Kerala

സംസ്ഥാനത്ത് കുരങ്ങ് വസൂരിയെന്ന് സംശയം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കുരങ്ങ് വസൂരിയെന്ന് സംശയം. വിദേശത്ത് നിന്നും വന്നയാൾക്ക് രോഗലക്ഷണങ്ങൾ. യു എ ഇയിൽ നിന്നും വന്നയാൾക്കാണ് രോഗലക്ഷണങ്ങൾ. നാല് ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിലുണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാക്കുകയായിരുന്നു. സാമ്പിൾ പരിശോധനയ്ക്ക് അയച്ചെന്ന് ആരോഗ്യമന്ത്രി. രോഗിയുടെ വീട്ടുകാരെ പ്രത്യേകം നിരീക്ഷണത്തിലേക്ക് മാറ്റിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. പരിശോധനാ ഫലം വൈകിട്ട് ലഭ്യമാകും. ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. രോഗം പടരുക ശരീര […]

Kerala

ബോധപൂർവം കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമം; പയ്യന്നൂരിൽ ബോംബേറുണ്ടായ ആർഎസ്എസ് കാര്യാലയം സന്ദർശിച്ച് കെ സുരേന്ദ്രൻ

പയ്യന്നൂരിൽ ബോംബേറുണ്ടായ ആർഎസ്എസ് കാര്യാലയം സന്ദർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബോധപൂർവം കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് ബോംബാക്രമണം നടന്ന പയ്യന്നൂർ ആർഎസ്എസ് ജില്ലാ കാര്യാലയം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു. വളരെ ആസൂത്രിതവും നീചവുമായ നടപടിയാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പ്രതികളെ സംബന്ധിച്ച വിവരങ്ങളെല്ലാം പൊലീസിന് ലഭിച്ചിട്ടും കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ പൊലീസിന് സാധിക്കുന്നില്ല. രാഷ്‌ട്രീയ ഇടപെടലാണ് ഇതിനു പിന്നിലെന്ന് എല്ലാവർക്കുമറിയാം. സിപിഐഎമ്മിന്റെ താത്പര്യമനുസരിച്ചാണ് പൊലീസ് കേസന്വേഷിക്കുന്നത്. ആർഎസ്എസ് കാര്യാലയത്തിനുനേരെ നീചമായ ആക്രമണം നടന്നിട്ടും നിയമസഭയിൽ […]

Kerala

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ബാക്കിയുളള 11 ജില്ലകളിലും യെല്ലോ അലേർട്ടാണ്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കൻ ഒഡിഷക്കും സമീപപ്രദേശത്ങ്ങൾക്കും മുകളിൽ നിലനിൽക്കുന്ന ശക്തി കൂടിയ ന്യൂനമർദമാണ് മഴയ്ക്കുള്ള പ്രധാന കാരണം. അതേസമയം, വടക്ക് പടിഞ്ഞാറൻ മേഖലകളിൽ അതിതീവ്ര മഴ അടുത്ത രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ […]

Kerala

ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത നിർദ്ദേശം

ജൂലൈ 10 രാത്രി 11.30 വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരളതീരത്ത് 3.0 മുതല്‍ 3.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ അറിയിച്ചു. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് […]

Kerala

ചിന്തൻശിബറിനിടെ പീഡനം; പരാതി ഉണ്ടെങ്കിൽ പൊലീസിന് നൽകും,സംഘടനക്കുള്ളിൽ തീർക്കില്ല; വി ഡി സതീശൻ

യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പായ ചിന്തൻ ശിബിറിനിടെ പീഡനം നടന്നുവെന്ന പരാതി ഏതെങ്കിലും പെൺകുട്ടിക്ക് ഉണ്ടെങ്കിൽ പൊലീസിൽ പരാതി നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പരാതി സംഘടനക്ക് അകത്ത് ഒതുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പരാതി ഉണ്ടോ എന്നറിയാനായി ക്യാമ്പിൽ പങ്കെടുത്ത പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തോട് നിർദേശിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു. പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിറിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗത്തിന് നേരെ […]

Kerala

ഇതൊരു ചെറിയ വാർത്തയാണോ? ‘കേരളത്തിൽ ഒരു വർഷത്തിനിടയിൽ മരിച്ചത് 1000 കാൽനട യാത്രക്കാർ’; വിമര്‍ശിച്ച് ബിജു മേനോൻ

ഒരു വര്‍ഷത്തിനിടെ കേരളത്തിലെ റോഡപകടങ്ങളില്‍ 1000 കാല്‍നടയാത്രക്കാര്‍ മരിച്ചു എന്ന തലക്കെട്ടോടെയുള്ള വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് നടന്‍ ബിജു മേനോന്‍. ഇതൊരു ചെറിയ വാർത്തയാണോ ?. ഇത് ചോദ്യം ചെയ്തുകൊണ്ട് ബിജു മേനോന്‍ പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരിക്കുകയാണ്. റോഡുകളുടെ അശാസ്ത്രീയമായ നിര്‍മ്മാണവും അശ്രദ്ധമായ ഡ്രൈവിംഗുമെല്ലാം ഇതിന് കാരണമാകുന്നുണ്ടെന്നാണ് കമന്റുകള്‍. അത്യന്തം ഗൗരവകരമായ വിഷയമായിട്ട് പോലും വളരെ ചെറിയ കോളത്തില്‍ വാര്‍ത്ത നല്‍കിയതാണ് ബിജു മേനോനെ ചൊടിപ്പിച്ചത്. Is this a small news? എന്ന ക്യാപ്ഷനും അദ്ദേഹം […]

Kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 11 ജില്ലകളിൽ യല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ യല്ലോ അലേർട്ടാണ്. മഴ തുടരുന്നതിനാൽ കണ്ണൂരിലും ഇടുക്കിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ മുതൽ കാസർഗോട് വരെയുള്ള 11 ജില്ലകളിലാണ് ഇന്ന് യല്ലോ അലേർട്ട്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. കച്ചിനും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലനിൽക്കുന്ന ന്യൂനമർദ്ദവും, ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയുമാണ് മഴ തുടരാൻ കാരണം. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴിയുമുണ്ട്. അറബിക്കടലിൽ കാലവർഷ കാറ്റുകൾ […]

Entertainment

‘റിയലിസ്റ്റിക് സിനിമാ ആവര്‍ത്തനങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു’; തീയറ്ററുകളില്‍ ടിക്കറ്റ് വച്ച് നാടകം കളിക്കാമെന്ന് നടന്‍ ഹരീഷ് പേരടി

റിയലിസ്റ്റിക് സിനിമാ ആവര്‍ത്തനങ്ങള്‍ പ്രേക്ഷകര്‍ക്ക് മടുത്തു, തീയറ്റർ ഉടമകള്‍ക്ക് മുന്നില്‍ പുതിയ ആശയവുമായി നടന്‍ ഹരീഷ് പേരടി. പ്രേക്ഷകര്‍ എത്താത്തതിനാല്‍ നഷ്ടം നേരിടുന്ന തീയറ്റര്‍ ഉടമകള്‍ക്ക് ആഴ്ചയിൽ ഒരു ദിവസം പരീക്ഷണാർത്ഥം നിങ്ങളുടെ തീയറ്റർ ഇപ്പോഴുള്ള അതേ നിരക്കിൽ നാടകങ്ങൾക്ക് വിട്ടുകൊടുക്കാൻ തയ്യാറുണ്ടോയെന്ന് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ ചോദിച്ചു.  ‘തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാകും. നാടകക്കാര്‍ റെഡിയാണ്. നിങ്ങള്‍ റെഡിയാണോ?’ സര്‍ക്കാരിനോട് ഇതൊക്കെ […]

Kerala

‘ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസാണ്’; അധമരാഷ്ട്രീയം തിരിച്ചറിയണമെന്ന് എസ്എഫ്‌ഐ

ഗാന്ധി ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് ആണെന്ന് എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി. കോണ്‍ഗ്രസിന്റെ അധമ രാഷ്ട്രീയം തിരിച്ചറിയണം. ബഫര്‍സോണ്‍ വിഷയത്തില്‍ വയനാട് എംപി ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിന്റെ മറവില്‍ മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനായി ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് നേതൃത്വം തന്നെയാണെന്ന് വ്യക്തമായിരിക്കുകയാണെന്നും എസ്എഫ്‌ഐ പ്രതികരിച്ചു. പൊതുസമൂഹത്തെ വഞ്ചിച്ച് കലാപം സൃഷ്ടിക്കാന്‍ തയ്യാറായ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ നെറികേടില്‍ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരണമെന്ന് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ, സെക്രട്ടറി പി എം ആര്‍ഷോ എന്നിവര്‍ അഭ്യര്‍ത്ഥിക്കുകയാണെന്നും വിദ്യാര്‍ത്ഥി […]

Kerala

കൃത്യമായി നികുതി അടച്ചു; മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അംഗീകാരം

കൃത്യമായി നികുതി അടച്ചതിന് നടി മഞ്ജു വാര്യർക്ക് കേന്ദ്ര സർക്കാർ അം​ഗീകാരം.ജിഎസ്ടി നികുതികൾ കൃത്യമായി ഫയൽ ചെയ്യുകയും അടയ്‌ക്കുകയും ചെയ്തതിനാണ് നടിയും നിർമാതാവുമായ മഞ്ജു വാര്യരെ തേടി കേന്ദ്ര സർക്കാർ അംഗീകാരം എത്തിയത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് പ്രശംസാപത്രം നടിയ്‌ക്ക് നൽകിയിരിക്കുന്നത്. കൃത്യമായി ടാക്സ് നൽകുന്നവർക്ക് കേന്ദ്ര സർക്കാർ ഇത്തരത്തിൽ പ്രശംസാപത്രം നൽകി വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടൻ മോഹൻലാലിനെ തേടിയും ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനെ തേടിയും കേന്ദ്രത്തിന്റെ അം​ഗീകാരം എത്തിയിരുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ […]