കുവൈത്തില്‍ പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണ് പ്രവാസി മരിച്ചു. ഇന്ത്യക്കാരനായ പ്രവാസിയാണ് മരിച്ചത്. ഉയരമുള്ള കെട്ടിടത്തില്‍ നിന്ന് വീണാണ് അപകടമുണ്ടായത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രവാസിയെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മിന അബ്ദുള്ള പ്രദേശത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടത്തില്‍ നിന്നാണ് പ്രവാസി വീണത്. ആഭ്യന്തര മന്ത്രാലയത്തിലെ ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചതിന് പിന്നാലെ കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്
Tag: kuwait
കാര്‍ബണ്‍ രഹിത നഗരം സ്ഥാപിക്കാന്‍ കുവൈറ്റ്
പൂര്‍ണമായും എക്‌സ് സീറോ (കാര്‍ബണ്‍ രഹിത) നഗരമാകാനൊരുങ്ങി കുവൈറ്റ്. കുവൈറ്റിന്റെ എക്സ്-സീറോ പദ്ധതി ലോകത്തിലെ ഏറ്റവും വലുതും മേഖലയിലെ ആദ്യത്തേതുമായിരിക്കുമെന്നാണ് റിപ്പോർട്ട്. എക്‌സ് സീറോ എന്ന് പേരിട്ട ഹരിത നഗരത്തില്‍ ഒരു ലക്ഷം പേര്‍ക്ക് താമസിച്ച് ജോലി ചെയ്യാനാകും. ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക വിഭാഗങ്ങളുണ്ടാകും. ആശുപത്രികള്‍, നക്ഷത്ര ഹോട്ടല്‍, താമസ സമുച്ചയങ്ങള്‍, റിസോര്‍ട്ടുകള്‍, പാര്‍ക്കുകള്‍, കളിക്കളങ്ങള്‍, എന്നിവയെല്ലാം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായിരിക്കും. പാഴ് വസ്തുക്കള്‍ സംസ്‌കരിച്ച് പുനരുപയോഗിക്കാന്‍ കഴിയുന്ന ഉല്‍പ്പന്നങ്ങളാക്കി മാറ്റുന്ന സംവിധാനവും നഗരത്തിലുണ്ടാകും. കാറുകളുടെ […]
കുവൈറ്റില്‍ ആസാദി കാ അമൃത് മഹോത്സവ കാമ്പയിനിന് തുടക്കം
കുവൈറ്റില്‍ ഇന്ത്യന്‍ എംബസിയുടെ ആസാദി കാ അമൃത് മഹോത്സവ കാമ്പയിനിന് തുടക്കമായി. കാമ്പയിനിന്റെ ഭാഗമായി ഇന്ത്യാ-കുവൈറ്റ് സൗഹൃദം പ്രമേയമാക്കുന്ന ബസ് കാമ്പയിന്‍ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ ഫഌഗ് ഓഫ് ചെയ്തു. ആസാദി കാ അമൃത് മോഹത്സവത്തിന്റെയും ഇന്ത്യാ കുവൈറ്റ് ഡിപ്ലോമാറ്റിക് റിലേഷന്റെ 60ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യാ കുവൈറ്റ് സൗഹൃദം പ്രമേയമാക്കുന്നതാണ് ബസ് കാമ്പയിന്‍. ഇന്ത്യന്‍ സ്ഥാനപതി സിബി ജോര്‍ജ്, മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ഫോറിന്‍ മിഡിയ റിലേഷന്‍സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്നിവര്‍ ചേര്‍ന്നാണ് […]
കുവൈത്ത് മനുഷ്യകടത്ത്; പരാതി നൽകാത്ത യുവതികൾക്കും പണം വാഗ്ദാനം ചെയ്തു; നീക്കം കൂടുതൽ കേസുകൾ വരാതിരിക്കാൻ
കുവൈത്ത് മനുഷ്യകടത്തിൽ ഇരകളെ സ്വാധിനിക്കാൻ ശ്രമം. പരാതി നൽകാത്ത യുവതികളെ ഫോണിൽ ബന്ധപ്പെട്ടാണ് പണം വാഗ്ദാനം ചെയ്തത്. പ്രധാന പ്രതിക്കെതിരെ കൂടുതൽ കേസുകൾ വരാതിരിക്കാനാണ് ശ്രമമെന്നാണ് ഇരകളുടെ ആരോപണം. കുവൈത്തിലെ മനുഷ്യകടത്ത് സംഘത്തിൽ നിന്നും രക്ഷപ്പെട്ട തിരുവനന്തപുരം, കൊല്ലം സ്വദേശികളുടെ ഫോണിലേക്കാണ് പണം വാഗ്ദാനം ചെയ്ത് കോളുകൾ വന്നത്. കേസിലെ പ്രധാന പ്രതിയായ കണ്ണൂർ സ്വദേശി മജീദ് പാവമാണെന്നും പരാതി നൽകരുതെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. പ്രതിഫലമായി ജോലി ചെയ്ത് ലഭിക്കാനുള്ള രണ്ട് മാസത്തെ പണം നൽകാമെന്നും വാഗ്ദാനം […]
‘ഷൂ ഇട്ട് ദേഹത്ത് ചവിട്ടി, തലയിൽ വെള്ളമൊഴിച്ചു’; കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ ഒരു പരാതി കൂടി
കുവൈറ്റ് മനുഷ്യക്കടത്ത് കേസിൽ കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനിൽ മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്തു. കൊച്ചി സ്വദേശിനിയുടെ പരാതിയിൽ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ മുഖ്യ പ്രതിയായ മജീദ് ഏജന്റുമാരായ അജു , ആനന്ദ് എന്നിവർക്കെതിരെയാണ് പരാതി. കുവൈത്തിൽ നാലിടങ്ങളിലായി അടിമവേല ചെയ്യേണ്ടി വന്നുവെന്ന് യുവതി ട്വന്റിഫോറിനോട് പറഞ്ഞു. രക്ഷപ്പെടാൻ അമ്പതിനായിരം രൂപ നൽകിയെന്നും ഭീഷണി ഭയന്നാണ് ഇത്രയും നാൾ പരാതി നൽകാത്തതെന്നും പരാതിക്കാരി വ്യക്തമാക്കി. ‘അറബിയുടെ വീട്ടിൽ അഞ്ച് ദിവസമായപ്പോഴേക്കും അവശയാകുന്ന രീതിയിലായിരുന്നു […]
ഉച്ചവിശ്രമ നിയമം ലംഘിച്ചു; കുവൈറ്റില്‍ 50ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു
കുവൈറ്റില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചതിനെ തുടര്‍ന്ന് 50 ലധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു. മാന്‍പവര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന ജോലികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയാണ് നിയമം പ്രാബല്യത്തില്‍ വന്നത്. രാജ്യത്ത് ചൂട് കൂടിയ സാഹചര്യത്തില്‍ പകല്‍ 11 മണി മുതല്‍ വൈകുന്നേരം 4 മണി വരെ തുറസായ സ്ഥലങ്ങളില്‍ ജോലി ചെയ്യരുതെന്നുള്ള നിര്‍ദേശം നല്‍കിയിരുന്നു. മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാനും അതോറിറ്റിയും മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്. അധികൃതര്‍ പരിശോധന ശക്തമാക്കും. […]
വാക്സിൻ എടുത്തവർക്ക് പിസിആർ വേണ്ട
യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കു പോകുന്നവർ കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ ഇനി യാത്രയ്ക്കു മുൻപുള്ള പിസിആർ ടെസ്റ്റ് വേണ്ട.എന്നാൽ വാക്സിൻ എടുക്കാത്തവർ യാത്രയ്ക്ക് 72 മണിക്കൂറിനകമുള്ള പിസിആർ ടെസ്റ്റ് ഹാജരാക്കണമെന്ന നിബന്ധന തുടരും. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്കു പിസിആർ ടെസ്റ്റ് വേണ്ട. വാക്സിൻ സർട്ടിഫിക്കറ്റ് എയർ സുവിധ പോർട്ടലിൽ അപ് ലോഡ് ചെയ്യണം. രോഗലക്ഷണമുള്ളവരെ വിമാനത്താവളത്തിൽ പരിശോധനയ്ക്കു വിധേയരാക്കും. അതേസമയം യുഎഇ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കു മാത്രം പിസിആർ ടെസ്റ്റ് നിബന്ധന തുടർന്നതു വൻ […]
ഇന്ത്യയിൽ നിന്നുള്ളവർക്കുള്ള പ്രവേശനവിലക്ക് പിൻവലിച്ച് കുവൈത്ത്
ഒന്നരവർഷത്തോളമായി കുവൈത്തിലേക്ക് മടങ്ങാനാകാതെ കുടുങ്ങിയ മലയാളികളടക്കം ഇന്ത്യക്കാർക്ക് ആശ്വാസം. ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിക്കുന്നു. ഈമാസം 22 മുതല്‍ കുവൈത്ത് അംഗീകരിച്ച വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് രാജ്യത്തേക്ക് മടങ്ങാം. കുവൈത്ത് അംഗീകൃത വാക്സിൻ സ്വീകരിച്ച താമസ വീസക്കാർക്കുമാത്രമായിരിക്കും ആദ്യഘട്ടത്തില്‍ പ്രവേശനാനുമതി. ഫൈസർ, ഓക്സ്ഫഡ് അസ്ട്രാസെനക , മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. കൊവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്കും പ്രവേശനാനുമതിയുണ്ട്. അതേസമയം സിനോഫാം, സ്പുട്നിക് ഉൾപ്പെടെ അംഗീകരിച്ചിട്ടില്ലാത്ത വാക്സിൻ സ്വീകരിച്ചവർ മൂന്നാമത്തെ […]
കുവെെത്തില്‍ ഗാര്‍ഹിക തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു
ഡൊമസ്റ്റിക് വിസ അനുവദിക്കുന്നത് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്ന് റിക്രൂട്മെന്റ് ഓഫീസുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാകുന്നു. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ പേർ സ്വദേശങ്ങളിലേക്കു മടങ്ങിയതും വിസ നടപടികൾ നിർത്തിവെച്ചതുംആണ് ക്ഷാമത്തിന് കാരണം. ഡൊമസ്റ്റിക് വിസ അനുവദിക്കുന്നത് എത്രയും പെട്ടെന്ന് പുനരാരംഭിക്കണമെന്നു റിക്രൂട്മെന്റ് ഓഫീസുകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. വീട്ടുജോലിക്കാരെ കിട്ടാനില്ലാത്ത അവസ്ഥയാണ് രാജ്യത്തെന്നു ഡൊമസ്റ്റിക് ലേബർ റിക്രൂട്ട്‌മെന്റ് ഓഫീസ് യൂണിയൻ മേധാവി ഖാലിദ് അൽ ദഖ്നാൻ പറഞ്ഞു. ക്ഷാമം മുതലെടുത്തു അനധികൃത ഏജന്റുമാർക്ക് വൻതുക കൊടുത്തു […]
കുവൈത്തിൽ സര്‍ക്കാര്‍ മേഖലയില്‍ നിന്നും കൂടുതല്‍ പ്രവാസികളെ ഒഴിവാക്കുന്നു
മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ലീഗൽ തസ്തികകൾ വഹിക്കുന്നവരെയാണ് പിരിച്ചു വിടുന്നത്. ഒഴിവു വരുന്ന തസ്തികകളിൽ കുവൈത്തികളെ നിയമിക്കാനാണ് തീരുമാനം. കുവൈത്തിൽ പൊതുമരാമത്തു മന്ത്രാലയത്തിൽ നിന്നും നാനൂറു വിദേശികളെ കൂടി ഒഴിവാക്കുന്നു. മന്ത്രാലയത്തിന് കീഴിലെ വിവിധ വകുപ്പുകളിൽ അഡ്മിനിസ്‌ട്രേറ്റീവ് ലീഗൽ തസ്തികകൾ വഹിക്കുന്നവരെയാണ് പിരിച്ചു വിടുന്നത്. ഒഴിവു വരുന്ന തസ്തികകളിൽ കുവൈത്തികളെ നിയമിക്കാനാണ് തീരുമാനം. പൊതുമേഖല പൂർണമായും സ്വദേശിവൽക്കരിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് നടപടി. പൊതുമരാമത്ത് മന്ത്രാലയത്തിലും അനുബന്ധവകുപ്പുകളിലും തൊഴിലെടുക്കുന്ന വിദേശി ജീവനക്കാരുടെ എണ്ണം […]