Kerala

കൃഷിമന്ത്രിയുടെ പ്രതികരണത്തിൽ ദുഖമുണ്ടെന്ന് മറ്റത്തൂരിലെ കർഷകർ

കൃഷിമന്ത്രിയുടെ പ്രതികരണത്തിൽ ദുഖമുണ്ടെന്ന് മറ്റത്തൂരിലെ കർഷകർ. കാര്യങ്ങൾ കൃത്യമായി പരിശോധിക്കാതെ മന്ത്രി തെറ്റിദ്ധരിച്ചെന്ന് കർഷകർ. തൃശൂര്‍ മറ്റത്തൂരിലെ കര്‍ഷകരാണ് പരാതി ഉന്നയിച്ചത്. കാര്‍ഷിക വിഭവങ്ങള്‍ വാങ്ങാന്‍ ആളില്ലാതായെന്നായിരുന്നു പരാതി. ഇരുപത് ടണ്ണോളം മത്തനും കുമ്പളവും കെട്ടിക്കിടക്കുന്നതായി കര്‍ഷകര്‍ പറഞ്ഞു. കര്‍ഷകരുടെ പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കുന്നില്ലെന്നായിരുന്നു ആരോപണം. ഉദ്യോഗസ്‌ഥൻമാരുടെ ഭാഗത്ത് നിന്ന് സംഭവിച്ച വീഴ്ചയാണെന്ന് കർഷകർ. എന്താണ് ഇതിൽ സംഭവിച്ചത് എന്നത് കൃത്യമായി പരിശോധിക്കാതെയാണ് കൃഷിമന്ത്രിയുടെ മറുപടി. പ്രതികരണത്തിൽ ദുഖമുണ്ടെന്നാണ് മറ്റത്തൂരിലെ കർഷകർ പറഞ്ഞിരിക്കുന്നത്. വിവരങ്ങൾ യഥാസമയം ബന്ധപ്പെട്ട […]

Kerala Uncategorized

കൊവിഡ് വ്യാപനം ; സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത സാഹചര്യം കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ […]

Kerala

കൊവിഡ് : കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം

കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കാൻ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നിർദേശം. കേരളത്തിൽ കൊവിഡ് കൂടി വരുന്ന സാഹചര്യത്തിൽ ആണ് നടപടി എന്ന് ജില്ലാ കളക്ടർ അറിയിച്ചു. അടിയന്തര സാഹചര്യത്തിൽ അല്ലാതെ യാത്രകൾ പാടില്ലെന്നും ഉത്തരവുണ്ട്. ദ്വീപിൽ എത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കി. ഏഴ് ദിവസം ഭരണകൂടം ഒരുക്കുന്ന സ്ഥലത്തൊ വീടുകളിലോ ക്വാറന്റീൻ ഇരിക്കണമെന്ന് ഭരണകൂടം അറിയിച്ചു. ലക്ഷദ്വീപിൽ 10,268 കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 51 പേർ മരണപ്പെട്ടു.

Kerala

കേരളത്തില്‍ വ്യാജ സിം നിര്‍മാണം: ഒരാളുടെ പേരില്‍ നാല് സിം

കേരളത്തില്‍ വ്യാജ സിം നിര്‍മാണം വ്യാപകമാകുന്നു. സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനത്തിനായി വ്യാജ സിമ്മുകള്‍ നിര്‍മിച്ചുനല്‍കുന്ന ഏജന്‍സികള്‍ക്കെതിരെ നടപടിയില്ല. കോഴിക്കോട് പേരാമ്പ്ര സ്വദേശി ടി പി ചന്ദ്രന്റെ പേരില്‍ വ്യാജമായി നിര്‍മ്മിച്ചത് നാല് സിമ്മുകളാണ്. ഉപഭോക്തൃ കോടതി സേവനദാതാക്കള്‍ക്ക് പിഴയിട്ടിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഇല്ലെന്നാണ് ആരോപണം. സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാജ മേല്‍വിലാസലത്തില്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡുകളാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ വ്യാജ മേല്‍വിലാസത്തില്‍ സിമ്മുകള്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കുന്ന ഏജന്‍സികള്‍ […]

Kerala

വാക്സിൻ യജ്ഞം ഇന്നു മുതല്‍; ലക്ഷ്യം പ്രതിദിനം അഞ്ചു ലക്ഷം പേര്‍ക്ക് വാക്സിനേഷന്‍

സംസ്ഥാനത്ത് വാക്സിൻ യജ്ഞം ഇന്ന് ആരംഭിക്കും. എന്നാൽ ഇന്ന് നൽകാനുള്ള വാക്സിൻ മാത്രമാണ് അവശേഷിക്കുന്നത്. ഇതോടെ പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് വാക്സിൻ നൽകാനുള്ള തീരുമാനം പ്രതിസന്ധിയിലാകും. ഇന്ന് മുതൽ ഈ മാസം 31 വരെയാണ് വാക്സിൻ യജ്ഞം നടത്താൻ തീരുമാനിച്ചത്. ഇതിലുടെ പ്രതിദിനം അഞ്ച് ലക്ഷം പേർക്ക് കുത്തിവെപ്പെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ രണ്ട് ലക്ഷം പേർക്ക് നൽകാനുള്ള വാക്സിൻ മാത്രമാണുള്ളത്. അതിനാൽ ആദ്യദിവസം തന്നെ വാക്സിൻ യജ്ഞം പ്രതിസന്ധിയിലാണ്. തിരുവനന്തപുരം മേഖലാ സംഭരണ കേന്ദ്രത്തിൽ വാക്സിൻ […]

Kerala

സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് നിര്‍ണയിക്കുന്നത് അശാസ്ത്രീയമെന്ന വിമര്‍ശനം ശക്തം

ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ ജീവിതങ്ങളെക്കുറിച്ചുള്ള ട്വന്റി ഫോര്‍ പരമ്പര ‘പൂട്ടിപ്പോയ ജീവിതങ്ങള്‍’ തുടരുന്നു. സംസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കുന്ന അടച്ചിടലിനു കാരണം അശാസ്ത്രീയമായ ടിപിആര്‍ നിര്‍ണയമെന്ന ആരോപണം കൂടുതല്‍ പേര്‍ ഉന്നയിക്കുന്നുണ്ട് (TPR rate in kerala). ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ പകുതിയിലേറെ പ്രദേശങ്ങളും മുപ്പൂട്ടിലാണ്. ടിപിആര്‍ നിര്‍ണയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിക്കുമോ എന്ന് ജനങ്ങള്‍ ഉറ്റുനോക്കുന്നു. ടിപിആര്‍ പ്രകാരം അടച്ചിടലിലേക്ക് നീങ്ങുന്നത് അശാസ്ത്രീയമെന്ന വിമര്‍ശനം കൂടുകയാണ്. ഒരു പഞ്ചായത്തില്‍ ഒരാളെ മാത്രം ടെസ്റ്റ് ചെയ്യുകയും […]

Kerala

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കൊവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 12.38 %, 122 മരണം

സംസ്ഥാനത്ത് ഇന്ന് 12,818 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,543 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Kerala

സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണ്‍ ഇളവുകള്‍

ബക്രീദിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്നും ലോക്ക് ഡൗണ്‍ ഇളവുകള്‍. കടകള്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തനാനുമതിയുണ്ട്. തെരക്ക് നിയന്ത്രിക്കാന്‍ കര്‍ശന നടപടികളാണ് പൊലീസ് കൈക്കൊള്ളുന്നത്. സംസ്ഥാനത്ത് ടിപിആര്‍ നിര‍ക്ക് 10 ശതമാനത്തിന് മുകളില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം കേരളത്തില്‍ പെരുന്നാളിന് കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിനെതിരെ ഐഎംഎ രംഗത്തെത്തിയിരുന്നു. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച തീരുമാനം തെറ്റാണെന്ന് ഐഎംഎ പറഞ്ഞു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ പ്രധാനപ്പെട്ട തീര്‍ത്ഥാടന യാത്രകള്‍ മാറ്റി വച്ച സാഹചര്യത്തില്‍ […]

Kerala

കേരള-കര്‍ണാടക അതിർത്തിയിൽ കൊവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു

കേരള-കര്‍ണാടക അതിർത്തിയിൽ കൊവിഡ് നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു. പരിശോധനക്കായി തലപ്പാടിക്ക് പുറമെ കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ കൂടി സ്ഥാപിക്കാനാണ് കർണാടക സർക്കാരിന്‍റെ തീരുമാനം. മംഗളൂരുവിലേക്ക് ദിവസവും യാത്രചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയരാകണമെന്നും നിർദേശമുണ്ട്. എന്നാൽ മംഗളൂരു-കേരള അതിര്‍ത്തിയില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്ക് വരുന്ന വിദ്യാര്‍ത്ഥികൾക്കും ഇവരോടൊപ്പമുള്ള രക്ഷിതാക്കള്‍ക്കും പരിശോധനയിൽ ഇളവ് നൽകിയിട്ടുണ്ട്. കേരളത്തില്‍ നിന്ന് മംഗളൂരുവിലേക്ക് ദിവസവും യാത്ര ചെയ്യുന്നവര്‍ 14 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. മറ്റ് യാത്രക്കാർ 72 മണിക്കൂറിനുള്ളില്‍ നടത്തിയ ആർടിപിസിആർ നെഗറ്റീവ് […]

Education Kerala

വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍; സ്വന്തമായി ഡിജിറ്റല്‍ പഠന പ്ലാറ്റ്‌ഫോം വികസിപ്പിക്കും

സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത് നിര്‍ണായക നീക്കവുമായി സര്‍ക്കാര്‍. ഓണ്‍ലൈന്‍ പഠനത്തിനായി സംസ്ഥാനം സ്വന്തമായി ഡിജിറ്റല്‍ പഠന പ്ലാറ്റ്‌ഫോം വികസിപ്പിക്കാന്‍ തീരുമാനമായി. കുട്ടികള്‍ക്ക് ഡിജിറ്റല്‍ ഉപകരണങ്ങള്‍ നല്‍കാനായി ഈ മാസം 25നകം ചീഫ് മിനിസ്റ്റര്‍ എജ്യുക്കേഷണല്‍ എംപവര്‍മെന്റ് ഫണ്ട് നിലവില്‍ വരും. ഇക്കാര്യങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയും രൂപീകരിക്കും. പ്രതിപക്ഷ നേതാവ് ഈ സമിതിയില്‍ പ്രത്യേക ക്ഷണിതാവായിരിക്കും. ഇതോടൊപ്പം ജില്ലാ-സംസ്ഥാനതലങ്ങളില്‍ കര്‍മസമിതികളുമുണ്ടാകും.ഡിജിറ്റല്‍ പഠനത്തിനുള്ള പ്രവര്‍ത്തന രൂപരേഖ അംഗീകരിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് സ്വന്തമായി ഡിജിറ്റല്‍ പഠന […]