Kerala

മലപ്പുറത്ത് H1N1 സ്ഥിരീകരിച്ചു

മലപ്പുറത്ത് എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. മലപ്പുറത്ത് പതിമൂന്നുകാരന്റെ മരണകാരണം എച്ച് വൺ എൻ വണ്ണാണെന്ന് കണ്ടെത്തി. കുറ്റിപ്പുറം സ്വദേശി ദാസന്റെ മകൻ ഗോകുൽ ആണ് മരിച്ചിരുന്നത്. കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.  പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് എച്ച്1 എൻ1 ന്റെ ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് രോഗം കടുക്കാൻ സാധ്യതയുണ്ട്.

Kerala

വിവാഹസംഘത്തിൻ്റെ വാഹനം തടഞ്ഞുനിർത്തി മർദനം

മലപ്പുറം ചങ്ങരംകുളം കൂട്ടുപാതയിൽ വിവാഹസംഘത്തിൻ്റെ വാഹനം തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഇന്നലെ വൈകിട്ട് നാലരയോടെ ആകമണത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ചങ്ങരം കുളത്തെ വിവാഹത്തിൽ പങ്കെടുത്ത് തിരികെവന്ന സംഘത്തിനു നേരെയാണ് കാറിലെത്തിയ ആളുകൾ ആക്രമണം അഴിച്ചുവിട്ടത്. വാഹനത്തിലുണ്ടായിരുന്ന യുവാവിനെ വലിച്ചിറക്കി മർദിച്ചു എന്നാണ് പരാതി. വിവാഹവീട്ടിൽ നടന്ന വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. പൊലീസ് അന്വേഷണം ആരംഭിച്ചു.

Kerala

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; പിതാവിന് മൂന്ന് ജീവപര്യന്തം തടവ്

മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത മകളെ പലതവണ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം ശിക്ഷയും പിഴയും. മഞ്ചേരി പോക്സോ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. മൂന്ന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതിനൊപ്പം ആറ് ലക്ഷത്തിയൻപതിനായിരം രൂപ പിഴയും അടക്കണം. മദ്രസ അധ്യാപകനാണ് പ്രതി. Father who raped daughter gets three life sentences 2021 മാർച്ചിലാണ് ഈ കേസുമായി ബന്ധപ്പെട്ട് ആദ്യത്തെ സംഭവം നടക്കുന്നത്. മാതാവ് വീട്ടിലില്ലാതിരുന്ന സമയത്ത് മുറിയിൽ പഠിച്ചുകൊണ്ടിരുന്ന കുട്ടിയെ ഇയാൾ വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുയായിരുന്നു. […]

Kerala

കരിപ്പൂരില്‍ സ്വര്‍ണവേട്ട; ശരീര ഭാഗങ്ങളിലൊളിപ്പിച്ച ഒരു കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വേങ്ങര സ്വദേശി ഷംസുദ്ദീന്‍ (29) ആണ് പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.

Kerala

മലപ്പുറത്ത് നാലരക്കോടിയുടെ കുഴൽപ്പണം പിടികൂടി; രണ്ട് പേർ കസ്റ്റഡിയിൽ

മലപ്പുറം ജില്ലയിൽ നാലരക്കോടി രൂപയുടെ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിലായിട്ടുണ്ട്. രാവിലെയോടെയായിരുന്നു സംഭവം. കോഴിക്കോട് താമരശേരി സ്വദേശികളായ ഫിദ ഫഹദ്, അഹമ്മദ് അനീസ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. കാറിലായിരുന്നു ഇവർ പണം കടത്താൻ ശ്രമിച്ചത്. എന്നാൽ വാഹന പരിശോധനയ്‌ക്കിടെ പെരിന്തൽമണ്ണയിൽവച്ച് പിടിയിലകുകയായിരുന്നു.കാറിൽ രഹസ്യ അറ ഉണ്ടാക്കി അതിൽ ഒളിപ്പിച്ചായിരുന്നു പണം കടത്താൻ ശ്രമിച്ചത്. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. ഇത്രയും പണം എവിടെ നിന്നാണ് പ്രതികൾക്ക് […]

Kerala

താനൂരിൽ വിദ്യാർത്ഥി മരിച്ച സംഭവം; സ്കൂൾ ബസിനെതിരെ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി

മലപ്പുറം താനൂരിൽ സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സ്കൂൾ ബസിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യും. സ്കൂൾ വാഹനത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കാനും തീരുമാനിച്ചു. സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കാൻ കലക്റ്റർക്ക് ശുപാർശ നൽകും. ഇന്ന് മോട്ടോർ വാഹന വകുപ്പ് സ്കൂളിൽ പരിശോധന നടത്തും. ഇന്നലെയാണ് സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ചത്. താനൂര്‍ തെയ്യാല പാണ്ടിമുറ്റത്ത് ഉച്ചയ്ക്ക് […]

Kerala

മലപ്പുറം തിരുന്നാവായയിൽ നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ മാതാവിൻ്റെ അറസ്റ്റ് വൈകിയേക്കും

മലപ്പുറം തിരുന്നാവായ കന്മനത്ത് നവജാത ശിശുവിൻ്റെ കൊലപാതകത്തിൽ മാതാവിൻ്റെ അറസ്റ്റ് വൈകിയേക്കും.പ്രതി പോലീസുമായി സഹകരിക്കാത്ത സാഹചര്യത്തിൽ പ്രസവ രീതി ചോദിച്ച് അറിയാൻ ഇതുവരെ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. നാടിനെ നടുക്കിയ കൊലപാതകത്തിൽ പ്രതിയായ മാതാവിൻ്റെ അറസ്റ്റ് ഇനിയും വൈകിയേക്കും.കേസ് അന്വേഷിക്കുന്ന കൽപ്പകഞ്ചേരി പോലീസിനെ സംബന്ധിച്ചിടത്തോളം പ്രതിയെ അറസ്റ്റ് ചെയ്യാൻ ഇനിയും ഏറെ കടമ്പകൾ കടക്കണം. യുവതി പോലീസുമായി സഹകരിക്കാത്ത സാഹചര്യത്തിൽ പ്രസവം എങ്ങനെ നടന്നു എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. യുവതി നിലവിൽ പോലീസിന് നൽകിയ […]

Kerala

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

കാമുകനൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്ത് മരിച്ച നിലയിൽ. കൊലപ്പെടുത്തിയതെന്ന് സംശയം. കാമുകൻ ബഷീറിനെ വിഷം കഴിച്ച നിലയിൽ ഗുരുതരാവസ്ഥയിലും കണ്ടെത്തി. കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്സിൽ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലായിരുന്നു സൗജത്തിന്റെ മൃതദേഹമുണ്ടായിരുന്നത്. കൊലപാതമാണെന്നാണ് പൊലീസിന്റെ സംശയം. ഭ‍ര്‍ത്താവിനെ കൊന്ന കേസിൽ ഇവ‍ര്‍ക്കൊപ്പം കൂട്ടുപ്രതിയായ കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിലായ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Kerala

മലപ്പുറത്ത് കുറുക്കൻ്റെ കടിയേറ്റ് നാല് പേർക്ക് പരുക്ക്

മലപ്പുറത്ത് കുറുക്കൻ്റെ കടിയേറ്റ് നാല് പേർക്ക് പരുക്ക്. ചങ്ങരംകുളം ചിയ്യാനൂരിൽ കുറുക്കന്റെ കടിയേറ്റ് സ്ത്രീ ഉൾപ്പെടെ നാല് പേർക്കാണ് പരുക്കേറ്റത്. ചിയ്യാനൂർ കോട്ടയിൽ താഴത്താണ് സംഭവം ഉണ്ടായത്. പരുക്കേറ്റ നാലുപേരെയും തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. നെഞ്ചിലും ,വയറിലും, മുഖത്തും, കൈയ്ക്കുമാണ് കടിയേറ്റത്.

Kerala

മലപ്പുറത്ത് വീണ്ടും ഷെയർ മാർക്കറ്റ് തട്ടിപ്പ്; നാലംഘ സംഘം അറസ്റ്റിൽ

മലപ്പുറത്ത് വീണ്ടും ഷെയർ മാർക്കറ്റ് തട്ടിപ്പിൽ നാലംഘ സംഘം അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ്‌ അബ്ദുൽ ജബ്ബാർ, പെരിന്തൽമണ്ണ സ്വദേശി ഹുസൈൻ, ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്. നൂറിലധികം ആളുകൾ തട്ടിപ്പിന് ഇരയായതായി പൊലീസ് പറഞ്ഞു. ഒന്നേകാൽ കോടിയോളം രൂപ തട്ടിപ്പിലൂടെ സമാഹരിച്ചു. ഭവന നിർമ്മാണ പദ്ധതി എന്ന പേരിൽ മഞ്ചേരി കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്.