India Kerala

മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റങ്ങള്‍; കെ കെ രാഗേഷ് പ്രൈവറ്റ് സെക്രട്ടറി

സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിസഭയിലും മാറ്റം വരുത്തിയത് പോലെ മുഖ്യമന്ത്രി പേഴ്സണല്‍ സ്റ്റാഫിലും മാറ്റം വരുത്തുകയാണ്. വീണ്ടും അധികാരത്തില്‍ വരുമ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും മാറ്റങ്ങള്‍ തുടങ്ങി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് രാജ്യസഭ മുന്‍ അംഗം കെ കെ രാഗേഷിനെ നിയമിക്കാന്‍ തീരുമാനിച്ചു. പുത്തലത്ത് ദിനേശന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായി തുടരും. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് ഏറ്റവുമധികം ആരോപങ്ങള്‍ നേരിടേണ്ടി വന്ന ഓഫീസ് എന്ന നിലയില്‍ ഇത്തവണത്തെ നിയമനങ്ങളില്‍ കൂടുതല്‍ ജാഗ്രത പിണറായി വിജയന്‍ പുലര്‍ത്തും. സ്ഥാനാര്‍ഥി നിര്‍ണയത്തിലും മന്ത്രിസഭയിലും […]

India Kerala

കോവിഡ് കേസുകള്‍ കുറയുമ്പോഴും ആശങ്കയായി മരണ നിരക്കും വകഭേദം വന്ന വൈറസുകളും

ഏഴോളം വകഭേദം വന്ന വൈറസുകളുടെ സാന്നിധ്യം സംസ്ഥാനത്ത് കണ്ടത്തി കോവിഡ് കേസുകളിൽ നേരിയ കുറവുണ്ടാകുമ്പോഴും മരണനിരക്ക് ഉയരുന്നു. ഇന്നലെ 112 പേരാണ് കോവിഡ് മൂലം മരിച്ചത്. വകഭേദം വന്ന വൈറസുകളുടെ സാന്നിധ്യം വർദ്ധിച്ചെന്ന റിപ്പോർട്ടും ആശങ്ക വർദ്ധിപ്പിക്കുന്നു. നിയന്ത്രണം കടുപ്പിച്ചതോടെ കോവിഡ് കേസുകളിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും താഴുന്നു. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ കേസുകളിൽ 12 ശതമാനത്തിന്‍റെ കുറവുണ്ട്. എന്നാൽ മരണ നിരക്ക് കൂടി. ഇന്നലെ മാത്രം മരിച്ചത് 112 പേർ. ഏറ്റവും […]

India Kerala

ആഘോഷങ്ങള്‍ അവിടെ നിക്കട്ടെ; ആദ്യ ദലിത് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണനല്ല

രണ്ടാം പിണറായി മന്ത്രിസഭയിൽ ദേവസ്വം വകുപ്പ്​ ലഭിച്ച കെ. രാധാകൃഷ്ണൻ 1996ലാണ് ആദ്യമായി ചേലക്കരയില്‍ നിന്നും നിയമസഭയിലെത്തുന്നത് ചേലക്കര എം.എൽ.എ കെ. രാധാകൃഷ്​ണൻ ദേവസ്വം വകുപ്പ് മന്ത്രിയാകുമെന്ന വാർത്ത വൻ ആഘോഷ​ത്തോടെയാണ്​ സോഷ്യൽ മീഡിയ വരവേറ്റത്​. കേരളത്തിൽ ആദ്യമായി ദലിതനെ ദേവസ്വം മന്ത്രിയാക്കിയതിലൂടെ പിണറായി സർക്കാർ വിപ്ലവകരമായ നീക്കമാണ്​ കൈക്കൊണ്ടതെന്നായിരുന്നു ഇവയുടെ ഉള്ളടക്കം. എന്നാല്‍, ഇത് സത്യമാണോ? 40 വർഷം മു​േമ്പ സംസ്​ഥാനത്ത്​ ദലിതർ ദേവസ്വം വകുപ്പ്​ കൈകാര്യം ചെയ്​തിട്ടുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. കേരളത്തില്‍ ആദ്യമായി ദലിത് […]

Kerala

മിനിമം വേതനമോ അലവൻസോ പോലുമില്ല, മാലാഖയെന്ന വിളി മാത്രം ബാക്കി; കഷ്ടപ്പാടുകള്‍ മാത്രമാണ് ഈ ജീവിതങ്ങള്‍..

മാലാഖമാരെന്ന് പറയുമ്പോഴും അര്‍ഹിക്കുന്ന വേതനം പോലും ലഭിക്കാതെ ജോലി ചെയ്യേണ്ടി വരുന്നവരാണ് നഴ്സുമാരില്‍ പലരും. കോവിഡ് കാലത്ത് ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് റിസ്ക് അലവന്‍സ് പോലുമില്ല. കോവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതിനെതിരെ തിരുവനന്തപുരത്ത് പരസ്യ പ്രതിഷേധത്തിന് ഇറങ്ങേണ്ടിവന്നതും ഈ മുന്നണി പോരാളികള്‍ക്കാണ്. ആതുരസേവന രംഗത്ത് മാലാഖമാരെന്നാണ് നഴ്സുമാര്‍ക്കുള്ള വിശേഷണം. എന്നാല്‍ വിശേഷണത്തിനപ്പുറം കഷ്ടപ്പാടുകള്‍ മാത്രമാണ് ഈ ജീവിതങ്ങള്‍. കോവിഡ് മഹാമാരിക്കാലത്ത് തുടര്‍ച്ചയായി പി.പി.ഇ കിറ്റിനുള്ളില്‍ ജോലി ചെയ്യുമ്പോഴും മിനിമം വേതനമില്ലെന്ന് നഴ്സുമാര്‍ ചൂണ്ടിക്കാട്ടുന്നു. […]

Kerala

കോവിഡ്: അഞ്ചുദിവസങ്ങൾക്കകം സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ആറു ലക്ഷമാകും

അഞ്ച് ദിവസങ്ങൾക്കകം സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷമാകുമെന്ന് മുഖ്യമന്ത്രി. 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണവും കൂടുകയാണ്. 4,19,726 പേരാണ് സംസ്ഥാനത്ത് ഇപ്പോൾ ചികിത്സയിലുള്ളത്. ഇത് അഞ്ച് ദിവസത്തിനുള്ളിൽ ആറ് ലക്ഷത്തിലേക്ക് എത്തുമെന്നാണ് മുന്നറിയിപ്പ്. 50 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ളത് 52 പഞ്ചായത്തുകളിലാണ്. അതിൽ തന്നെ 57 പഞ്ചായത്തുകളിൽ 500 മുതൽ 2000ത്തിനടുത്താണ് രോഗികൾ. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും കൂടുന്നു. ഞായറാഴ്ച വെന്റിലേറ്ററിൽ ഉണ്ടായിരുന്നത് 1,249 […]

Kerala

മന്ത്രിസഭാ രൂപീകരണം: അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടുവെന്ന് ജോസ് കെ. മാണി

മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസു(എം)മായുള്ള ആദ്യഘട്ട ഉഭയകക്ഷി ചർച്ച നടന്നു. മുഖ്യമന്ത്രി, സിപിഎം നേതൃത്വം തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയിൽ അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യോഗം കഴിഞ്ഞു പുറത്തെത്തിയ ജോസ് കെ. മാണി പ്രതികരിച്ചു. മന്ത്രിസ്ഥാനത്തെക്കുറിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും ചർച്ച തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസ്(എം) രണ്ടു മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എന്നാൽ, രണ്ടു സ്ഥാനം നൽകാനാകില്ലെന്ന് സിപിഎം നേതൃത്വം ജോസ് കെ. മാണിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഒരു മന്ത്രിസ്ഥാനവും കാബിനറ്റ് പദവിയുമാണ് സിപിഎം മുന്നോട്ടുവയ്ക്കുന്നത്. […]

Kerala

സംസ്ഥാനത്ത് ആശങ്കയുയർത്തി കോവിഡ് വ്യാപനം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു

സംസ്ഥാനത്ത് ആശങ്ക ഉയർത്തി കോവിഡ് വ്യാപനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആയി. മരണവും കൂടുകയാണ്. അതേസമയം മെഡിക്കൽ ഓക്സിജൻ അത്യാഹിതങ്ങൾ ഒഴിവാക്കാൻ സർക്കാർ ജാഗ്രതാ നിർദേശം നൽകി. നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും രോഗവ്യാപനം രൂക്ഷമാണ്. ഇതാദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29 ശതമാനത്തിന് അടുത്തെത്തുന്നത്. കോവിഡ് മൂലം 68 മരണമാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. ആകെ മരണം 5,814 ആയി. ലോക്ഡൗണിന്റെ ഗുണം ലഭിക്കാൻ ഒരാഴ്ച കഴിയുമെന്നാണ് വിലയിരുത്തൽ ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ ഉൾപ്പെടെയുള്ളവ മൂലമുള്ള […]

Kerala

പാസുകൾ അത്യാവശ്യ യാത്രകൾക്ക് മാത്രം; ലോക്ഡൗൺ നിയന്ത്രണങ്ങൾ ഇന്ന് കൂടുതൽ ശക്തമാക്കും

സംസ്ഥാനത്ത് ലോക്ഡൗൺ മൂന്നാം ദിനത്തിൽ നിയന്ത്രണങ്ങളും പരിശോധനകളും ശക്തിപ്പെടുത്തും. അനാവശ്യമായി പുറത്തിറങ്ങിയാൽ വാഹനങ്ങൾ പിടിച്ചെടുക്കും. പാസുകൾ അത്യാവശ്യ യാത്രകൾക്ക് മാത്രം. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദേശപ്രകാരമാണ് നടപടി. അത്യാവശ്യഘട്ടങ്ങളിൽ യാത്ര ചെയ്യാൻ മാത്രമേ പാസ് അനുവദിക്കാവൂവെന്ന് ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പാസിനായുള്ള ഭൂരിഭാഗം അപേക്ഷകളും പൊലീസ് തള്ളിയിരുന്നു. ഞായറാഴ്ച വൈകുന്നേരം വരെ 1,75,125 അപേക്ഷകളാണ് ബി സേഫ് സൈറ്റിൽ വന്നത്. ഇതിൽ 15,761 പേർക്ക് മാത്രമാണ് യാത്രാനുമതി കിട്ടിയത്. 81,797 അപേക്ഷകൾ നിരസിച്ചു. 77,567 […]

Kerala

കൊവിഡ് നിയന്ത്രണം; 44 ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി

ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിൻ സർവീസുകൾ റദ്ദുചെയ്തു. മെയ് അവസാനം വരെ താത്ക്കാലികമായാണ് റദ്ദാക്കൽ. പരശുറാം, മലബാർ, മാവേലി, അമൃത തുടങ്ങിയ ചുരുക്കം ട്രെയിനുകൾ മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതോടെ രണ്ടാഴ്ചയ്ക്കിടെറദ്ദാക്കിയ സർവീസുകളുടെ എണ്ണം 62 ആയി. മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, കൊച്ചുവേളി-പോർബന്തർ, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ മെമു സർവീസുകളും തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ എന്നിവയും താത്ക്കാലികമായി റദ്ദുചെയ്തു.

Kerala Uncategorized

ലോക്ക്ഡൗണിൽ തട്ടുകടകൾ തുറക്കരുത്; ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണം: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് ബാധ രൂക്ഷമാകിഉന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൂടുതൽ ജാഗരൂകരാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ മുതൽ സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള സമ്പൂർണ ലോക്ക്ഡൗണുമായി ജനങ്ങൾ സഹകരിക്കണം. ലോക്ക്ഡൗണിൽ തട്ടുകടകൾ തുറക്കരുത്. ബാങ്കുകൾ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ മാത്രമേ പ്രവർത്തിക്കാവൂ. വർക്ക് ഷോപ്പുകൾക്ക് ആഴ്ചാവസാനത്തിലെ രണ്ട് ദിവസം പ്രവർത്തിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോകുന്നവർ പൊലീസില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നവർ […]