ട് മാതാപിതാക്കളും നാട്ടുകാരും ഓടിയെത്തി പെട്ടെന്ന് തന്നെ കരയിലേക്ക് കയറ്റി. പിന്നാലെ എടവണ്ണപ്പാറയിലെ ലൈഫ് കെയർ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല . പശു തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ […]
മഞ്ചേരിയിൽ ആയുധ പരിശീലന കേന്ദ്രം; പോപ്പുലർ ഫ്രണ്ടിന്റെ ‘ഗ്രീൻവാലി’ അക്കാദമിക്ക് പൂട്ടിട്ട് എൻഐഎ
മലപ്പുറം മഞ്ചേരിയിലെ പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രം എന്‍ഐഎ കണ്ടുകെട്ടി. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിലൊന്നാണ് മഞ്ചേരി ഗ്രീന്‍വാലി. മഞ്ചേരിയില്‍ പത്ത് ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രമാണിത്. ഈ കെട്ടിടം ആദ്യം പിഎഫ്ഐയില്‍ ലയിച്ച എന്‍ഡിഎഫിന്റെ കേഡറുകള്‍ ഉപയോഗിച്ചിരുന്നതെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗവും എന്നിവയെക്കുറിച്ചുള്ള പരിശീലന സെഷനുകള്‍ക്കായി പിഎഫ്ഐ ഈ കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിന് ശേഷം […]
മലപ്പുറത്ത് 15കാരനെ കാണാതായിട്ട് രണ്ട് വർഷം; പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം
മലപ്പുറം അരീക്കോട് വെറ്റിലപ്പാറയിൽ പതിനഞ്ചുകാരനെ കാണാതായിട്ട് രണ്ട് വർഷം പൂർത്തിയാകുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല. വെറ്റിലപ്പാറ സ്വദേശികളായ ഹസ്സൻ കുട്ടി -കദീജ ദമ്പതികളുടെ മകൻ മുഹമ്മദ് സൗഹാനെയാണ് കാണാതായത്.പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് കുടുംബം. 2021 ആഗസ്റ്റ് 14 ന് രാവിലെയാണ് വീട്ട് മുറ്റത്ത് നിന്ന് ഭിന്നശേഷിക്കരനായ മുഹമ്മദ് സൗഹാനെ കാണാതായത്.തുടർന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ഒരാഴ്ചയോളം വീടിന് സമീപത്തെ ചെക്കുന്ന് മലയിലും പരിസരത്തും തിരച്ചിൽ നടത്തി എങ്കിലും കണ്ടെത്താനായില്ല. അരീക്കോട് പൊലീസിന്റെ നേതൃത്വത്തിൽ […]
പിന്നാക്കം നിൽക്കുന്ന നാൽപ്പത് യുവതീയുവാക്കളുടെ വിവാഹസ്വപ്നം യാഥാർഥ്യമാക്കി പൂർവ വിദ്യാർഥിക്കൂട്ടായ്മ
പിന്നാക്കം നിൽക്കുന്ന നാൽപ്പത് യുവതീയുവാക്കളുടെ വിവാഹസ്വപ്നം യാഥാർഥ്യമാക്കി പൂർവ വിദ്യാർഥിക്കൂട്ടായ്മ. മലപ്പുറം പട്ടിക്കാട് ജാമിയ നൂരിയ്യ കോളജിലെ വിദ്യാർഥിക്കൂട്ടായ്മയായ ഓസ്‌ഫോജനയാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം വിവാഹം നീണ്ടുപോയ യുവതി യുവാക്കളാണ് പുതു ജീവിതത്തിലേക്ക് കടന്നത്. വധൂവരന്മാരെ മലപ്പുറം, പാലക്കാട്, വയനാട്, എറണാകുളം, നീലഗിരി ജില്ലകളിൽ നിന്നാണ് തിരഞ്ഞെടുത്തത്. പതിനെട്ട് മുസ്ലിം, രണ്ട് ഹിന്ദു വധൂവരന്മാരാണ് അവരവരുടെ മതാചാരപ്രകാരം വിവാഹിതരായത്. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത പ്രസിഡന്റ് […]
സൈക്കിൾ നിയന്ത്രണംവിട്ട് സ്കൂൾ ബസിനടിയിൽ; വിദ്യാർഥി അത്ഭുതകരമായി രക്ഷപെട്ടു
മലപ്പുറം കരുളായി കിണറ്റിങ്ങലില്‍ ഓടുന്ന സ്‌കൂള്‍ ബസിലേക്ക് സൈക്കിള്‍ ഇടിച്ച് കയറി. വിദ്യാര്‍ത്ഥിക്ക് പരുക്ക്. കരുളായി കെ.എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന ഭൂമിക്കുത്തുള്ള കോട്ടുപ്പറ്റ ആതിഥ്യനാണ് പരുക്കേറ്റത് .ബുധനാഴ്ച വൈകിട്ടാണ് സംഭവം. പാലങ്കര ഭാഗത്ത് നിന്ന് സൈക്കിളില്‍ വരുകയായിരുന്ന വിദ്യാര്‍ത്ഥി കരുളായി ഭാഗത്ത് നിന്ന് വരുന്ന സ്‌കൂള്‍ ബസിലേക്ക് ഇടിക്കുകയായിരുന്നു. പരുക്കേറ്റ ആതിഥ്യനെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. എതിർദിശയിലുള്ള ചെറിയ റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് വരികയായിരുന്ന കുട്ടിയുടെ സൈക്കിളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം. സൈക്കിളിൽ […]
അമരമ്പലം പുഴയിൽ 12കാരിയ്ക്കും മുത്തശ്ശിയ്ക്കുമായുള്ള തെരച്ചിൽ പുനരാരംഭിച്ചു
കാണാതായ രണ്ട് പേർക്കായി നിലമ്പൂർ അമരംബലം പുഴയിൽ തെരച്ചിൽ ആരംഭിച്ചു. ഇന്നലെ ഒഴുക്കിൽപെട്ട അമരമ്പലം സ്വദേശി സുശീല, കൊച്ചുമകൾ അനുശ്രീ എന്നിവർക്കായാണ് തെരച്ചിൽ ആരംഭിച്ചത്. ഇന്നലെ പുലർച്ചെയാണ് ഇവർ ഒഴുക്കിൽപെട്ടത്. ഇന്നലെ വൈകുന്നേരം 5:30 വരെ തെരച്ചിൽ നടത്തി അവസാനിപ്പിക്കുകയായിരുന്നു. ലർച്ചെ രണ്ടരയ്ക്കാണ് ഒരു കുടുംബത്തിലെ 5 പേർ അമരമ്പലം സൗത്ത് കടവിൽ ഇറങ്ങിയത്. അമ്മയും 3 മക്കളും മുത്തശ്ശിയുമാണ് പുഴയിൽ ഒഴുക്കിൽപ്പെട്ടത്. 3 പേർ രക്ഷപ്പെട്ടു.
മലപ്പുറത്ത് കനത്ത മഴ തുടരുന്നു; ഖനനത്തിനു നിയന്ത്രണം
മലപ്പുറത്ത് ഖനനത്തിന് നിയന്ത്രണം. ക്വാറികൾ ഉൾപെടെയുള്ള എല്ലാ ഖനനവും നിർത്തിവെക്കാൻ മലപ്പുറം ജില്ലാ കലക്ടർ ഉത്തരവിട്ടു. മഴ ശക്തമാക്കുന്ന പശ്ചത്തലത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. അതേസമയം, കല്ലാർകുട്ടി ഡാമിൻറെ ഒരു ഷട്ടർ കൂടി തുറന്നു. പുറത്തേക്ക് ഒഴുക്കി വിടുന്ന ജലത്തിൻ്റെ അളവ് കൂട്ടി. രണ്ടു ഷട്ടറും കൂടി 90 സെൻറീമീറ്റർ ആണ് തുറന്നിരിക്കുന്നത്. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന ജലത്തിൻറെ അളവ് കൂടിയതിനാലാണ് കൂടുതൽ ഒരു ഷട്ടർ കൂടി തുറന്നത്. സംസ്ഥാനത്ത് ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവധി. കോട്ടയം, ഇടുക്കി, […]