Kerala

അസം സ്വദേശിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മലപ്പുറം സ്വദേശി അറസ്റ്റിൽ

അസം സ്വദേശിയായ ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. മലപ്പുറം വണ്ടൂർ സ്വദേശി സൈതാലിക്കുട്ടിയാണ് (54) അറസ്റ്റിലായത്. ഒൻപത് വയസുള്ള കുട്ടിയെ ലോഡ്ജിൽ നിന്നും ഇറക്കി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതിയുടെ ഉടമസ്ഥതയിലുള്ള ലോഡ്ജിലായിരുന്നു അസം സ്വദേശികൾ താമസിച്ചിരുന്നത്. വണ്ടൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.

Kerala

വാക്കുതര്‍ക്കത്തിനിടെ മലപ്പുറത്ത് തൊഴിലാളി കൊല്ലപ്പെട്ട സംഭവം: ബംഗാള്‍ സ്വദേശി പിടിയില്‍

മലപ്പുറം ചിറയില്‍ അയനിക്കാട്ട് തര്‍ക്കത്തിനിടയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ട കേസില്‍ കൂടെ താമസിക്കുന്നയാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ബര്‍ധമാന്‍ സ്വദേശി മൊഹിദുല്‍ ഷെയ്ഖാണ് അറസ്റ്റിലായത്. വാക്കു തര്‍ക്കത്തിനിടെ കാദര്‍ അലി ഷെയ്ഖിനെ ഇയാള്‍ തലയ്ക്കു അടച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.  കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ കൊണ്ടോട്ടി തറയിട്ടാല്‍ റോഡരികിലായിരുന്നു സംഭവം. ഇതിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കാദര്‍ അലി ഷെയ്ഖും, മൊഹിദുല്‍ ഷെയ്ഖും താമസിച്ചിരുന്നത്. വിമാനത്താവളത്തിലെ സാറ്റലൈറ്റ് സ്റ്റേഷനുമായി ബന്ധപ്പെട്ട നിര്‍മാണ ജോലിക്ക് എത്തിയതാണ് തൊഴിലാളികള്‍. […]

Kerala

എട്ട് ദിവസം പിന്നിട്ടിട്ടും കണ്ടെത്താനായില്ല; മലപ്പുറത്ത് 19കാരനെ കാണാതായതിൽ ദുരൂഹത

മലപ്പുറം താനൂരിൽ പത്തൊമ്പതുകാരനെ കാണാതായതിൽ ദുരൂഹത. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് യുവാവിനെ കാണാതായത്. സംഭവം നടന്ന് എട്ട് ദിവസം പിന്നിട്ടിട്ടും യുവാവിനെ കണ്ടെത്താനാകാതെ പൊലീസ്. പിതാവ് ദേഷ്യപ്പെട്ടതിൽ മനംനൊന്താണ് യുവാവ് വീടുവിട്ടിറങ്ങിയതെന്നാണ് പ്രാഥമിക നിഗമനം. താനൂർ കമ്പനിപ്പടി പടിഞ്ഞാറ് വശം താമസിക്കുന്ന ചന്ദ്രശേഖരൻ, സുധ ദമ്പതികളുടെ മകനാണ് എപി ശ്രീഹരി. ലോട്ടറി കടയിൽ ജോലി ചെയ്തിരുന്ന യുവാവ് ഇക്കഴിഞ്ഞ ആറാം തീയതി കടയിൽ നിന്ന് നേരത്തെ ഇറങ്ങുന്നു. തുടർന്ന് വീട്ടിൽ വീടിന് സമീപത്ത് സുഹൃത്തുക്കൾക്കൊപ്പം ചിലവഴിക്കുന്നു. രാത്രി […]

Kerala

ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു

മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. ആക്രമണത്തിനിടെ പൊള്ളലേറ്റ ഭർത്താവ് വണ്ടൂർ സ്വദേശി ഷാനവാസ് ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ച ഫഷാന താമസിക്കുന്ന വീടിന്റെ ഓട് പൊളിച്ച് അകത്ത് കയറിയായിരുന്നു ഷാനവാസ് ആസിഡ് ആക്രമണം നടത്തിയത്.

Kerala

മലപ്പുറത്ത് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു

മലപ്പുറം തിരൂർക്കാട് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19) ആണ്‌ മരിച്ചത് . തിരൂർക്കാട് നസ്റ കോളജ് വിദ്യാർത്ഥിയാണ്. ഇന്നലെ നടന്ന കോളജ് തെരഞ്ഞെടുപ്പിൽ ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചിരുന്നു. തിരൂർക്കാട് ചവറോഡിൽ ഇന്നലെ വൈകിട്ട് ബൈക്ക് മറ്റൊരു ബൈക്കിൽ ഇടിച്ച് ആണ് അപകടമുണ്ടായത് .

Kerala

എൻ.എസ്.എസ് പരിപാടിക്കാണെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്കൂളിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

എൻ.എസ്.എസ് പരിപാടിക്കാണെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർത്ഥിനിയെ സ്കൂളിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിലാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. വാഴക്കാട് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ വൈദ്യ പരിശോധനയ്ക്കായി മഞ്ചേരി ഗവ. ജില്ലാ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

Kerala

കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപ്പന; മലപ്പുറത്ത് ഒരാൾ പിടിയിൽ

കാട്ടുപോത്തിനെ വേട്ടയാടി മാംസം വിൽപ്പന നടത്തിയ കേസിൽ ഒരാൾ പിടിയിൽ. മലപ്പുറം പാലേമാട് മുല്ലപ്പടി സ്വദേശി മുണ്ടശ്ശേരി ബീരാൻ (52) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ ഇന്ന് പുലർച്ചെയാണ് വീട്ടിൽ നിന്നും വനം വകുപ്പ് പിടികൂടിയത്. പടുക്ക ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ബീരാനും മറ്റ് എട്ടു പേരുമടങ്ങിയ സംഘം 2021 ഒക്ടോബറിലാണ് കാട്ടുപോത്തിനെ പിടിച്ചത്. മറ്റ് 8 പ്രതികളെ വനം വകുപ്പ് നേരത്തെ പിടികൂടിയിരുന്നു.

Kerala

12 വയസുകാരനെ തുടർച്ചയായി അഞ്ചു വർഷം പീഡിപ്പിച്ചു; മലപ്പുറത്ത് അധ്യാപകൻ അറസ്റ്റിൽ

തുടർച്ചയായി അഞ്ചു വർഷം സ്വന്തം വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ മലപ്പുറം നിലമ്പൂരിൽ അറസ്റ്റിൽ. പന്ത്രണ്ട് വയസുള്ള ആൺകുട്ടിയായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മലപ്പുറം നിലമ്പൂർ ചുങ്കത്തറ മാമ്പൊയിൽ സ്വദേശി പൊട്ടെങ്ങൽ അസൈനാർ (42) ആണ് നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. നിലമ്പൂരിലെ ഒരു ഗവൺമെന്റ് സ്കൂളിലെ അധ്യാപകൻ ആണ് അറസ്റ്റിലായ അസൈനാർ. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് പൊലീസ് നടപടി.

Entertainment

സസ്പെൻസും ത്രില്ലറും നിറഞ്ഞ് ‘ഇനി ഉത്തരം’: മനസു തുറന്ന് നിർമാതാക്കൾ

സസ്‌പെന്‍സ് നിറച്ച സ്ത്രീകേന്ദ്രീകൃതമായ പോസ്റ്ററുകളും ട്രെയിലറുകളും ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ഇനി ഉത്തരം. സിദ്ധാര്‍ത്ഥ് മേനോനും അപര്‍ണ ബാലമുരളിയും പ്രധാനകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം സുധീഷ് രാമചന്ദ്രന്‍ ആണ്. എ ആന്‍ഡ് വി എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ വരുണ്‍രാജ്, അരുണ്‍ രാജ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ജ്വല്ലറി, ടെക്‌സ്‌റ്റൈല്‍, ഓട്ടോമൊബൈല്‍, ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ ബിസിനസ് മേഖലകളില്‍ ചുവടുറപ്പിച്ച ശ്രീവത്സം ഗ്രൂപ്പ് ഇതാദ്യമായാണ് എ ആന്‍ഡ് വി എന്റര്‍ടെയിന്‍മെന്‍സിലൂടെ സിനിമാ നിര്‍മാണ മേഖലയിലേക്ക് എത്തുന്നത്. ‘ഇനി […]

Education

മലപ്പുറത്ത് ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ; 18 സ്ഥലങ്ങളിൽ പൊലീസ് പരിശോധന

മലപ്പുറത്ത് ആറ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ. തിരൂർ, പെരുമ്പടപ്പ് മേഖലയിൽ നിന്നാണ് അറസ്റ്റ്.18 സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. ഹർത്താലുമായി ബന്ധപ്പെട്ട് ആക്രമണം നടത്തിയ പി എഫ് ഐ, എസ്ഡിപി ഐ പ്രവർത്തകരെയാണ് പിടികൂടിയത്. പൊന്നാനിയിൽ നിന്നും പി എഫ് ഐ പൊന്നാനി മുൻസിപ്പൽ ജോ.സെക്രട്ടറി ഫൈസൽ റഹ്മാൻ, കുഞ്ഞൻബാവ, കുഞ്ഞിമുഹമ്മദ് എന്നിവർ അറസ്റ്റിലായി. തിരൂരിൽ നിന്നും എസ് ഡി പിഐ പ്രവർത്തനായ കാസിം അറസ്റ്റിലായി. കൂടാതെ ഹർത്താലിൽ ലോറി തകർത്ത സംഭവത്തിൽ പെരുമ്പടപ്പിൽ നിന്നും […]